പെല്ലറ്റ് ഗണ്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാറിനോട് ജമ്മു-കശ്മീര്‍ ഹൈകോടതി

09:00am 24/07/2016 ശ്രീനഗര്‍: ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പെല്ലറ്റ് ഗണ്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാറിനോട് ജമ്മു-കശ്മീര്‍ ഹൈകോടതി ആവശ്യപ്പെട്ടു. പെല്ലറ്റ് ഗണ്ണിന് ബദല്‍ കണ്ടത്തൊന്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് പാര്‍ലമെന്‍റില്‍ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പറഞ്ഞിട്ടുണ്ടെന്നും ഈ സാഹചര്യംകൂടി കണക്കിലെടുക്കണമെന്നും ചീഫ് ജസ്റ്റിസ് എന്‍. പോള്‍ വസന്തകുമാര്‍, ജസ്റ്റിസ് മുസഫര്‍ ഹുസൈന്‍ അത്തര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. പെല്ലറ്റ് ഗണ്‍ ഉപയോഗം സംബന്ധിച്ച പൊതുതാല്‍പര്യ ഹരജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം. പെല്ലറ്റ് ഗണ്‍ മാരക ഭവിഷ്യത്തുണ്ടാക്കുന്നുവെന്നു Read more about പെല്ലറ്റ് ഗണ്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാറിനോട് ജമ്മു-കശ്മീര്‍ ഹൈകോടതി[…]

ഷിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ദൈവാലയത്തിന്റെ ദശാബ്ദി ­ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യാതിഥി

08:59am 24/7/2016 – ബിനോയി കിഴക്ക­നടി ഷിക്കാഗോ: പ്രവാസി ക്‌നാനായക്കാരുടെ പ്രഥമ ദൈവാലയമായ ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്‌നാനാ!യ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തിന്റെ ദശാബ്ദി ആഘോഷം സെപ്റ്റംബര്‍ 9, 10, 11 തിയതികളില്‍ നടത്തപ്പെടുന്നു. സീറോമലബാര്‍ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, കോട്ടയം അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്, ഷിക്കാഗോ സെ. തോമസ് രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത്, സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടു­ക്കു­ന്നു അമേരിക്കയിലെ Read more about ഷിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ദൈവാലയത്തിന്റെ ദശാബ്ദി ­ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യാതിഥി[…]

ഡല്‍ഹി മലയാളിയുടെ വിജയകുമാറിന്റെ മരണം; യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു

08:57am 24/7/2016 ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പത്രക്കാരുടെ സൊസൈറ്റിയായ സമാചാറില്‍ മലയാളിയായ വിജയകുമാറിന്റെ കൊലപാതകത്തില്‍ പ്രതിയായ യുവതിയെ ഡല്‍ഹി പൊലീസ് അറസ്റ്റു െചയ്തു. ജോലി വാഗ്ദാനം ചെയ്തു വിജയകുമാര്‍ തന്നെ ലൈംഗികമായി ഉപയോഗിച്ചിരുന്നുവെന്ന് ഇരുപത്താറുകാരിയായ യുവതി പൊലീസിനു മൊഴിനല്‍കി. ഇതു തുടരാന്‍ നിര്‍ബന്ധിച്ചതാണു കൊലയ്ക്കു കാരണമായത്. ഏഴുതവണ യുവതിയെ വിജയകുമാര്‍ ഫ്‌ലാറ്റിലേക്കു വിളിച്ചുവരുത്തിയെന്നും പൊലീസ് പറഞ്ഞു. ഡല്‍ഹി പാലം സ്വദേശിയായ ഇവരുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ബുധനാഴ്ചയാണ് മയൂര്‍വിഹാര്‍ എക്സ്റ്റന്‍ഷന്‍ സമാചാര്‍ അപാര്‍ട്‌മെന്റ് 129ല്‍ താമസിക്കുന്ന ആലുവ ചൊവ്വര Read more about ഡല്‍ഹി മലയാളിയുടെ വിജയകുമാറിന്റെ മരണം; യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു[…]

തോമസ് കുട്ടി തോമസ് (രാജന്‍ ­-68) ഡാലസില്‍ നിര്യാതനായി

08:56am 24/7/2106 – എബി മക്കപ്പുഴ ഡാലസ്: റാന്നി മന്ദിരം ഈട്ടിക്കാലയില്‍ പരേതനായ തോമസിന്റെയും പരേതയായ അന്നാമ്മയുടെയും മകന്‍ തോമസ് കുട്ടി തോമസ് (രാജന്‍­68) ജൂലൈ 23 ശനിയാഴ്ച രാവിലെ നിര്യാതനായി. ശവസംസ്­കാരം പിന്നീട്. പരേതന്റെ ഭാര്യ മറിയാമ്മ തോമസ് (കുഞ്ഞുമോള്) റാന്നി വൈക്കം കാര്യാട്ട് കുടുംബാഗമാണ്. മകന്‍: ടോം തോമസ്, മരുമകള്‍: ജിന്‍സി തോമസ് മകള്‍: പരേതയായ ടെസ്സി തോമസ്. ഡാലസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ഇടവാംഗമായ പരേതന്‍ ജര്‍മ്മനിയിലും പിന്നീട് ചിക്കാഗോയിലും ഡാലസിലുമായി 40 Read more about തോമസ് കുട്ടി തോമസ് (രാജന്‍ ­-68) ഡാലസില്‍ നിര്യാതനായി[…]

