ഓണ്‍ലൈന്‍ തട്ടിപ്പ്: അന്വേഷണം ഉത്തരേന്ത്യയിലേക്ക് നീളുന്നു .

O 4:50 am 20/09/2016 തിരുവനന്തപുരം: തലസ്ഥാനത്ത് നടന്ന ഓണ്‍ലൈന്‍ പണം തട്ടിപ്പ് കേസില്‍ അന്വേഷണം ഉത്തരേന്ത്യയിലേക്ക് നീങ്ങുന്നു. പണം നഷ്ടമായ ചെമ്പഴന്തി സ്വദേശി വിനീതിന് ഇ-കോമേഴ്സ് പോര്‍ട്ടലായ ‘പേ-ടിഎം’ അധികൃതരില്‍നിന്ന് ലഭിച്ച വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ അന്വേഷണം കൊല്‍ക്കത്ത, ബിഹാര്‍ എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് പൊലീസ് നീക്കം. വിനീതിന്‍െറ കനറാബാങ്ക് മെഡിക്കല്‍ കോളജ് ശാഖയിലെ അക്കൗണ്ടില്‍നിന്ന് നഷ്ടമായ 49,213 രൂപ കൊല്‍ക്കത്തയിലേക്കും ബിഹാറിലേക്കും മാറ്റിയെന്നാണ് ‘പേ-ടിഎം‘ അധികൃതരില്‍നിന്ന് ലഭിച്ച വിവരം. ഇക്കാര്യം വിനീത് മെഡിക്കല്‍ കോളജ് പൊലീസിലും കനറാബാങ്ക് Read more about ഓണ്‍ലൈന്‍ തട്ടിപ്പ്: അന്വേഷണം ഉത്തരേന്ത്യയിലേക്ക് നീളുന്നു .[…]

വിഴിഞ്ഞത്ത് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് പേർ കടലില്‍ വീണു

04:45 am 20/9/2016 വിഴിഞ്ഞത്ത് പാറക്കെട്ടില്‍ നിന്നും സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ കടലില്‍ വീണ് കാണാതായ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായുള്ള തെരച്ചില്‍ ശക്തം. സെല്‍ഫി എടുക്കുമ്പോള്‍ ശക്തമായ തിരമാലയടിച്ചാണ് രണ്ട് തൊഴിലാളികള്‍ കടലില്‍ പതിച്ചതെന്ന് അപകടത്തില്‍ നിന്നും രക്ഷപ്പെട്ട സുഹൃത്ത് പ്രസന്‍ജിത്ത് റോയ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കണ്‍മുന്നില്‍വെച്ച് ഉറ്റ സുഹൃത്തുക്കളെ നഷ്‌ടപ്പെട്ടതിന്റെ ഞെട്ടലിലാണ് പശ്ചിമ ബംഗാള്‍ സ്വദേശി വസന്ത്ജിത്ത്. ആഴിമല ക്ഷേത്രത്തോട് ചേര്‍ന്നുള്ള പാറക്കെട്ടുകള്‍ക്ക് മുകളില്‍ നിന്നും സെല്‍ഫി എടുക്കുന്നതിനിടെയാണ് വസന്ത് ജിത്തും പ്രദീപ് റോയിയും Read more about വിഴിഞ്ഞത്ത് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് പേർ കടലില്‍ വീണു[…]

