ഫ്‌ളോറിഡയില്‍ തരംഗമായി ശ്രുതിമേളം

08:45 am 24/9/2016 മയാമി : കേരളത്തിലെ തനതു വാദ്യകലയായ ചെണ്ടമേളം ഇവിടെ മയാമിയില്‍ ഹൃദ്യമായി അണിയിച്ചൊരുക്കി “ശ്രുതിമേളം ഓഫ് ഫ്‌ളോറിഡ’. പതിനഞ്ചില്‍പരം അംഗങ്ങളെ ഉള്‍പ്പെടുത്തി ആരംഭിച്ച പഞ്ചാരിമേളം ഇന്ന് ഫ്‌ളോറിഡയില്‍ ഉടനീളം മലയാളികളുടെ പ്രശംസ നേടി മുന്നേറുകയാണ് . 2015 ഒക്ടോബറില്‍ ചെണ്ട വാദന കലയുടെ കുലപതി സര്‍വ്വാദരണീയനായ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ അനുഗ്രഹിച്ചു തുടക്കമിട്ട ഈ കലാ കുടുംബം ചരുങ്ങിയ കാലത്തിനുള്ളില്‍ നിരവധി വേദികള്‍ പിന്നിട്ടു എന്നത് തികച്ചും അഭിമാനിക്കാവുന്ന ഒന്നാണ് . മോഹന്‍ Read more about ഫ്‌ളോറിഡയില്‍ തരംഗമായി ശ്രുതിമേളം[…]

ക്യൂന്‍സില്‍ ആദ്യമായി വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍ ആഘോഷിച്ചു

08:46 am 23/9/2016 – പോള്‍ ഡി പനയ്ക്കല്‍ ന്യൂയോര്‍ക്ക്: ചരിത്രത്തില്‍ ആദ്യമായി ന്യൂയോര്‍ക്കിലെ ക്യൂന്‍സില്‍ വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍ ആഘോഷിച്ചു. പൂര്‍വ്വദേശത്തിന്റെ ആരോഗ്യമാതാവെന്നറിയപ്പെടുന്ന വേളാങ്കണ്ണി മാതാവിന്റെ തിരുസ്വരൂപം പ്രതിഷ്ഠിക്കുകയും തിരുനാള്‍ ആഘോഷിക്കുകയും ചെയ്ത് ക്യൂന്‍സ് വില്ലേജിലെ ഔവര്‍ ലേഡി ഓഫ് ലൂര്‍ദ് പള്ളി, സംസ്­ക്കാരത്തിലും വംശീയതയിലും ലോകത്തില്‍ ഏറ്റവും വൈവിധ്യമായ നാഗരിക പ്രദേശത്ത് സാരിയുടുത്ത ക്രിസ്തു മാതാവിനെ പരിചയപ്പെടുത്തുകയായിരുന്നു. ഫിലിപ്പിന്‍സ് ഇന്‍ഡ്യ ശ്രീലങ്ക, ബാംഗ്ലാദേശ്, നൈജീരിയ എന്നീ രാജ്യക്കാരും സ്പാനിഷുകാരും വിവിധ വംശക്കാരായ അമേരിക്കക്കാരും ചേര്‍ന്നാണ് Read more about ക്യൂന്‍സില്‍ ആദ്യമായി വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍ ആഘോഷിച്ചു[…]

കെ.എ ദാമോദരന്‍ ഡാളസില്‍ നിര്യാതനായി

08:45 am 23/9/2016 – പി.പി. ചെറിയാന്‍ ഡാളസ്: ഡാളസില്‍ സാംസ്കാരിക സാമൂഹിക രംഗത്ത് നിറസാന്നിധ്യമായിരുന്ന കെ.എ. ദാമോദരന്‍ (80) നിര്യാതനായി. കേരള അസോസിയേഷന്‍ ഓഫ് ഡാളസ് ഭരണസമിതി അംഗമായിരുന്നു. ഭാര്യ: ജയദാമോദരന്‍. മെമ്മോറിയല്‍ സര്‍വീസ്: സെപ്റ്റംബര്‍ 24-നു വൈകിട്ട് 2.30 മുതല്‍. സ്ഥലം: Hughes Crown Hill Funeral Home 9700 Webb Chapel Road, Dallas, Texas 75220 ക്രിമേഷന്‍ സെപ്റ്റംബര്‍ 24-നു ശനിയാഴ്ച വൈകിട്ട് 3.30-ന്. ദാമോദരന്‍ ചേട്ടന്റെ ദേഹവിയോഗത്തില്‍ കേരള അസോസിയേഷന്‍ Read more about കെ.എ ദാമോദരന്‍ ഡാളസില്‍ നിര്യാതനായി[…]

