സൗമ്യ വധക്കേസ്; ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഇളവ് ചെയ്തു.

10:48 am 15/9/2016 സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കി. വധശിക്ഷ റദ്ദാക്കണമെന്ന പ്രതി ഗോവിന്ദച്ചാമിയുടെ ഹര്‍ജിയിലാണ് മൂന്നംഗ ബെഞ്ച് വിധി പറഞ്ഞത്. 2011 ഫെബ്രുവരി ഒന്നിനാണ് സൗമ്യ, ട്രെയിന്‍ യാത്രക്കിടെ ക്രൂരമായി ബലാത്സംഗത്തിനിരയായത്. ഗുരുതരമായി പരിക്കേറ്റ സൗമ്യ നാലുദിവസത്തിന് ശേഷം തൃശൂ‍ര്‍ മെഡിക്കല്‍ കോളേജില്‍ വച്ച് മരിച്ചു. കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഗോവിന്ദ‍ച്ചാമിക്ക് വിചാരണ കോടതി വധശിക്ഷ നല്‍കി. വധശിക്ഷ കേരള ഹൈക്കോടതിയും ശരിവച്ചു. വധശിക്ഷ ചോദ്യം ചെയ്ത് ഗോവിന്ദച്ചാമി നല്‍കിയ Read more about സൗമ്യ വധക്കേസ്; ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഇളവ് ചെയ്തു.[…]

ചാമ്പ്യൻസ്​ ലീഗ്​ ഫുട്​​ബോൾ; റയലിനും സിറ്റിക്കും വിജയത്തുടക്കം

10:45 AM 15/09/2016 മഡ്രിഡ്​: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് വിജയത്തുടക്കം. പൊരുതിക്കളിച്ച സ്പോര്‍ട്ടിങ് ലിസ്ബണെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് റയല്‍ തോല്‍പ്പിച്ചത്. മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് മൊഞ്ചന്‍ ഗ്ലാഡ്ബാഷിനെ തോല്‍പ്പിച്ചു. ചാമ്പ്യന്മാരുടെ പകിട്ടോടെയിറങ്ങിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സംഘത്തെ 47 ആം മിനുട്ടില്‍ സ്പോര്‍ട്ടിങ് ലിസ്ബണ്‍ ഞെട്ടിച്ചു. ബ്രൂണോ സെസാറായിരുന്നു സ്കോറര്‍. മറുപടിക്കായി അവസാന നിമിഷങ്ങളിലേക്ക് കാത്തിരിക്കേണ്ടി വന്നു റയലിന്. എണ്‍പത്തിയൊമ്പതാം മിനുട്ടില്‍ റയല്‍ ആരാധകരുടെ Read more about ചാമ്പ്യൻസ്​ ലീഗ്​ ഫുട്​​ബോൾ; റയലിനും സിറ്റിക്കും വിജയത്തുടക്കം[…]

ടെലികോം രംഗത്ത്​ ചരിത്രം രചിക്കാൻ റിലയൻസും എയർസെലും ലയിക്കുന്നു

10:40 am 15/09/2016 മുംബൈ: ടെലികോം രംഗത്തെ ഏറ്റവും വലിയ ലയനത്തിന്​ അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ്​ കമ്മ്യൂണിക്കേഷനും എയര്‍സെലും ഒന്നിക്കുന്നു. മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ പ്രവര്‍ത്തനം തുടങ്ങിയതിന് പിന്നാലെയാണ് റിലയന്‍സ് കമ്മ്യൂണിക്കേഷനും എയര്‍സെലും കൈകോര്‍ക്കുന്നതെന്നതും ശ്രദ്ദേയമാണ്​. മലേഷ്യയിലെ മാക്‌സിസ് കമ്മ്യൂണിക്കേഷനാണ് എയര്‍സെലിന്റെ ഉടമകള്‍. ഇരുകമ്പനികളും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ടെലികോം മേഖലയില്‍ ചലനങ്ങളുണ്ടാക്കാവുന്ന ലയനവിവരം പുറത്തുവിട്ടത്. ടെലികോം ഉപയോക്താക്കളുടെ എണ്ണത്തിലും വരുമാനത്തിലും രാജ്യത്തെ ഏറ്റവും വലിയ നാലു കമ്പനികളിൽ ഒന്നായി പുതിയ കൂട്ടുകെട്ട് മാറുമെന്ന് Read more about ടെലികോം രംഗത്ത്​ ചരിത്രം രചിക്കാൻ റിലയൻസും എയർസെലും ലയിക്കുന്നു[…]

രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് ജയിലില്‍ മര്‍ദ്ദനം

രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളനെ വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ വച്ച് സഹതടവുകാരന്‍ ആക്രമിച്ചു. ജീവപര്യന്തം തടവിന് ശിക്ഷയനുഭവിക്കുന്ന രാജേഷ് എന്നയാളാണ് പേരറിവാളനെ ആക്രമിച്ചത്. പരിക്കേറ്റ പേരറിവാളനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പേരറിവാളനും രാജേഷും തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് ജയിലധികൃതര്‍ അറിയിച്ചു.

ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക കരാറിന് ഇസ്രയേലുമായി അമേരിക്ക ഒപ്പുവെച്ചു

09:44 am 15/9/2016 അമേരിക്കയും ഇസ്രയേലും തമ്മില്‍ 10 വര്‍ഷത്തേക്കുള്ള സൈനിക സഹായ കരാര്‍ ഒപ്പുവച്ചു. 3,800 കോടി അമേരിക്കന്‍ ഡോളറിന്റെ സൈനിക സഹായമാണ് ധാരണപ്രകാരം അമേരിക്ക ഇസ്രായേലിന് നല്‍കുക. അമേരിക്കയുടെ ചരിത്രത്തില്‍ ഒരു വിദേശരാജ്യവുമായി ഒപ്പുവയ്‌ക്കുന്ന ഏറ്റവും വലിയ സൈനിക കരാറാണിത്. 10 മാസം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇസ്രായേലും അമേരിക്കയും ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക ഉടമ്പടിയില്‍ ഏര്‍പ്പെട്ടത്. അമേരിക്കയുടെ വിദേശകാര്യ അണ്ടര്‍ സെക്രട്ടറി തോമസ് ഷാനന്‍, നെതന്യാഹു സര്‍ക്കാരിന്റെ സുരക്ഷാസമിതി തലവന്‍ ജേക്കബ് നഗേല്‍ Read more about ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക കരാറിന് ഇസ്രയേലുമായി അമേരിക്ക ഒപ്പുവെച്ചു[…]

സ്വകാര്യ സ്കൂളുകളിലെ ഫീസ് വര്‍ധനക്ക് നിലവാരവും സേവനവും മാനദണ്ഡമാക്കുമെന്ന് മന്ത്രി

09:40 AM 15/09/2016 ദോഹ: പ്രൈവറ്റ് സ്കൂളുകളിലെ ഫീസ് നിരക്ക് നിശ്ചയിക്കുന്നതിന് വിദ്യാഭ്യാസ നിലവാരവും സേവനവും മാനദണ്ഡമാക്കുമെന്ന് ഖത്തര്‍ വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്‍ വാഹിദ് അല്‍ ഹമ്മാദി അറിയിച്ചു. പുതു അധ്യയന വര്‍ഷാംരംഭത്തിന്‍്റെ ഒരുക്കങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു മന്ത്രി. അതിനിടെ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കരെയാണ് മന്ത്രി ഫീസ് നിരക്കിന് പുതിയ മാനദണ്ഡമുണ്ടാകുമെന്ന സൂചന നല്‍കിയത്. സ്വകാര്യ സ്കൂളുകളില്‍ ഫീസ് വര്‍ധന ഉണ്ടായതായി മാധ്യമപ്രവര്‍ത്തകര്‍ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. ഇത് സംബന്ധിച്ച് രക്ഷിതാക്കള്‍ക്ക് Read more about സ്വകാര്യ സ്കൂളുകളിലെ ഫീസ് വര്‍ധനക്ക് നിലവാരവും സേവനവും മാനദണ്ഡമാക്കുമെന്ന് മന്ത്രി[…]

എംബ്രയര്‍ വിമാനഇടപാട്: സിബിഐ അന്വേഷണത്തിന് ഉത്തരവ്

O9:37 am 15/9/2016 മൂന്ന് യുദ്ധ വിമാനങ്ങള്‍ വാങ്ങാന്‍ പ്രതിരോധ ഗവേഷണ വികസന സ്ഥാപനം, ഡിആര്‍ഡിഓയും ബ്രസിലിയന്‍ കമ്പിനിയായ എംബ്രയറും തമ്മില്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് 2008ല്‍ ഉണ്ടാക്കിയ കരാറിലാണ് കോഴ ആരോപണം ഉയര്‍ന്നിരിക്കുന്നത്. 1392 കോടി രൂപയുടെ കരാര്‍ ഉറപ്പിക്കാന്‍ എംബ്രയര്‍ കമ്പനി കൈക്കൂലി നല്‍കിയെന്ന് അമേരിക്ക നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയതെന്ന് ബ്രസീലിന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദില്ലി: എംബ്രയര്‍ വിമാന ഇടപാടില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. ഇടപാട് നേടാന്‍ ബ്രസിലിയന്‍ കമ്പനി കോഴ നല്‍കിയെന്ന Read more about എംബ്രയര്‍ വിമാനഇടപാട്: സിബിഐ അന്വേഷണത്തിന് ഉത്തരവ്[…]

ഐ.എസിന്റെ രാസായുധ നിർമാണ ശാലയിൽ യു.എസ്​ ബോംബ്​ വർഷം .

