കൊല്ലത്ത് പാളത്തിൽ വിള്ളൽ; ട്രെയിൻ ഗതാഗതം തടസപ്പെട്ടു

09:01 AM 23/09/2016 കൊല്ലം: പാളത്തിൽ വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് തിരുവനന്തപുരം റൂട്ടിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. കൊല്ലം വർക്കലക്കും ഇടവക്കും മധ്യേയാണ് രാവിലെ വിള്ളൽ കണ്ടെത്തിയത്. കൊല്ലം-തിരുവനന്തപുരം പാസഞ്ചർ അടക്കമുള്ള ട്രെയിനുകൾ വർക്കലയിൽ പിടിച്ചിട്ടിരിക്കുകയാണ്. കഴിഞ്ഞ തിങ്കളാഴ്ച കരുനാഗപ്പള്ളിയിൽ കല്ലുകടവ് ഓവര്‍ബ്രിഡ്ജിന് സമീപം ‘എസ്’ വളവിൽ ചരക്ക് ട്രെയിൻ പാളം തെറ്റിയിരുന്നു. രാസവളം കയറ്റി തമിഴ്നാട് മീളവട്ടത്തു നിന്ന് കോട്ടയത്തേക്കു പോവുകയായിരുന്ന ട്രെയിനിന്‍െറ 21 വാഗണുകളാണ് പാളം തെറ്റിയത്. 300 മീറ്റര്‍ ഭാഗത്തെ പാളം പൂര്‍ണമായി Read more about കൊല്ലത്ത് പാളത്തിൽ വിള്ളൽ; ട്രെയിൻ ഗതാഗതം തടസപ്പെട്ടു[…]

കാളിന് നിരക്കില്ല; ജിയോയെ വെല്ലാന്‍ ബി.എസ്.എന്‍.എല്‍

09:00: AM 23/09/2016 ന്യൂഡല്‍ഹി: മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ അത്യാകര്‍ഷക ഓഫറുമായി പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എന്‍.എല്‍. നിരക്ക് വെട്ടിക്കുറച്ച് എത്തിയ റിലയന്‍സ് ജിയോയെ കടത്തിവെട്ടുകയാണ് ലക്ഷ്യം.വിളിക്കുന്ന കാളിന് നിരക്കില്ലാത്ത സീറോ താരിഫ് പ്ളാനാണ് ഓഫറുകളിലൊന്ന്. ജിയോ വരിക്കാര്‍ക്ക് 4ജിയില്‍ മാത്രം നിലവില്‍ റിലയന്‍സ് സേവനം നല്‍കുമ്പോള്‍ 2ജി, 3ജി വരിക്കാര്‍ക്കുകൂടി വിളിക്കാന്‍ കഴിയുന്ന സേവനമാണ് പുതുവത്സര സമ്മാനമായി ബി.എസ്.എന്‍.എല്‍ നല്‍കാനൊരുങ്ങുന്നത്.വിപണിയിലെ ജിയോയുടെ പ്രകടനം നിരീക്ഷിച്ച ശേഷമായിരിക്കും ബി.എസ്.എന്‍.എല്‍ പുതിയ സേവനം നല്‍കുക. കാളുകള്‍ക്ക് നിരക്കില്ലാത്ത ആജീവനാന്ത Read more about കാളിന് നിരക്കില്ല; ജിയോയെ വെല്ലാന്‍ ബി.എസ്.എന്‍.എല്‍[…]

ഹെല്‍മറ്റില്ലാതെ സഞ്ചരിച്ച ബൈക്ക് യാത്രക്കാരന് പൊലീസിന്റെ ലാത്തിയടി;

08:59 am 23/9/2016 കാസര്‍കോഡ്: ഉപ്പളയില്‍ ഹെല്‍മറ്റില്ലാതെ സഞ്ചരിച്ച ബൈക്ക് യാത്രക്കാരനെ യാത്ര ചെയ്യുന്നതിനിടയില്‍ പൊലീസ് ലാത്തി കൊണ്ടടിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. നടുറോഡില്‍ വെച്ചാണ് ഹെല്‍മറ്റില്ലാതെ സഞ്ചരിച്ച യുവാവിനെ എ.ആര്‍ ക്യാമ്പിലെ പൊലീസുകാരന്‍ ലാത്തി കൊണ്ടടിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ഖാലിദ് എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കാസര്‍കോഡ് എസ് പി ഉത്തരവിട്ടു. Read more about ഹെല്‍മറ്റില്ലാതെ സഞ്ചരിച്ച ബൈക്ക് യാത്രക്കാരന് പൊലീസിന്റെ ലാത്തിയടി;[…]

