ഡൽഹിയിൽ ​ഗോ സംരക്ഷകരുടെ ക്രൂരമർദനത്തിൽ രണ്ടുപേർക്ക്​ പരിക്ക്​

12:56 pm 16/09/2016 ന്യൂഡൽഹി: രാജ്യ തലസ്​ഥാനത്ത്​ ഗോസംരക്ഷകരെന്ന്​ സംശയിക്കപ്പെടുന്നവരുടെ ക്രൂരമർദനത്തിൽ രണ്ടുപേർക്ക്​ പരിക്ക്​. ഹാഫിസ്​ അബ്​ദുൽ ഖാലിദ്​(25) അലി ഹസൻ(35) എന്നിവരെയാണ്​ 24 പേരട​ങ്ങുന്ന സംഘം മർദിച്ചത്​. കഴിഞ്ഞ ബുധനാഴ്​ച വൈകിട്ട്​ വെസ്​റ്റ്​ ഡൽഹിയിലെ പ്രേംനഗറിലെ മദ്രസക്ക്​ പുറത്തായിരുന്നു സംഭവം. ഇൗദ്​ ദിനത്തിൽ ബലി നൽകിയ പോത്തുകളുടെ അവശിഷ്​ടങ്ങൾ ലോറിയിൽ നിന്നും മൈതാനത്തേക്ക്​ എടുത്തു മാറ്റുന്നതിനിടെ​ അതുവഴി ബൈക്കിൽ വന്ന രണ്ടുപേർ മറ്റുള്ളവരെ വിവരമറിയിക്കുകയായിരുന്നു. ​മിനുറ്റുകൾക്കകം ആറു കാറുകളിലായി വന്ന അക്രമികൾ േലാറിയിൽ നിന്നും പിടിച്ചിറക്കി Read more about ഡൽഹിയിൽ ​ഗോ സംരക്ഷകരുടെ ക്രൂരമർദനത്തിൽ രണ്ടുപേർക്ക്​ പരിക്ക്​[…]

സൗമ്യ കേസ്; പുനഃപരിശോധന ഹര്‍ജി അംഗീകരിക്കപ്പെടില്ലെന്ന് നിയമ വിദഗ്ദര്‍

12:55 pm 16/9/2016 സൗമ്യകേസില്‍ പുനഃപരിശോധന ഹര്‍ജി നല്‍കിയാല്‍ പോലും അത് അംഗീകരിക്കാനുള്ള സാധ്യത വളരെ കുറവാണെന്നാണ് നിയമവിദ്ഗധര്‍ വിലയിരുത്തുന്നത്. വിചാരണ കോടതിയിലും ഹൈക്കോടതിയിലും വധശിക്ഷ ശരിവെച്ച കേസില്‍ സര്‍ക്കാര്‍ കാട്ടിയ അമിത ആത്മവിശ്വാസം തന്നെയാണ് സുപ്രീംകോടതിയില്‍ നിന്ന് തിരിച്ചടിക്ക് കാരണമായത്. കേസില്‍ ഇനി പുനപരിശോധനാ ഹരജി നല്‍കാനോ നിയമപരമായ പിഴവുകള്‍ പറ്റിയെന്നും തിരുത്തണമെന്നും കാണിച്ച് തിരുത്തല്‍ ഹരജി നല്‍കാനോ സര്‍ക്കാറിന് സാധിക്കും. ഈ വഴിക്ക് മുന്നോട്ട് നീങ്ങാന്‍ തന്നെയാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇവ ഇപ്പോള്‍ Read more about സൗമ്യ കേസ്; പുനഃപരിശോധന ഹര്‍ജി അംഗീകരിക്കപ്പെടില്ലെന്ന് നിയമ വിദഗ്ദര്‍[…]

ആസ്​ട്രേലിയയിൽ മലയാളി യുവ ഡോക്ടർ മരിച്ച നിലയിൽ

09:35 AM 16/09/2016 സിഡ്​നി: ആസ്​ട്രേലിയയിലെ മെൽബണിൽ മലയാളി യുവ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. ദന്ത ഡോക്​ടറായി ജോലി ചെയ്യുന്ന തിരുവല്ല സ്വദേശിയായ ടിനു തോമസി​ൻറ മൃതദേഹമാണ്​ വെള്ളിയാഴ്ച രാവിലെ വീടിനടുത്തുനിന്നും ക​ണ്ടെത്തിയത്​​. മാതാപിതാക്കൾക്കൊപ്പം താമസിച്ചിരുന്ന ടിനുവിനെ തിരുവോണ ദിവസമായ ബുധനാഴ്​ച ​ൈവെകിട്ട്​ മെൽബണിലെ റോവില്ലയിലെ വീട്ടിൽ നിന്നും പുറത്തുപോയ ശേഷം കാണാതാവുകയായിരുന്നു. വ്യാഴാഴ്ച രാവിലെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് ടിനുവി​െൻറ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടന്ന അന്വേഷണത്തിൽ ഫോൺ സഞ്ചരിക്കുന്നതായി പൊലീസിന് Read more about ആസ്​ട്രേലിയയിൽ മലയാളി യുവ ഡോക്ടർ മരിച്ച നിലയിൽ[…]

