ഗുൽബർഗ റാഗിങ് കേസ്: ആറ് പേരെ പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചു.

12:12 pm 23/9/2016 ഗുൽബർഗ: റാഗിംഗ് കേസിൽ ആറ് പേരെ പ്രതിയാക്കി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കൊലപാതക ശ്രമം ഉൾപ്പെടെയുള്ള വകുപ്പുകളാണ് പ്രതികൾക്ക് മേൽ ചുമത്തിയിരിക്കുന്നത്. കേസിലെ നാലാം പ്രതി ശില്‍പ ഇപ്പോഴും ഒളിവിലാണ്. ഗുൽബർഗയിലെ നേഴ്സിംഗ് കോളേജിൽ ദളിത് വിദ്യാർത്ഥിയെ റാഗിംങ് ചെയ്ത് ഫിനോൾ കുടിപ്പിച്ചുവെന്ന കേസിൽ പ്രതികളായ മൂന്ന് പെൺകുട്ടികളെ അറസ്റ്റ് ചെയ്ത് മൂന്ന് മാസം പൂ‍ർത്തിയാകാൻ രണ്ട് ദിവസം ബാക്കി നിൽക്കെയാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഗുൽബർഗ സെക്കന്‍റ് സെഷൻസ് കോടതിയിൽ അഞ്ച് Read more about ഗുൽബർഗ റാഗിങ് കേസ്: ആറ് പേരെ പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചു.[…]

തോക്കുധാരികളുടെ രേഖാ ചിത്രം പൊലീസ് പുറത്തുവിട്ടു.

12;09 pm 23/9/2016 മുംബൈ: ഉറാന്‍ നാവികസേന ആസ്ഥാനത്തിനു സമീപം കണ്ട തോക്കുധാരികളുടെ രേഖാ ചിത്രം പൊലീസ് പുറത്തുവിട്ടു. ആസ്ഥാനത്തിന് സമീപം ചിലരെ സംശയാസ്പദ സാഹചര്യത്തില്‍ കണ്ടുവെന്ന റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം മുംബൈയിലെങ്ങും തീരമേഖലയിലുള്‍പ്പെടെ കനത്ത ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ പത്തോടെ പത്താന്‍ സ്യൂട്ട് ധരിച്ച അഞ്ചോ ആറോ പേരടങ്ങുന്ന തോക്കുധാരികളായ സംഘത്തെ കണ്ടുവെന്ന് ഉറാനിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ വിദ്യാലയ അധികൃതരെ അറിയിക്കുകയായിരുന്നു. സ്കൂള്‍ അധികൃതര്‍ പൊലീസിനു വിവരം കൈമാറിയതിനെ തുടര്‍ന്ന് വ്യാപക Read more about തോക്കുധാരികളുടെ രേഖാ ചിത്രം പൊലീസ് പുറത്തുവിട്ടു.[…]

ഇന്റര്‍നാഷനല്‍ പീസ് ഡേ ആഘോഷങ്ങള്‍

12:07 pm 23/9/2016 പി. പി. ചെറിയാന്‍ ഡാലസ് : ഇന്റര്‍നാഷനല്‍ ‘പീസ് ഡേ’യോടനുബന്ധിച്ച് കഴിഞ്ഞ നാലു ദിവസമായി ഡാലസില്‍ നടന്ന ആഘോഷ പരിപാടികള്‍ സമാപിച്ചു. സെപ്റ്റംബര്‍ 16 വെളളിയാഴ്ച ഡാലസ് മേയര്‍ മൈക്ക് റോളിംഗ്‌സ്, കൗണ്‍സില്‍ മാന്‍ ആഡം മെക്ക് ഗൊ എന്നിവര്‍ നേതൃത്വം നല്‍കിയ ‘ഡാലസ് ആന്റ് പീസ്’ എന്ന സിംബോസിയത്തോടെയാണ് ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. സെപ്റ്റംബര്‍ 17 ശനിയാഴ്ച ഇന്റര്‍നാഷനല്‍ ഫണ്‍ ഫെസ്റ്റിവല്‍, മാവറിക്‌സ് ബാസ്ക്കറ്റ് ബോള്‍ സ്കിന്‍സ് ക്യാംപ്, ഇന്റര്‍ Read more about ഇന്റര്‍നാഷനല്‍ പീസ് ഡേ ആഘോഷങ്ങള്‍[…]

