സിപിഐഎം കേന്ദ്രകമ്മിറ്റി ഇന്ന് സമാപിക്കും

09:44 am 19/9/2016 ദില്ലി: സി പി ഐ എം കേന്ദ്രകമ്മിറ്റി യോഗം ഇന്ന് അവസാനിക്കും. പ്ലീനം തീരുമാനങ്ങള്‍ നടപ്പാക്കുന്നതിനുള്ള രേഖ ഇന്ന് അംഗീകരിക്കും. രേഖയിന്‍മേലുള്ള ചര്‍ച്ച ഇന്നും തുടരും. വിഎസിനെതിരെയുള്ള പരാതി അന്വേഷിക്കുന്ന പി ബി കമ്മീഷന്റെ യോഗം ഈ സി സി യോഗത്തിനിടെ ഉണ്ടാകില്ല. ഇക്കാര്യത്തില്‍ തീരുമാനം നീളുമെന്നാണ് സൂചന. ഫാസിസത്തിനെതിരായ നിലപാട് സ്വീകരിക്കുന്ന കാര്യത്തില്‍ പ്രകാശ് കാരാട്ടിനെതിരെ കഴിഞ്ഞ ദിവസം വിമര്‍ശനം ഉയര്‍ന്നിരുന്നു. കേരളത്തില്‍നിന്നുള്ള മുതിര്‍ന്ന അംഗം വി എസ് അച്യൂതാനന്ദനാണ് കാരാട്ടിനെതിരെ Read more about സിപിഐഎം കേന്ദ്രകമ്മിറ്റി ഇന്ന് സമാപിക്കും[…]

നടന്‍ ദിലീപിന്‍െറ ജീവകാരുണ്യ പദ്ധതിയുടെ പേരില്‍ വ്യാജപിരിവ് നടത്തിയയാള്‍ പിടിയില്‍

09:35 am 19/09/2016 കുന്നിക്കോട് (പത്തനാപുരം): സിനിമാ നടന്‍ ദിലീപ് നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള വീട് നിര്‍മിക്കുന്നതിന് രജിസ്ട്രേഷന്‍ നടത്താനെന്ന വ്യജേന വിവിധ ജില്ലകളില്‍ പണപ്പിരിവ് നടത്തിയിരുന്നയാള്‍ പിടിയിലായി. നിരവധി ആളുകളില്‍നിന്ന് ലക്ഷങ്ങള്‍ കബളിപ്പിച്ച തെന്മല ഇടമണ്‍ തേക്കിന്‍കൂപ്പിലെ പട്ടയകൂപ്പ് സയാദ് മന്‍സിലില്‍ വാടകക്ക് താമസിക്കുന്ന ആര്യങ്കാവ് അയ്യന്‍കോവില്‍ ഹരിജന്‍ കോളനി ബ്ളോക് നമ്പര്‍ 55 പാറയ്ക്കല്‍ വീട്ടില്‍ രാജീവ് ആണ്(49) പിടിയിലായത്. ദീലിപിന്‍െറ ജീവകാരുണ്യ പ്രവര്‍ത്തനമായ ‘സുരക്ഷിതഭവന്‍’ പദ്ധതിയുടെ പേരിലായിരുന്നു പണപ്പിരിവ്. പദ്ധതിയുടെ പരസ്യം Read more about നടന്‍ ദിലീപിന്‍െറ ജീവകാരുണ്യ പദ്ധതിയുടെ പേരില്‍ വ്യാജപിരിവ് നടത്തിയയാള്‍ പിടിയില്‍[…]

സൗമ്യയുടെ അമ്മക്ക് ഫോണില്‍ അജ്ഞാതന്‍െറ ഭീഷണി

09:34 am 19/09/2016 ഷൊര്‍ണൂര്‍: പ്രതി ഗോവിന്ദച്ചാമിക്കെതിരെ കേസുമായി മുന്നോട്ടുപോയാല്‍ ബുദ്ധിമുട്ടുണ്ടാകുമെന്ന് സൗമ്യയുടെ അമ്മ സുമതിക്ക് ഫോണില്‍ ഭീഷണി. കഴിഞ്ഞ ദിവസം രാത്രിയാണ് അജ്ഞാതന്‍ ഭീഷണി മുഴക്കിയത്. ഷൊര്‍ണൂര്‍ പൊലീസ് വീട്ടിലത്തെി സുമതിയുടെ മൊഴിയെടുത്തു. എന്നാല്‍, വിളിച്ച ഫോണ്‍ നമ്പര്‍ ലഭിച്ചിട്ടില്ല. കോടതിയില്‍ പൊലീസ് ഇത് സംബന്ധിച്ച വിവരം നല്‍കും.

