റിയാദില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്രം ഇടപെടണമെന്ന് മുഖ്യമന്ത്രി

04:57 PM 20/09/2016 തിരുവനന്തപുരം: സൗദി അറേബ്യയിലെ റിയാദില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പടെ 72 ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിന് അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് മുഖ്യമന്ത്രി കത്തയച്ചു. റിയാദ് കിങ് അബ്ദുല്ല എക്കണോമിക് സിറ്റി പ്രോജക്ടിന് വേണ്ടി ദൂബൈയില്‍ നിന്നും എത്തിച്ചവരാണ് ഇവര്‍. കടുത്ത പ്രതിസന്ധികളെ അതിജീവിച്ച് റിയാദിലെ എക്സിറ്റ്-8ന് അടുത്തുള്ള ലേബര്‍ ക്യാമ്പില്‍ കഴിയുന്ന ഇവര്‍ക്ക് കഴിഞ്ഞ ഒരു വര്‍ഷത്തിന് മേലെയായി ശമ്പളവും ലഭിക്കുന്നില്ല. Read more about റിയാദില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്രം ഇടപെടണമെന്ന് മുഖ്യമന്ത്രി[…]

ഡല്‍ഹിയില്‍ യുവതിയെ നടുറോഡിലിട്ട് കുത്തികൊന്നു.

04:55 pm 20/09/2016 ന്യൂഡല്‍ഹി: ബൈക്കിലത്തെിയയാള്‍ യുവതിയെ തടഞ്ഞുനിര്‍ത്തി റോഡിലിട്ട് കുത്തികൊന്നു. ചൊവ്വാഴ്ച രാവിലെ ഡല്‍ഹി നഗരത്തിലാണ് സംഭവം നടന്നത്. കരുണ എന്ന 21 കാരിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. സ്വകാര്യ സ്കൂളില്‍ അധ്യാപികയായ കരുണ ജോലിക്ക് പോകുന്ന വഴിയാണ് അക്രമത്തിനിരയായത്. അക്രമി കരുണയെ 20 ഓളം തവണ കുത്തുന്നതും നിലത്തിട്ട് ചവിട്ടുന്നതും മര്‍ദിക്കുന്നതുമായ സിസി ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നിരവധി തവണ കുത്തിയ ശേഷം റോഡരികില്‍ നിന്നും കല്ളെടുത്ത് തലക്കടിക്കുകയും മരിച്ചെന്ന ഉറപ്പാക്കിയ ശേഷം ഇയാള്‍ ശരീരം Read more about ഡല്‍ഹിയില്‍ യുവതിയെ നടുറോഡിലിട്ട് കുത്തികൊന്നു.[…]

മാര്‍ത്തോമ്മാ സഭക്ക് 2 മൊബൈല്‍ ആപ്ലിക്കേഷനുകള്‍

02:25 pm 20/9/2016 മാര്‍ത്തോമ്മാ സഭ 2 മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വികസിപ്പിച്ചു. Marthomian എന്നും Mar Thoma Priests എന്നും പേരുള്ള ഈ സൌജന്യ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ തിരുവല്ല ഡോ. അലക്സാണ്ടര്‍ മാര്‍ത്തോമ്മാ സ്മാരക ഓഡിറ്റോറിയത്തില്‍ കൂടുന്ന സഭാ പ്രതിനിധി മണ്ഡല യോഗത്തില്‍ അഭിവന്ദ്യ. ഡോ. ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്ത ഉത്ഘാടനം ചെയ്തു. സഭയുടെ പ്രവര്‍ത്തനങ്ങള്‍, വിവരങ്ങള്‍, എല്ലാം അറിയുവാന്‍ സാധിക്കുന്ന ഈ ആപ്ലിക്കേഷനുകള്‍ ഇത്തരതതില്‍ ഇഥം പ്രഥമം എന്ന്‍ കരുതുന്നു. ഓരോ മാസത്തേക്കുള്ള മെത്രാപ്പോലീത്തയുടെ കത്ത്, Read more about മാര്‍ത്തോമ്മാ സഭക്ക് 2 മൊബൈല്‍ ആപ്ലിക്കേഷനുകള്‍[…]

കൊളംബസില്‍ തിരുനാള്‍ ഭക്തിനിര്‍ഭരമായി

02:22 pm 20/9/2016 – ജിഷ ജോസഫ് ഒഹായോ: കൊളംബസ് സീറോ മലബാര്‍ മിഷന്റെ മദ്ധ്യസ്ഥയായ പരി. കന്യാമറിയത്തിന്റെ തിരുനാള്‍ സെപ്റ്റംബര്‍ 18-നു ഭക്തിനിര്‍ഭരമായി കൊണ്ടാടി. ചിക്കാഗോ രൂപതയുടെ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് തിരുനാള്‍ കര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. ഈവര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്ത് നടത്തിയത് 40 പ്രസുദേന്തിമാരായിരുന്നു. പരിശുദ്ധ കന്യാമറിയത്തിന്റേയും, ഭാരതത്തില്‍ നിന്നുള്ള വിശുദ്ധരുടേയും രൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണത്തിലും, ഊട്ടുനേര്‍ച്ചയിലും അനേകം പേര്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ കുട്ടികളുടേയും മുതിര്‍ന്നവരുടേയും കലാപരിപാടികള്‍ ആഘോഷങ്ങള്‍ Read more about കൊളംബസില്‍ തിരുനാള്‍ ഭക്തിനിര്‍ഭരമായി[…]