ടൊയോട്ട എത്തിയോസ് പ്ലാറ്റിനം ഇന്ത്യയിലെത്തി; വില 6.43 ലക്ഷം

09:40 am 16/9/2016 മുംബൈ: ജപ്പാനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ചെറുകാര്‍ എത്തിയോസിന്‍റെ പുതിയ വേര്‍ഷന്‍ ഇന്ത്യയിലെത്തി. എത്തിയോസ് പ്ലാറ്റിനം എന്നു പേരിട്ടിരിക്കുന്ന കാറിന്‍റെ വില 6.43 ലക്ഷം രൂപയാണ്. സ്റ്റാന്‍ഡേര്‍ഡ്, ഡിഎല്‍എക്സ്, ഹൈ, പ്രീമിയം എന്നീ വേരിയന്‍റുകളിലാണ് എത്തിയോസ് പ്ലാറ്റിനം വിപണിയെലെത്തുന്നത്. 1.5 ലിറ്റര്‍ പെട്രോള്‍ , 1.4 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളിലാണ് പ്ലാറ്റിനം ഇറങ്ങുന്നത്. 90 bhp കരുത്തും 132Nm ടോര്‍ഖും പെട്രോള്‍ എഞ്ചിന്‍ നല്‍കുമ്പോള്‍ 68bhp കരുത്തും 170Nm ടോര്‍ഖും ഡീസല്‍ എഞ്ചിന്‍ Read more about ടൊയോട്ട എത്തിയോസ് പ്ലാറ്റിനം ഇന്ത്യയിലെത്തി; വില 6.43 ലക്ഷം[…]

ഭക്ഷണം ഒഴുവാക്കിയാൽ ശരീരത്തിന് സംഭവിക്കുന്ന കാര്യങ്ങള്‍.

09:34am 16/9/2016 സാധാരണഗതിയില്‍ മൂന്നു നേരമാണ് എല്ലാവരും ഭക്ഷണം കഴിക്കുന്നത്. കൃത്യസമത്ത് ആഹാരം കഴിക്കണമെന്നാണ് ഡയറ്റീഷ്യന്‍മാര്‍ പറയുന്നത്. എന്നാല്‍ ഒരു നേരം ഭക്ഷണം കഴിക്കാതിരുന്നാലോ? ഭക്ഷണം കഴിക്കാതിരുന്നാല്‍ ശരീരത്തില്‍ പല മാറ്റങ്ങളും സംഭവിക്കാറുണ്ട്. അത്തരത്തില്‍ ശരീരത്തിന് സംഭവിക്കുന്ന 4 മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം… 1, ചയാപചയപ്രവര്‍ത്തനങ്ങളെ ബാധിക്കും- ഒരുനേരത്തെ ഭക്ഷണം ഇടയ്‌ക്കിടെ ഒഴിവാക്കിയാല്‍ അത് ചയാപചയപ്രവര്‍ത്തനങ്ങളെ ബാധിക്കും. ഭക്ഷണം ഒഴിവാക്കുമ്പോള്‍, കലോറി കത്തിക്കുന്നത് കുറയും. ഇത് ഒരുതരത്തില്‍ വണ്ണം കൂടാന്‍ ഇടയാക്കും. ശരീരത്തിന്റെ ഭാരവും വണ്ണവും കുറയ്‌ക്കാന്‍ Read more about ഭക്ഷണം ഒഴുവാക്കിയാൽ ശരീരത്തിന് സംഭവിക്കുന്ന കാര്യങ്ങള്‍.[…]

ഐഫോണ്‍ വില കുറച്ചു

09:30 am 16/9/2016 ദില്ലി: ഐഫോണ്‍ 6എസ്, 6എസ് പ്ലസ് മോഡലുകളുടെ വില കുത്തനെ കുറച്ചു. നിലവിലുള്ള വിലയില്‍ നിന്ന് 22,000 രൂപയാണ് ഈ രണ്ട് മോഡലുകള്‍ക്കും കുറച്ചിരിക്കുന്നത്. ആപ്പിള്‍ ഇന്ത്യയില്‍ പ്രഖ്യാപിക്കുന്ന ഏറ്റവും വലിയ വിലക്കിഴിവാണിത്. പുതിയ വിലയനുസരിച്ച്, നേരത്തെ 82,000 രൂപയുണ്ടായിരുന്ന ഐഫോണ്‍ 6എസ് 128 ജി.ബിയുടെ വില ഇനി 60000 രൂപയായിരിക്കും. 92,000 രൂപ വിലയുണ്ടായിരുന്ന ഐഫോണ്‍ 6പ്ലസ് 128 ജി.ബിയുടെ വില ഇനി 70,000 രൂപയും. നാലിഞ്ച് മോഡലായ ഐഫോണ്‍ എസ്ഇയുടെ Read more about ഐഫോണ്‍ വില കുറച്ചു[…]

