മാര്‍ ജോയി ആലപ്പാട്ടിന് കൊളംബസില്‍ ഊഷ്മള സ്വീകരണം

09:15 am 19/9/2016 – ജിഷ ജോസ് ഒഹായോ: കൊളംബസ് സെന്റ് മേരീസ് സീറോ മലബാര്‍ മിഷനില്‍ ഇടയസന്ദര്‍ശനത്തിന് എത്തിച്ചേര്‍ന്ന ചിക്കാഗോ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടിന് എല്ലാ കുടുംബ സമ്മേളന യൂണീറ്റുകളും ഊഷ്മളമായ സ്വീകരണം നല്‍കി. കുടുംബ സമ്മേളനങ്ങള്‍ ആദിമ ക്രൈസ്തവ സഭയുടെ ജീവിക്കുന്ന പ്രതീകങ്ങളാണെന്നും പ്രവാസികളായി അമേരിക്കയില്‍ വസിക്കുമ്പോള്‍ ഈ കൂട്ടായ്മകള്‍ നമ്മുടെ സാമൂഹ്യ ജീവിതത്തിന്റേയും ആദ്ധ്യാത്മിക ജീവിതത്തിന്റേയും അവിഭാജ്യ ഘടകമാണെന്നും, ജീവിതവ്യഗ്രതയില്‍ ദൈവത്തെ മറക്കാതെ ജീവിക്കണമെന്നും കുടുംബയൂണീറ്റ് സന്ദര്‍ശനവേളയില്‍ മാര്‍ Read more about മാര്‍ ജോയി ആലപ്പാട്ടിന് കൊളംബസില്‍ ഊഷ്മള സ്വീകരണം[…]

വിചാരവേദിയില്‍ പ്രവാസികളുടെ ഒന്നാം പുസ്തകം ചര്‍ച്ചചെയ്തു

09;09 19/9/2016 – ബാബു പാറയ്ക്കല്‍ ന്യൂയോര്‍ക്ക്: സാംസി കൊടുമണ്‍ എഴുതിയ പ്രവാസികളുടെ ഒന്നാം പുസ്തകം എന്ന നോവല്‍ സെപ്റ്റമ്പര്‍ മൂന്നാം തിയ്യതി കേരളാ കള്‍ച്ചറല്‍ സെന്ററില്‍ വെച്ച്, ഡോ. എന്‍. പി. ഷീലയുടെ ആദ്ധ്യക്ഷതയില്‍ കൂടിയ വിചാരവേദി ചര്‍ച്ച ചെയ്തു. അമേരിക്കയിലെ പ്രമുഖരായ എഴുത്തുകാര്‍ക്കൊപ്പം വലിയൊരു സദസ്സ് പങ്കെടുത്തു. തന്റെ ചെറുകഥകള്‍ കൊ­ണ്ടു തന്നെ അമേരിക്കയില്‍ അറിയപ്പെടുന്ന സാംസി കൊടുമണ്‍, ജീവിതത്തെ അതിന്റെ സമ്പൂര്‍ണ്ണതയിലും, സങ്കീര്‍ണതയിലും, വ്യത്യസ്തതയിലും വിശദീകരിക്കുവാന്‍ കഥ അപര്യാപ്തമായി എന്നു തോന്നിയപ്പോള്‍ നോവലിലേക്ക് Read more about വിചാരവേദിയില്‍ പ്രവാസികളുടെ ഒന്നാം പുസ്തകം ചര്‍ച്ചചെയ്തു[…]

സൗമ്യ വധക്കേസ്​: പുനപരിശോധനാ ഹരജി ഇൗയാ​​ഴ്​ച –എ.കെ ബാലൻ

10:00 PM 18/09/2016 ന്യൂഡൽഹി: സൗമ്യവധക്കേസിൽ സംസ്ഥാന സർക്കാർ ഇൗയാഴ്​ച ​തന്നെ പുന:പരിശോധനാ ഹരജി നൽകുമെന്ന്​ നിയമമന്ത്രി എ.കെ ബാലൻ. ഇതനുസരിച്ച്​ ​അറ്റോർണി ജനറൽ തുറന്ന കോടതിയിൽ വാദം കേൾക്കാൻ അപേക്ഷ നൽകും. അറ്റോർണി ജനറൽ മുകുൾ റോഹ്​ത്തഗിയുമായി കൂടിക്കാഴ്​ച നടത്തിയതിന്​ ശേഷം മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയൻ മുകുൾ റോഹ്​ത്തഗിയുമായി ഫോണിൽ സംസാരിച്ചതായും ​നിയമമന്ത്രി പറഞ്ഞ.

