ടി.സി. പാപ്പച്ചന്‍ (90) നിര്യാതനായി

08:59 pm 20/9/2016 മാവേലിക്കര പത്തിച്ചിറ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് പള്ളി മുന്‍ ട്രസ്റ്റിയും, സെക്രട്ടറിയുമായിരുന്ന പത്തിച്ചിറ നെല്‍പുര കിഴക്കേതില്‍ രാജുഭവന്‍ റിട്ട. ജോയിന്റ് ആര്‍.ടി.ഒ ടി.സി. പാപ്പച്ചന്‍ (90) നിര്യാതനായി. ഭാര്യ: പരേതയായ ചിന്നമ്മ ഈരേഴ വടക്ക് മംഗലത്ത് കുടുംബാംഗമാണ്. മക്കള്‍: കെ.പി. മാത്യു (രാജു), കെ.പി. ഏബ്രഹാം (ഫോട്ടോഗ്രാഫര്‍ ബാബൂസ് പനച്ചമൂട്), കെ.പി വര്‍ഗീസ് (സാബു), കെ.പി. എലിസബത്ത് (സാലി- റിട്ട. ഹെഡ്മിസ്ട്രസ്, മറ്റം സെന്റ് ജോണ്‍സ് എച്ച്.എസ്.എസ്), കെ.പി. സഖറിയ (സിബി), ബിന്ദു Read more about ടി.സി. പാപ്പച്ചന്‍ (90) നിര്യാതനായി[…]

ചരിത്രം തിരുത്തിയ വെസ്റ്റ് ചെസ്റ്റര്‍ ഓണാഘോഷം

08:58 pm 20/9/2016 ന്യൂയോര്‍ക്ക്:ഒരുകാലത്ത് അമേരിക്കയിലെ ഏറ്റവും വലിയ ഓണാഘോഷം സംഘടിപ്പിച്ചിരുന്ന വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷം ഇത്തവണ പുതിയ ചരിത്രം കുറിക്കുന്നതായി. നാല്‍പ്പത്തിരണ്ട് ഓണം ഉണ്ട പ്രൗഡിയില്‍ വെസ്റ്റ്‌­സ്‌­ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ ഒരുക്കിയ ഓണാഘോഷം സദ്യകൊണ്ട് നാവിനും കലാമേളകൊണ്ട് മനസിനും വിരുന്നായി. നാല്‍പ്പത്തിരണ്ട് ഓണം കണ്ട അപൂര്‍വ്വം അസോസിയേഷനുകളില്‍ ജനപങ്കാളിത്തംകൊണ്ടും സംഘടനാ തലത്തിലെ ഐക്യംകൊണ്ടും ശ്രദ്ധേയമായ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഓണം ഇക്കുറിയും ചരിത്രവും മികവിന്റെ പാരമ്പര്യം കാത്തു. രണ്ടായിരം ആളുകള്‍ പങ്കുടുത്തു Read more about ചരിത്രം തിരുത്തിയ വെസ്റ്റ് ചെസ്റ്റര്‍ ഓണാഘോഷം[…]

തിരഞ്ഞെടുപ്പ് ഫണ്ട് ശേഖരണത്തിലും പ്രചരണത്തിലും ഹിലറിക്ക് ഒന്നാം സ്ഥാനം

08:56 pm 20/9/2016 – പി. പി. ചെറിയാന്‍ വാഷിങ്ടണ്‍ : പൊതു തിരഞ്ഞെടുപ്പിന് അന്‍പതുനാള്‍ ശേഷിക്കെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഹിലറി ക്ലിന്റന്‍ ചിലവാക്കിയ തുക എതിരാളി ഡോണാള്‍ഡ് ട്രംപിനേക്കാള്‍ ഏഴിരട്ടി ! ടിവി പരസ്യങ്ങള്‍ക്കാണ് ഹിലറി ഏറ്റവും കൂടുതല്‍ തുക ചിലവാക്കിയിരിക്കുന്നത്. അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ ഹിലറിക്കുവേണ്ടി പ്രചാരണ രംഗത്തുളള വാളണ്ടിയര്‍മാരുടേയും പാര്‍ട്ടി പ്രവര്‍ത്തകരുടേയും എണ്ണം നോക്കിയാല്‍ ട്രംപിനേക്കാള്‍ രണ്ടിരട്ടിയാണ്. ലഭ്യമായ കണക്കുകള്‍ അനുസരിച്ച് ഹിലറിക്ക് 435 മില്യണ്‍ ഡോളറും ട്രംപിന് 160 മില്യന്‍ ഡോളറും Read more about തിരഞ്ഞെടുപ്പ് ഫണ്ട് ശേഖരണത്തിലും പ്രചരണത്തിലും ഹിലറിക്ക് ഒന്നാം സ്ഥാനം[…]