സൗമ്യയുടെ അമ്മ പുന:പരിശോധനാ ഹരജി നല്‍കി

12;04 pm 23/09/2016 ന്യൂഡല്‍ഹി: ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീംകോടതി വിധിക്കെതിരെ സൗമ്യയുടെ അമ്മ സുമതി പുന പരിശോധനാ ഹരജി നല്‍കി. കൊലക്കുറ്റം ചുമത്താന്‍ തെളിവുണ്ടായിട്ടും ഫലപ്രദമായി മുന്നോട്ടുവെക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ളെന്നു കാണിച്ചാണ് അഡ്വ. ആല്‍ജോ ജോസഫ് മുഖേന സുമതി ഹരജി സമര്‍പ്പിച്ചത്. തുറന്ന കോടതിയില്‍ കേസ് വാദം കേള്‍ക്കണമെന്ന ആവശ്യം മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ഥ് ലൂത്ര ഉന്നയിക്കും. കൊലക്കുറ്റം ചുമത്താന്‍ വേണ്ട തെളിവ് കേസിലുണ്ടായിരുന്നു. ഇതിന്‍െറ വെളിച്ചത്തിലാണ് വിചാരണ കോടതിയും ഹൈകോടതിയും പ്രതിക്ക് വധശിക്ഷ വിധിച്ചത്. Read more about സൗമ്യയുടെ അമ്മ പുന:പരിശോധനാ ഹരജി നല്‍കി[…]

50 കോടി യാഹൂ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി

12;00 pm 23/09/2016 സാന്‍ഫ്രാന്‍സിസ്‌കോ: 2014ല്‍ 50 കോടി ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോർന്നതായി യാഹു. ഉപയോക്താക്കളുടെ പേരുകള്‍, ഇമെയില്‍ വിലാസങ്ങള്‍, ടെലഫോണ്‍ നമ്പറുകള്‍, ജനനത്തീയതികള്‍, പാസ് വേഡുകള്‍ എന്നിവ ചോര്‍ത്തപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ക്രഡിറ്റ്കാര്‍ഡ്-ബാക്ക് അക്കൗണ്ട് വിവരങ്ങള്‍ നഷ്ടപ്പെട്ടിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി. ഈ ഹാക്കിങ് ലോകത്തെ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും വലിയ സൈബര്‍ കുറ്റകൃത്യമാകാനാണാണ് സാധ്യത.നെറ്റ് വര്‍ക്കില്‍ നുഴഞ്ഞുകയറി വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. ഇതു സംബന്ധിച്ച നിയമപരമായ വശങ്ങള്‍ പരിശോധിച്ചുവരികയാണെന്നും കമ്പനി അറിയിച്ചു. ലോകത്തെ Read more about 50 കോടി യാഹൂ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി[…]

പി.വി. സിന്ധു തിരുവനന്തപുരത്ത്; ക്യാഷ് അവാർഡ് നൽകി കേരളത്തിന്‍റെ ആദരം

11:59 AM 23/09/2016 തിരുവനന്തപുരം: റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ മാനം കാത്ത ബാഡ്മിന്‍റണ്‍ താരം പി.വി. സിന്ധു തിരുവനന്തപുരത്തെത്തി. മെഡൽ നേടിയ കായികതാരങ്ങളെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്നതിനാണ് സിന്ധുവും കോച്ച് പുല്ലേല ഗോപീചന്ദും തിരുവനന്തപുരത്തെത്തിയത്. രാവിലെ 11 മണിക്ക് തിരുവന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി ഒളിമ്പിക്സ് മെഡൽ ജേതാക്കൾക്കും കോച്ചുകൾക്കും വിജയന്‍ ക്യാഷ് അവാര്‍ഡ് വിതരണം ചെയ്യും. സിന്ധുവിന് 50 ലക്ഷവും സാക്ഷിക്ക് 25 ലക്ഷവും പരിശീലകര്‍ക്ക് യഥാക്രമം പത്ത്, അഞ്ച് ലക്ഷവുമാണ് Read more about പി.വി. സിന്ധു തിരുവനന്തപുരത്ത്; ക്യാഷ് അവാർഡ് നൽകി കേരളത്തിന്‍റെ ആദരം[…]

ടെസ്റ്റ്: ഇന്ത്യയുടെ തുടക്കം കസറി; പിന്നെ തകര്‍ച്ച

09:09 am 24/9/2016 കാണ്‍പൂര്‍: കാണ്‍പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സെന്ന നിലയിലാണ്. 16 റണ്‍സുമായി രവീന്ദ്ര ജഡേജയും എട്ടു റണ്‍സുമായി ഉമേഷ് യാദവുമാണ് ക്രീസില്‍. മികച്ച തുടക്കത്തിനുശേഷമാണ് ഇന്ത്യ തകര്‍ന്നത്. ഓപ്പണിംഗ് വിക്കറ്റില്‍ രാഹുലും വിജയ്‌യും ചേര്‍ന്ന് 42 റണ്‍സ് കൂട്ടിച്ചേര്‍ത്ത് നല്ല തുടക്കമിട്ടു. രാഹുല്‍(32) പുറത്തായശേഷമെത്തിയ പൂജാരയുമൊത്ത് വിജയ് 112 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി Read more about ടെസ്റ്റ്: ഇന്ത്യയുടെ തുടക്കം കസറി; പിന്നെ തകര്‍ച്ച[…]

