എം. ഒ. മാത്യു നിര്യാതനായി

08;53 pm 26/9/2016 ഫിലഡല്‍ഫിയ : ഗ്രഫ് റിട്ട. ഉദ്യോഗസ്ഥന്‍ കോട്ടയം വാകത്താനം മുട്ടത്തുകര എം. ഒ. മാത്യു(തങ്കച്ചന്‍­-83) നിര്യാതനായി. പരേതന്റെ ഭാര്യ പുല്ലുകാട് പരേതയായ അച്ചാമ്മ. മക്കള്‍ : ഗീത (ഫിലഡല്‍ഫിയ), ലത(ഷിക്കാഗോ), ജിജിമോന്‍ (ഓസ്‌ട്രേലിയ). മരുമക്കള്‍: ബിജു കോര(ഫിലഡല്‍ഫിയ), ജിനു (ഷിക്കാഗോ) ഷീനാ (ഓസ്‌ട്രേലിയ). സംസ്കാര ശുശ്രൂഷകള്‍ 27 ചൊവ്വാഴ്ച രാവിലെ 10ന് വാകത്താനം സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് വലിയ പളളിയില്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിജു കോര(യുഎസ്) : 267 688 5825 ജോസിമോന്‍ Read more about എം. ഒ. മാത്യു നിര്യാതനായി[…]

ജോര്‍ജ്ജ്മത്തായി സി.­പി.എ (ഉ­പ­ദേ­ശി­യുടെ മകന്‍) ഐ.­പി.സി യുടെ ജന­റല്‍ കൗണ്‍സി­ലേക്ക് തിര­ഞ്ഞെ­ടു­ത്തു

08:51 pm 26/9/2016 രാജു തര­കന്‍ ഡാളസ്: പ്രവാസി മല­യാളി പെന്തെ­ക്കോസ്ത് ജന­ങ്ങള്‍ക്ക് സുപ­രി­ചി­ത­നായ ജോര്‍ജ്ജ് മത്താ­യിയെ വീണ്ട ും ഐ.­പി.സി ജന­റല്‍ കൗണ്‍സി­ലേക്ക് തിര­ഞ്ഞെ­ടു­ത്തു. ഐ.­പി.സി മിഡ്‌വെസ്റ്റ് റീജി­യന്റെ വാര്‍ഷിക കണ്‍വന്‍ഷ­നോ­ട­നു­ബ­ന്ധിച്ച് നടന്ന ജന­റല്‍ബോഡി യോഗ­ത്തി­ലാണ് തിര­ഞ്ഞെ­ടുപ്പ് നട­ന്ന­ത്. ഇതിന് മുന്‍പ് ഒരു പ്രാവശ്യം കൗണ്‍സില്‍ മെമ്പ­റായി മിക­വുറ്റ പ്രവര്‍ത്ത­ന­ശൈലി പ്രക­ടി­പ്പിച്ച താന്‍ ജന­റല്‍കൗണ്‍സി­ലിന്റെ പ്രത്യേക ക്ഷണി­താ­വായും കൗണ്‍സി­ലില്‍ പ്രവര്‍ത്തി­ച്ചി­ട്ടു­ണ്ട ്. ഹൂസ്റ്റണ്‍, ഒക്ക­ല­ഹോ­മ, ഓസ്റ്റിന്‍, സാന്‍­അ­ന്റോ­ണി­യോ തുട­ങ്ങിയ പട്ട­ണ­ങ്ങ­ളില്‍ നിന്നുള്ള സഭാ­ശു­ശ്രൂ­ഷ­ക­രു­ടേയും, സഭാ­പ്ര­തി­നി­ധി­ക­ളു­ടേയും സംയുക്ത Read more about ജോര്‍ജ്ജ്മത്തായി സി.­പി.എ (ഉ­പ­ദേ­ശി­യുടെ മകന്‍) ഐ.­പി.സി യുടെ ജന­റല്‍ കൗണ്‍സി­ലേക്ക് തിര­ഞ്ഞെ­ടു­ത്തു[…]

രാഹുൽ ഗാന്ധിക്ക് നേരെ ചെരിപ്പേറ്.

