ഹിന്ദുവിവാഹ ബില്ല് പാക് പാര്‍ലമെന്‍റ് പാസാക്കി.

08:16 am 28/9/2016 ഇസ്ലാമാബാദ്: ചരിത്രം കുറിച്ച് ഹിന്ദുവിവാഹ ബില്ല് പാക് പാര്‍ലമെന്‍റ് പാസാക്കി. ഹിന്ദു മതവിഭാഗങ്ങള്‍ക്ക് നിയമപ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി നല്‍കുന്നതാണ് ബില്ല്. ഭര്‍ത്താവ് മരണപ്പെട്ടാല്‍ സ്ത്രീകള്‍ക്ക് പുനര്‍വിവാഹത്തിനും ബില്ല് അനുമതി നല്‍കുന്നുണ്ട്. അധോസഭയിലും ദേശീയ അസംബ്ളിയിലും ഹിന്ദുവിവാഹ ബില്ലിന്‍െറ കരട് അവതരിപ്പിച്ചതിനു ശേഷമാണ് പാസാക്കിയത്. ഹിന്ദുമതക്കാര്‍ക്ക് വിവാഹം കഴിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 18 ആണെന്ന് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. മറ്റു മതവിഭാഗങ്ങളില്‍ പുരുഷന്മാര്‍ക്ക് 18ഉം സ്ത്രീകള്‍ക്ക് 16ഉം വയസ്സ് തികഞ്ഞാല്‍ മതി. Read more about ഹിന്ദുവിവാഹ ബില്ല് പാക് പാര്‍ലമെന്‍റ് പാസാക്കി.[…]

യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കല്ലാച്ചിയില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടയില്‍ സംഘര്‍ഷം.

08:14 am 28/9/2016 നാദാപുരം: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അസ് ലം വധക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കല്ലാച്ചിയില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടയില്‍ സംഘര്‍ഷം. അക്രമാസക്തരായ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തി വീശി ഗ്രനേഡും കണ്ണീര്‍ വാതക ഷെല്ലും പ്രയോഗിച്ചു. അക്രമത്തത്തെുടര്‍ന്ന് കല്ലാച്ചിയില്‍ ബുധനാഴ്ച എല്‍.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ചൊവ്വാഴ്ച അഞ്ചരയോടെയാണ് യൂത്ത് ലീഗിന്‍െറ പ്രകടനം. കല്ലാച്ചി ലീഗ് ഓഫിസ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനം Read more about യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കല്ലാച്ചിയില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടയില്‍ സംഘര്‍ഷം.[…]

രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്‍റിനുള്ള 15 അംഗ കേരള ടീമിനെ പ്രഖ്യാപിച്ചു

08:11 am 28/9/2016 ആലപ്പുഴ: 2016-’17 സീസണിലെ രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്‍റിനുള്ള 15 അംഗ കേരള ടീമിനെ പ്രഖ്യാപിച്ചു. രോഹന്‍ പ്രേം ആണ് ടീമിനെ നയിക്കുക. സചിന്‍ ബേബി വൈസ് ക്യാപ്റ്റനും. നിഖിലേഷ് സുരേന്ദ്രന്‍, സന്ദീപ് എസ്. വാര്യര്‍, വി.എ. ജഗദീഷ്, ബേസില്‍ തമ്പി, ഭവിന്‍ തക്കര്‍, മനു കൃഷ്ണന്‍, ജലജ് സക്സേന, റോബര്‍ട്ട് ഫെര്‍ണാണ്ടസ്, സഞ്ജു വിശ്വനാഥ്, എം.ഡി. നിധീഷ്, കെ. മോനിഷ്, വിനോദ് കുമാര്‍, ഇക്ബാല്‍ അബ്ദുല്ല എന്നിവരടങ്ങിയതാണ് ടീം. ബി.സി.സി.ഐ വൈസ് Read more about രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്‍റിനുള്ള 15 അംഗ കേരള ടീമിനെ പ്രഖ്യാപിച്ചു[…]

MEKERALA ബസിടിച്ച് നിയന്ത്രണംവിട്ട ലോറി കയറി അധ്യാപിക മരിച്ചു; രണ്ട് സഹപ്രവര്‍ത്തകര്‍ക്ക് പരിക്ക്

08;09 am 28/9/2016 വൈപ്പിന്‍: അമിതവേഗത്തില്‍ വന്ന സ്വകാര്യ ബസ് തട്ടി നിയന്ത്രണം തെറ്റിയ മിനിലോറി അധ്യാപികമാരുടെ മേല്‍ പാഞ്ഞുകയറി ഒരാള്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. കുഴുപ്പിള്ളി സെന്‍റ് അഗസ്റ്റിന്‍സ് സ്കൂളിലെ അധ്യാപിക കുഴുപ്പിള്ളി ചിയേഴത്ത് മിനി ജോസാണ് (47) മരിച്ചത്. സാരമായി പരിക്കേറ്റ അധ്യാപികമാരായ റീജ ജോര്‍ജ് പുളിക്കന്‍ (38), പറവൂര്‍ പെരുമ്പടന്ന മേച്ചേരി സ്മിത സൈമണ്‍ (36) എന്നിവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച മിനി വൈകുന്നേരം ഏഴുമണിയോടെയാണ് മരിച്ചത്. ചൊവ്വാഴ്ച Read more about MEKERALA ബസിടിച്ച് നിയന്ത്രണംവിട്ട ലോറി കയറി അധ്യാപിക മരിച്ചു; രണ്ട് സഹപ്രവര്‍ത്തകര്‍ക്ക് പരിക്ക്[…]