2016 ഷിക്കാഗോ മാരത്തണില്‍ മാറ്റുരയ്ക്കാന്‍ കോട്ടയം സ്വദേശി ഉള്‍പ്പെടെ രണ്ട് ലണ്ടന്‍ മലയാളികള്‍

02:20 pm 20/9/2016 – അനില്‍ മറ്റത്തിക്കുന്നേല്‍ ഷിക്കാഗോ: 2016 ഷിക്കാഗോ മാരത്തണില്‍ മാറ്റുരക്കാന്‍ കോട്ടയം സ്വദേശിഉള്‍പ്പെടെ രണ്ട് ലണ്ടന്‍ മലയാളികള്‍. ഒക്ടോബര്‍ 9 ന് ഷിക്കാഗോയില്‍ വച്ചു നടക്കുന്ന പ്രശസ്തമായ ഷിക്കാഗോ മാരത്തണില്‍ പങ്കാളിയായികൊണ്ട് മലയാളികള്‍ക്ക് അഭിമാനമാകുവാന്‍ വേണ്ടി കോട്ടയം സ്വദേശി ഉള്‍പ്പെടെ രണ്ടു ലണ്ടന്‍ മലയാളികള്‍ രംഗത്ത്. യുകെയിലെ കെന്റില്‍ സ്ഥിര താമസമാക്കിയിരിക്കുന്ന കോട്ടയം കൈപ്പുഴ സ്വദേശി സോജന്‍ ജോസഫും നിലമ്പൂര്‍ സ്വദേശി എബി മാത്യുവുമാണ് മലായാളി സാന്നിധ്യമായി ഷിക്കാഗോയില്‍ എത്തുന്നത്. ഇതിനു മുന്‍പ് Read more about 2016 ഷിക്കാഗോ മാരത്തണില്‍ മാറ്റുരയ്ക്കാന്‍ കോട്ടയം സ്വദേശി ഉള്‍പ്പെടെ രണ്ട് ലണ്ടന്‍ മലയാളികള്‍[…]

മറിയക്കുട്ടി ലൂക്കോസ് കൊടുവത്ര (90) ഷിക്കാഗോയില്‍

0216 pm 20/9/2016 ഷിക്കാഗോ: കുമരകത്ത് പരേതനായ ലൂക്കോസ് കൊടുവത്രയുടെ ഭാര്യ മറിയക്കുട്ടി ലൂക്കോസ് (90) ഷിക്കാഗോയില്‍ നിര്യാതയായി. പരേത കോട്ടയം നട്ടാശേരി (എസ്.എച്ച്. മൗണ്ട്) പുല്ലുകാട്ട് കുടുംബാംഗമാണ്. മക്കള്‍: ഡോ. കെ.എല്‍. ജയിംസ് (കെന്റക്കി), റോസമ്മ ജോയി ഒറവനക്കളം (ഷിക്കാഗോ), സണ്ണിച്ചന്‍ കൊടുവത്ര (ഷിക്കാഗോ), ബെന്നി ലൂക്കോസ് (ഷിക്കാഗോ), ബീന അലക്‌സാണ്ടര്‍ (ഷിക്കാഗോ), ബിന്ദു കുര്യന്‍ (ഹൂസ്റ്റണ്‍). മരുമക്കള്‍: സൂസി എരുമത്താനം (കെന്റക്കി), ജോയി ഒറവനക്കളം (ഷിക്കാഗോ), മേരിക്കുട്ടി അപ്പോഴിപ്പറമ്പില്‍ (ഷിക്കാഗോ), മിനി ഒള്ളശ്ശയില്‍ (ഷിക്കാഗോ), Read more about മറിയക്കുട്ടി ലൂക്കോസ് കൊടുവത്ര (90) ഷിക്കാഗോയില്‍[…]

വനംവകുപ്പ് വാച്ചറെ കാട്ടാന ചവിട്ടിക്കൊന്നു

02:15 PM 20/09/2016 കൽപ്പറ്റ: വനം വകുപ്പിന്‍റെ വാച്ചറെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തി. ബേഗൂർ കോളനിയിലെ ബൊമ്മ(49) നെയാണ് ആന കൊലപ്പെടുത്തിയത്. നോർത്ത് വയനാട് ഡിവിഷൻ ബേഗൂർ റേഞ്ചിലെ ഫോറസ്റ്റ് വാച്ചറായിരുന്നു ബൊമ്മ. തോൽപ്പെട്ടി ഇരുമ്പ് പാലത്തിനടുത്ത് വെച്ചായിരുന്നു സംഭവം.

