ഹൂസ്റ്റണില്‍ നോമ്പുകാല ജീവിത നവീകരണ ധ്യാനം

ഹൂസ്റ്റണ്‍: കഴിഞ്ഞ 15 വര്‍ഷമായി അമേരിക്കന്‍ മലയാളികളുടെ ആത്മീയ ജീവിതത്തില്‍ പുത്തന്‍ ഉണര്‍വ്വും, ആത്മീയ അഭിഷേകവും പകര്‍ന്നു നല്‍കിക്കൊണ്ടിരിക്കുന്ന ക്യൂന്‍മേരി മിസ്ട്രിയുടെ നേതൃത്വത്തില്‍ വലിയ നോമ്പിനോട് അനുബന്ധിച്ച് ഫെബ്രുവരി 4,5,6,7 തീയതികളില്‍ ഹൂസ്റ്റണ്‍ സെന്റ് മേരീസ് ക്‌നാനായ ഫൊറോന പള്ളിയില്‍ വച്ചു ജീവിത നവീകരണ പെസഹാധ്യാനം നടത്തപ്പെടുന്നു. ക്രിസ്തുവിന്റെ പീഡാസഹനത്തെക്കുറിച്ച് ധ്യാനിക്കുന്ന വലിയനോമ്പിന്റെ അവസരത്തില്‍ ദൈവരാജ്യത്തെക്കുറിച്ചും, ദൈവത്തിന്റെ കരുണയെക്കുറിച്ചും, കരുണയുടെ വര്‍ഷത്തിന്റെ ലക്ഷ്യത്തെക്കുറിച്ചും പങ്കുവെയ്ക്കുന്ന ഈ ധ്യാനത്തിന് നേതൃത്വം നല്‍കുന്നത് ദൈവം വരദാനങ്ങളാല്‍ ഏറെ അത്ഭുതകരമായി അനുഗ്രഹിച്ച് Read more about ഹൂസ്റ്റണില്‍ നോമ്പുകാല ജീവിത നവീകരണ ധ്യാനം[…]

കൈപ്പുഴ സെന്റ തോമസ് അസൈലത്തിനു ടെക്സ്സസ റോട്ടറിക്ലബിന്റെ ഉപഹാരം

പി പി ചെറിയാന്‍ സമൂഹത്തില്‍ അവഗണിക്കപ്പെടുന്ന നിരാലംബരും മാനസിക-ശാരീരിക വൈകല്യമുളളവരുമായ സ്ത്രീകളെ ജാതിമതഭേദമന്യെ സംരക്ഷിക്കാനും സ്വയം പര്യാപ്തമാക്കന്നതിനും വേണ്ടി കൈപ്പുഴയില്‍ നടത്തപ്പെടുന്ന സ്ഥാപനമായ സെന്റ തോമസ് അസൈലത്തിനു അമേരിക്കയിലെ ടെക്സ്സസ റോട്ടറിക്ലബിന്റെ നേത്രത്വത്തില്‍ സഹായ സമച്ചത്തം നടത്തപ്പെട്ടു. ഏറ്റുമാനൂര്‍ റോട്ടറിക്ലബിന്റെ സഹകരണത്തോടെ ജനുവരി 24ന് കോട്ടയം അതിരൂപതാ മെത്രാപോലിത്താ മാത്യു മൂലക്കാട്ടിന്റെ മഹത്തായ സാന്നിത്യത്തില്‍ നടന്ന ചടങ്ങിലാണ് ഉപഹാരം സമര്‍പ്പിച്ചത്. റോട്ടറി ഡിസ്രിക്റ്റ് മുന്‍ ഗവര്‍ണര്‍ ജോസ്. കാട്ടൂര്‍ ചടങ്ങില്‍ അദ്ധ്യക്ഷവഹിച്ചു. റോട്ടറിക്ലബ് മുന്‍ പ്രസിഡന്‍്‌റും ഡാളസ്സില്‍ Read more about കൈപ്പുഴ സെന്റ തോമസ് അസൈലത്തിനു ടെക്സ്സസ റോട്ടറിക്ലബിന്റെ ഉപഹാരം[…]