സെന്റ് മേരീസ് മതബോധന സ്­ക്കൂളില്‍ വിദ്യാരംഭം കുറിച്ചു

08:55 pm 20/9/2016 – ജോണിക്കുട്ടി പിള്ളവീട്ടില്‍ ചിക്കാഗോ: മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് മതബോധന സ്­ക്കൂളില്‍ പുതിയ അദ്ധ്യയന വര്‍ഷത്തില്‍ വിദ്യാരംഭം കുറിച്ചു. സെപ്തംബര്‍ 18­ാം തീയ്യതി ഞായറാഴ്ച രാവിലെ വിശുദ്ധ കുര്‍ബ്ബാനയ്ക്കുശേഷം ഇടവക വികാരി ഫാ.തോമസ് മുളവനാല്‍ കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും വേണ്ടി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി ആശീര്‍വദിച്ചു. പുതിയ അദ്ധ്യയനവര്‍ഷത്തേക്ക് പുതിയതായി എത്തിയ കുട്ടികളെയും അദ്ധ്യാപകരെയും അച്ചന്‍ സ്വാഗതം ചെയ്തു. തുടര്‍ന്ന് വിശുദ്ധകുര്‍ബ്ബാനയുടെ പ്രാധാന്യത്തെപ്പറ്റിയും ഘടനയെപ്പറ്റിയും ചിക്കാഗോ സെന്റ് തോമസ് രൂപതാ ചാന്‍സലര്‍ ഫാ.സെബാസ്റ്റ്യന്‍ വേതാനത്ത് Read more about സെന്റ് മേരീസ് മതബോധന സ്­ക്കൂളില്‍ വിദ്യാരംഭം കുറിച്ചു[…]

ഫ്‌ളോറിഡ സെന്റ് മേരീസ് ദേവാലയത്തില്‍ റാഫിള്‍ ടിക്കറ്റ് നറക്കെടുപ്പ് നടത്തി

– മാര്‍ട്ടിന്‍ വിലങ്ങോലില്‍ ഡാലസ്: അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിലുള്‍പ്പെട്ട ഫ്‌ളോറിഡ സെന്റ് മേരീസ് ദേവാലയത്തിന്റെ ബില്‍ഡിങ്ങ് ഫണ്ടിനായുളള റാഫിള്‍ ടിക്കറ്റിന്റെ നറക്കെടുപ്പ് നടന്നു. ഓഗസ്റ്റ് 14 ഞായറാഴ്ച ശൂനോയൊ പെരുന്നാളിനോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ റവ. ഫാ. കുറിയാക്കോസ് പുതുപ്പാടി(വികാരി) അധ്യക്ഷത വഹിച്ചു. റാഫിള്‍ കമ്മിറ്റിയംഗങ്ങളുടേയും ഇടവക ജനങ്ങളുടേയും സാന്നിധ്യത്തില്‍ റവ. ഫാ. സാജന്‍ ജോണ്‍ നറക്കെടുപ്പിനു നേതൃത്വം നല്‍കി. ഒന്നാം സമ്മാനം ഷിബു കുരുവിള (സെന്റ് മേരീസ് ചര്‍ച്ച് ഡാലസ്), രണ്ടാം സമ്മാനം കുര്യന്‍ ജോര്‍ജ്(സെന്റ് ജോര്‍ജ് Read more about ഫ്‌ളോറിഡ സെന്റ് മേരീസ് ദേവാലയത്തില്‍ റാഫിള്‍ ടിക്കറ്റ് നറക്കെടുപ്പ് നടത്തി[…]

തമിഴ്നാടിന് 6000 ഘന അടി കാവേരി വെള്ളം നൽകണമെന്ന് സുപ്രീംകോടതി

05:57 PM 20/09/2016 ന്യൂഡൽഹി: സെപ്തംബർ 27 വരെ 6000 ഘന അടി കാവേരി വെള്ളം കർണാടകം തമിഴ്നാടിന് നൽകണമെന്ന് സുപ്രീംകോടതി. നാല് ആഴ്ചക്കുള്ളിൽ കാവേരി മാനേജ്മെന്‍റ് ബോർഡ് രൂപീകരിക്കണമെന്ന് കോടതി കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തു. കേസ് ഇനി 27നാണ് പരിഗണിക്കുക. ഈ മാസം 21 മുതല്‍ പത്തു ദിവസത്തേക്ക് തമിഴ്നാടിന് 3000 ഘന അടി വെള്ളം വിട്ടുകൊടുക്കാന്‍ കാവേരി നദീജല മേല്‍നോട്ട സമിതി കര്‍ണാടക സര്‍ക്കാറിന് നിര്‍ദേശം നല്‍കിയതിന് പിന്നാലെ‍യാണ് കോടതി വിധി. കാവേരി നദീജല Read more about തമിഴ്നാടിന് 6000 ഘന അടി കാവേരി വെള്ളം നൽകണമെന്ന് സുപ്രീംകോടതി[…]

ഗോവിന്ദ ചാമിയെ രക്ഷിച്ച നിയമത്തിന് അമീറിനെ കരകയറ്റാൻ ആണോ പ്രയാസം.

