കെപിഎസി ലളിത നായികയാകുന്ന ദേവയാനം

02:10 pm 20/9/2016 കെപിഎസി ലളിത നായികയായി ഒരു സിനിമ ഒരുങ്ങുന്നു. ദേവയാനം എന്നാണ് ചിത്രത്തിന്റെ പേര്. കാശിയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. സുകേഷ് റോയിയാണ് ചിത്രം കഥയെഴുതി സംവിധാനം നിര്‍വഹിക്കുന്നത്. തിരക്കഥയും സംഭാഷണവും അഡ്വ സി ആര്‍ അജയകുമാര്‍ എഴുതിയിരിക്കുന്നത്. സംഗീതം നിര്‍വഹിക്കുന്നത് ചന്തു മിത്രയാണ്. രാജീവ് ആലുങ്കലാണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്.

ജിഷയെ കൊന്നത് താനല്ലെന്ന് അമീറുല്‍ ഇസ്ലാം കോടതിയില്‍

02:09 pm 20/9/2016 ജിഷയെ കൊന്നത് താനല്ല അനാറുല്‍ ഇസ്ലാമാണെന്ന് പ്രതി അമീറുല്‍ ഇസ്ലാം കോടതിയില്‍ പറഞ്ഞു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് അമീറുല്‍ ഇസ്ലാം, കൊലപാതകം നടത്തിയത് അനാറാണെന്ന് കോടതിയില്‍ പറഞ്ഞത്. ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് കോടതി മാറ്റിവെച്ചു. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത് നിയമപ്രകാരമുള്ള പരമാവധി കാലാവധിയായ 90 ദിവസത്തിന് ശേഷമായതിനാല്‍ ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് കാണിച്ചാണ് അമീര്‍, എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. ഇന്ന് കേസ് പരിഗണിക്കവെ കോടതിയില്‍ Read more about ജിഷയെ കൊന്നത് താനല്ലെന്ന് അമീറുല്‍ ഇസ്ലാം കോടതിയില്‍[…]

കരുനാഗപ്പള്ളിയിൽ ഗുഡ്​സ്​ ട്രെയിൻ പാളം തെറ്റി; പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി

08:30 AM 20/09/2016 കൊല്ലം: കരുനാഗപ്പള്ളിക്കും ശാസ്താംകോട്ടക്കും ഇടക്ക്​ മാരാരിത്തോട്ടത്ത്​ ഗുഡ്​സ്​ ട്രെയിൻ പാളം തെറ്റി. തിരുവനന്തപുരം ഭാഗത്തുനിന്ന്​ രാസവളവുമായി കോട്ടയത്തേക്ക്​ വന്ന ​ഗുഡ്​സ്​ ട്രെയിനി​െൻറ ഒമ്പത് വാഗണുകളാണ് പാളം തെറ്റിയത്. നാല്​ വാഗണുകൾ പൂർണമായും മറിഞ്ഞു.​ ചൊവ്വാഴ്​ച പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. ഇതിനെ തുടർന്ന്​ കായംകുളത്തിനും കൊല്ലത്തിനുമിടയിൽ ട്രെയിൻ ഗതാഗതം സ്​തംഭിച്ചു. അപകടത്തെ തുടര്‍ന്ന് കൊല്ലം- കായംകുളം സ്റ്റേഷനുകള്‍ക്കിടയില്‍ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. പാളത്തിലെ അറ്റകുറ്റപ്പണികള്‍ തീരുന്നതുവരെ ട്രെയിനുകളുടെ വേഗം നിയന്ത്രിക്കും. 10 Read more about കരുനാഗപ്പള്ളിയിൽ ഗുഡ്​സ്​ ട്രെയിൻ പാളം തെറ്റി; പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി[…]

ടൊയോട്ട വിയോസ് വരുന്നൂ

05:O 4 am 20/9/2016 ഇന്ത്യന്‍ വിപണിയിലെ സാന്നിധ്യമുറപ്പിക്കാന്‍ പുതിയ സെഡാനുമായി ടൊയോട്ട. ഇന്തോനേഷ്യ, തായ്‌ലന്‍ഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ വിപണികളിലുള്ള വിയോസ് സെഡാനെ ടൊയോട്ട ഇന്ത്യയിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 1.5 ലിറ്റര്‍ പെട്രോള്‍, 1.4 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളാണ് പുതിയ സെഡാനില്‍ പ്രതീക്ഷിക്കുന്നത്. മികച്ച സൗകര്യങ്ങളും ഫീച്ചറുകളുമായി എത്തുന്ന വാഹനം സി സെഗ്മെന്റ് സെഡാന്‍ വിഭാഗത്തില്‍ ചലനങ്ങളുണ്ടാക്കുമെന്നാണ് കമ്പനി പ്രതീക്ഷ. നിലവില്‍ തായ്‌ലാന്റ്, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങില്‍ വില്‍പ്പനയിലുള്ള കാര്‍ അധികം മാറ്റങ്ങളൊന്നുമില്ലാതെ തന്നെയാകും ഇന്ത്യയിലെത്തുക. Read more about ടൊയോട്ട വിയോസ് വരുന്നൂ[…]