കൊഹ്‌ലിയുടെ കരിയര്‍ മാറ്റിമറിച്ച രണ്ട് സംഭവങ്ങള്‍

09:58 pm 18/9/2016 ദില്ലി: ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന്‍ വിരാട് കൊഹ്‌ലിയുടെ ജീവിതം മാറ്റിമറിച്ചത് പ്രധാനമായും രണ്ട് കാര്യങ്ങളാണ്. ഒമ്പതാം വയസില്‍ ബൗണ്ടറിയില്‍ നിന്ന് നേരിട്ട് വിക്കറ്റ് കീപ്പറുടെ കൈകളിലേക്കെറിഞ്ഞ ഒരു ത്രോയും മിഡ് വിക്കറ്റിന് മുകളിലൂടെ ഫ്ലിക്ക് ചെയ്ത് നേടിയൊരു സിക്സറും. ഈ രണ്ട് പ്രകടനങ്ങളാണ് പരിശീലകന്‍ രാജ്കുമാര്‍ ശര്‍മയെയും സഹ പരീശിലകന്‍ സുരേഷ് ബത്രയെയും കൊഹ്‌ലിയില്‍ മതിപ്പുണ്ടാക്കിയതെന്ന് പ്രമുഖ സ്പോര്‍ട്സ് ലേഖകനായ വിജയ് ലോകപള്ളി എഴുതിയ കൊഹ്‌ലിയുടെ ആത്മകഥയായ Driven: The Virat Read more about കൊഹ്‌ലിയുടെ കരിയര്‍ മാറ്റിമറിച്ച രണ്ട് സംഭവങ്ങള്‍[…]

ഓണം മലയാള ഭാഷയുടെ താളം ­­ ഡോ.എം.വി പിള്ള

09:54 pm 18/9/2016 – എബി മക്കപ്പുഴ ഡാളസ്: കേരളത്തിലും,ലോകത്തിലെ ഇതര രാജ്യങ്ങളിലും മലയാളികള്‍ ആഘോഷിക്കുന്ന ഓണം മലയാള ഭാഷയുടെ താളം ആണെന്ന് ഡോ.എം.വി പിള്ള അഭിപ്രായപ്പെട്ടു. ഡാളസ് സൗഹൃദ വേദിയുടെ ഓണാഘോഷ ചടങ്ങു ഉദ്ഘാടനം ചെയ്തു കൊണ്ട്,നല്കിയ ഓണ സന്ദേശത്തിലാണ് ഇപ്രകാരം അഭിപ്രായപ്പെട്ടത്. കേരളത്തില്‍ ഇന്ന് ഓണാഘോഷത്തിന്റെ പ്രസക്തി കുറഞ്ഞു വരുകയെണെന്നും, എന്നാല്‍ വിദേശത്തുള്ള പ്രവാസി മലയാളികള്‍ ഓണം അതിന്റേതായ അര്‍ത്ഥത്തില്‍ ആഘോഷിക്കുന്നതില്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു. കേരളീയ വസ്ത്രം ധരിച്ചു, നെറ്റിയില്‍ ചന്ദന കുറിയും, സ്ത്രീകള്‍ Read more about ഓണം മലയാള ഭാഷയുടെ താളം ­­ ഡോ.എം.വി പിള്ള[…]

ബ്രിട്ടീഷ് ഏഷ്യന്‍ വുമന്‍സ് നെറ്റ് വര്‍ക്ക് (ബോണ്‍) നാലാം വര്‍ഷത്തിലേക്ക്; ആഘോഷം ഈസ്റ്റ്ഹാമില്‍ 25­-ന് –