ഇന്ന് അര്‍ധരാത്രി മുതല്‍ കര്‍ണാടക ആര്‍.ടി.സി സമരം

08:33 AM 24/07/2016 ബംഗളൂരു: കര്‍ണാടക ആര്‍.ടി.സി ജീവനക്കാര്‍ ഞായറാഴ്ച അര്‍ധരാത്രി മുതല്‍ പണിമുടക്കും. ശമ്പള വര്‍ധന ആവശ്യപ്പെട്ട് ജീവനക്കാരുടെ സംഘടനാ നേതാക്കള്‍ സംസ്ഥാന മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് അനിശ്ചിതകാലമായി പണിമുടക്കാന്‍ തീരുമാനിച്ചത്. 35 ശതമാനം വര്‍ധനയാണ് ജീവനക്കാര്‍ ആവശ്യപ്പെട്ടത്. പത്തു ശതമാനം വരെ വര്‍ധന വരുത്താമെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും ജീവനക്കാര്‍ വഴങ്ങിയില്ല. ബംഗളൂരു നഗരത്തിലെ ജീവനക്കാരും സമരത്തില്‍ പങ്കെടുക്കും. സംസ്ഥാനത്തുടനീളം 23,000ഓളം ബസുകളാണ് സര്‍വിസ് നടത്തുന്നത്. സമരത്തില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്കെതിരെ കര്‍ശന Read more about ഇന്ന് അര്‍ധരാത്രി മുതല്‍ കര്‍ണാടക ആര്‍.ടി.സി സമരം[…]

ജയ പരാജയങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ഒരു പോലെ കാണണം: ആദികേശവന്‍

08:55am 24/7/2016 തിരുവനന്തപുരം: വിജയവും പരാജയവും വിദ്യാര്‍ത്ഥികള്‍ ഒരു പോലെ കാണണമെന്ന്് എസ് ബി ടി ചീഫ് ജനറല്‍ മാനേജര്‍ എസ് ആദികേശവന്‍. ഏത് തൊഴില്‍ മേഖലയില്‍ പ്രാവീണ്യം നേടിയാലും ലോക വീക്ഷണവും സാംസ്‌കാരിക അവബോധവും ഉണ്ടാകണം.കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സ്‌കോളര്‍ഷിപ്പ് വിതരണം ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.. മറ്റ് സംസ്‌കാരങ്ങളെല്ലാം ലോകത്ത് നിന്ന് അപ്രത്യക്ഷമായിട്ടും ഭാരതീയ സംസ്‌കാരം മാത്രം നിലനിന്നു.വിദ്യാഭ്യാസവും അറിവുമാണ് ഭാരതീയ സംസ്‌കാരത്തിന്റെ അടിസ്ഥാന ശില. പൂര്‍വ്വിക പാരമ്പര്യത്തില്‍ അഭിമാനം ഉള്‍ക്കൊണ്ട് Read more about ജയ പരാജയങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ഒരു പോലെ കാണണം: ആദികേശവന്‍[…]

വാളയാറില്‍ വന്‍ കുഴല്‍പണ- സ്വര്‍ണ വേട്ട

07:31 PM 23/07/2016 പാലക്കാട്: വാളയാര്‍ ചെക്ക്പോസ്റ്റില്‍ എക്സൈസ് ഇന്‍റലിന്‍സ് നടത്തിയ പരിശോധനയില്‍ വന്‍ സ്വര്‍ണക്കടത്തും കുഴല്‍പണവും പിടികൂടി. കഴിഞ്ഞ രാത്രി നടത്തിയ പരിശോധനയില്‍ ഒരു കോടി രൂപയുടെ സ്വര്‍ണവും 30 ലക്ഷത്തിന്‍്റെ കുഴല്‍പണവുമാണ് പിടികൂടിയത്. പണവും സ്വര്‍ണവും കൂടാതെ വെള്ളി, വിദേശമദ്യം എന്നിവയും എക്സൈസ് പിടിച്ചെടുത്തു. 1.7 കിലോ ഗ്രാം സ്വര്‍ണം, 35 കിലോ വെള്ളി, എട്ട് ലിറ്റര്‍ വിദേശമദ്യം എന്നിവയാണ് കണ്ടത്തെിയത്. സ്വര്‍ണം കടത്തിയത് തൃശൂര്‍ സ്വദേശികളായ വിനോദ് രാമകൃഷ്ണന്‍, ബിജു എന്നിവരെ അറസ്റ്റ് Read more about വാളയാറില്‍ വന്‍ കുഴല്‍പണ- സ്വര്‍ണ വേട്ട[…]