09:25 am 15/09/2016 വാഷിങ്​ടൺ: ഇറാഖിലെ ​മൊസൂളിലെ െഎ.എസി​​​​​​െൻറ രാസായുധ നിർമാണ ശാലയിൽ യു.എസ് വ്യോമാക്രമണം. 12 യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് ​െഎ.എസി​െൻറ 50 കേന്ദ്രങ്ങൾ അക്രമിച്ചതായി​ യു.എസ് വ്യോമസേന സെൻട്രൽ കമാൻഡർ ജഫ്റി ഹാറിജി മാധ്യമങ്ങളെ അറിയിച്ചു. അതേസമയം രാസായുധ നിർമാണ കേന്ദ്രങ്ങൾ എവിടെ​യൊക്കെയാണെന്നത്​ വ്യക്​തമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇറാഖിലെ ഫാർമസ്യൂട്ടിക്കൽ ഫാക്ടറിയാണ് ഐ.എസ് ഭീകരവാദികൾ രാസായുധ നിർമാണശാലയാക്കി മാറ്റിയത്. 2013 മുതൽ ആരംഭിച്ച സിറിയൻ സംഘർഷത്തിൽ പ്രസിഡൻറ്​ ബഷാർ അൽ അസദി​െൻറ സൈന്യവും ഐ.എസും രാസായുധം Read more about ഐ.എസിന്റെ രാസായുധ നിർമാണ ശാലയിൽ യു.എസ്​ ബോംബ്​ വർഷം .[…]

ധനുഷ് ഹോളിവുഡിലേക്ക്

09:30 pm 15/ 9/2016 ധനുഷ് ഹോളിവുഡില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നു. ഇറാനിയന്‍-ഫ്രഞ്ച് സംവിധായകന്‍ മാര്‍ജാനേ സത്രാപി സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലാണ് ധനുഷ് അഭിനയിക്കുന്നത്. ആജ എന്ന ഇന്ത്യന്‍ കലാകാരനായാണ് ധനുഷ് അഭിനയിക്കുന്നത്. ഫ്രഞ്ച് സാഹിത്യകാരന്‍ റെമെയ്‍ന്‍ പ്യൂര്‍ട്ടോലാസിന്റെ ദി എക്സ്ട്രാ വാര്‍ഡ്രോബ് എന്ന വിഖ്യാത നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. അതേസമയം ധനുഷ് സിനിമാ സംവിധായകനാകാനും ഒരുങ്ങുകയാണ്. പവര്‍ പാണ്ടി എന്ന സിനിമയാണ് ധനുഷ് സംവിധാനം ചെയ്യുന്നത്. രാജ് കിരണും നാദിയയും ആണ് ചിത്രത്തില്‍ പ്രധാന Read more about ധനുഷ് ഹോളിവുഡിലേക്ക്[…]

കാവേരി പ്രശ്നം: തമിഴ്​നാട്ടിൽ നാളെ ബന്ദ്​

09:00 AM 15/09/2016 ചെന്നൈ: കാവേരി പ്രശ്​നത്തിൽ കർണാടകത്തി​െൻറ നിലപാടിൽ ​പ്രതിഷേധിച്ച്​ തമിഴ്​നാട്ടിൽ നാളെ ബന്ദ്​. 31 തമിഴ്​ സംഘടകൾ സംയുക്​തമായാണ്​ ബന്ദ്​ ആചരിക്കുന്നത്​. കർണാടകത്തിൽ തമിഴ്​നാട്​ സ്വദേശികൾക്കുനേരെ സർക്കാരി​െൻറ മൗനാനുവാദത്തോടെയാണ്​ അക്രമം നടക്കുന്നതെന്നും കാവേരിയിൽ നിന്ന്​ തമിഴ്​നാടിന്​ നൽകുന്ന 15000 ക്യൂ സിക്​സ്​ അടി വെള്ളം 12000 ക്യൂ സിക്​സ്​ അടിയായി കുറച്ചത്​ തിരിച്ചടിയായെന്നുമാണ്​ തമിഴ്​നാട്​ സംഘടകൾ ആരോപിക്കുന്നത്​. അതേസമയം ഡി.എം.കെ, അണ്ണാ ഡി.എം.കെ ഉൾപ്പെടെയുള്ള പ്രമുഖ പാർട്ടികളൊന്നും ബന്ദിന്​ പിന്തുണ പ്രഖ്യപിച്ചിട്ടില്ല. കാവേരി ​പ്രശ്​നത്തിൽ Read more about കാവേരി പ്രശ്നം: തമിഴ്​നാട്ടിൽ നാളെ ബന്ദ്​[…]