09;53 pm 18/9/2016 അപ്പച്ചന്‍ കണ്ണന്‍ചിറ ലണ്ടന്‍: ബ്രിട്ടീഷ് ഏഷ്യന്‍ വുമന്‍സ് നെറ്റ് വര്‍ക്ക് (BAWN) തങ്ങളുടെ മൂന്നാമത് പിങ്ക് ജന്മദിനം സെപ്തംബര്‍ മാസം 25 നു ഞായറാഴ്ച വിപുലമായി ആഘോഷിച്ചു കൊണ്ട് അഭിമാന പൂര്‍വ്വം നാലാം വര്‍ഷത്തിലേക്കു കുതിക്കുന്നു.ഈസ്റ്റ്ഹാമിലെ ന്യൂഹാം ടൌണ്‍ ഹാളില്‍ വെച്ച് ഉച്ചക്ക് 3:00 മണിക്ക് ജന്മദിനാഘോഷത്തിന് ആരംഭം കുറിക്കും. ബ്രെസ്റ്റ് ക്യാന്‍സര്‍ രോഗ ബോധവല്‍ക്കരണവും,ക്യാന്‍സര്‍ റിസേര്‍ച്ചിനുള്ള സഹായ നിധി സ്വരൂപിച്ചു നല്‍കിയും,സ്ത്രീ ശാക്തീകരണ പരിപാടികളിലൂടെയും മികച്ച മാതൃക കാട്ടി പോരുന്ന ‘ബോണ്‍’ Read more about ബ്രിട്ടീഷ് ഏഷ്യന്‍ വുമന്‍സ് നെറ്റ് വര്‍ക്ക് (ബോണ്‍) നാലാം വര്‍ഷത്തിലേക്ക്; ആഘോഷം ഈസ്റ്റ്ഹാമില്‍ 25­-ന് –[…]

ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ ആദ്യകുര്‍ബാനസ്വീകരണം

09:50 pm 18/9/2916 – ജോസ് മാളേയ്ക്കല്‍ ഫിലാഡല്‍ഫിയ: സെ. തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയത്തിലെ മതബോധനസ്കൂള്‍ കുട്ടികളുടെ പ്രഥമദിവ്യകാരുണ്യ സ്വീകരണവും, സ്ഥൈര്യലേപനവും ഭക്തി നിര്‍ഭരമായ ശുശ്രൂഷകളോടെ നടന്നു. ഇടവകവികാരി വെരി റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി മുഖ്യകാര്‍മ്മികനും, ഫിലാഡല്‍ഫിയ സെ. ജൂഡ് സീറോമലങ്കര കാത്തലിക് പള്ളി വികാരി റവ. ഡോ. സജി മുക്കൂട്ട്, ഇന്‍ഡ്യന്‍ ലാറ്റിന്‍ കാത്തലിക് മിഷന്‍ ഡയറക്ടര്‍ റവ. ഫാ. ഷാജി സില്‍വ എന്നിവര്‍ സഹകാര്‍മ്മികരുമായി അര്‍പ്പിക്കപ്പെട്ട ദിവ്യബലിമധ്യേ ആയിരുന്നു കൂദാശകളുടെ Read more about ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ ആദ്യകുര്‍ബാനസ്വീകരണം[…]

ഡാളസ് സൗഹൃദ വേദി ഓണാഘോഷപരിപാടിയില്‍ വിനോദ് ചെറിയാന്റെ ഓട്ടന്‍തുള്ളല്‍ ഓര്‍മ്മപുതുക്കലായി