ഇസ്രായേൽ സഹകണത്തോടെ ഇന്ത്യ വികസിപ്പിച്ച മിസൈൽ പരീക്ഷിച്ചു

02:13 PM 20/09/2016 ചാന്ദിപ്പൂർ: ഇസ്രായേൽ സഹകരണത്തോടെ നിർമിച്ച മധ്യദൂര ഭൂതല-വായു മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ചാന്ദിപ്പൂർ ഇൻറഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്ന് മൊബൈൽ ലോഞ്ചർ ഉപയോഗിച്ചാണ് പരീക്ഷണ വിക്ഷേപണം നടത്തിയത്. പരീക്ഷണം വിജയകരമായിരുന്നുവെന്നും മിസൈൽ ലക്ഷ്യസ്ഥാനം തകർത്തതായും ഡി.ആർ.ഡി.ഒ വാർത്താ കുറിപ്പിൽ അറിയിച്ചു. 50 മുതൽ 70 കിലോമീറ്റർ വരെയാണ് ഈ മിസൈലിന്‍റെ ദൂരപരിധി. 4.5 മീറ്റർ ഉയരവും 270 കിലോഗ്രാം ഭാരവുമുള്ള മിസൈലിന് 60 കിലോഗ്രാം പോർമുന വഹിക്കാൻ സാധിക്കും. ആകാശ മാർഗമുള്ള Read more about ഇസ്രായേൽ സഹകണത്തോടെ ഇന്ത്യ വികസിപ്പിച്ച മിസൈൽ പരീക്ഷിച്ചു[…]

പശുക്കടവ് ദുരന്തം: ഒരു മൃതദേഹം കൂടി കണ്ടെടുത്തു

02:11 pm 20/09/2016 കുറ്റ്യാടി: പശുക്കടവ് ദുരന്തത്തില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. ടാറ്റ മോട്ടോഴ്സില്‍ മെക്കാനിക്കും കുട്ടിക്കുന്നുമ്മല്‍ ദേവദാസിന്‍െറ മകനുമായ വിപിന്‍ദാസി (24)ന്‍റെ മൃതദേഹമാണ് സെൻട്രൽ മുക്കിൽ നിന്നും ദുരന്തനിവാരണ സേന മൃതദേഹം കണ്ടെടുത്തത്. ഇതോടെ ദുരന്തത്തിൽ കാണാതായ ആറു പേരിൽ അഞ്ചു പേരുടെ മൃതദേഹങ്ങൾ ലഭിച്ചു. പന്നിക്കൂട്ട് മേഖല കേന്ദ്രീകരിച്ച് തിരച്ചിൽ നടത്താൻ ദുരന്തനിവാരണസേന രാവിലെ തീരുമാനിച്ചിരുന്നു. കോസ്റ്റ് ഗാർഡിന്‍റെ സഹായവും ഇന്ന് ലഭ്യമാക്കും. ഇതുകൂടാതെ ഫയര്‍ഫോഴ്സും നാട്ടുകാരും തിരച്ചിലില്‍ പങ്കാളികളാണ്. പാറയുള്ളപറമ്പത്ത് Read more about പശുക്കടവ് ദുരന്തം: ഒരു മൃതദേഹം കൂടി കണ്ടെടുത്തു[…]

എയർ ഇന്ത്യ വിമാനത്തിന്​ ബോംബ്​ ഭീഷണി

02:11 PM 20/09/2016 കൊൽക്കത്ത: വിമാനത്തിൽ ബോംബ്​ വെച്ചിട്ടുണ്ടെന്ന ഭീഷണിയെ തുടർന്ന്​ കൊൽക്കത്തയിൽ നിന്ന്​ ഗുവാഹത്തിയിലേക്കുള്ള എയർ ഇന്ത്യ വിമാനം റദ്ദാക്കി. വിമാനം പുറപ്പെടാനിരിക്കെ രാവിലെ 8.20 ഒാടെയാണ്​ എയർ ഇന്ത്യയുടെ ചെക്​ ഇൻ കൗണ്ടറിൽ ഫോണിലൂടെ ഭീഷണി സന്ദേശം ലഭിച്ചത്​. കൊൽക്കത്തയിൽ നിന്ന്​ ഗുവാഹത്തിയിലേക്ക്​ പോകുന്ന വിമാനം 9.30 ഒാടെ തകർക്കുമെന്നായിരുന്നു സ്​ത്രീ ശബ്​ദത്തിലുള്ള സന്ദേശം. ഭീഷണിയെ തുടർന്ന്​ വിമാനത്തിൽ നിന്നും യാത്രക്കാരെ ഇറക്കി. സുരക്ഷാ പരിശോധനകൾക്കായി വിമാനം ​പ്രത്യേക ഏരിയയിലേക്ക്​ മാറ്റി.