മേവാത് കൂട്ട ബലാത്സംഗവും കൊലപാതകവും സാധാരണ സംഭവമെന്ന് ഹരിയാന മുഖ്യമന്ത്രി

11.40 AM 18/09/2016 ഗുഡ്ഗാവ്: മേവാതിൽ ഗോമാംസത്തിൻെറ പേരിൽ അരങ്ങേറിയ ഇരട്ട കൊലപാതകവും സഹോദരിമാരെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവവും പൊലീസ് റെയ്ഡിൽ ബിരിയാണിയിലെ ബീഫ് കണ്ടെത്തിയതിനെയും നിസ്സാരവൽക്കരിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. ഇതെല്ലാം ചെറിയ പ്രശ്നങ്ങൾ ആണെന്നും രാജ്യത്ത് എവിടെയും സംഭവിച്ചിരിക്കാവുന്ന സംഭവങ്ങളാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ഹരിയാനയുടെ 50 ാം വർഷികം ആഘോഷിക്കുന്ന ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഖട്ടറിനോട് മേവാതിലെ കൂട്ട ബലാത്സംഗത്തിൽ സി.ബി.ഐ അന്വേഷണം സംബന്ധിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്. ഇതിലൊന്നും കാര്യമില്ല, Read more about മേവാത് കൂട്ട ബലാത്സംഗവും കൊലപാതകവും സാധാരണ സംഭവമെന്ന് ഹരിയാന മുഖ്യമന്ത്രി[…]

ഓണസദ്യയുണ്ടത് 14000ലേറെ പേര്‍: ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഓണാഘോഷം ചരിത്രമായി

10:14 AM 18/9/2016 ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ എക്സ്പോ സെന്‍ററില്‍ സംഘടിപ്പിച്ച മെഗാ ഓണാഘോഷം കേരള ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു ഷാര്‍ജ: സംഘാടകരുടെ കണക്കുകൂട്ടല്‍ തെറ്റിച്ച് 14000ലേറെ ആളുകള്‍ ഓണസദ്യയുണ്ട ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍െറ ഓണാഘോഷ പരിപാടി ചരിത്ര സംഭവമായി. പതിവില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ഷാര്‍ജ എക്സ്പോ സെന്‍ററിലാണ് ഓണാഘോഷ പരിപാടി സംഘടിപ്പിച്ചത്. അസോസിയേഷന്‍ പ്രസിഡന്‍റ് അഡ്വ.വൈ.എ.റഹീമിന്‍െറ അധ്യക്ഷതയില്‍ കേരള ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ Read more about ഓണസദ്യയുണ്ടത് 14000ലേറെ പേര്‍: ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഓണാഘോഷം ചരിത്രമായി[…]

കാര്‍ മറിഞ്ഞ് തവനൂര്‍ സ്വദേശി മരിച്ചു

10:11 AM 18/9/2016 ഖമീസ് മുഷൈത്ത്: മസ്കി മലയോര പാതയിലുണ്ടായ കാറപകടത്തില്‍ കുറ്റിപ്പുറം തവനൂര്‍ സ്വദേശി കുഴികണ്ടത്തില്‍ അന്‍വര്‍ സാദത്ത് (36) മരിച്ചു. റോഡ് സംരക്ഷണ ഭിത്തിയില്‍ ഇടിച്ച് കാര്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നു. അലൂമിനിയം ഫാബ്രിക്കേഷന്‍ ജോലിക്കാരനാണ്. എഴു വര്‍ഷമായി സൗദിയിലാണ് ജോലി. മൂന്ന് വര്‍ഷം മുമ്പാണ് നാട്ടില്‍ പോയത്്. അന്‍വര്‍ സാദത്തിനെ സ്പോണ്‍സര്‍ നേരത്തെ ഹുറൂബ് ആക്കിയിരുന്നു. കഴിഞ്ഞ ആഴ്ചയാണ് സ്പോണ്‍സറുമായി ബന്ധപ്പെട്ട് ഹുറൂബ് നീക്കിയത്. ഭാര്യ: റഹ്മത്ത്, മകന്‍ അര്‍ഷിക്, പിതാവ് ആലി, മാതാവ് Read more about കാര്‍ മറിഞ്ഞ് തവനൂര്‍ സ്വദേശി മരിച്ചു[…]