09:48 pm 18/9/2016 – എബി മക്കപ്പുഴ ഡാലസ്: ജന ബാഹുല്യം നിറഞ്ഞ ഡാളസ് സൗഹൃദ വേദിയുടെ ഓണഘോഷ പരിപാടിയിലെ പുതുമ നിറഞ്ഞതും കാലഹരണപ്പെട്ടു കൊണ്ടിരിക്കുന്നതുമായ ഒരു പ്രാചീന കലയെ സദസ്സില്‍ വളരെ ഭംഗിയോടെ അവതരിപ്പിച്ചപ്പോള്‍ നൂറ്റാണ്ടുകളുടെ ഓര്‍മപുതുക്കല്‍ നടന്നപോലെ തോന്നി. മുന്നുറോളം കൊല്ലം­ മുമ്പ് കലക്കത്തു കുഞ്ചന്‍ നമ്പ്യാര്‍ ആവിഷ്കരിച്ച ജനകീയകലാരുപമാണ് ഓട്ടന്‍തുള്ളല്‍. സാധാരണക്കാരന്റെ കഥകളി എന്നറിയപ്പെട്ടിരുന്ന ഓട്ടന്‍തുള്ളല്‍ ഇന്നത്തെ കാലത്തു പ്രസക്തി കുറഞ്ഞു. നര്‍മ്മവും ആക്ഷേപഹാസ്യവും സാമൂഹിക വിശകലനവും എല്ലാം ചേര്‍ത്ത് ആകര്‍ഷകമായി രചിച്ച Read more about ഡാളസ് സൗഹൃദ വേദി ഓണാഘോഷപരിപാടിയില്‍ വിനോദ് ചെറിയാന്റെ ഓട്ടന്‍തുള്ളല്‍ ഓര്‍മ്മപുതുക്കലായി[…]

വി. ദൈവമാതാവിന്റെ ജനനപ്പെരുന്നാള്‍ ശ്രേഷ്ഠ ബാവയുടെ നേതൃത്വത്തില്‍ ആഘോഷിച്ചു –

09:44 pm 18/9/2016 ബിജു ചെറിയാന്‍ ന്യൂജേഴ്‌സി: സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ കീഴിലുള്ള, മലങ്കര ആര്‍ട്ട് ഡയോസിസില്‍ ഉള്‍പ്പെട്ട വാണാക്യൂ സെന്റ് ജയിംസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദൈവാലയത്തില്‍ വി. ദൈവമാതാവിന്റെ ജനനപ്പെരുന്നാള്‍, ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവയുടെ പ്രധാന കാര്‍മികത്വത്തിലും, ഭദ്രാസന മെത്രാപ്പോലീത്ത യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയുടെ സഹകാര്‍മികത്വത്തിലും, ബഹു. വൈദീകരുടേയും, വിശ്വാസി സമൂഹത്തിന്റേയും സാന്നിധ്യത്തിലും ഭക്ത്യാദരപൂര്‍വ്വം ആചരിച്ചു. സെപ്റ്റംബര്‍ ഏഴാം തീയതി വൈകുന്നേരം 7 മണിക്ക് ദൈവാലയത്തില്‍ എത്തിച്ചേര്‍ന്ന ശ്രേഷ്ഠ ബാവയേയും, Read more about വി. ദൈവമാതാവിന്റെ ജനനപ്പെരുന്നാള്‍ ശ്രേഷ്ഠ ബാവയുടെ നേതൃത്വത്തില്‍ ആഘോഷിച്ചു –[…]

സ്വാതി വധക്കേസ് പ്രതി ജയിലില്‍ ആത്മഹത്യ ചെയ്തു

9:43 PM 18/09/2016 ചെന്നൈ: ഇന്‍ഫോസിസ് ജീവനക്കാരി സ്വാതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജയിലില്‍ ആത്മഹത്യ ചെയ്ത നിലയില്‍. നുങ്കംപാക്കം സ്വദേശി രാംകുമാറാണ് (24) ചെന്നൈയിലെ പുഴല്‍ സെന്‍ട്രല്‍ ജയിലില്‍ ആത്മഹത്യ ചെയ്തത്. ജയിലിലെ വൈദ്യുത കമ്പിയില്‍ കടിച്ച് ആത്മഹത്യ ചെയ്തുവെന്നാണ് അധികൃതര്‍ പറയുന്നത്. ഞായറാഴ്ച വൈകിട്ട് 4.30 ഓടെയാണ് രാംകുമാറിനെ ഷോക്കേറ്റ നിലയില്‍ കണ്ടെത്തിയത്. പൊലീസ് രാംകുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മര്ണം സ്ഥിരീകരിച്ചു. ജൂണ്‍ 25 നാണ് ഇന്‍ഫോസിസ് എന്‍ജിനീയര്‍ ആയിരുന്ന സ്വാതി നൂങ്കംപാക്കം റെയില്‍വേ സ്റ്റേഷനില്‍ Read more about സ്വാതി വധക്കേസ് പ്രതി ജയിലില്‍ ആത്മഹത്യ ചെയ്തു[…]