ഭീകരബന്ധം: സൗദിയില്‍ 54 പേര്‍ പിടിയില്‍

09:33 am 19/9/2016 റിയാദ്: ഹജ്ജ് വേളയില്‍ സൗദിയില്‍ 54 പേര്‍ ഭീകര ബന്ധത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ഇതില്‍ മുപ്പത് പേര്‍ സൗദി സ്വദേശികള്‍ ആണ്. അറഫാ സംഗമം നടക്കുന്ന ദിവസം മാത്രം പതിനൊന്ന് പേര്‍ അറസ്റ്റിലായി. ഹജ്ജ് വേളയില്‍ സൗദിയില്‍ ഭീകരപ്രവര്‍ത്തകരുടെ സാന്നിധ്യം നിരീക്ഷിക്കാന്‍ പരിശോധന ശക്തമാക്കിയിരുന്നു. ദുല്‍ഹജ്ജ് ഒന്ന് മുതല്‍ അറഫാ സംഗമം നടന്ന ദുല്‍ഹജ്ജ് ഒമ്പത് വരെ നടത്തിയ പരിശോധനയില്‍ ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന അമ്പത്തിനാല് പേര്‍ അറസ്റ്റിലായി. ഇതില്‍ മുപ്പത് Read more about ഭീകരബന്ധം: സൗദിയില്‍ 54 പേര്‍ പിടിയില്‍[…]

കേരളത്തിൽ വൈദ്യുതി പ്രതിസന്ധിയിലേക്ക്

09:30 AM 19/09/2016 കൊച്ചി: കാലവര്‍ഷം ചതിച്ചതോടെ സംസ്ഥാനം രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിലേക്ക്. ഡാമുകളില്‍ 40 ശതമാനത്തില്‍ കുറവ് വെള്ളം മാത്രമാണുള്ളത്. ഒപ്പം പുറമെനിന്ന് വൈദ്യുതി വാങ്ങുന്നതിന് വൈദ്യുതി റെഗുലേറ്ററി കമീഷന്‍ ഉടക്കുന്നതുമാണ് പ്രതിസന്ധിക്ക് വഴിവെച്ചത്. പുറമെനിന്ന് വൈദ്യുതി വാങ്ങാനാകുന്നില്ളെങ്കില്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ലോഡ് ഷെഡിങ്ങും വ്യവസായങ്ങള്‍ക്ക് പവര്‍കട്ടും ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന ബോര്‍ഡ് കോര്‍കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. തുലാവര്‍ഷത്തെ മാത്രം ആശ്രയിച്ച് പോകാനാകില്ളെന്ന് കണ്ടതോടെ ബോര്‍ഡ് സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ റെഗുലേറ്ററി കമീഷന്‍ തിരിച്ചയച്ചു. Read more about കേരളത്തിൽ വൈദ്യുതി പ്രതിസന്ധിയിലേക്ക്[…]