ബിഹാറില്‍ ബസ് കുളത്തിലേക്ക് മറിഞ്ഞ് 35 മരണം

04:44 am 20/9/2016 പറ്റ്ന: ബിഹാറിൽ ബസ് കുളത്തിലേക്ക് മറിഞ്ഞ് 35 പേർ മരിച്ചു. 65 യാത്രക്കാരുമായി പോയ ബസ്സാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരില്‍ 11 പേര്‍ കുട്ടികളാണ്. ബിഹാറിലെ മധുബാനിയിൽ നിന്ന് സീതാ മർഹിയിലേക്ക് പോയ ബസ്സാണ് രാവിലെ പതിനൊന്നരയോടെ റോഡരികിലെ കുളത്തിലേക്ക് വീണത്. പറ്റ്നയിൽ നിന്ന് 180 കിലോമീറ്റർ അകലെയാണ് അപകടം. അമിത വേഗതയിലായിരുന്ന ബസ്സ് നിയന്ത്രണംവിട്ട് 25 അടി താഴ്ചയുള്ള കുളത്തിലേക്ക് വീഴുകയായിരുന്നു. ഏറെ പണിപ്പെട്ടാണ് ബസ് പൊക്കിയെടുത്തത്. അപകടം നടന്ന് ഒരു മണിക്കൂറിന് Read more about ബിഹാറില്‍ ബസ് കുളത്തിലേക്ക് മറിഞ്ഞ് 35 മരണം[…]

ന്യൂയോർക്ക് സ്ഫോടനം: പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രം പുറത്തുവിട്ടു

04:43 am 20/9/2016 ന്യൂജഴ്സി: ന്യൂയോര്‍കില്‍ കഴിഞ്ഞദിവസം സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് നിരവധിപേര്‍ക്ക് പരിക്കേറ്റതിന് പിന്നാലെ ന്യൂജഴ്സിയില്‍ റെയില്‍വേ സ്റ്റേഷന് സമീപം ആക്രമണം ഉദ്ദേശിച്ച് സ്ഥാപിച്ചതെന്ന് കരുതുന്ന അഞ്ച് ബോംബുകള്‍ കണ്ടെടുത്തു. റോബോട്ട് ഉപയോഗിച്ച് നിര്‍വീര്യമാക്കുന്നതിനിടെ ഇവയിലൊന്ന് പൊട്ടിത്തെറിച്ചതായും ന്യൂജഴ്സി മേയര്‍ ക്രിസ്ത്യന്‍ ബോല്‍വെയ്ജിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. പൈപ്പില്‍ വയറുകള്‍ ഘടിപ്പിച്ചനിലയില്‍ സ്ഫോടക വസ്തു കണ്ടത്തെിയതായി പൊലീസിന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പരിശോധന നടത്തുകയായിരുന്നു. സ്ഫോടകവസ്തു കണ്ടത്തെിയ സാഹചര്യത്തില്‍ Read more about ന്യൂയോർക്ക് സ്ഫോടനം: പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രം പുറത്തുവിട്ടു[…]

കശ്മീരിൽ വീണ്ടും ഭീകരാക്രമണം

04;41 am 20/9/2016 വെടിയുതിര്‍ത്തശേഷം ഭീകരര്‍ ഇരുളില്‍ ഓടി മറഞ്ഞു. വെടിവെയ്പില്‍ ആർക്കും പരിക്കില്ല. ശ്രീനഗര്‍: ഉറി ഭീകരാക്രമണത്തിന്റെ നടുക്കം മാറും മുമ്പെ കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. ഉത്തര കശ്മീരില്‍ ഹന്ദ്വാരയില‍ ലംഗാത്തയിലുള്ള പൊലീസ് പോസ്റ്റിന് നേരെയാണ് ഭീകര്‍ വെടിയുതിര്‍ത്തത്. വെടിയുതിര്‍ത്തശേഷം ഭീകരര്‍ ഇരുളില്‍ ഓടി മറഞ്ഞു. വെടിവെയ്പില്‍ ആർക്കും പരിക്കില്ല. ഭീകരർക്കായി തെരച്ചിൽ തുടങ്ങി. കുപ്‌വാര ജില്ലയിലുള്ള ഹന്ദ്വാര നിയന്ത്രണരേഖയ്ക്ക് സമീപമുള്ള സ്ഥലമാണ്.

