ചിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ എട്ടുനോമ്പ് തിരുനാള്‍ ആഘോഷിച്ചു

08:54pm 19/9/2016 ചിക്കാഗോ: സീറോ മലബാര്‍ കത്തീഡ്രലില്‍ 2016 സെപ്റ്റംബര്‍ എട്ടിനു വ്യാഴാഴ്ച മാതാവിന്റെ പിറവിത്തിരുന്നാളും, എട്ടുനോമ്പ് സമാപനവും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടി. എട്ടാം തീയതി വൈകിട്ട് 6.45-നു പ്രസുദേന്തി തെനിയപ്ലാക്കല്‍ കുടുംബാംഗങ്ങള്‍ പരിശുദ്ധ അമ്മയുടെ അലങ്കരിച്ച രൂപം കത്തീഡ്രലില്‍ നിന്ന് ചിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങിടയത്തിനോടൊപ്പം തിരുവസ്ത്രങ്ങള്‍ അണിഞ്ഞ റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ (V.G), രൂപതാ ചാന്‍സിലര്‍ റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത്, രൂപതാ പ്രൊക്യൂറേറ്റര്‍ റവ.ഫാ. പോള്‍ ചാലിശേരി, കത്തീഡ്രല്‍ മുന്‍ വികാരി റവ.ഫാ. മാത്യു Read more about ചിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ എട്ടുനോമ്പ് തിരുനാള്‍ ആഘോഷിച്ചു[…]

അമേരിക്കന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓസ്ട്രിയയില്‍ മെഡിസിന്‍ പഠിക്കാന്‍ അവസരം: പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞവര്‍ക്ക് നവംബര്‍ വരെ അപേക്ഷിക്കാം

08:51 pm 19/9/2016 വിയന്ന/ഗ്രാത്സ്: മെഡിക്കല്‍ യുണിവേഴ്‌­സിറ്റി വിയന്ന ഉള്‍പ്പെടെ വളരെ ചുരുക്കം സ്ഥാപനങ്ങളാണ് ഓസ്ട്രിയയില്‍ മെഡിക്കല്‍ സയന്‍സ് രംഗത്ത് ബിരുദം നല്‍കുന്നത്. അതാകട്ടെ എല്ലാം തന്നെ ജര്‍മ്മന്‍ ഭാഷയിലുമാണ്. ഇംഗ്ലീഷ് മീഡിയം സിലബസില്‍ മെഡിസിന്‍ പഠിപ്പിക്കുന്ന സ്ഥാപനങ്ങള്‍ രാജ്യത്ത് ജര്‍മ്മന്‍ ഭാഷ സംസാരിക്കുന്ന രാജ്യങ്ങളില്‍ ഇല്ല എന്ന് തന്നെ പറയാം. ആ കുറവാണ് ഗ്രാത്സിലെ എം.ജി.ഇ.ഐ മെഡിക്കല്‍ ക്യാമ്പസിന്റെ വരവോടുകൂടി അപ്രത്യക്ഷമായിരിക്കുന്നത്. ഈ വര്‍ഷം തന്നെ മുഴുവന്‍ സമയ മെഡിക്കല്‍ പഠനം ഓസ്ട്രിയയില്‍ ഇംഗ്ലീഷ് ഭാഷയില്‍ Read more about അമേരിക്കന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓസ്ട്രിയയില്‍ മെഡിസിന്‍ പഠിക്കാന്‍ അവസരം: പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞവര്‍ക്ക് നവംബര്‍ വരെ അപേക്ഷിക്കാം[…]

കാരുണ്യവര്‍ഷത്തില്‍ മരിയന്‍ തീര്‍ത്ഥാടക സംഘം അമേരിക്കയില്‍ നിന്ന് യൂറോപ്പിലെ പുണ്യവീഥികളിലേക്ക് ഒക്ടോബര്‍ 17 മുതല്‍

08:50 pm 19/9/2016 – സെബാസ്റ്റ്യന്‍ ആന്റണി ന്യൂജഴ്‌സി: ആഗോള കത്തോലിക്ക സഭ കരുണയുടെ വര്‍ഷമായി ആചരിക്കുമ്പോള്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്ക് പ്രാര്‍ത്ഥനാ പ്രയാണം നടത്തണമെന്നുള്ള പരിശുദ്ധ മാര്‍പാപ്പയുടെ ആഹ്വാനത്തെ ഉള്‍ക്കൊണ്ടുകൊണ്ട് ഷിക്കാഗോ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ നേതൃത്വത്തില്‍ യൂറോപ്പിലെ ചരിത്രപ്രസിദ്ധങ്ങളായ പുണ്യസ്ഥലങ്ങളിലേക്ക് തീര്‍ത്ഥാടനം നടത്തുന്നു. ഒക്ടോബര്‍ 17ന് ആരംഭിച്ച് 28ന് അവസാനിക്കുന്ന 12ദിവസത്തെ തീര്‍ത്ഥാടനം ഷിക്കാഗോ, ന്യൂജഴ്‌സി എന്നിവിടങ്ങളില്‍ നിന്നും ഒക്ടോബര്‍ 17ന് പുറപ്പെടുന്നു. എല്ലാ മനുഷ്യഹൃദയങ്ങളെയും ദൈവത്തിന്റെ കരുണ സ്പര്‍ശിക്കണം, സകലരും Read more about കാരുണ്യവര്‍ഷത്തില്‍ മരിയന്‍ തീര്‍ത്ഥാടക സംഘം അമേരിക്കയില്‍ നിന്ന് യൂറോപ്പിലെ പുണ്യവീഥികളിലേക്ക് ഒക്ടോബര്‍ 17 മുതല്‍[…]