കാംദുനി കൂട്ടബലാത്സംഗം: മൂന്ന് പേര്‍ക്ക് വധശിക്ഷ

7:19PM 30/1/2016 കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ കാംദുനിയില്‍ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ മൂന്നുപേര്‍ക്ക് വധശിക്ഷ. മറ്റു മൂന്നുപേരെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു. വ്യാഴാഴ്ചയാണ് പ്രതികളായ ആറുപേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. ആളൊഴിഞ്ഞ സ്ഥലത്തെ ഫാക്ടറിയില്‍ വെച്ച് ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തിയ ഇവരെ കനാലില്‍ ഉപേക്ഷിക്കുകയായിരുന്നു.

പത്ത് സ്വര്‍ണവുമായി കേരളം ജൈത്രയാത്ര തുടരുന്നു

7:11PM 30/1/2016 കോഴിക്കോട്: ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ പെണ്‍കശക്തിയില്‍ കേരളം കുതിക്കുന്നു. രണ്ടാംദിനം നടന്ന 15 ഫൈനലുകളില്‍ കേരളം ആറ് സ്വര്‍ണം സ്വന്തമാക്കി. ഇതോടെ ആദ്യ ദിവസത്തെ നാലെണ്ണം ഉള്‍പ്പെടെ കേരളത്തിന്റെ സ്വര്‍ണനേട്ടം പത്തിലെത്തി. കേരളത്തിന്റെ ആറ് സ്വര്‍ണവും നേടിയത് പെണ്‍കുട്ടികളാണ്. മൂന്ന് വെള്ളിയും ഒരു വെങ്കലവും കൂടി കേരളത്തിന്റെ കുട്ടികള്‍ ഇന്ന് മെഡല്‍ പട്ടികയില്‍ കൂട്ടിച്ചര്‍ത്തിട്ടുണ്ട്. 400 മീറ്ററില്‍ ജൂനിയര്‍സീനിയര്‍ വിഭാഗങ്ങളില്‍ കേരളത്തിനാണ് സ്വര്‍ണം. ജൂനിയര്‍ വിഭാഗത്തില്‍ സ്‌നേഹയും സീനിയര്‍ വീഭാഗത്തില്‍ ഷെഹര്‍ബാന സിദ്ധിഖും Read more about പത്ത് സ്വര്‍ണവുമായി കേരളം ജൈത്രയാത്ര തുടരുന്നു[…]

ഡിബേറ്റില്‍ പങ്കെടുക്കുന്നതിന് ട്രംബ് ആവശ്യപ്പെട്ടത് 5 മില്യണ്‍ ഡോളര്‍

പി.പി.ചെറിയാന്‍ ഫോക്‌സ് ന്യൂസ് ഇന്നലെ സംഘടിപ്പിച്ച റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളുടെ ഡിബേറ്റില്‍ പങ്കെടുക്കണമെങ്കില്‍ ഫോക്‌സ് നെറ്റ് വര്‍ക്ക് 5 മില്യണ്‍ ഡോളര്‍ ചാരിറ്റി വര്‍ക്കിന് സംഭാവന നല്‍കണമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വത്തിനു വേണ്ടി മത്സരിക്കുന്ന ഡൊണാള്‍ഡ് ട്രമ്പ് ആവശ്യപ്പെട്ടു. ഫോക്‌സ് സംഘടിപ്പിക്കുന്ന ഡിബേറ്റില്‍ നിന്നും വിട്ടുനില്‍ക്കുന്നതിനാണ് ആദ്യം ട്രംബ് തീരുമാനിച്ചിരുന്നത്. വിവേചനപരമായി പെരുമാറുന്നു എന്നാണ് ട്രംബ് ഇതിന് കാരണമായി ചൂണ്ടികാട്ടിയത്. ട്രംബിന്റെ ആവശ്യം ഒരു നിലക്കും അംഗീകരിക്കാനാവില്ല എന്ന് ഫോക്‌സ് ന്യൂസ് സ്‌പോക്ക്‌പേഴ്‌സണ്‍ വ്യക്തമാക്കി. ഡിബേറ്റിന് നേതൃത്വം നല്‍കുന്ന Read more about ഡിബേറ്റില്‍ പങ്കെടുക്കുന്നതിന് ട്രംബ് ആവശ്യപ്പെട്ടത് 5 മില്യണ്‍ ഡോളര്‍[…]