കശ്മീര്‍: കര്‍ഫ്യൂ വ്യാപിപ്പിച്ചു

09:28 am 19/09/2016 ശ്രീനഗര്‍: മൂന്നു ജില്ലകളില്‍ വിഘടനവാദികള്‍ മാര്‍ച്ചിന് ആഹ്വാനം നല്‍കിയതിനെ തുടര്‍ന്ന് കശ്മീരില്‍ നിലനില്‍ക്കുന്ന കര്‍ഫ്യൂ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ചു. വടക്കന്‍ കശ്മീരിലെ ബന്ദിപുര, സെന്‍ട്രല്‍ കശ്മീരിലെ ഗാന്തെര്‍ബല്‍, തെക്കന്‍ കശ്മീരിലെ ഷോപിയാന്‍ എന്നീ മൂന്നു ജില്ലകളിലാണ് മാര്‍ച്ചിന് ആഹ്വാനമുണ്ടായത്. ഷോപിയാന്‍ ജില്ലയിലെ അഞ്ചു പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് പുതുതായി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. ബന്ദിപുര, ഗാന്തെര്‍ബല്‍ ജില്ലകളില്‍ ജനങ്ങള്‍ കൂട്ടംകൂടി നില്‍ക്കുന്നതിനും താഴ്വരയില്‍ സംഘടിക്കുന്നതിനും നേരത്തേ വിലക്കേര്‍പ്പെടുത്തിയിരുന്നു. വിഘടനവാദികളുടെ സമരാഹ്വാനത്തെ തുടര്‍ന്ന് തുടര്‍ച്ചയായ 72ാം Read more about കശ്മീര്‍: കര്‍ഫ്യൂ വ്യാപിപ്പിച്ചു[…]

റഷ്യന്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ്;പുടിന്‍റെ പാര്‍ട്ടി വിജയത്തിലേക്ക്

09;25 am 19/9/2016 മോസ്‌കോ: റഷ്യയില്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ഇപ്പോഴുള്ളതില്‍ കൂടുതല്‍ സീറ്റുകള്‍ പ്രസിഡന്‍റ് വ്‌ളാഡമിര്‍ പുടിന്റെ യുണൈറ്റഡ് റഷ്യ പാര്‍ട്ടി നേടുമെന്നു സൂചന. സാമ്പത്തിക അസ്ഥിരതയും ഉപരോധങ്ങളും ഉണ്ടായിട്ടും ജനങ്ങള്‍ ഭരണകക്ഷിക്ക് അനുകൂലമാണെന്നാണ് സര്‍വ്വേയില്‍ തെളിഞ്ഞത്. 2011ന് ആയിരുന്നു അവസാന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ 17 വര്‍ഷമായി റഷ്യ പുടിന്‍റെ നേതൃത്വത്തിലാണ്. യുണൈറ്റഡ് പാര്‍ട്ടി നേതാവാണെങ്കിലും പുടിന്‍ ഒരു പാര്‍ട്ടിയിലും അംഗമല്ല. എന്നാല്‍ രാജ്യത്ത് 80 ശതമാനം പേരും പുടിന് അനുകൂലമാണ്. പ്രധാനമന്ത്രിയും പുടിന്റെ Read more about റഷ്യന്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ്;പുടിന്‍റെ പാര്‍ട്ടി വിജയത്തിലേക്ക്[…]

ജിഷയെ കൊന്നത് അമീര്‍ തന്നെയെന്ന് അമ്മ

09:22 am 19/9/2016 കൊച്ചി: ജിഷയെ കൊലപ്പെടുത്തിയത് അമീര്‍ ഉള്‍ ഇസ്ലാം തന്നെയാണെന്ന് ജിഷയുടെ അമ്മ രാജേശ്വരി. അമീറുമായോ അനാറുമായോ തനിക്കും കുടുംബത്തിനും മുന്‍പരിചയമില്ലെന്നും രാജേശ്വരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ജിഷയെ കൊലപ്പെടുത്തിയതില്‍ അനാറിന് പങ്കുണ്ടെങ്കില്‍ എന്തുകൊണ്ട് അമീര്‍ ഉള്‍ ഇസ്ലാം അത് നേരത്തെ പറഞ്ഞില്ലെന്ന് ജിഷയുടെ സഹോദരി ദീപ. അനാറിന് പങ്കുണ്ടെങ്കില്‍ അയാളേയും പിടികൂടണം. പൊലീസ് അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും ദീപ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ജിഷയെ കൊന്നത് അമിറല്ലെന്നും കൊലപ്പെടുത്തിയത് അമീറിന്‍റെ സുഹൃത്തായ അനാർ ഉൾ Read more about ജിഷയെ കൊന്നത് അമീര്‍ തന്നെയെന്ന് അമ്മ[…]

