കാവേരി: ഡിസംബർവരെ വെള്ളം നൽകില്ലെന്ന്​ കർണാടക

01:34 pm 26/09/2016 ബംഗളുരു: കാവേരി വിഷയത്തിൽ ഡിസംബർവരെ വെള്ളം നൽകാനാവില്ലെന്ന്​ കർണാടക. ഇടക്കാല ഉത്തരവിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട്​ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിലാണ്​ കർണാടക നിലപാട്​ വ്യക്​തമാക്കിയത്​. സെപ്​തംബർ 26 വരെ തമിഴ്​നാടിന്​ സെക്കൻഡിൽ 6000 ഘനയടി ജലം വിട്ടുകൊടുക്കണമെന്ന സുപ്രീം കോടതി വിധിയിൽ ജനുവരിവരെ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ്​ കർണാടക ഇന്ന്​ കോടതിയെ സമീപിച്ചത്​. തമിഴ്നാടി​െൻറ ഹരജി നാളെ സുപ്രീംകോടതിയുടെ ബെഞ്ച്​ പരിഗണിക്കാനിരിക്കെയാണ് കർണാടകയുടെ നീക്കം. നേരത്തെ സുപ്രീംകോടതി വിധിക്കെതിരെ കർണാടക നിയമസഭയുടെ പ്രത്യേക സമ്മേളനം പ്രമേയം Read more about കാവേരി: ഡിസംബർവരെ വെള്ളം നൽകില്ലെന്ന്​ കർണാടക[…]

കൊലപാതകത്തിന് പരിശീലനം നൽകുന്ന സംഘടനകൾ കേരളത്തിലുണ്ടെന്ന് മുഖ്യമന്ത്രി

10:50 am 26/9/2016 തിരുവനന്തപുരം: കൊലപാതകത്തിന് പരിശീലനം നൽകുന്ന സംഘടനകൾ കേരളത്തിലുണ്ടെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. ഇവർക്ക് നേതൃത്വം നൽകുന്ന രാഷ്ട്രീയപ്പാർട്ടികളും കേരളത്തിലുണ്ടെന്നും പിണറായി വ്യക്തമാക്കി. സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയപ്പാർട്ടികളുടെ യോഗം വിളിച്ചത് കൊണ്ട് കൊലപാതകങ്ങൾ തടയാനാവില്ല. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുക മാത്രമാണ് ഇതിന് പരിഹാരം. കൊലപാതകങ്ങളെ കൊലപാതകങ്ങളായി തന്നെയാണ് കാണുന്നത്. ഈ വർഷം 334 കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു

Default title

09:24 am 26/9/2016 നാദാപുരം: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കാളിയപറമ്പത്ത് അസ്ലമിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയും സൂത്രധാരനും അറസ്റ്റില്‍.അസ്ലമിനെ വധിക്കാനുപയോഗിച്ച ഇന്നോവ കാര്‍ ഡ്രൈവര്‍ കാവിലുമ്പാറ കുണ്ടുതോട് സ്വദേശി കുഞ്ഞിപറമ്പത്ത് കെ.പി. രാജീവന്‍ (42), കോടഞ്ചേരി വെള്ളൂര്‍ സ്വദേശി അമ്പലത്തുംതാഴെ കുനി ഷാജി (34) എന്നിവരെയാണ് നാദാപുരം സി.ഐ ജോഷി ജോസ് അറസ്റ്റ് ചെയ്തത്. അസ്ലം സഞ്ചരിച്ച ബൈക്ക് ഇടിച്ചുവീഴ്ത്തി കൊലക്ക് സാഹചര്യമൊരുക്കിയത് രാജീവനാണെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിലുള്‍പ്പെട്ടവര്‍ക്ക് ഫോണ്‍ വഴി നിര്‍ദേശം നല്‍കിയത് ഷാജിയാണ്. ഇന്നോവ Read more about Default title[…]

Default title

09;23 am 26/9/2016 ബെയ്ജിങ്: അന്യഗ്രഹങ്ങളിലെ ജീവന്‍െറ സാന്നിധ്യം കണ്ടത്തൊന്‍ സഹായിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ടെലിസ്കോപ് ചൈനയില്‍ പ്രവര്‍ത്തിച്ചു തുടങ്ങി. നക്ഷത്രങ്ങളില്‍നിന്നും ഗാലക്സികളില്‍നിന്നുമുള്ള സിഗ്നലുകള്‍ക്കായി ഭീമന്‍ റേഡിയോ ടെലിസ്കോപ് തിരച്ചില്‍ തുടങ്ങിയതായി ചൈനീസ് അധികൃതര്‍ അറിയിച്ചു. കെപ്ളര്‍ ടെലിസ്കോപ് ഉപയോഗിച്ച് നാസ ഭൂമിക്ക് സമാനമായ ഗ്രഹം കണ്ടത്തെിയതിനു പിന്നാലെയാണ് ചൈന റേഡിയോ ടെലിസ്കോപ്പിന്‍െറ നിര്‍മാണം വേഗത്തിലാക്കിയത്. ചൈനീസ് അക്കാദമി ഓഫ് സയന്‍സസിന്‍െറ മേല്‍നോട്ടത്തില്‍ നാഷനല്‍ അസ്ട്രോണമിക്കല്‍ ഒബ്സര്‍വേഷനാണ് ഇത്് രൂപകല്‍പന ചെയ്തത്. 120 കോടി യുവാന്‍ Read more about Default title[…]