ടി.പി ശ്രീനിവാസനു നേരേയുള്ള അക്രമം: ശശിധരന്‍ നായര്‍ അപലപിച്ചു

ജോയിച്ചന്‍ പുതുക്കുളം ഹൂസ്റ്റണ്‍: തിരുവനന്തപുരം കോവളത്ത് നടക്കുന്ന ആഗോള വിദ്യാഭ്യാസ സംഗമത്തില്‍ പങ്കെടുക്കാനെത്തിയ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടി.പി. ശ്രീനിവാസനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അക്രമിച്ച സംഭവം തികച്ചും നിര്‍ഭാഗ്യകരമായെന്ന് ഫോമ സ്ഥാപക പ്രസിഡന്റും അമേരിക്കയിലെ അറിയപ്പെടുന്ന ബിസിനസുകാരനുമായ ശശിധരന്‍ നായര്‍ പറഞ്ഞു. ഫോമയുടെ രൂപീകരണവേള മുതല്‍ അതിന്റെ എല്ലാ പരിപാടികളിലും നിറസാന്നിധ്യമായിരുന്നു. ശ്രീ ടി.പി. ശ്രീനിവാസന്‍. അമേരിക്കന്‍ മലയാളികള്‍ വളരെയധികം ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന അദ്ദേഹത്തിനുണ്ടായ വിഷമത്തില്‍ പങ്കുചേരുകയും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടികള്‍ ഉണ്ടാകണമെന്നും Read more about ടി.പി ശ്രീനിവാസനു നേരേയുള്ള അക്രമം: ശശിധരന്‍ നായര്‍ അപലപിച്ചു[…]

ചാവേര്‍ ബോംബ് സ്‌ഫോടനം; നൈജീരിയയില്‍ 11 മരണം

6:59PM 30/1/2016 കാനോ: വടക്കുകിഴക്കന്‍ നൈജീരിയയില്‍ കുട്ടിച്ചാവേര്‍ നടത്തിയ ബോംബ് സ്‌ഫോടനത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. ശനിയാഴ്ച ഉച്ചക്ക് അഡാമാവ സംസ്ഥാനത്തെ ഗോംബിയിലെ തിരക്കേറിയ മാര്‍ക്കറ്റിലാണ് സ്‌ഫോടനമുണ്ടായത്. 12 വയസുകാരനായ കുട്ടിചാവേറാണ് സ്‌ഫോടനം നടത്തിയത്. തിരക്കേറിയ മാര്‍ക്കറ്റില്‍ കടന്ന കുട്ടിചാവേര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്.