കശ്മീര്‍ ജനജീവിതം സാധാരണ നിലയിലേക്ക് നീങ്ങുന്നതിന്‍െറ സൂചനകള്‍ കണ്ടുതുടങ്ങി.

08:08 am 28/9/2016 ശ്രീനഗര്‍: കശ്മീര്‍ താഴ്വരയില്‍ ജനജീവിതം സാധാരണ നിലയിലേക്ക് നീങ്ങുന്നതിന്‍െറ സൂചനകള്‍ കണ്ടുതുടങ്ങി. ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി ജൂലൈ എട്ടിന് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സംഘര്‍ഷഭരിതമായ കശ്മീരില്‍ ഇന്നലെ ഒരിടത്തും കര്‍ഫ്യൂ ഉണ്ടായിരുന്നില്ല. അതേസമയം ആളുകള്‍ കൂട്ടംകൂടുന്നത് പലയിടത്തും സുരക്ഷാസേന വിലക്കിയിട്ടുണ്ട്. മുന്‍കരുതലെന്ന നിലയിലാണ് ഈ നിയന്ത്രണങ്ങളെന്ന് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. താഴ്വരയില്‍ പൊതുവേ സമാധാനം തിരിച്ചുവരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിഘടനവാദികളുടെ ആഹ്വാനത്തെതുടര്‍ന്ന് 81 ദിവസങ്ങളായി താഴ്വരയിലെ ജനജീവിതം നിശ്ചലമായിരുന്നു. Read more about കശ്മീര്‍ ജനജീവിതം സാധാരണ നിലയിലേക്ക് നീങ്ങുന്നതിന്‍െറ സൂചനകള്‍ കണ്ടുതുടങ്ങി.[…]

ഷിക്കാഗോ സീറോ മലബാര്‍ രൂപതാ ഡയറക്ടറി 2016 പ്രകാശനം ചെയ്തു

08:06 am 28/9/2016 ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ “ഡയറക്ടറി 2016′ സെപ്റ്റംബര്‍ 13-നു ചൊവ്വാഴ്ച സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവ് പ്രകാശനം ചെയ്തു. രൂപതയില്‍ ശുശ്രൂഷ ചെയ്യുന്ന വൈദീകരുടെ സമ്മേളനത്തില്‍ വച്ചാണ് പ്രകാശന കര്‍മ്മം നടന്നത്. ഡയറക്ടറിയുടെ ആദ്യ കോപ്പി ബ്രോങ്ക്‌സ് സെന്റ് തോമസ് ഫൊറോന പള്ളി വികാരി ജോസ് കണ്ടത്തിക്കുടി അച്ചന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പില്‍ നിന്ന് ഏറ്റുവാങ്ങി. 2001 മാര്‍ച്ച് 13-നു Read more about ഷിക്കാഗോ സീറോ മലബാര്‍ രൂപതാ ഡയറക്ടറി 2016 പ്രകാശനം ചെയ്തു[…]

മാര്‍ത്തോമാ സീനിയര്‍ ഫെല്ലോഷിപ്പ്: മൂന്നാമത് ഭദ്രാസന കോണ്‍ഫറന്‍സിന് വ്യാഴാഴ്ച തുടക്കം

08:05 am 28/9/2016 – ബിജു ചെറിയാന്‍ ന്യൂയോര്‍ക്ക്: മാര്‍ത്തോമാ സുറിയാനി സഭയുടെ നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസനത്തിലെ സീനിയര്‍ ഫെല്ലോഷിപ്പിന്റെ മൂന്നാമത് ഭദ്രാസന തല കോണ്‍ഫറന്‍സിന് വ്യാഴാഴ്ച ന്യൂയോര്‍ക്കില്‍ ഉജ്വല തുടക്കം. ക്യൂന്‍സ് വില്ലേജിലുള്ള സെന്റ് ജോണ്‍സ് മാര്‍ത്തോമാ ചര്‍ച്ച് ആതിഥേയത്വം വഹിക്കുന്ന ചതുര്‍ദിന കോണ്‍ഫറന്‍സിന് ഭദ്രാസന മെത്രാപ്പോലീത്ത റൈറ്റ് റവ.ഡോ. ഐസക് മോര്‍ പീലക്‌സിനോസ് എപ്പിസ്‌കോപ്പ, റൈറ്റ് റവ. ഡോ. യുയാക്കീം മോര്‍ കൂറിലോസ് എപ്പിസ്‌കോപ്പ എന്നിവര്‍ നേതൃത്വം നല്കുന്നതാണ്. “നിന്റെ ദൈവമായ യഹോവ Read more about മാര്‍ത്തോമാ സീനിയര്‍ ഫെല്ലോഷിപ്പ്: മൂന്നാമത് ഭദ്രാസന കോണ്‍ഫറന്‍സിന് വ്യാഴാഴ്ച തുടക്കം[…]