ലോക സൈക്കിളിങ് ചാമ്പ്യന്‍ഷിപ്പിന് രാജ്യം ഒരുങ്ങുന്നു

05:04 am 20/09/2016 ദോഹ: യു.സി.ഐ ലോക സൈക്കിളിങ് ചാമ്പ്യന്‍ഷിപ്പ് സ്വന്തം തട്ടകത്തിലായത് രാജ്യത്തെ സൈക്ളിങ് താരങ്ങള്‍ക്ക് ഗുണകരമാകുമെന്ന് കരുതുന്നതായി ഖത്തര്‍ ദേശീയ സൈക്ളിങ് കോച്ച് താരീഖ് ഇസ്മായില്‍ അഭിപ്രായപ്പെട്ടു. ‘യൂനിയന്‍ സൈക്ളിസ്റ്റേ ഇന്‍റര്‍നാഷനലെ (യു.സി.ഐ) – റെയിന്‍ബോ ജെയ്സി’ക്കായുള്ള ലോക ചാമ്പ്യനെ കണ്ടത്തെുന്ന മല്‍സരമാണ് വരുന്ന ഒക്ടോബര്‍ ഒമ്പതു മുതല്‍ 16 വരെ ദോഹയില്‍ നടക്കുക. നാട്ടുകാരായ കാണികളുടെ പിന്തുണ തങ്ങള്‍ക്ക് പുതു ഊര്‍ജ്ജം പകരുമെന്നാണ് വിവിധ ഇനങ്ങളിലായി മത്സരിക്കുന്ന താരങ്ങളുടെയും അഭിപ്രായം. ദേശീയ താരം Read more about ലോക സൈക്കിളിങ് ചാമ്പ്യന്‍ഷിപ്പിന് രാജ്യം ഒരുങ്ങുന്നു[…]

എല്ലാ തൊഴിലാളികള്‍ക്കും ഉച്ചവിശ്രമം ലഭിച്ചു

05:01 am 20/09/2016 അബൂദബി: തുച്ഛമായ സ്ഥാപനങ്ങളൊഴിച്ച് രാജ്യത്തെ മുഴുവന്‍ കമ്പനികളും ഉച്ചവിശ്രമ നിയമം പൂര്‍ണമായി പാലിച്ചു. 66,302 കമ്പനികളില്‍ നടത്തിയ പരിശോധനയില്‍ വെറും 187 കമ്പനികള്‍ മാത്രമാണ് നിയമം ലംഘിച്ചതായി കണ്ടത്തെിയത്. രാജ്യത്തെ 99.72 ശതമാനം കമ്പനികളും നിയമത്തിന് അനുസൃതമായി പ്രവര്‍ത്തിച്ചതായാണ് മാനവ വിഭവശേഷി-സ്വകാര്യവത്കരണ മന്ത്രാലയം കണക്കാക്കുന്നത്. കടുത്ത വേനലില്‍ തൊഴിലാളികള്‍ക്ക് പ്രയാസമുണ്ടാകാതിരിക്കാന്‍ ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ മൂന്ന് മാസത്തേക്കാണ് മന്ത്രാലയം തൊഴിലാളികള്‍ക്ക് നിയമം മൂലം ഉച്ചവിശ്രമം അനുവദിച്ചിരുന്നത്. ഈ കാലയളവില്‍ Read more about എല്ലാ തൊഴിലാളികള്‍ക്കും ഉച്ചവിശ്രമം ലഭിച്ചു[…]

സാംസങ്ങ് ഗ്യാലക്സി എ9 ഇന്ത്യയിലെത്തി

05:00 am 20/9/201 6 സാംസങ്ങ് ഗ്യാലക്സി എ9 ഇന്ത്യയിലെത്തി. 32,490 രൂപയാണു വില. ഗൊറില്ല ഗ്ലാസ് 4 ന്‍റെ സംരക്ഷണമുള്ള സ്ക്രീന്‍ ആണ് ഫോണിനുള്ളത്. ഫുൾ എച്ച്ഡിയാണ് സ്ക്രീന്‍. ഉയർന്ന മെമ്മറി ശേഷി, മികച്ച പ്രൊസസർ, മെറ്റൽ ബോഡി തുടങ്ങിയവയാണു ഫോണിന്‍റെ പ്രധാന പ്രത്യേകതകൾ. ഫോണിന്‍റെ സ്ക്രീൻ ഗ്ലാസും മെറ്റൽ ബോഡിയും ഒന്നിച്ചു ചേർത്തിരിക്കുന്നതു ഗ്യാലക്സി എ9ന് ആഢംബര മുഖം നൽകുന്നു. 5000 എംഎഎച്ച് ബാറ്ററിയാണ് എടുത്തു പറയത്തക്ക മറ്റൊരു സവിശേഷത. 4ജിബി റാമിൽ എത്തുന്ന Read more about സാംസങ്ങ് ഗ്യാലക്സി എ9 ഇന്ത്യയിലെത്തി[…]

മോഹന്‍ലാലിന്‍റെ വില്ലനായി കാലകേയൻ.