വീട്ടില്‍ പശുയിറച്ചി സൂക്ഷിച്ചു :കര്‍ണാടകയില്‍ ദളിത് കുടുംബത്തിന് ക്രൂരമര്‍ദനം

07:30pm 23/7/2016 ബംഗളൂരു: വീട്ടില്‍ പശുയിറച്ചി സൂക്ഷിച്ചുവെന്നാരോപിച്ച് കര്‍ണാടകയില്‍ ദളിത് കുടുംബത്തിന് ക്രൂരമര്‍ദനം. കര്‍ണാടക ചിക്കമഗളൂരു കൊപ്പയിലായിരുന്നു സംഭവം. ബജറംഗ്ദള്‍ പ്രവര്‍ത്തകരാണ് അക്രമം നടത്തിയത്. കൊപ്പ സ്വദേശി ബാല്‍രാജിനും കുടുംബത്തിലെ മറ്റു നാലു പേര്‍ക്കുമാണ് മര്‍ദനമേറ്റത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. ബാല്‍രാജിന്റെ വീട്ടിലേക്ക് 40 ഓളം ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ ഇരച്ചെത്തി അക്രമം നടത്തുകയായിരുന്നു. വീട്ടില്‍ പശുവിന്റെ ഇറച്ചി സൂക്ഷിച്ചുവെന്നാരോപിച്ചായിരുന്നു മര്‍ദനം. 53 കാരനായ ബാല്‍രാജിനെ വടികൊണ്ട് ക്രൂരമായി മര്‍ദിച്ചു. സംഭവത്തില്‍ ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ടലല Read more about വീട്ടില്‍ പശുയിറച്ചി സൂക്ഷിച്ചു :കര്‍ണാടകയില്‍ ദളിത് കുടുംബത്തിന് ക്രൂരമര്‍ദനം[…]

ചിത്രകാരന്‍ എസ്.എച്ച്.റാസ അന്തരിച്ചു

07:27pm 23/7/2016 ന്യൂഡല്‍ഹി: വിഖ്യാത ചിത്രകാരനും പത്മവിഭൂഷണ്‍ പുരസ്‌കാര ജേതാവുമായ എസ്.എച്ച്.റാസ (94) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഡല്‍ഹിയിലെ ആശുപത്രിയില്‍ രണ്്ടു മാസമായി ചികിത്സയിലായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ മധ്യപ്രദേശിലെ മാണ്്ട്‌ലയില്‍ നടക്കും. 1922 ല്‍ മധ്യപ്രദേശില്‍ ജനിച്ച റാസ 1950 വരെ ഫ്രാന്‍സിലാണ് കഴിഞ്ഞതെങ്കിലും ഇന്ത്യയുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. 1981ല്‍ അദ്ദേഹം പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹനായി. 2007ല്‍ പദ്മഭൂഷന്‍ പുരസ്‌കാരവും 2013ല്‍ പത്മവിഭൂഷണ്‍ പുരസ്‌കാരവും സ്വന്തമാക്കി. ഫ്രഞ്ച് സര്‍ക്കാരിന്റെ പരമോന്നത Read more about ചിത്രകാരന്‍ എസ്.എച്ച്.റാസ അന്തരിച്ചു[…]

തെരുവുനായ്ക്കള്‍ ഒമാനിലെ ജീവിതം ദുസഹമാക്കുന്നു

07:22pm 23/7/2016 മസ്‌ക്കറ്റ്: ഒമാനില്‍ തെരുവുനായ്ക്കള്‍ ജനജീവിതം ദുസഹമാക്കുന്നതായി റിപ്പോര്‍ട്ട്. പേവിഷബാധയുള്ള നായ്ക്കള്‍ ആളുകളെ ആക്രമിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഖസബ് പ്രവിശ്യയിലാണ് സംഭവം നടന്നത്. ഇവിടെ അടുത്തകാലത്തായി പ്രശ്‌നം ഗുരുതരമായതായും താമസക്കാര്‍ പറയുന്നു. പൊതുനിരത്തിലെ നായ്ക്കളുടെ ശല്യത്തെക്കുറിച്ച് സോഷ്യല്‍ മീഡിയകളിലും വിമര്‍ശനം ഉയരുന്നുണ്ട്.