ചിന്നക്കനാലില്‍ രണ്ടു കുട്ടിയാന ചെരിഞ്ഞു

10:08 AM18/09/2016 രാജാക്കാട്: രോഗബാധയെ തുടര്‍ന്ന് ചിന്നക്കനാലില്‍ മൂന്നു ദിവസത്തിനിടെ രണ്ടു കുട്ടിയാന ചെരിഞ്ഞു. ചിന്നക്കനാല്‍ 301 കോളനിയിലാണ് മൂന്ന്, അഞ്ച് വയസ്സുകളുള്ള കുട്ടിയാനകള്‍ ചെരിഞ്ഞത്. വ്യാഴാഴ്ചയാണ് മൂന്നു വയസ്സുള്ള കുട്ടിയാനയുടെ ജഡം നാട്ടുകാര്‍ കണ്ടത്തെിയത്. തുടര്‍ന്ന് ദേവികുളം റേഞ്ച് ഓഫിസറുടെ നേതൃത്വത്തില്‍ വെറ്ററിനറി സര്‍ജന്‍ ഡോ. സെല്‍വവും സംഘവും പോസ്റ്റ്മോര്‍ട്ടം നടത്തിയിരുന്നു. വെള്ളിയാഴ്ച വീണ്ടും ഇതേ സ്ഥലത്ത് അഞ്ചു വയസ്സുള്ള ആനയുടെ ജഡം കണ്ടത്തെുകയായിരുന്നു. തുടര്‍ന്ന് കോന്നിയില്‍നിന്നുമത്തെിയ ഫോറസറ്റ് വെറ്ററിനറി സര്‍ജന്‍ ഡോ. സി.എഫ്. ജയകുമാറിന്‍െറ Read more about ചിന്നക്കനാലില്‍ രണ്ടു കുട്ടിയാന ചെരിഞ്ഞു[…]

ഇറാനെ തകര്‍ക്കാന്‍ ഇസ്രായേലിന്‍െറ കൈവശം ശക്തമായ അണുബോംബുകള്‍’

10:03 am 18/9/2016 വാഷിങ്ടണ്‍: ഹിലരി ക്ളിന്‍റന്‍, മുന്‍ സി.ഐ.എ മേധാവി ടെനറ്റ് തുടങ്ങിയവരുടെ ഇ-മെയില്‍ സന്ദേശങ്ങള്‍ ചോര്‍ന്നതിനു പിറകെ മുന്‍ സ്റ്റേറ്റ് സെക്രട്ടറി കോളിന്‍ പവലിന്‍െറ ഇ-മെയിലുകള്‍ ചോര്‍ന്നത് അമേരിക്കയില്‍ രാഷ്ട്രീയ കോളിളക്കങ്ങള്‍ക്ക് തിരികൊളുത്തുന്നു. ആണവ പദ്ധതികളുടെ പേരില്‍ ഇറാനെ ശക്തമായി വിമര്‍ശിച്ചുവരുന്ന ഇസ്രായേല്‍ 200 ആണവ ബോംബുകള്‍ വികസിപ്പിച്ചു എന്നത് ഉള്‍പ്പെടെ അമ്പരപ്പിക്കുന്ന വിവരങ്ങളാണ് ‘ഡീ-ലീക്സ്’ എന്നറിയപ്പെടുന്ന ഹാക്കര്‍ ഗ്രൂപ് പവലിന്‍െറ ഇ-മെയിലുകളില്‍നിന്ന് ചോര്‍ത്തി മാധ്യമങ്ങള്‍ വഴി പുറത്തുവിട്ടത്. ‘ഒരു ആണവായുധം വികസിപ്പിക്കാന്‍ സാധ്യമായാല്‍പോലും Read more about ഇറാനെ തകര്‍ക്കാന്‍ ഇസ്രായേലിന്‍െറ കൈവശം ശക്തമായ അണുബോംബുകള്‍’[…]

സൈന നെഹ്‍വാള്‍ തിരിച്ചെത്തുന്നു

10;02 am 18/9/2016 ഒളിംപിക്‌സിനിടയില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ബാഡ്‍മിന്‍റണ്‍ താരം സൈന നെഹ് വാള്‍ അടുത്ത മാസം മത്സരത്തിലേക്ക് തിരിച്ചെത്തുമെന്ന് കോച്ച് വിമല്‍ കുമാര്‍. ആരാധകര്‍ സോഷ്യല്‍ മീഡിയിലൂടെ നടത്തിയ വിമര്‍ശനങ്ങള്‍ താരത്തെ വേദനിപ്പിച്ചെന്നും വരാനിരിക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പാണ് സൈനയുടെ ലക്ഷ്യമെന്നും വിമല്‍കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ലോക റാങ്കിംഗില്‍ മുന്‍നിരക്കാരിയായ സൈന നെഹ്‍വാള്‍ റിയോ ഒളിംപിക്‌സില്‍ ഗ്രൂപ്പ് ഘട്ടംപോലും കടക്കാതെ പുറത്തായിരുന്നു. കാല്‍മുട്ടിലെ പരുക്കുമായിറങ്ങിയ സൈന യുക്രൈന്‍ താരത്തോട് തോല്‍ക്കുകയായിരുന്നു. മത്സര ശേഷം ആശുപത്രിയില്‍ പ്രവേശിക്കുകയും Read more about സൈന നെഹ്‍വാള്‍ തിരിച്ചെത്തുന്നു[…]

ജോര്‍ജ്ജേട്ടന്റെ പൂരവുമായി ദിലീപ്!

10:00 am 18/9/2016 ദിലീപ് നായകനാകുന്ന പുതിയ സിനിമയാണ് ജോര്‍ജ്ജേട്ടന്റെ പൂരം. ബിജു അരൂക്കുറ്റിയാണ് സംവിധാനം ചെയ്യുന്നത്. അനുരാഗത്തിന്‍ കരിക്കിന്‍വെള്ളത്തിലൂടെ ശ്രദ്ധേയയായ രജിഷ വിജയനാണ് സിനിമയില്‍‌ നായികയാകുന്നത്. തൃശൂര്‍ കേന്ദ്രീകരിച്ചാകും ചിത്രത്തിന്റെ പ്രമേയം.