ഗൂഗിള്‍ അലോയ്ക്കെതിരെ മുന്നറിയിപ്പ്

09:23 am 26/9/2016 ഏതന്‍സ് ഡെമോക്രസി ഫോറത്തിലാണു സ്‌നോഡന്‍ ഇക്കാര്യം പറഞ്ഞത്. ആപ്പ് ഉപയോഗിച്ചു നടത്തുന്ന സംഭാഷണങ്ങളും സന്ദേശങ്ങളും താല്‍ക്കാലികമായി സൂക്ഷിച്ചുവയ്ക്കും. എന്നാല്‍ ഉപഭോക്താക്കളുടെ സ്വകാര്യതയെ മാനിച്ച് പിന്നീട് ഇത് ഒഴിവാക്കും എന്നും കമ്പനി വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഈ വാഗ്ദാനം കളവാണെന്നും അലോ ഉപയോഗിച്ചു നടത്തിയിരിക്കുന്ന എല്ലാ ഇടപാടുകളുടെ വിവരങ്ങളും ഇവര്‍ സൂക്ഷിക്കുമെന്നുമാണു സ്‌നോഡന്‍ അഭിപ്രായപ്പെടുന്നത്. ഈ ആപ്പ് എല്ലാ വിവരങ്ങളും സൂക്ഷിക്കും പോലീസിന്‍റെ ഒരു അപേക്ഷ മതി എല്ലാം പുറത്തു കൊണ്ടുവരാന്‍ എന്ന് ട്വിറ്റില്‍ സ്‌നോഡന്‍ Read more about ഗൂഗിള്‍ അലോയ്ക്കെതിരെ മുന്നറിയിപ്പ്[…]

കാണ്‍പൂര്‍ ടെസ്റ്റ്: ഇന്ത്യ ജയത്തിനരികെ

09:22 amn26/9/2016 കാണ്‍പൂര്‍: കാണ്‍പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ ജയത്തിലേക്ക്.434 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡ് നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 93 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് തകര്‍ച്ചയെ നേരിടുകയാണ്. പൊടിപാറിത്തുടങ്ങിയ പിച്ചില്‍ അവസാന ദിവസം ആറു വിക്കറ്റ് ശേഷിക്കെ 341 റണ്‍സകലെയാണ് കീവിസിന്റെ വിജയലക്ഷ്യം. അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ വിജയം ഇന്ത്യക്കൊപ്പമാവും. 38 റണ്‍സുമായി ലൂക്ക് റോഞ്ചിയും എട്ടു റണ്‍സുമായി മിച്ചല്‍ സാന്റ്നറുമാണ് ക്രീസില്‍. 56/4 എന്ന നിലയില്‍ നിന്നാണ് ഇരുവരും Read more about കാണ്‍പൂര്‍ ടെസ്റ്റ്: ഇന്ത്യ ജയത്തിനരികെ[…]

കീര്‍ത്തി സുരേഷ് അല്ലു അര്‍ജ്ജുന്റെ നായിക

09:20 am 26/9/2016 കീര്‍ത്തി സുരേഷ് അല്ലു അര്‍ജ്ജുന്റെ നായികയായി അഭിനയിക്കുന്നു. അല്ലു അര്‍ജ്ജുന്‍ അഭിനയിക്കുന്ന തമിഴ് സിനിമയിലാണ് കീര്‍ത്തി സുരേഷ് നായികയാകുന്നത്. ലിംഗുസാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ്‍ നായകനാകുന്ന ഭൈരവിലും കീര്‍ത്തി സുരേഷ് ആണ് നായിക. ഭരതന്‍ ആണ് ഭൈരവ് സംവിധാനം ചെയ്യുന്നത്.