ചിന്നമ്മ തോമസ് ഒക്കലഹോമയില്‍ നിര്യാതയായി

08:44 am23/9/2016 – പി.പി. ചെറിയാന്‍ ഒക്കലഹോമ: റാന്നി പരേതരായ കരിപ്പില്‍ ഏബ്രഹാം – ഏലിക്കുട്ടി ദമ്പതികളുടെ മകള്‍ ചിന്നമ്മ തോമസ് (89) ഒക്കലഹോമയില്‍ നിര്യാതയായി. പരേതനായ മേപ്പുറത്ത് എം.കെ. തോമസിന്റെ ഭാര്യയാണ്. മക്കള്‍: പരേതയായ കുഞ്ഞൂഞ്ഞമ്മ (റാന്നി), പാസ്റ്റര്‍ തോമസ് കുരുവിള (ഒക്കലഹോമ), രാജമ്മ തോമസ് (ഡാളസ്), അച്ചാമ്മ ചാക്കോ (ഒക്കലഹോമ), തോമസ് അബ്രഹാം (ഒക്കലഹോമ), പരേതനായ സ്റ്റീഫന്‍ തോമസ്. മരുമക്കള്‍: ജോസ് മഞ്ഞുമാക്കല്‍, എല്‍സി കുരുവിള (ലീലാമ്മ), മോന്‍സ് തോമസ്, മാത്യു ചാക്കോ, സാറാ Read more about ചിന്നമ്മ തോമസ് ഒക്കലഹോമയില്‍ നിര്യാതയായി[…]

തോമസ് ഉതുപ്പ് സ്റ്റാറ്റന്‍ഐലന്റില്‍ നിര്യാതനായി

08:42 am 23/9/2016 സ്റ്റാറ്റന്‍ഐലന്റ്: മുളന്തുരുത്തി മങ്കുടിയില്‍ വീട്ടില്‍ പരേതരായ ഉതുപ്പ് ഇട്ടന്റേയും, അന്നമ്മ ഉതുപ്പിന്റേയും മകന്‍ തോമസ് ഉതുപ്പ് (71) സെപ്റ്റംബര്‍ 21-നു ബുധനാഴ്ച സ്റ്റാറ്റന്‍ഐലന്റില്‍ നിര്യാതനായി. ആറു സഹോദരിമാരുടെ ഏറ്റവും ഇളയ ആളായിരുന്നു കുടുംബത്തിലെ ഏക മകനായ തോമസ്. മേരി തോമസ് ഭാര്യയും. ബിന്ദു ആന്‍ തോമസ് ഏക മകളുമാണ്. പൊതുദര്‍ശനം സെപ്റ്റംബര്‍ 25-നു ഞായറാഴ്ച വൈകുന്നേരം 4 മുതല്‍ രാത്രി 8 വരെ സ്റ്റാറ്റന്‍ഐലന്റ് സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലും (St. Read more about തോമസ് ഉതുപ്പ് സ്റ്റാറ്റന്‍ഐലന്റില്‍ നിര്യാതനായി[…]

എഡ്മണ്ടന്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തിലെ ഓണാഘോഷങ്ങള്‍ ഗൃഹാതുരത്വമുണര്‍ത്തി