തിരുവനന്തപുരം ആക്കുളത്ത് തീ പിടിത്തം

08:59 am 23/9/2016 തിരുവനന്തപുരം: ആക്കുളത്ത് തീപ്പിടുത്തം. നിശ് സ്കൂളിന് സമീപത്തെ 56 ഏക്കറിലാണ് തീപ്പടര്‍ന്നത്. മതില്‍കെട്ടിയടച്ച ഭൂമി ആയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ആക്കുളം നിശ് സ്കൂളിനും ഗുഡ് ഷെപ്പേര്‍ഡ് സ്കൂളിനും മധ്യഭാഗത്തുള്ള 56 ഏക്കറിലാണ് തീപ്പിടിച്ചത്.കൺവെന്‍ഷന്‍ സെനററിനായി സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാട് പിടിച്ചുനശിക്കാന്‍ തുടങ്ങിയിട്ട് നാളേറേയായി. രണ്ട് വര്‍ഷം മുമ്പും ഇതേ സ്ഥലത്ത് തീപ്പിടുത്തമുണ്ടായതായി നാട്ടുകാര്‍ പറയുന്നു ചാക്കയില്‍ നിന്നും കഴക്കൂട്ടത്ത് നിന്നുമായി 3 അഗ്നി ശമന യൂണിറ്റുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി എത്തി. രണ്ട് Read more about തിരുവനന്തപുരം ആക്കുളത്ത് തീ പിടിത്തം[…]

കേന്ദ്രമന്ത്രി പെണ്‍വാണിഭ റാക്കറ്റ് നടത്തുന്നുവെന്ന് വനിതാ കമീഷന്‍ അധ്യക്ഷ

08:56 am 23/09/2016 ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭാംഗത്തിനെതിരെ ഗുരുതര ആരോപണവുമായി ഡല്‍ഹി വനിതാ കമീഷന്‍ അധ്യക്ഷ. നരേന്ദ്ര മോദി മന്ത്രിസഭയിലെ ഒരംഗം ആയിരക്കണക്കിന് കോടി രൂപയുടെ ഇടപാടുകളുള്ള പെണ്‍വാണിഭ റാക്കറ്റ് നടത്തുന്നുവെന്നാണ് കമീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ വ്യാഴാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചത്. പെണ്‍വാണിഭ റാക്കറ്റില്‍ ഒരു ദേശീയ പാര്‍ട്ടിയുടെ ഡല്‍ഹിയിലെ പ്രമുഖ നേതാവായ മന്ത്രിയുടെ പങ്കിനെക്കുറിച്ച് വിശ്വസനീയമായ വിവരങ്ങള്‍ തന്‍െറ പക്കലുണ്ടെന്നും അതുസംബന്ധിച്ച അന്വേഷണം നടത്തി റിപ്പോര്‍ട്ട് പുറത്തുവിടാനിരിക്കെയാണ് തനിക്കെതിരെ ആരോപണങ്ങള്‍ കെട്ടിച്ചമക്കാന്‍ ശ്രമിക്കുന്നതെന്നും അവര്‍ പറഞ്ഞു. Read more about കേന്ദ്രമന്ത്രി പെണ്‍വാണിഭ റാക്കറ്റ് നടത്തുന്നുവെന്ന് വനിതാ കമീഷന്‍ അധ്യക്ഷ[…]

വിരമിച്ചില്ലായിരുന്നെങ്കില്‍ സചിനെ പുറത്താക്കുമായിരുന്നു’