5 ജിബി സൗജന്യ ഡാറ്റാ ഓഫറുമായി എയര്‍ടെല്‍

09:22 am 16/9/2016 ദില്ലി: റിലയന്‍സ് ജിയോയുടെ വരവോടെ രാജ്യത്തെ ടെലികോം മേഖലയിലെ മൽസരം കനക്കുന്നു. റിലയൻസ് ജിയോയുടെ ഓഫറുകളെ വെല്ലാന്‍ മൈ ജാക്പോട്ട് എന്ന പേരില്‍ 5 ജിബി സൗജന്യ ഡാറ്റാ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ള എയര്‍ടെല്‍. മൈജാക്ക്പോട്ട് ഓഫർ പ്രകാരം 5 ജിബി ഫ്രീ നൈറ്റ് ഡേറ്റയാണ് നൽകുന്നത്. പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് എയർടെല്ലിന്റെ മൈഎയർടെൽ ആപ്പ് ഡൗൺലോഡ് ചെയ്താൽ 5 ജിബി ഡേറ്റ സൗജന്യമായി ഉപയോഗിക്കാം. രാത്രി 12 മുതൽ Read more about 5 ജിബി സൗജന്യ ഡാറ്റാ ഓഫറുമായി എയര്‍ടെല്‍[…]

ക്രിക്കറ്റില്‍ നിന്ന് ബാലാജി വിരമിച്ചു.

09:20 am 16/9/2016 ചെന്നൈ: ഫാസ്റ്റ് ബൗളർ ലക്ഷ്മിപതി ബാലാജി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. 34കാരനായ ബാലാജി തമിഴ്‌നാട് ടീമിന്റെ ബൗളിംഗ് കോച്ചായി ഉടന്‍ ചുമതലയേൽക്കും. 16 വര്‍ഷം നീണ്ട കരിയറില്‍ 2004ലെ പാകിസ്ഥാൻ പര്യനടത്തിലെ പ്രകടനമാണ് ബാലാജിയെ രാജ്യാന്തരതലത്തില്‍ ശ്രദ്ധേയനാക്കിയത്. റാവല്‍പിണ്ടിയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഏഴു വിക്കറ്റ് വീഴ്‌ത്തിയ ബാലാജി വരവറിയിച്ചു. വിക്കറ്റ് വീ‌ഴ്‌ത്തിയാലും അമിത ആവേശം കാട്ടാത്ത ബാലാജിയുടെ നിഷ്കളങ്കമായ ചിരിക്ക് ഇന്ത്യയിലും പാക്കിസ്ഥാനിലും ഏറെ ആരാധകരുണ്ടായിരുന്നു. ചിരിക്കുന്ന കൊലയാളിയെന്നായിരുന്നു Read more about ക്രിക്കറ്റില്‍ നിന്ന് ബാലാജി വിരമിച്ചു.[…]

കോഴിക്കോട്ട് ഏഴുപേരെ തെരുവുനായ കടിച്ചു .

09:20 am 16/9/2016 കോഴിക്കോട്: നടക്കാവില്‍ ഏഴ് പേരെ തെരുവ് നായകടിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നടക്കാവില്‍ തെരുവ്‌നായ ശല്യം രൂക്ഷമായതായി നാട്ടുകാര്‍ പരാതിപ്പെട്ടു. ഇന്നലെ രാത്രിയാണ് പണിക്കര്‍ റോഡില്‍ തെരുവ് നായ ആക്രമണമുണ്ടായത്. നായ്ക്കളുടെ കടിയേറ്റ ഏഴ് പേര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി.നാല് സ്ത്രീകളേയും മൂന്ന് പുരുഷന്‍മാരേയുമാണ് നായക്കള്‍ ആക്രമിച്ചത്. പണിക്കര്‍ റോഡില്‍ താമസിക്കുന്ന ഉഷയെ വീട്ടിനകത്ത് കടന്നാണ് നായകടിച്ചത്. ഈ പ്രദേശത്ത് കുറച്ച് ദിവസമായി തെരുവ്‌നായ Read more about കോഴിക്കോട്ട് ഏഴുപേരെ തെരുവുനായ കടിച്ചു .[…]

സൗമ്യക്കേസില്‍ സുപ്രീംകോടതി വിധിക്കെതിരെ ജസ്റ്റിസ് കട്‌ജു

09:15 am 16/9/2016 ദില്ലി: സൗമ്യ കേസിലെ സുപ്രീം കോടതി വിധിക്കെതിരെ സുപ്രീംകോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. സംശയത്തിന്റെ ആനുകൂല്യം നല്‍കി വധശിക്ഷ ഒഴിവാക്കിയത് അംഗീകരിക്കാനാവില്ല. സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമെന്നും കട്ജു ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സൗമ്യക്കേസ് വിധിക്കെതിരെ വിമര്‍ശനവുമായി മാര്‍ക്കണ്ഡേയ കട്ജു രംഗത്തെത്തിയത്. SHARE ON ADD A COMMENT