05:47 PM 20/9/2016 ആർ.ജ്യോതിലക്ഷ്മി. ബലാത്സംഗവും പീഡനവും ഇന്ത്യയിൽ അരങ്ങു വാഴാൻ തുടങ്ങിയിട്ട് കാലങ്ങൾ പലതായി എന്നിരുന്നാലും ഇതിനു ശമനം സംഭവിക്കാത്തത്, നിയമം എന്ന മൂന്നക്ഷരത്തിന്റെ കണ്ണുകെട്ട് ജാലക വിദ്യകൊണ്ട് മാത്രമാണ്. മറ്റുള്ള കുറ്റകൃത്യങ്ങളെ നിയമകുരിക്കിൽ വീഴ്ത്തുന്ന അധികാരത്തിന്റെ കാഴ്ച്ചപ്പാടിൽ ക്രൂരമായ ബലാത്സംഗം കുറ്റകൃത്യം അല്ലെ? ഗോവിന്ദ ചാമിക്ക് വേണ്ടി വാദിക്കാന്‍ വന്ന വക്കീലിന്റെ മകൾക്കൊ ഭാര്യക്കൊ സഹോദരിക്കൊ ഇങ്ങനെ ഒരു ഹിതം സംഭവിച്ചിരുന്നെങ്കിൽ അയാൾ പുല്ലുപോലെ അവനെ ഇറക്കി കൊണ്ടു വരുമായിരുന്നോ? ചിലപ്പോൾ അതു സംഭവ്യമല്ലാ Read more about ഗോവിന്ദ ചാമിയെ രക്ഷിച്ച നിയമത്തിന് അമീറിനെ കരകയറ്റാൻ ആണോ പ്രയാസം.[…]

വ്യോമസേനയുടെ മിഗ് 21 വിമാനം ലാന്‍ഡിങ്ങിനിടെ തെന്നിമാറി

05:00 PM 20/09/2016 ശ്രീനഗര്‍: വ്യോമസേനയുടെ മിഗ് 21 വിമാനം അടിയന്തരമായി നിലത്തിറക്കുന്നതിനിടെ റണ്‍വേയില്‍ നിന്ന് തെന്നിനീങ്ങി ടയറിന് തീപിടിച്ചു. പൈലറ്റുമാര്‍ രക്ഷപ്പെട്ടു. ശ്രീനഗര്‍ വിമാനത്താവളത്തില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. സാങ്കേതികമായ ചെറിയ തകരാര്‍ ശ്രദ്ധയില്‍ പെട്ട പൈലറ്റ് വിമാനം അടിയന്തരമായി നിലത്തിറക്കുന്നതിനിടെയാണ് റണ്‍വേയില്‍ നിന്നും തെന്നിനീങ്ങിയത്. വിമാനം തെന്നിനീങ്ങുന്നതിനിടെ ടയറുകള്‍ക്ക് തീപിടിക്കുകയും ചെയ്തു. എന്നാല്‍ ഫയര്‍സേഫ്റ്റി സര്‍വീസിന്‍്റെ ദ്രുതഗതിയിലുള്ള ഇടപെടല്‍ മൂലം വിമാനം തീപിടിക്കുന്നതില്‍ നിന്ന് ഒഴിവായി. വിമാനത്തിന്‍റെ അടിയന്തര ലാന്‍ഡിങ് അറിയിച്ചതിനെ തുടര്‍ന്ന് റണ്‍വേയില്‍ Read more about വ്യോമസേനയുടെ മിഗ് 21 വിമാനം ലാന്‍ഡിങ്ങിനിടെ തെന്നിമാറി[…]

സ്കൂള്‍ ബസ് മറിഞ്ഞ് അഞ്ചു കുട്ടികള്‍ മരിച്ചു

04:59 PM 20/09/2016 ചണ്ഡിഗഡ്: പഞ്ചാബിലെ അമൃതസറില്‍ സ്കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞ് അഞ്ചു കുട്ടികള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. അമൃതസറിലെ മുഹാവാ ഗ്രാമത്തിലാണ് അപകടം. നഴ്സറി സ്കൂളില്‍ നിന്നും കുട്ടികളുമായി വന്ന ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. 50 ഓളം കുട്ടികളാണ് ബസില്‍ യാത്രചെയ്തിരുന്നത്. പരിക്കേറ്റ കുട്ടികളെ അമൃതസറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണസംഖ്യ ഉയരാനാണ് സാധ്യത.