ജിഷ വധക്കേസിന് സൗമ്യ കേസിന്‍െറ ഗതി വരില്ല -എസ്.പി

09;59 AM 18/09/2016 ആലുവ: ജിഷ വധക്കേസിന് സൗമ്യ വധക്കേസിന്‍െറ ഗതി വരില്ളെന്നും പ്രതി അമീറുല്‍ ഇസ്ലാമിനെതിരെ ശാസ്ത്രീയവും പഴുതുകളില്ലാത്തതുമായ തെളിവുകളുണ്ടെന്നും എറണാകുളം റൂറല്‍ എസ്.പി പി.എന്‍. ഉണ്ണിരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൃത്യം നിര്‍വഹിച്ചത് അയാള്‍ ഒറ്റക്കാണ്. പ്രതിയുടെ പിന്നില്‍ രാഷ്ട്രീയക്കാര്‍ അടക്കം ബാഹ്യശക്തികളില്ളെന്നും കേസില്‍ പൊലീസിന് ലഭിച്ച ഏക തെളിവ് അയാളുടെ ചെരിപ്പാണെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി എസ്.പി വ്യക്തമാക്കി. പ്രതിയുടെ നാല് ഡി.എന്‍.എയും ജിഷയുടെ രണ്ട് ഡി.എന്‍.എയും പരിശോധനയില്‍ തെളിഞ്ഞു. ജിഷയുടെ ചുരിദാര്‍ ടോപ്പില്‍നിന്ന് ശേഖരിച്ച Read more about ജിഷ വധക്കേസിന് സൗമ്യ കേസിന്‍െറ ഗതി വരില്ല -എസ്.പി[…]

സ്വാശ്രയ കോളജുകള്‍ക്ക് ജയിംസ് കമ്മിറ്റി നോട്ടീസ്

09:59 AM 18/09/2016 തിരുവനന്തപുരം: മനപ്പൂര്‍വമോ നിസ്സാര കാരണങ്ങളാലോ വിദ്യാര്‍ഥികളുടെ അപേക്ഷ നിരസിച്ച സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്ക് ജസ്റ്റിസ് ജയിംസ് കമ്മിറ്റിയുടെ നോട്ടീസ്. മൂന്ന് കോളജ് അധികൃതരോട് നേരിട്ട് ഹാജരാകാനും കമ്മിറ്റി നിര്‍ദേശം നല്‍കി. വ്യാപക പരാതികള്‍ ഉയര്‍ന്ന എറണാകുളം ശ്രീനാരായണ, തൊടുപുഴ അല്‍ അസ്ഹര്‍, കൊല്ലം അസീസിയ കോളജുകളോടാണ് 20ന് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ചത്. പരാതിക്കാരായ വിദ്യാര്‍ഥികളെയും വിളിപ്പിച്ചിട്ടുണ്ട്. ഈ വിദ്യാര്‍ഥികളെ കൗണ്‍സലിങ്ങില്‍ പങ്കെടുപ്പിക്കാനും ജയിംസ് കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. മെറിറ്റ് അടിസ്ഥാനത്തില്‍ ഇത്തരം വിദ്യാര്‍ഥികളുടെ അപേക്ഷ Read more about സ്വാശ്രയ കോളജുകള്‍ക്ക് ജയിംസ് കമ്മിറ്റി നോട്ടീസ്[…]

കശ്‍മീരില്‍ ചാവേറാക്രമണം ; 17 സൈനികര്‍ കൊല്ലപ്പെട്ടു പരുക്കേറ്റു

09;57 am 18/9/2016 ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ ഉറിയില്‍ സൈനിക കേന്ദ്രത്തിനു നേര്‍ക്കുണ്ടായ ഭീകരാക്രമണത്തില്‍ 17 സൈനികർ കൊല്ലപ്പെട്ടു . നാല് ഭീകരരെ സൈന്യം വധിച്ചു . ഉറിയിൽ ചാവേറാക്രമണം. നിരവധി സൈനികര്‍ക്ക് പരുക്കേറ്റു. സൈനിക ബ്രിഗേഡ് ആസ്ഥാനത്തിനുള്ളിലേക്ക് ഭീകരർ കടന്നുകയറിയതായി സംശയം. ഭീകരരും സൈനികരും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. ശ്രീനഗര്‍ – മുസഫറാബാദ് ഹൈവേയ്ക്കരികിലാണ് സൈനികകേന്ദ്രം. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു ആക്രമണം. ചില ബാരക്കുകള്‍ക്കും തീപിടിച്ചു. നിയന്ത്രണരേഖയോട് അടുത്ത പ്രദേശമാണിത്. സംഭവം വിലയിരുത്താന്‍ ആഭ്യന്തര മന്ത്രി Read more about കശ്‍മീരില്‍ ചാവേറാക്രമണം ; 17 സൈനികര്‍ കൊല്ലപ്പെട്ടു പരുക്കേറ്റു[…]