08:41 am 23/9/2016 – മിനു വര്‍ക്കി കളപ്പുരയില്‍ എഡ്മണ്ടന്‍ (കാനഡ): എഡ്മണ്ടന്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ഇടവകയിലെ 2016-ലെ ഓണാഘോഷങ്ങള്‍ സെപ്റ്റംബര്‍ പതിനൊന്നാംതീയതി 1.30-ന് അത്തപ്പൂക്കള മത്സരത്തോടെ ആരംഭിച്ചു. എട്ടു കൂട്ടായ്മകളും വാശിയോടെ പങ്കെടുത്ത മത്സരത്തില്‍ ഓരോ കൂട്ടായ്മയിലേയും അംഗങ്ങള്‍ തമ്മിലുള്ള ഐക്യവും സ്‌നേഹവും പ്രകടമായിരുന്നു. രണ്ടര മണിക്കൂര്‍ സമയത്തിനുള്ളില്‍ ഏറ്റവും മനോഹരവും വ്യത്യസ്തവുമായ പൂക്കളമാണ് ഓരോ കൂട്ടായ്മയും അവതരിപ്പിച്ചത്. വൈവിധ്യമാര്‍ന്ന പൂക്കളത്തിനൊപ്പം മാവേലിയും, വള്ളംകളിയും, കേരവൃക്ഷവും പൂക്കളങ്ങളായി കണ്ണിന് ഇമ്പമാര്‍ന്നു. മാവേലിമന്നന്റെ കേരളക്കരയുടെ Read more about എഡ്മണ്ടന്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തിലെ ഓണാഘോഷങ്ങള്‍ ഗൃഹാതുരത്വമുണര്‍ത്തി[…]

ഭീകരര്‍ക്ക് സുരക്ഷിത താവളമൊരുക്കുന്നത് തടയണമെന്ന് പാക്കിസ്ഥാനോട്: ജോണ്‍ കെറി-

08;40 am 23/9/2016 –പി. പി. ചെറിയാന്‍ ന്യൂയോര്‍ക്ക്: വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഭീകരര്‍ക്ക് സൈ്വര്യ വിഹാരം നടത്തുന്നതിനും, ഒളിത്താവളമൊരുക്കുന്നതിനുമുള്ള നീക്കം ഉടനടി നിര്‍ത്തണമെന്ന് യു. എസ് സെക്രട്ടി ഓഫ് സ്റ്റേറ്റ് ജോണ്‍ കെറി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെറീഫിനോട് ആവശ്യപ്പെട്ടു. ഉറിയില്‍ ഇന്ത്യന്‍ സൈനിക താവളങ്ങള്‍ക്കു നേരെ നടത്തിയ ഭീകരാക്രമണത്തെ കെറി ശക്തമായ ഭാഷയില്‍ അപലപിച്ചു. സെപ്റ്റംബര്‍ 19 ന് ഇരുവരും കണ്ടുമുട്ടിയപ്പോളായിരുന്നു കെറി തന്റെ കണ്‍സേണ്‍ പാക്ക് പ്രധാനമന്ത്രിയെ അറിയിച്ചത്. പാക്കിസ്ഥാന്‍ അതിര്‍ത്തി Read more about ഭീകരര്‍ക്ക് സുരക്ഷിത താവളമൊരുക്കുന്നത് തടയണമെന്ന് പാക്കിസ്ഥാനോട്: ജോണ്‍ കെറി-[…]

വെടിയേറ്റ് ചികിത്സയിലായിരുന്ന ആര്‍.എസ്.എസ് നേതാവ് മരിച്ചു

09:01 PM 22/09/2016 ചണ്ഡിഗഡ്: അജ്ഞാതരുടെ വെടിയേറ്റ് ചികിത്സയിലായിരുന്ന പഞ്ചാബിലെ മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവ് ജഗദീഷ് ഗഗ്നേജ അന്തരിച്ചു. ലുധിയാനയിലെ ഹിറോ ഡി.എം.സി ഹാര്‍ട്ട് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെയാണ് അന്ത്യം. ചികിത്സക്കിടെ വൃക്കകളെ ബാധിച്ച അണുബാധയാണ് മരണകാരണം. 68 കാരനായ ഗഗ്നേജ പഞ്ചാബിലെ ആര്‍.എസ്.എസ് വൈസ് പ്രസിഡന്‍റായിരുന്നു. ആഗസ്റ്റ് ആറിനാണ് ജലന്ധറിലെ ജ്യോതി ചൗകില്‍ വെച്ച് അദ്ദേഹത്തിന് വെടിയേറ്റത്. ബൈക്കിലത്തെിയ അജ്ഞാത സംഘം ഗഗ്നേജക്ക് നേരെ നിരവധി തവണ വെടിയുതിര്‍ക്കുകയായിരുന്നു. കരസേനയില്‍ ബ്രിഗേഡിയര്‍ ആയി സേവനമനുഷ്ട്ഠിച്ച Read more about വെടിയേറ്റ് ചികിത്സയിലായിരുന്ന ആര്‍.എസ്.എസ് നേതാവ് മരിച്ചു[…]