ജിഷ വധക്കേസ്: കുറ്റപത്രം ഇന്ന് പരിഗണിക്കും

04:39 am 20/9/2016 കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിന്‍െറ പരിശോധന പൂര്‍ത്തിയായില്ല. സാക്ഷിമൊഴികള്‍, തൊണ്ടിമുതലുകള്‍, ഫോറന്‍സിക് പരിശോധനാ ഫലങ്ങള്‍ തുടങ്ങിയവ അടങ്ങിയ 1300ഓളം പേജ് വരുന്ന കുറ്റപത്രമാണ് കോടതി ഇന്നലെ പരിശോധിച്ചത്. വൈകുന്നേരവും പരിശോധന പൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എന്‍. അനില്‍കുമാര്‍ കുറ്റപത്രം പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റിവെച്ചു. പരിശോധനക്ക് ശേഷമേ ഇത് സ്വീകരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ. അസം സ്വദേശിയും പെരുമ്പാവൂരിലെ തൊഴിലാളിയുമായ അമീറുല്‍ ഇസ്ലാമിനെ (23) മാത്രം പ്രതിയാക്കിയാണ് കുറ്റപത്രം നല്‍കിയത്. Read more about ജിഷ വധക്കേസ്: കുറ്റപത്രം ഇന്ന് പരിഗണിക്കും[…]

തമിഴ്നാടിന് 3000 ഘന അടി കാവേരി വെള്ളം: മേല്‍നോട്ട സമിതി

04:39 am 20/09/2016 ന്യൂഡല്‍ഹി: ഈ മാസം 21 മുതല്‍ പത്തു ദിവസത്തേക്ക് തമിഴ്നാടിന് 3000 ഘന അടി വെള്ളം വിട്ടുകൊടുക്കാന്‍ കാവേരി നദീജല മേല്‍നോട്ട സമിതി കര്‍ണാടക സര്‍ക്കാറിന് നിര്‍ദേശം നല്‍കി. കാവേരി നദീജല തര്‍ക്കം കര്‍ണാടകയിലും തമിഴ്നാട്ടിലും ക്രമസമാധാന പ്രശ്നമായി മാറിയതിനിടയിലാണ് സുപ്രീംകോടതി ഉത്തരവിന്‍െറ അടിസ്ഥാനത്തില്‍ മേല്‍നോട്ട സമിതി യോഗം ചേര്‍ന്ന് ഈ തീരുമാനമെടുത്തത്. നേരത്തെ സുപ്രീംകോടതി വിട്ടുകൊടുക്കാന്‍ നിര്‍ദേശിച്ച വെള്ളത്തിന്‍െറ നാലിലൊന്ന് നല്‍കാനാണ് മേല്‍നോട്ട സമിതി തീരുമാനിച്ചത്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ സമിതി വീണ്ടും Read more about തമിഴ്നാടിന് 3000 ഘന അടി കാവേരി വെള്ളം: മേല്‍നോട്ട സമിതി[…]

കാവേരി: കേരള ആര്‍.ടി.സി ഇന്നത്തെ സര്‍വിസുകള്‍ റദ്ദാക്കി

04:37 AM 20/09/2016 ബംഗളൂരു: കാവേരി നദീജല പ്രശ്നവുമായി ബന്ധപ്പെട്ട് ബംഗളൂരുവില്‍നിന്ന് കേരളത്തിലേക്കും നാട്ടില്‍നിന്ന് ബംഗളൂരുവിലേക്കുമുള്ള ചൊവ്വാഴ്ചത്തെ എല്ലാ സര്‍വിസുകളും കേരള ആര്‍.ടി.സി റദ്ദാക്കി. പ്രശ്നത്തില്‍ സുപ്രീംകോടതിയില്‍ തുടര്‍വാദം നടക്കുന്നതിനാല്‍ സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായാണ് സര്‍വിസുകള്‍ റദ്ദാക്കുന്നത്. ഈ ദിവസത്തേക്കുള്ള മുന്‍കൂര്‍ ബുക്കിങ് അധികൃതര്‍ കഴിഞ്ഞയാഴ്ച നിര്‍ത്തിവച്ചിരുന്നു. തിങ്കളാഴ്ച രാത്രി 11.55നാണ് നാട്ടിലേക്കുള്ള അവസാന ബസ് പുറപ്പെട്ടത്. കോഴിക്കോട്ടുനിന്ന് തിങ്കളാഴ്ച ഉച്ചക്ക് 1.30നുള്ള ബസാണ് ബംഗളൂരുവിലേക്ക് അവസാനമായി വന്നത്. സാഹചര്യങ്ങള്‍ വിലയിരുത്തിയാകും ബുധനാഴ്ച സര്‍വിസ് നടത്തുകയെന്നും അധികൃതര്‍ Read more about കാവേരി: കേരള ആര്‍.ടി.സി ഇന്നത്തെ സര്‍വിസുകള്‍ റദ്ദാക്കി[…]