05:07 PM 26/9/2016 ലഖ്നോ: ഉത്തർ പ്രദേശിലെ സീതാപൂരിൽ റോഡ് ഷോ നടത്തുന്നതിനിടെ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് നേരെ ചെരിപ്പേറ്. ചെരിപ്പെറിഞ്ഞ ആളെ പൊലീസ് അറ്സറ്റ് ചെയ്തു. ചെരിപ്പ് രാഹുൽഗാന്ധിയുടെ ശരീരത്തിൽ പതിച്ചില്ല. റോഡ് ഷോ നടത്തുന്നതിനിടെ തന്‍റെ നേരെ ആരോ ചെരിപ്പെറിഞ്ഞു. അതെന്‍റെ ശരീരത്തിൽ പതിച്ചില്ല. എത്ര ചെരുപ്പെറിഞ്ഞാലും പിറകോട്ട് പോവില്ലെന്ന് തന്നെയാണ് തനിക്ക് ബി.ജെ.പിയോടും ആർ.എസിനോടും പറയാനുള്ളതെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. നിങ്ങൾ വിദ്വേഷത്തിൽ വിശ്വസിക്കുമ്പോൾ സമാധാനത്തിലും സ്നേഹത്തിലുമാണ് താൻ വിശ്വസിക്കുന്നതെന്നും രാഹുൽ Read more about രാഹുൽ ഗാന്ധിക്ക് നേരെ ചെരിപ്പേറ്.[…]

കാൺപൂർടെസ്​റ്റിൽ ഇന്ത്യക്ക്​ 197 റൺസിന്റെ ജയം.

05:05 PM 26/9/2016 കാൺപൂർ: ന്യൂസിലാൻഡിനെതിരായ ആദ്യ ക്രിക്കറ്റ്​ ടെസ്​റ്റിൽ ഇന്ത്യക്ക്​ 197 റൺസി​െൻറ ആധികാരിക ജയം. ഇതോടെ ഹോം ഗ്രൗണ്ടിൽ നടന്ന 500ാം ടെസ്​റ്റ്​ മത്സരം ജയത്തോടെ ആഘോഷിക്കാൻ ഇന്ത്യ​ക്കായി. ആദ്യ ഇന്നിങ്​സിൽ ഇന്ത്യ പത്തു വിക്കറ്റ്​ നഷ്​ടത്തിൽ 318 റൺസ്​ നേടിയപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡിന്​ 262 റൺസെടുത്ത്​ ലീഡ്​ വഴങ്ങേണ്ടി വന്നു. രണ്ടാം ഇന്നിങ്​സിൽ അഞ്ച്​ വിക്കറ്റ്​ നഷ്​ടപ്പെടുത്തി 377 റൺസിന് ഡിക്ലയർ ചെയ്​ത ഇന്ത്യയുടെ തീരുമാനം ശരിയെന്നു തോന്നിപ്പിക്കുന്നതായിരുന്നു സ്​പിന്നർമാരുടെ പ്രകടനം. Read more about കാൺപൂർടെസ്​റ്റിൽ ഇന്ത്യക്ക്​ 197 റൺസിന്റെ ജയം.[…]

55 കാരി വീട്ടിനുള്ളില്‍ മരിച്ച നിലയില്‍;

5:02 PM 26/9/2016 മലപ്പുറം: എടപ്പാളില്‍ മാനസികാസ്വാസ്ഥ്യമുള്ള 55 കാരിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടപ്പാള്‍ മതിലകത്ത് വീട്ടില്‍ ശോഭനയാണ് മരിച്ചത്. പട്ടിണി കിടന്നതാണ് മരണകാരണമെന്ന് പ്രാദേശികജനപ്രതിനിധിയും അയല്‍വാസികളും ബന്ധുക്കളും പറയുന്നു. മകള്‍ ശ്രുതിയെ എടപ്പാളിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നു. രാവിലെ 8 മണിയോടെയാണ് മതിലകത്ത് വീട്ടില്‍ ശോഭന മരിച്ചവിവരം പുറത്തറിയുന്നത്. മാനസികാസ്വാസ്ഥ്യമുള്ള ശോഭനയും സമാനഅവസ്ഥയിലുള്ള മകള്‍ ശ്രുതിയും മാത്രമായിരുന്നു ഈ വീട്ടിലുണ്ടായിരുന്നത്. തൊട്ടടുത്ത് ബന്ധുക്കളുണ്ടെങ്കിലും ദിവസങ്ങളായി ഇവരുടെ കാര്യങ്ങള്‍ ആരും അന്വേഷിച്ചിരുന്നില്ല. ഭക്ഷണം കഴിക്കാതെ പട്ടിണി Read more about 55 കാരി വീട്ടിനുള്ളില്‍ മരിച്ച നിലയില്‍;[…]