പന്ത്രണ്ട് മണിക്കൂറില്‍ മൂന്ന് അക്രമ സംഭവങ്ങള്‍ ; ജനങ്ങള്‍ ഭീതിയില്‍

08:48 pm 19/9/2016 – പി. പി. ചെറിയാന്‍ ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് , ന്യൂജഴ്‌സി നഗരങ്ങളിലും മിനിസോട്ടയിലും 12 മണിക്കൂറിനുളളില്‍ നടന്ന സ്‌ഫോടനങ്ങളും മാരകായുധ പ്രയോഗവും ജനങ്ങളില്‍ ആശങ്ക ഉയര്‍ത്തിയതായി റിപ്പോര്‍ട്ട്. ശനിയാഴ്ചയാണ് മൂന്നു സംഭവങ്ങളും അരങ്ങേറിയത്. ന്യൂജഴ്‌സി, ന്യൂയോര്‍ക്ക് നഗരങ്ങളില്‍ സ്‌ഫോടനം നടത്തിയതിന്റെ പുറകില്‍ ഒരാള്‍ തന്നെയാണെന്ന് പൊലീസിന് ലഭ്യമായ സാഹചര്യ തെളിവുകള്‍ സൂചിപ്പിക്കുന്നു. മിനിസോട്ടയില്‍ നടന്നത് ഭീകര പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരിക്കാമെന്നാണ് പ്രഥമ നിഗമനം. ഏഴു പുരുഷന്മാരും 2 സ്ത്രീകളും ഉള്‍പ്പെടെ 9 പേര്‍ക്കാണ് Read more about പന്ത്രണ്ട് മണിക്കൂറില്‍ മൂന്ന് അക്രമ സംഭവങ്ങള്‍ ; ജനങ്ങള്‍ ഭീതിയില്‍[…]

മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ ഓണാഘോഷം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

08:46 pm 19/9/2016 മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റ്­ര്‍ ഹൂസ്റ്റണ്‍, എല്കിന്‍സ്­ ഹൈ സ്­കൂളില്‍ (7007 Knights Ct. Missouri Ctiy TX 77459)നടത്തുന്ന ഉജ്ജ്വല ഓണാഘോഷത്തിന്റെ മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സം ഘാടകര്‍ അറിയിച്ചു.രാവിലെ 10.30 നു ഗംഭീരഘോഷയാത്രയോടെ വിശിഷ്ഗാതിഥികളേയും മാഹാബലി തമ്പുരാനേയും വേദിയിലേക്ക് ആനയിക്കും. പ്രൊഫ. ഡോ നാള്‍ട് റിച്ചാര്‍ഡ്­ ഡേവിസ് വിശിഷ്ടാതിഥിയായി പങ്കെടുക്കുന്ന ആഘോഷ പരിപാടികളില്‍ ,തിരുവാതിര, ചെണ്ട മേളം, നിര്‍ത്ത സംഗീത പരിപാടികള്‍,കലാഭവന്‍ ജയന്‍ നയിക്കുന്ന കോമഡി ഷോ എന്നിവ മാറ്റു Read more about മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ ഓണാഘോഷം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി[…]

ഏലിയാസ് (72) നിര്യാതനായി

08:45 pm 19/9/2016 കൊച്ചി: ഇരിങ്ങോള്‍ കണക്കമാങ്കുടി ഏലിയാസ് (72, റിട്ടയേര്‍ഡ് സര്‍വ്വെ ഡിപ്പാര്‍ട്ട്‌മെന്റ്) നിര്യാതനായി. ഭാര്യ: സൂസി (റിട്ടയേര്‍ഡ് അധ്യാപിക, മാര്‍ കൗമ സ്കൂള്‍, വേങ്ങൂര്‍) തുരുത്തി മറ്റമന കുടുംബാംഗം. മക്കള്‍: വെല്‍വിന്‍ (യു.എസ്), ആല്‍വിന്‍ (ദുബായ്). മരുമക്കള്‍: ടിന, വിദ്യ. സംസ്കാരം സെപ്റ്റംബര്‍ 20-ന് വെങ്ങൂര്‍ മാര്‍ കൗമ പള്ളിയില്‍.