കാമുകി മരിച്ചതറിഞ്ഞ് കാമുകന്‍ ജീവനൊടുക്കി

04:34 am 20/9/2016 പരപ്പ: ഒരുമിച്ചു വിഷം കഴിച്ച കമിതാക്കളില്‍ രക്ഷപ്പെട്ട കാമുകന്‍, കാമുകി മരിച്ച വിവരമറിഞ്ഞു ജീവനൊടുക്കി. ബാനം ഹൈസ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയും പുലിയംകുളം കോളനിയിലെ കുറ്റിയാട്ടുവീട്ടില്‍ കെ. ബാലകൃഷ്ണന്റെ മകളുമായ പി.രാധിക(17), പുലിയംകുളത്തെ വില്ല്യാട്ട് വീട്ടില്‍ പരേതനായ അമ്പാടിയുടെയും തമ്പായിയുടേയും മകനും തെങ്ങുകയറ്റ തൊഴിലാളിയുമായ നന്ദകുമാര്‍(19) എന്നിവരാണ് ജീവനൊടുക്കിയത്. കഴിഞ്ഞ മൂന്നിനാണ് ഇരുവരേയും വിഷം ഉളളില്‍ച്ചെന്ന് അവശനിലയില്‍ പരപ്പയിലെ കാട്ടില്‍ കണെ്ടത്തിയത്. ഇരുവരെയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും നില ഗുരുതരമായതിനെത്തുടര്‍ന്ന് രാധികയെ പരിയാരം Read more about കാമുകി മരിച്ചതറിഞ്ഞ് കാമുകന്‍ ജീവനൊടുക്കി[…]

കൊച്ചിന്‍ ക്ലബിന്റെ സമ്മര്‍ ഗെറ്റ് ടുഗെദര്‍ അവിസ്മരണീയമായി

08:58 pm 19/9/2016 ചിക്കാഗോ: കൊച്ചിന്‍ ക്ലബിന്റെ ഈവര്‍ഷത്തെ സമ്മര്‍ ഗെറ്റ് ടുഗെദര്‍ ഡാരിയന്‍ ഇല്ലിനോയിസില്‍ വെച്ചു നടത്തപ്പെട്ടു. ഫാ. ജോസ് ലാഡ് കോയില്‍പറമ്പിലിന്റെ പ്രാര്‍ത്ഥനയോടുകൂടി ആരംഭിച്ച യോഗത്തില്‍ പ്രസിഡന്റ് ഹെറാള്‍ഡ് ഫിഗെരെദോ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. അമേരിക്കയിലെ തിരക്കുപിടിച്ച ജീവിതത്തില്‍ നിന്ന് ജനിച്ചുവളര്‍ന്ന നാടിനേയും, പഠിച്ചുവളര്‍ന്ന ദേശത്തിന്റേയും ഒരുപാട് ഓര്‍മ്മകള്‍ പുതുക്കാന്‍ ഈ അവസരം ഉപകരിക്കുമാറാകട്ടെ എന്നു അദ്ദേഹം പറഞ്ഞു. ഫാ. ലിജു ഓണാശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് നടന്ന ബാര്‍ബിക്യൂവിനു യുവതലമുറക്കാരായ മെല്‍ഫ, ബിക്കി, ബിന, Read more about കൊച്ചിന്‍ ക്ലബിന്റെ സമ്മര്‍ ഗെറ്റ് ടുഗെദര്‍ അവിസ്മരണീയമായി[…]