തെലങ്കാനയില്‍ കനത്ത മഴയിൽ, മരണം 11 കടന്നു .

O1:47 PM 26/09/2016 ഹൈദരാബാദ്: തെലങ്കാനയില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരണം പതിനൊന്നായി. മേദക്ക് ജില്ലയില്‍ എട്ടുപേരും വാറങ്കലില്‍ മൂന്നുപേരുമാണ് മരിച്ചത്. വിവിധ സ്ഥലങ്ങളിലായി നിരവധിപേരെ കാണാതായിട്ടുമുണ്ട്. ജക്കപ്പള്ളി ഗ്രാമത്തില്‍, ഒഴുക്കില്‍പെട്ട്​ യുവാവിനെ കാണാതായി. പസ്​പലേരു തടാകത്തിനു സമീപമുള്ള റോഡിലൂടെ ബൈക്കിൽ യാത്ര ചെയ്യവെ ഒഴുക്കിൽപ്പെട്ട ആഞ്ജനേയലു(30)വിനു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്​.വാറങ്കലിൽ രണ്ടുപേർ ഒഴുക്കിൽപ്പെട്ടും ഒരാൾ വൈദ്യുതാഘാതമേറ്റുമാണ്​ മരിച്ചത്​. കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയെ തുടര്‍ന്ന് തെലങ്കാനയുടെയും ആന്ധ്രപ്രദേശിലെയും പല ഭാഗങ്ങളും വെള്ളത്തിനടിയിലാണ്​. വീടുകളില്‍ Read more about തെലങ്കാനയില്‍ കനത്ത മഴയിൽ, മരണം 11 കടന്നു .[…]

തുഷാർ വെള്ളാപ്പള്ളി എൻ.ഡി.എ കൺവീനർ പദവിയിലേക്ക്

01:44 PM 26/09/2016 കോഴിക്കോട്: ബി.ഡി.ജെ.എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി എൻ.ഡി.എ കേരള ഘടകം കൺവീനറായേക്കുമെന്ന് സൂചന. കോഴിക്കോട് നടക്കുന്ന എൻ.ഡി.എ യോഗത്തിനുശേഷം പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്. ഇടഞ്ഞുനിൽക്കുന്ന ബി.ഡി.ജെ.എസിനെ അനുനയിപ്പിക്കാനാണ് തുഷാറിനെ കൺവീനറാക്കുന്നത്. എൻ.ഡി.എ കേരള ഘടകം കൺവീനർ സ്ഥാനം വേണമെന്ന ആവശ്യം ബി.ഡി.ജെ.എസ് നേരത്തേ ഉന്നയിച്ചിരുന്നു. എന്നാൽ ഇതിനെ ബിജെപി എതിർക്കുകയായിരുന്നു. എന്നാൽ എൻ.ഡി.എയിലെ പ്രമുഖ കക്ഷിയായ തങ്ങൾക്കുതന്നെ കൺവീനർ സ്ഥാനം വേണമെന്നായിരുന്നു ബി.ജെ.പി നിലപാട്. ഇക്കാര്യത്തിലാണ് ഇപ്പോൾ തീരുമാനമായിരിക്കുന്നത്. ബി.ജെ.പി ദേശീയ പ്രസിഡന്‍റ് അമിത് Read more about തുഷാർ വെള്ളാപ്പള്ളി എൻ.ഡി.എ കൺവീനർ പദവിയിലേക്ക്[…]