ഷിംഷ മനോജിന് കൊളംബസ് നസ്രാണി അവാര്‍ഡ്

09:00 pm 22/9/2016 – ജിഷ ജോസഫ് ഒഹായോ: അമേരിക്കയില്‍ സീറോ മലബാര്‍ സഭയുടെ വിശ്വാസവും, പാരമ്പര്യങ്ങളും കാത്തുസൂക്ഷിക്കുന്നതിന് അക്ഷീണ പ്രയത്‌നം നടത്തുന്നവരെ ആദരിക്കുന്ന “കൊളംബസ് നസ്രാണി അവാര്‍ഡി’ന് ഷിംഷ മനോജ് അര്‍ഹയായി. ഷിംഷ കൊളംബസ് സീറോ മലബാര്‍ സമൂഹത്തിന് നല്‍കിക്കൊണ്ടിരിക്കുന്ന വിലപ്പെട്ട സംഭാവനകളാണ് ഈ അവാര്‍ഡിന് ഷിംഷയെ അര്‍ഹയാക്കിയത്. ഒഹായോയില്‍ വച്ചു നടന്ന ചടങ്ങില്‍ ചിക്കാഗോ സീറോ മലബാര്‍ രൂപത സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് നസ്രാണി അവാര്‍ഡ് ഷിംഷ മനോജിന് കൈമാറി. പ്രസ്തുത Read more about ഷിംഷ മനോജിന് കൊളംബസ് നസ്രാണി അവാര്‍ഡ്[…]

ചിക്കാഗോ ഗീതാമണ്ഡലം തറവാട്ട്­ മുറ്റത്ത്­ മനംനിറഞ്ഞു ഓണത്തപ്പന്‍

08:58 pm 22/9/2016 മിനി നായര്‍ ചിക്കാഗോ: ജാതിമത ഭേദമില്ലാതെ മലയാളനാട് മുഴുവന്‍ ഒരേപോലെ ആഘോഷിക്കുന്ന ഓണം, എഴാം കടലിനിക്കരെ ഗീതാമണ്ഡലം എന്ന കൂട്ടുകുടുംബം, 38­മത് ഓണം സ്വന്തം തറവാട്ട്­ മുറ്റത്ത്­ കുട്ടികളും വലിയവരും ഒരുമിച്ചു ആടിയും പാടിയും ആര്‍പ്പു വിളികളോടെയും ആഘോഷിച്ചു. പരമ്പരാഗതമായ ആഘോഷങ്ങള്‍ പോലും ഇവെന്റ് മാനേജ്­മന്റ്­ കമ്പനികളുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് തയ്യാറാക്കുന്ന ഇക്കാലത്ത്­ ചിക്കാഗോയിലെ ഗീതാമണ്ഡലം സംഘടിപ്പിച്ച ഓണാഘോഷം അമേരിക്കയില്‍ ആകമാനം സംസാരവിഷയമാകുന്നു. ഏല്ലാ കുടുംബാംഗങ്ങളെയും ഒരുമിപ്പിച്ചു, ക്ലബുകളിലും, സ്കൂള്‍ ഹാളുകളിലും ആഘോഷിക്കുന്നതിനു Read more about ചിക്കാഗോ ഗീതാമണ്ഡലം തറവാട്ട്­ മുറ്റത്ത്­ മനംനിറഞ്ഞു ഓണത്തപ്പന്‍[…]