കിങ്ഫിഷര്‍ വില്ല’ ലേലം ചെയ്യുന്നു

09:20 am 19/09/2016 മുംബൈ: വിവാദ മദ്യവ്യവസായി വിജയ് മല്യയുടെ ഗോവയിലെ പ്രധാനപ്പെട്ട സ്വത്തുക്കളിലൊന്നായ കിങ്ഫിഷര്‍ വില്ല ലേലം ചെയ്യുന്നു. നോര്‍ത് ഗോവയിലെ കോണ്ടോലിമിലുള്ള വില്ലക്ക് 85.29 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. ഒക്ടോബര്‍ 19ന് പരസ്യലേലത്തിലൂടെ വില്‍ക്കാനാണ് ലക്ഷ്യമെന്ന് എസ്.ബി.ഐ ട്രസ്റ്റി പറഞ്ഞു. എസ്.ബി.ഐ ഉള്‍പ്പെടെ 17 ബാങ്കുകള്‍ ഉള്‍പ്പെട്ട കണ്‍സോര്‍ട്യത്തിന് നല്‍കാനുള്ള 9000 കോടി രൂപയുടെ വായ്പാകുടിശ്ശിക തിരിച്ചുപിടിക്കുന്നതിനാണ് നടപടി. കിങ്ഫിഷര്‍ വില്ല പണയപ്പെടുത്തി 2010ലാണ് എസ്.ബി.ഐയില്‍നിന്ന് വായ്പയെടുത്തത്. കിങ്ഫിഷര്‍ എയര്‍ലൈന്‍സ് കമ്പനിയുടെ മറ്റു സ്വത്തുക്കള്‍ Read more about കിങ്ഫിഷര്‍ വില്ല’ ലേലം ചെയ്യുന്നു[…]

ഹൂ­സ്റ്റണ്‍ സെന്റ് തോമ­സ് സി.എ­സ്.ഐ ദേ­വാ­ല­യ­ത്തി­ന് ത­റ­ക്കല്ലി­ട്ടു

09:15 am 19/9/2016 – വിജു വര്‍ഗീസ് ഹൂ­സ്റ്റണ്‍: സെന്റ് തോമ­സ് സി.എ­സ്.ഐ ചര്‍­ച്ച് ഓ­ഫ് ഗ്ര­റ്റര്‍ ഹൂ­സ്റ്റണ്‍ പു­തു­താ­യി പ­ണി­ക­ഴി­പ്പി­ക്കു­ന്ന ദേ­വാ­ല­യ­ത്തി­ന്റെ ത­റ­ക്കല്ലി­ടല്‍ കര്‍മ്മം സി എ­സ് ഐ സ­ഭ­യു­ടെ ഡ­പ്യൂ­ട്ടി മോ­ഡ­റേ­റ്ററും മ­ദ്ധ്യ­കേ­ര­ള മ­ഹാ­യിട­വ­ക ബി­ഷ­പ്പുമാ­യ ബിഷ­പ്പ് തോമ­സ് കെ ഉ­മ്മന്‍ നിര്‍­വ­ഹിച്ചു. സെപ്­റ്റ­ബര്‍ 11 ന് ഞായ­റാഴ്ച വൈ­കു­ന്നേ­രം 6 മ­ണി­ക്ക് ഇട­വ­ക ചി­മ്മി­നി റോ­ക്കില്‍ (16520 Chimney Rock Rd, Houston) സ്വ­ന്ത­മാ­യി വാങ്ങി­യ സ്ഥ­ല­ത്താ­ണ് ഭ­ക്തി­നിര്‍­ഭ­രമാ­യ ശി­ലാ­സ്ഥാ­പ­ന ശു­ശ്രൂ­ഷ ന­ട­ന്നത്. Read more about ഹൂ­സ്റ്റണ്‍ സെന്റ് തോമ­സ് സി.എ­സ്.ഐ ദേ­വാ­ല­യ­ത്തി­ന് ത­റ­ക്കല്ലി­ട്ടു[…]