എം.ബി.ബി.എസ് പരീക്ഷയില്‍ ഹൈടെക് കോപ്പിയടി

09:15 am 26/9/2016 തിരുവനന്തപുരം: ആരോഗ്യ സര്‍വകലാശാല നടത്തുന്ന എം.ബി.ബി.എസ് പരീക്ഷയില്‍ കൂട്ടകോപ്പിയടി അരങ്ങേറുന്നു. തിരുവനന്തപുരത്തെ സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജിലാണ് ഹൈടെക് കോപ്പിയടി. ഇതുസംബന്ധിച്ച് വ്യാപക പരാതി ഉയര്‍ന്നെങ്കിലും ഇതുവരെ ആരോഗ്യ സര്‍വകലാശാല നടപടിയെടുത്തിട്ടില്ല. എം.സി റോഡില്‍ നഗര അതിര്‍ത്തിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കോളജിലാണ് കോപ്പിയടി അരങ്ങേറിയത്. വെള്ളിയാഴ്ച നടന്ന എം.ബി.ബി.എസ് പരീക്ഷയുടെ ജനറല്‍ മെഡിസിന്‍ പേപ്പര്‍ ഒന്നിലാണ് കോപ്പിയടി. ഏഴ് വിദ്യാര്‍ഥികള്‍ വയര്‍ലെസ് ബ്ളൂടൂത്ത് ചെവിയില്‍ ഘടിപ്പിച്ചാണ് പരീക്ഷാഹാളില്‍ എത്തിയത്. ചോദ്യങ്ങള്‍ ഇതുവഴി പറഞ്ഞുകൊടുക്കുകയും Read more about എം.ബി.ബി.എസ് പരീക്ഷയില്‍ ഹൈടെക് കോപ്പിയടി[…]

ജിഷ കേസ്: എഫ്ഐആറിലെ പിഴവ് ചൂണ്ടിക്കാട്ടി പൊലീസ് കോടതിയില്‍

09:14 am 26/9/2016 കൊച്ചി: ജിഷ വധക്കേസിലെ എഫ്ഐആറിലെയും പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടിലേയും സാങ്കേതികപ്പിഴവുകള്‍ ചൂണ്ടിക്കാട്ടി പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കി. ഏപ്രില്‍ 28നാണ് ജിഷ കൊല്ലപ്പെട്ടതെങ്കിലും 29നെന്നാണ് എഫ്ഐആറില്‍ ഉണ്ടായിരുന്നത്. ജിഷ മരണത്തിന് രണ്ടാഴ്ചക്കുശേഷം മേയ് രണ്ടാംവാരമാണ് പൊലീസ് കുറുംപ്പുപടി കോടതിയില്‍ അപേക്ഷ നല്‍കിയത്. ജിഷയുടെ മരണം സംഭവിച്ചത് വൈകിട്ട് മൂന്നരയ്ക്കും രാത്രി ഏഴരയ്ക്കും ഇടയിലാണെന്നായിരുന്നു കേസെടുക്കുന്ന സമയം പൊലീസ് കണക്കൂകൂട്ടിയത്. ഇതനുസരിച്ചാണ് 28ന് വൈകിട്ട് 3.30ന് എന്ന ഉദ്ദേശ സമയം പൊലീസ് തയാറാക്കിയത്. എന്നാല്‍ ഓണ്‍ Read more about ജിഷ കേസ്: എഫ്ഐആറിലെ പിഴവ് ചൂണ്ടിക്കാട്ടി പൊലീസ് കോടതിയില്‍[…]

നിയമസഭ ഇന്നു മുതല്‍ സമ്മേളിക്കും.

09:11 am 26/9/2016 തിരുവനന്തപുരം: മാണിഗ്രൂപ് യു.ഡി.എഫ് വിട്ട് പ്രത്യേക ബ്ളോക്കായി മാറിയ രാഷ്ട്രീയ സംഭവങ്ങള്‍ക്ക് ശേഷം നടപ്പു വര്‍ഷത്തെ ബജറ്റ് സമ്പൂര്‍ണമായി പാസാക്കാന്‍ നിയമസഭ ഇന്നു മുതല്‍ സമ്മേളിക്കും. 14ാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം തുടങ്ങുമ്പോള്‍ പ്രതിപക്ഷം മുമ്പത്തേതിലും ദുര്‍ബലമായി. 47 അംഗങ്ങളുണ്ടായിരുന്ന യു.ഡി.എഫില്‍ ഇപ്പോള്‍ 41 പേരേയുള്ളൂ. ബി.ജെ.പിയും സ്വതന്ത്രനായ പി.സി. ജോര്‍ജും ഇതിനു പുറമെയുണ്ട്. ബി.ജെ.പിക്കു ശേഷമാണ് മാണിക്ക് സീറ്റ് ക്രമീകരിച്ചിരിക്കുന്നത്. സര്‍ക്കാറിനെതിരെ ഏകോപിത നീക്കം നടത്താന്‍ പ്രതിപക്ഷത്തിനു സഭയില്‍ പ്രയാസമാകും.100 Read more about നിയമസഭ ഇന്നു മുതല്‍ സമ്മേളിക്കും.[…]