അജ്മാന്‍ പുതിയ വ്യവസായ മേഖലയിലെ കമ്പനിയില്‍ വന്‍ തീപിടിത്തം

09:07 am 23/9/2016 അജ്മാന്‍: . രാജസ്ഥാന്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ആബ്കോ ഇന്‍റസ്ട്രീസ് എന്ന മാസ്കിങ് ടേപ്പ് നിര്‍മാണ കമ്പനിക്കാണ് തീപിടിച്ചത്. ബുധനാഴ്ച ഉച്ചക്ക് ഒരുമണിയോടെയുണ്ടായ തീപിടിത്തം രാത്രി വൈകിയും നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ല. ലക്ഷങ്ങളുടെ നഷ്ടം പ്രതീക്ഷിക്കുന്നു. ആളപായമില്ളെന്നാണ് പ്രാഥമിക വിവരം. അഞ്ച് മലയാളികളടക്കം 70ഓളം തൊഴിലാളികള്‍ ഈ സ്ഥാപനത്തില്‍ പണിയെടുക്കുന്നുണ്ട്. പെട്രോളിയം അനുബന്ധ രാസ മിശ്രിതങ്ങളാണ് കമ്പനിയില്‍ അധികവും ഉപയോഗിക്കുന്നത്. കമ്പനിയുടെ മൂന്ന് ഗുദാമുകളില്‍ രണ്ടെണ്ണവും സമീപത്ത് തന്നെയുള്ള താമസ സ്ഥലവും പൂര്‍ണമായും കത്തിനശിച്ചു. Read more about അജ്മാന്‍ പുതിയ വ്യവസായ മേഖലയിലെ കമ്പനിയില്‍ വന്‍ തീപിടിത്തം[…]

മുഖം നോക്കരുതെന്ന് പൊലീസിനോട് പിണറായി

09:07 am 24/9/2016 തിരുവനന്തപുരം: വ്യക്തമായ തെളിവുണ്ടെങ്കിൽ ആര്‍ക്കെതിരെയും നടപടിയെടുക്കാൻ പൊലീസിന് സ്വാതന്ത്ര്യമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ രാഷ്ട്രീയ സമ്മര്‍ദ്ദം കണക്കിലെടുക്കേണ്ട കാര്യമില്ലെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തെ റവന്യു ഭൂമി കയ്യേറ്റങ്ങൾ കര്‍ശനമായി തടയണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു പൊലീസ് സംവിധാനം കാര്യക്ഷമമാക്കാനാണ് നടപടി. കേസുകളിൽ മുഖം നോക്കാതെ നടപടിയെടുക്കാം. രാഷ്ട്രീയ സമ്മര്‍ദ്ദം കണക്കിലെടുക്കേണ്ട കാര്യമില്ലെന്നാണ് പൊലീസിനോട് പിണറായി വിജയന്‍റെ നിര്‍ദ്ദേശം . അതേസമയം രാഷ്ട്രീയക്കാര്‍ക്കെതിരെ കാപ്പയടക്കമുള്ള വകുപ്പുകൾ Read more about മുഖം നോക്കരുതെന്ന് പൊലീസിനോട് പിണറായി[…]

പ്രിയദര്‍ശന്‍ ചിത്രം ‘സില സമയങ്കളില്‍’ ഗോള്‍ഡന്‍ ഗ്ലോബ് ല്‍

09;05 am 23/9/2016 ചെന്നൈ: പ്രിയദര്‍ശന്റെ ഏറ്റവും പുതിയ ചിത്രം ‘സില സമയങ്കളില്‍’ ഗോള്‍ഡന്‍ ഗ്ലോബിലെ അവസാനപത്തിലേയ്ക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടു. രാജ്യത്ത് ഈ ബഹുമതി നേടുന്ന രണ്ടാമത്തെ സംവിധായകനാണ് പ്രിയദര്‍ശന്‍. തന്റെ സിനിമാജീവിതത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് ഇതെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു. പ്രകാശ് രാജ് നായകനായ ‘സില സമയങ്കളില്‍’ എയ്ഡ്‌സ് ബാധിതരായ ഒരു കൂട്ടം ആളുകളുടെ ജീവിതമാണ് പറയുന്നത്. പ്രിയദര്‍ശന്റെ മറ്റ് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി വളരെ കുറഞ്ഞ ബജറ്റില്‍ താരതമ്യേന പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ചിത്രത്തിന്റെ Read more about പ്രിയദര്‍ശന്‍ ചിത്രം ‘സില സമയങ്കളില്‍’ ഗോള്‍ഡന്‍ ഗ്ലോബ് ല്‍[…]