ആസ്‌ട്രേലിയന്‍ ഓപണ്‍ : സെറീനക്ക് കനത്ത തോല്‍വി

6:50 pm 30/01/2016 മെല്‍ബണ്‍: 21 തവണ ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ സെറീന വില്യംസിനെ അട്ടിമറിച്ച് ജര്‍മനിയുടെ ആഞ്ചലിക് കെര്‍ബറിന് ആസ്‌ട്രേലിയന്‍ ഓപണ്‍ വനിതാ സിംഗിള്‍സ് കിരീടം. ആദ്യമായാണ് കെര്‍ബര്‍ ഗ്രാന്‍ഡ്സ്ലാം കിരീടം നേടുന്നത്. കെര്‍ബറിന്റെ ആദ്യത്തെ ഗ്രാന്‍ഡ്സ്ലാം ഫൈനലാണിത്. സ്‌കോര്‍: 64, 36, 64. ഇന്നത്തെ ജയത്തോടെ 22 ഗ്രാന്‍ഡ്സ്ലാം സ്വന്തമാക്കി ജര്‍മനിയുടെ ഇതിഹാസ താരം സ്‌റ്റെഫി ഗ്രാഫിന്റെ റെക്കോര്‍ഡിനൊപ്പം എത്താമെന്ന സെറീനയുടെ മോഹമാണ് കെര്‍ബര്‍ തകര്‍ത്തത്. ആദ്യം പതറിയെങ്കിലും ലോക ഒന്നാം നമ്പര്‍ താരത്തിനെതിരെ Read more about ആസ്‌ട്രേലിയന്‍ ഓപണ്‍ : സെറീനക്ക് കനത്ത തോല്‍വി[…]

മന്ത്രി കെ. ബാബു രാജി പിന്‍വലിച്ചു

30/01/2016 തിരുവനന്തപുരം: പാര്‍ട്ടിയുടെയും മുന്നണിയുടെയും തീരുമാനം അംഗീകരിച്ച് മന്ത്രിസ്ഥാനം രാജിവെച്ച തീരുമാനം പിന്‍വലിക്കുന്നതായി കെ. ബാബു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാജി തീരുമാനം പിന്‍വലിക്കുന്നതായി ബാബു അറിയിച്ചത്. എന്നെ വളര്‍ത്തിയത് പാര്‍ട്ടിയാണ്. പാര്‍ട്ടിക്ക് ഒരു തരത്തിലും അലോസരമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ബാബു പറഞ്ഞു. ബാബുവിന്റെ രാജി സ്വീകരിക്കേണ്ടതില്ല എന്ന് നേരത്തെ യു.ഡി.എഫ് യോഗം തീരുമാനിച്ചിരുന്നു. രാജിവെച്ചതിന് ശേഷം നിരവധി പേര്‍ തന്നെ വിളിച്ചിരുന്നു. തന്റെ വക്കീല്‍ കേസുമായി മുന്നോട്ടുപോകാമെന്നും പറഞ്ഞിരുന്നു. എന്നാല്‍ അതിനൊന്നും നില്‍ക്കാതെ താന്‍ മന്ത്രിസ്ഥാനം Read more about മന്ത്രി കെ. ബാബു രാജി പിന്‍വലിച്ചു[…]

ആക്ഷന്‍ ഹീറോ ബിജുവിന്റെ ട്രെയിലര്‍ എത്തി

30/1/2016 കുറച്ച് നാളത്തെ കാത്തിരിപ്പിനു ശേഷം നിവിന്‍ പോളി നായകനാകുന്ന ആക്ഷന്‍ ഹീറോ ബിജുവിന്റെ ട്രെയിലര്‍ എത്തി. ഏബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനു ഇമ്മാനുവലാണ് നായിക. ഒരു കോമഡി ചിത്രമായിരിക്കും ആക്ഷന്‍ ഹീറോ ബിജു എന്നാണ് ട്രെയിലറില്‍ നിന്നുള്ള സൂചന. നിവിന്‍ പോളി പോലീസ് യൂണിഫോമിലെത്തുന്നു എന്നത് കൊണ്ട് ആക്ഷന്‍ ഹീറോ സ്വഭാവമുള്ള ചിത്രമായി ആക്ഷന്‍ ഹീറോ ബിജുവിനെ പ്രതീക്ഷിക്കരുതെന്ന് എബ്രിഡ് ഷൈന്‍ പറയുന്നു. എസ്.ഐ ബിജു പൗലോസിനൊപ്പമുള്ള യാത്രയാണ് ചിത്രം. സംവിധായകരായ ജൂഡ് Read more about ആക്ഷന്‍ ഹീറോ ബിജുവിന്റെ ട്രെയിലര്‍ എത്തി[…]