സ്വാശ്രയ മെഡിക്കല്‍ പ്രവേശന വിഷയത്തില്‍ സഭയില്‍ ബഹളം

01:40 pm 26/9/2016 തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശന വിഷയത്തില്‍ പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കി. മെഡിക്കല്‍ പ്രവേസനത്തില്‍ കരാറിലെ പിഴവുമൂലം ഫീസ് കുന്നനെ ഉയര്‍ന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കിയത്. സ്വാശ്രയ മോഖലയില്‍ സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് തീവെട്ടിക്കൊള്ളയാണ് നടക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. മുന്‍ ആരോഗ്യ മന്ത്രി വി.എസ് ശിവകുമാറാണ് അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കിയത്. ഓരോ സീറ്റിനും 65 മുതല്‍ 50ലക്ഷം രൂപവരെ കൂട്ടിയാണ് ഈടാക്കുന്നത് എന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

കോഴിക്കോഴ: മാണിക്കെതിരെ തെളിവുമായി വിജിലൻസ്

01:38:pm 26/9/2016 കൊച്ചി: കോഴിക്കോഴ കേസിൽ മുന്‍മന്ത്രി കെഎം മാണിക്കെതിരെ ശക്തമായ തെളിവുമായി വിജിലൻസ് ഹൈക്കോടതിയിൽ. നികുതിപിരിവിന് മാണി സ്റ്റേ നൽകിയതിന്‍റെ ഫയൽ പിടിച്ചെടുത്തു. ഫയൽ ഹൈക്കോടതിക്ക് കൈമാറി. സത്യവാങ്മൂലത്തിനൊപ്പമാണ് തെളിവുകൾ. സത്യവാങ്മൂലത്തിന്‍റെ വിശദാംശങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. മാണിയുടെ ഈ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് റിക്കവറി നിർത്തിവച്ചത് എന്ന് രേഖകളില്‍ വ്യക്തമാണ്. തോംസണിന്‍റെ കേസിൽ സ്റ്റേ നൽകിയത് 62 കോടി രൂപയ്ക്കാണ്. 5 ലക്ഷം രൂപക്ക് മുകളിൽ സ്റ്റേ നൽകാൻ മുഖ്യമന്ത്രിക്ക് മാത്രമെ അധികാരമുള്ളൂ എന്നിരിക്കെയാണ് മാണിയുടെ Read more about കോഴിക്കോഴ: മാണിക്കെതിരെ തെളിവുമായി വിജിലൻസ്[…]

ബുർഹാൻ വാനി ഇന്ത്യൻ സൈന്യത്തിൽ ചേരാൻ ആഗ്രഹിച്ചിരുന്നുവെന്ന്​ പിതാവ്​

01:36 pm 26/9/2016 ശ്രീനഗർ: കശ്​മീരിൽ സൈനിക നടപടിയിൽ കൊല്ലപ്പെട്ട ബുർഹാൻ വാനി ഇന്ത്യൻ സൈന്യത്തിൽ ചേരാൻ ആഗ്രഹിച്ചിരുന്നുവെന്ന്​ പിതാവ്​ മുസഫർ വാനി. 10ാം വയസിൽ വാനി സൈന്യത്തിൽ ചേരണമെന്ന്​ ആഗ്രഹിച്ചിരുന്നു. പർവേസ്​ റസൂലിനെ പോലെ ഇന്ത്യക്ക്​ വേണ്ടി ക്രിക്കറ്റ്​ കളിക്കണമെന്നതും ബുർഹാൻ വാനിയുടെ സ്വപ്​നമായിരുന്നുവെന്ന്​ സർക്കാർ സ്​കൂൾ പ്രിൻസിപ്പലായ പിതാവ്​ ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. 2010 ഒക്ടോബറിലാണ്​ ബുർഹാൻ വീടുവിട്ടിറങ്ങിയത്​. കൂട്ടുകാരെ കാണാനെന്നു പറഞ്ഞ്​ പോയ ബുർഹാൻ വീട്ടിൽ തിരിച്ചെത്തിയില്ല. പിന്നീടാണ്​ ഹിസ്​ബുൽ Read more about ബുർഹാൻ വാനി ഇന്ത്യൻ സൈന്യത്തിൽ ചേരാൻ ആഗ്രഹിച്ചിരുന്നുവെന്ന്​ പിതാവ്​[…]