ഡാലസ് പ്രൈഡ് പരേഡില്‍ 8 വയസുകാരിയും

08:44 pm 19/9/2016 – പി. പി. ചെറിയാന്‍ ഡാലസ് : 45,000 ത്തോളം പേര്‍ പങ്കെടുത്ത ഡാലസ് പ്രൈഡ് പരേഡില്‍ ട്രാല്‍സ്ജന്റര്‍ വിഭാഗത്തില്‍പ്പെട്ട എട്ടു വയസ്സുകാരിയുടെ സാന്നിധ്യം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. 32­ാമതു വാര്‍ഷിക പരേഡാണ് ഡാലസില്‍ സംഘടിപ്പിക്കപ്പെട്ടത്. ട്രാന്‍സ്ജന്ററായി വളരുന്നതിനെക്കുറിച്ചു ജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിനും വിദ്യാലയങ്ങളില്‍ കുട്ടികളെ ബോധവല്‍ക്കരിക്കുന്നതിനും സജീവമായി പ്രവര്‍ത്തിക്കുന്ന കുടുംബത്തിലെ അംഗമാണ് 8 വയസ്സുകാരിയായ മേരിലിന്‍ മോറിസണ്‍.സെപ്റ്റംബര്‍ 18 ഞായറാഴ്ച ഓക് ലോണ്‍ പരിസരത്തു നിന്നും ആരംഭിച്ച െ്രെപഡ് പരേഡ് ഒര്‍ലാന്റൊ ഷൂട്ടിങ്ങിനുശേഷം Read more about ഡാലസ് പ്രൈഡ് പരേഡില്‍ 8 വയസുകാരിയും[…]

ഉറി ഭീകരാക്രമണം: പരിക്കേറ്റ ഒരു സൈനികന്‍ കൂടി മരിച്ചു; മരണം 18 ആയി

07:38 pm 19/9/2016 ദില്ലി: ഉറി ഭീകരാക്രമണത്തിൽ മരണസംഖ്യ 18 ആയി. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ദില്ലിയിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒരു സൈനികന്‍ കൂടി ഇന്ന് മരിച്ചു. മഹാരാഷ്ട്ര സ്വദേശിയായ കെ വികാസ് ജനാർദ്ധനാണ് ഇന്ന് മരിച്ച സൈനികൻ. പരിക്കേറ്റ 18 ജവാന്‍മാർ ശ്രീനഗറിലെ സൈനിക ആശുപത്രിയിൽ ഇപ്പോഴും ചികിത്സയിലാണ്. ഭീകരാക്രമണത്തെക്കുറിച്ചുള്ള അന്വേഷണം ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറി. അന്വേഷണച്ചുമത ഏറ്റെടുത്ത എൻഐഎയുടെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന തുടങ്ങി. അതിനിടെ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 20 Read more about ഉറി ഭീകരാക്രമണം: പരിക്കേറ്റ ഒരു സൈനികന്‍ കൂടി മരിച്ചു; മരണം 18 ആയി[…]

സ്വർണവിലയിൽ മാറ്റമില്ല; പവന് 23,200 രൂപ

07:36 PM 19/09/2016 കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ഗ്രാമിന് 2,900 രൂപയും പവന് 23,200 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. സെപ്റ്റംബർ 16നാണ് പവൻ വില 23,320ൽ നിന്ന് 23,200 രൂപയിലേക്ക് താഴ്ന്നത്. രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 3.91 ഡോളർ കൂടി 1,309.71 ഡോളറിലെത്തി.

ജനശതാബ്ദിയുടെ എ.സി കോച്ചില്‍ തീപിടുത്തം

07:34 pm 19/9/2016 കൊച്ചി: കൊഴിക്കോട് തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസില്‍ തീപിടുത്തം. വണ്ടിയുടെ എ.സി കോച്ചിലാണ് തീപിടുത്തമുണ്ടായത്. ഇന്നലെ വൈകിട്ട് 5.30 ന് എറണാകുളം സൗത്ത് റെയില്‍വേസ്റ്റേഷനിലേക്ക് എത്തിയപ്പോഴാണ് എ.സി കോച്ചില്‍ പുക ഉയരുന്നതുകണ്ടത്. ഉടന്‍ തന്നെ കോച്ചില എ.സി അറ്റന്റര്‍ അഗ്നിശമന സംവിധാമുപയോഗിച്ച് തീയണച്ചതിനാല്‍ അപകടം ഒഴിവായി. എ.സി കോച്ചിലെ പ്രധാന പാനലിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിനു കാരണമെന്ന് റെയില്‍വേ വൃത്തങ്ങള്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് ഈ കോച്ചിലെ യാത്രക്കാരെ മറ്റ് കോച്ചുളിലേക്ക് മാറ്റിയശേഷം കോച്ചിലെ വൈദ്യുതി Read more about ജനശതാബ്ദിയുടെ എ.സി കോച്ചില്‍ തീപിടുത്തം[…]