04:58 am 20/9/2016 കൊച്ചി: ബാഹുബലിയിലെ കാലകേയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പ്രഭാകര്‍ മലയാളത്തിലേക്ക്. ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് പ്രഭാകര്‍ മലയാളത്തിലേക്ക് എത്തുന്നത്. ചിത്രത്തിന്‍റെ പേരോ മറ്റ് വിശദാംശങ്ങളോ പുറത്ത് വിട്ടിട്ടില്ല. ഈ വര്‍ഷം അവസാനം ചിത്രം റിലീസ് ചെയ്യാന്‍ ലക്ഷ്യമിട്ടാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ബി. ഉണ്ണികൃഷ്ണനും മോഹന്‍ലാലും ഒരുമിക്കുന്ന നാലാമത്തെ ചിത്രമാണിത്. കഥ കേട്ട് ഇഷ്ടപ്പെട്ട പ്രഭാകര്‍ കരാര്‍ ഒപ്പിട്ടുവെന്നാണ് സിനിമാ ലോകത്ത് നിന്നുള്ള റിപ്പോര്‍ട്ടുകള്‍. 2010ല്‍ രാജമൗലിയുടെ മര്യാദരാമണ്ണ എന്ന Read more about മോഹന്‍ലാലിന്‍റെ വില്ലനായി കാലകേയൻ.[…]

പേസിനെതിരെ സാനിയയും ബൊപ്പണ്ണയും

04:57 AM 20/09/2016 മുംബൈ: ഒളിമ്പിക്സ് ടെന്നിസ് മിക്സഡ് ഡബ്ള്‍സില്‍ മികച്ച ടീമിനെയല്ല ഇന്ത്യ അയച്ചതെന്ന ലിയാണ്ടര്‍ പേസിന്‍െറ പ്രസ്താവനക്കെതിരെ സാനിയ മിര്‍സയും രോഹന്‍ ബൊപ്പണ്ണയും. പേസിന്‍െറ പേരെടുത്ത് പറയാതെയാണ് ഇരുവരും ട്വിറ്ററില്‍ വിമര്‍ശവുമായി രംഗത്തത്തെിയത്. വിഷംപിടിച്ച ഒരാള്‍ക്കെതിരെ ജയിക്കാന്‍ ഏറ്റവും നല്ല വഴി അയാള്‍ക്കൊപ്പം കളിക്കാതിരിക്കുക എന്നതാണെന്ന് സാനിയ ട്വീറ്റ് ചെയ്തു. ആദ്യം സാനിയക്ക് റിട്വീറ്റുമായി എത്തിയ ബൊപ്പണ്ണ പിന്നീട് സ്വന്തം ട്വിറ്ററില്‍ പേസിനെതിരെ ആഞ്ഞടിച്ചു. സഹതാരങ്ങളെ അധിക്ഷേപിച്ച് മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കാനുള്ള പതിവ് പരിപാടിയുമായി എത്തിയിരിക്കുന്നു Read more about പേസിനെതിരെ സാനിയയും ബൊപ്പണ്ണയും[…]

ഗിന്നസ് ബുക്കില്‍ കയറി അഭിഷേക് ബച്ചന്‍

04:52 am 20/9/2016 ഗിന്നസ് റെക്കോര്‍ഡിന്റെ തിളക്കത്തിലാണ് അഭിഷേക് ബച്ചന്‍. 12 മണിക്കൂര്‍ ഏറ്റവും കൂടുതല്‍ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തിയ സിനിമ താരം എന്ന റെക്കോര്‍ഡാണ് ബച്ചന്‍ സ്വന്തമാക്കിയത്. ഹോളിവുഡ് താരം വില്‍ സ്മിത്തിന്റെ പേരിലെ റെക്കോര്‍ഡായിരുന്നു ഇത്. 2004ല്‍ ഐ റോബോര്‍ട്ട് എന്ന സിനിമയുടെ പ്രമോഷന്‍ പരിപാടിക്കായി രണ്ട് മണിക്കൂര്‍ കൊണ്ട് മൂന്നു ഇടങ്ങളില്‍ വില്‍ സ്മിത്ത് ആരാധകരുമായി സംവദിച്ചു. 2009ല്‍ ഡല്‍ഹി6 എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഏഴ് നഗരങ്ങളാണ് അഭിഷേക് സന്ദര്‍ശിച്ചത്. 12 Read more about ഗിന്നസ് ബുക്കില്‍ കയറി അഭിഷേക് ബച്ചന്‍[…]