08:54 AM 23/09/2016 മുംബൈ: ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍കറെ ഇന്ത്യന്‍ ടീമില്‍നിന്ന് പുറത്താക്കുന്നതിനെക്കുറിച്ച് ആരാധകര്‍ക്ക് ആലോചിക്കാന്‍പോലും കഴിയാത്ത കാര്യമാണ്. എന്നാല്‍, സചിനെ പുറത്താക്കുന്നതിനെക്കുറിച്ച് സെലക്ടര്‍മാര്‍ ആലോചിച്ചിരുന്നുവെന്ന് സന്ദീപ് പാട്ടീല്‍ പറയുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍െറ മുഖ്യ സെലക്ടര്‍ സ്ഥാനത്തുനിന്ന് പടിയിറങ്ങിയശേഷമാണ് പാട്ടീലിന്‍െറ വെളിപ്പെടുത്തല്‍. സചിന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചില്ലായിരുന്നെങ്കില്‍ ഉറപ്പായും പുറത്താക്കുമായിരുന്നെന്നും പാട്ടീല്‍ വ്യകത്മാക്കി. പാട്ടീല്‍ പറയുന്നു- ‘സചിന്‍െറ മോശം ഫോമിനെക്കുറിച്ചും വിരമിക്കലിനെക്കുറിച്ചും മാധ്യമങ്ങളില്‍ ചര്‍ച്ച വന്നതോടെ 2012 ഡിസംബര്‍ 12ന് ഞങ്ങള്‍ സചിനുമായി കൂടിക്കാഴ്ച നടത്തി. Read more about വിരമിച്ചില്ലായിരുന്നെങ്കില്‍ സചിനെ പുറത്താക്കുമായിരുന്നു’[…]

ജയലളിത ആശുപത്രിയിൽ

08:50 AM 23/09/2016 ചെന്നൈ: അണ്ണാ ഡി.എം.കെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ ജെ. ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത പനിയും നിർജലീകരണവും മൂലം ചെന്നൈ അപ്പോളൊ ആശുപത്രിയിൽ വ്യാഴാഴ്ച രാത്രിയാണ് പ്രവേശിപ്പിച്ചത്. പ്രാഥമിക പരിശോധനക്ക് ശേഷം മുഖ്യമന്ത്രിയെ പ്രത്യേക വാർഡിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തികരമാണെന്നും ഒരു ദിവസത്തെ നിരീക്ഷണത്തിന് നിർദേശിച്ചതായും ആശുപത്രി അധികൃതർ അറിയിച്ചു. 68കാരിയായ ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം ആദ്യമായാണ് അധികൃതർ സ്ഥിരീകരിക്കുന്നത്. ഡി.എം.കെ നേതാവും മുൻ മുഖ്യമന്ത്രിയുമാ‍യ എം. കരുണാനിധി അടക്കമുള്ള എതിരാളികള്‍ Read more about ജയലളിത ആശുപത്രിയിൽ[…]

ഉറി ആക്രമണം: കാവല്‍ പോസ്റ്റുകളുടെ ഏകോപനമില്ലായ്മയടക്കം നിരവധി പഴുതുകള്‍

08:49 am 23/09/2016 ഉറി: കശ്മീരിലെ സൈനിക ആസ്ഥാനത്തെ ഭീകരാക്രമണത്തിന് വഴിതുറന്ന് നിരവധി പഴുതുകള്‍ ഉണ്ടായിരുന്നതായി പ്രാഥമികാന്വേഷണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ കണ്ടത്തെല്‍. അതിലൊന്ന് രണ്ട് കാവല്‍ പോസ്റ്റിന്‍െറ പ്രവര്‍ത്തനത്തിലെ ഏകോപനമില്ലായ്മയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇരു പോസ്റ്റുകളും തമ്മില്‍ 150 അടിയുടെ അകലം ഉണ്ടായിരുന്നതായും ഇവിടുത്തെ പരാജയമാണ് ആസ്ഥാനത്തിനകത്തേക്ക് ഭീകരര്‍ പ്രവേശിക്കാന്‍ ഇടയാക്കിയതെന്നും പറയുന്നു. മാത്രമല്ല, അതീവ സുരക്ഷാ മേഖലയായ സൈനിക ബ്രിഗേഡ് ആസ്ഥാനത്തെ പലയിടങ്ങളിലും സുരക്ഷാവേലി ഉണ്ടായിരുന്നില്ല. പാക് അധീന കശ്മീരില്‍നിന്ന് ഹാജി പീര്‍ Read more about ഉറി ആക്രമണം: കാവല്‍ പോസ്റ്റുകളുടെ ഏകോപനമില്ലായ്മയടക്കം നിരവധി പഴുതുകള്‍[…]