ഫോമാ പൊതുയോഗം ഒക്ടോബര്‍ 29 ന്

08:06 am 28/9/2016 മയാമി: ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ് (ഫോമാ) എന്ന നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി അംബ്രല്ല സംഘടനയുടെ 2016­18 കാലയളവിലേക്കുള്ള ഭരണസമിതിയുടെ അധികാരകൈമാറ്റം ഒക്ടോബര്‍ 29 ആം തീയതി 2 മണി മുതല്‍ സൗത്ത് ഫ്‌ലോറിഡയിലെ, ഫോര്‍ട്ട്­ ലോഡര്‍ഡേയിലുള്ള ഹോളിഡെ എക്‌സ്പ്രസ് ഹോട്ടല്‍ ആന്‍ഡ് സ്യൂട്ട്‌­സില്‍ വച്ച് നടത്തപ്പെടുന്നു. ഫോമാ മയാമി കണ്‍വെന്‍ഷനില്‍ വച്ച് നടന്ന തിരഞ്ഞെടുപ്പില്‍ വിജയിച്ച ബെന്നി വച്ചാചിറയുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റി അംഗങ്ങളാണ് അധികാരമേല്‍ക്കുന്നത്. Read more about ഫോമാ പൊതുയോഗം ഒക്ടോബര്‍ 29 ന്[…]

എക്കോയുടെ കോളേജ് വിദ്യാഭ്യാസ വര്‍ക്ക്‌­ഷോപ്പ് ഒക്‌­ടോബര്‍ രണ്ടിന്

08:05 am 28/9/2016 – ബിജു ചെറിയാന്‍ ന്യൂയോര്‍ക്ക് സാമൂഹ്യരംഗത്തെ നിരവധി മേഖലകളെ സാധാരണ പൗരന്മാര്‍ക്ക് പരിചയപ്പെടുത്തുകയും ബോധവാന്‍മാരാക്കുകയും ചെയ്യുക വഴി കുറഞ്ഞ കാലം കൊണ്ട് അമേരിക്കന്‍ മലയാളി സമൂഹത്തില്‍ ഏറെ ശ്രദ്ധ നേടിയെടുത്ത ECHO (ENHANCE COMMUNITY THROUGH HARMONIOUS OUTREACH) യുടെ ആഭിമുഖ്യത്തില്‍ കോളേജ് എഡ്യുക്കേഷന്‍ വര്‍ക്ക്‌­ഷോപ്പ് ഒക്‌­ടോബര്‍ രണ്ടാം തിയതി ഞായറാഴ്ച 2.30 മുതല്‍ ഫ്‌­ളോറല്‍ പാര്‍ക്കിലുള്ള ടൈസന്‍ സെന്ററില്‍ വെച്ച് നടത്തപ്പെടുന്നു. ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ പരിപാടിയില്‍ 1. ഫൈനാന്‍ഷ്യല്‍ Read more about എക്കോയുടെ കോളേജ് വിദ്യാഭ്യാസ വര്‍ക്ക്‌­ഷോപ്പ് ഒക്‌­ടോബര്‍ രണ്ടിന്[…]

കേരള അസോസിയേഷന്‍ ഓഫ് ഡാലസ് ഓണാഘോഷം ഗൃഹാതുരത്വമുണര്‍ത്തി –

08:04 am 28/9/2016 അനശ്വരം മാമ്പിളളി ­ ഡാലസ്: കേരള അസോസിയേഷന്‍ ഓഫ് ഡാലസ് സെപ്റ്റംബര്‍ 17 ശനിയാഴ്ച കോപ്പേല്‍ സെന്റ് .അല്‍ഫോന്‍സ് ചര്‍ച്ചില്‍ വെച്ചു ഓണാഘോഷം നടത്തുകയുണ്ടായി . അസോസിയേഷന്‍ വൈസ് .പ്രസിഡന്റ് ആന്‍സി ജോസഫ് ,സോഷ്യല്‍ ഡയറക്ടര്‍ രമ സുരേഷ് ,എഡ്യൂക്കേഷന്‍ ഡയറക്ടര്‍ സോണിയ തോമസ് എന്നിവര്‍ ചേര്‍ന്ന് നിലവിളക്കില്‍ ദീപം തെളിയിച്ചാണ് ഓണാഘോഷ പരിപാടിക്ക് ആരംഭം കുറിച്ചത് . മുഖ്യ അതിഥിയായി ശ്രീമതി മറിയാമ്മ പിള്ള (Former FOKANA President) തിരുവോണ സന്ദേശം Read more about കേരള അസോസിയേഷന്‍ ഓഫ് ഡാലസ് ഓണാഘോഷം ഗൃഹാതുരത്വമുണര്‍ത്തി –[…]