ടി.ഐ.എഫ്.എഫ് മേളയ്ക്കരികില്‍ മഹാമനസ്സുകളുടെ സംഗമം

08:49 am 23/9/2016 – ജെയിംസ് മാത്യു, എംഡി, മില്‍വാക്കി ടൊറോന്റോ: ടൊറോന്റോ അന്തര്‍ദ്ദേശീയ ഫിലിം ഫെസ്റ്റിവല്‍ മേള (ടിഐഎഫ്എഫ്)യുടെ മിന്നിത്തിളക്കങ്ങളില്‍ നിന്നും ശബ്ദകോലാഹലങ്ങളില്‍ നിന്നുമകന്ന്, ഒന്റേറിയോ തടാകതീരത്തുള്ള വെസ്റ്റിന്‍ ഹാര്‍ബര്‍ പാലസ്സിന്റെ മുപ്പത്തെട്ടാം നിലയില്‍ രണ്ടു മഹാമനസ്സുകള്‍ ഒത്തുകൂടി. മാനവരാശിയുടെ ഉന്നമനത്തിനായി ആജീവനാന്തം യത്‌നിച്ചവരായിരുന്നു, ഇരുവരും; ഒരാള്‍ ശാസ്ത്രത്തിലൂടെയും മറ്റെയാള്‍ കലയിലൂടെയും. അസ്തമയസൂര്യന്റെ ചെങ്കിരണങ്ങളേറ്റു തിളങ്ങിയിരുന്ന തടാകത്തിലവിടവിടെ ഒരു പകലത്തെ സഞ്ചാരമവസാനിപ്പിച്ചു കരയിലേയ്ക്കു മടങ്ങുന്ന, ശുഭ്രനിറമുള്ള പായ്‌­വഞ്ചികളായിരുന്നു. വര്‍ണശബളമായ ആ കാഴ്­ച കണ്ട്, പച്ചക്കറികളും സമുദ്രോല്പന്നങ്ങളുമടങ്ങിയ Read more about ടി.ഐ.എഫ്.എഫ് മേളയ്ക്കരികില്‍ മഹാമനസ്സുകളുടെ സംഗമം[…]

ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബിജെപിയുടെ നേതൃത്വത്തില്‍ പാകിസ്ഥാന്റെ തീവ്രവാദനയത്തിനെതിരെ ന്യൂയോര്‍ക്ക് യുഎന്‍ ആസ്ഥാനത്തു പ്രതിഷേധം ആളിക്കത്തി

08:47 am 23/9/2016 ന്യൂയോര്‍ക്ക്: ലോക രാഷ്ട്രങ്ങളുടെ പ്രതിനിധി സമ്മേളനം ന്യൂയോര്‍ക്ക് യു എന്‍ ആസ്ഥാനത്തു നടന്നുകൊണ്ടിരിക്കുകയാണ്. സെപ്റ്റംബര്‍ 21 ഉച്ചക്കുശേഷം പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ അഭിസംബോധനയുണ്ടായിരുന്നു. തീവ്രവാദികളെ പ്രോത്സാഹിപ്പിച്ചു അവര്‍ക്കു എല്ലാവിധ സഹായവും ചെയ്തുകൊടുത്തു അവര്‍ക്കു പ്രചോദനമേകി ലോകമെമ്പാടും തീവ്രവാദത്തിന്‍റെ വിത്തു പാകുന്ന, നിരപരാധികളുടെ ജീവനെടുക്കുന്ന പാകിസ്ഥാന്റെ നയംമാറ്റിയില്ലെങ്കില്‍ നല്ല വിലകൊടുക്കേണ്ടി വരുമെന്ന സന്ദേശം നൂറു കണക്കിന് വരുന്ന സാധാരണ ജനങ്ങള്‍ പാക്കിസ്ഥാനെതിരെയുള്ള മുദ്രാവാക്യങ്ങള്‍ വഴി നല്‍കുന്നതില്‍ വിജയിച്ചു. ധാരാളം മീഡിയകളും ഈ വന്‍ Read more about ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബിജെപിയുടെ നേതൃത്വത്തില്‍ പാകിസ്ഥാന്റെ തീവ്രവാദനയത്തിനെതിരെ ന്യൂയോര്‍ക്ക് യുഎന്‍ ആസ്ഥാനത്തു പ്രതിഷേധം ആളിക്കത്തി[…]