ട്വന്റി20 ജയത്തിനൊപ്പം ധോണിക്ക് രണ്ട് റെക്കോര്‍ഡും

30/1/2016 മെല്‍ബണ്‍: രണ്ടാം ട്വന്റി20 പരമ്പര ഇന്ത്യ സ്വന്തമാക്കി ആധികാരിക ജയത്തോടെ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിക്ക് രണ്ട് റെക്കോര്‍ഡുകള്‍ കൂടിയാണ് സ്വന്തമായത്. ഓസ്‌ട്രേലിയയില്‍ ഏറ്റവും കൂടുതല്‍ പരമ്പരകള്‍ ജയിക്കുന്ന നായകന്‍ എന്ന റെക്കോര്‍ഡാണ് ഇന്നലെ സ്വന്തം പേരിനൊപ്പം ധോണി കൂട്ടിച്ചേര്‍ത്തത്. മാത്രവുമല്ലാ സങ്കകാരയെ പിന്തള്ളി അന്താരാഷ്ര്ട ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സ്റ്റംപിംഗ് നടത്തുന്ന വിക്കറ്റ് കീപ്പര്‍ എന്നീ റെക്കോഡും ധോണി നേടി. 2008ല്‍ സി.ബി സീരിസ് സ്വന്തമാക്കിയ ധോണിയുടെ ഓസ്‌ട്രേലിയയിലെ രണ്ടാമത്തെ സീരിസ് വിജയമാണിത്. Read more about ട്വന്റി20 ജയത്തിനൊപ്പം ധോണിക്ക് രണ്ട് റെക്കോര്‍ഡും[…]

ഐ.എസ് ബന്ധത്തെതുടര്‍ന്ന് മൂന്ന് ഇന്ത്യക്കാരെ യു.എ.ഇ നാടുകടത്തി

8:14am 30/01/2016 ന്യൂഡല്‍ഹി: ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധമുള്ള മൂന്ന് ഇന്ത്യക്കാരെ യു.എ.ഇ നാടുകടത്തി. ഇസ്ലാമിക് സ്‌റ്റേറ്റിന്റെ അബൂദബി ഘടകവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന ജമ്മുകശ്മീര്‍ സ്വദേശി ശൈഖ് അസ്ഹര്‍ അല്‍ ഇസ്ലാം, മഹാരാഷ്ട്ര സ്വദേശി മുഹമ്മദ് ഫര്‍ഹാന്‍, കര്‍ണാടക സ്വദേശി അദ്‌നാന്‍ ഹുസൈന്‍ എന്നിവരെയാണ് നാടുകടത്തിയത്. ന്യൂഡല്‍ഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലത്തെിയ ഇവരെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു. ഇന്ത്യയിലും വിദേശത്തും ഇവര്‍ ഐ.എസിലേക്ക് ആളുകളെ ചേര്‍ത്തിരുന്നതായും ചോദ്യംചെയ്ത് വരുകയാണെന്നും എന്‍.ഐ.എ വൃത്തങ്ങള്‍ പറഞ്ഞു. സെപ്റ്റംബറിലും ഐ.എസ് ബന്ധമാരോപിച്ച് Read more about ഐ.എസ് ബന്ധത്തെതുടര്‍ന്ന് മൂന്ന് ഇന്ത്യക്കാരെ യു.എ.ഇ നാടുകടത്തി[…]

പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ടി.എന്‍ ഗോപകുമാര്‍ അന്തരിച്ചു

8:07am 30/01/2016 തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനും ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ ഇന്‍ചീഫുമായ ടി.എന്‍ ഗോപകുമാര്‍(58) അന്തരിച്ചു. പുലര്‍ച്ചെ 3.50 ഓടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ത്യന്‍ എക്‌സ്പ്രസില്‍ പത്രപ്രവര്‍ത്തകനായി തുടക്കം. പിന്നീട് മാതൃഭൂമി, ടൈംസ് ഓഫ് ഇന്ത്യ, ബിബിസി, തുടങ്ങിയ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു. ഏഷ്യാനെറ്റ് ന്യൂസിെന്റ തുടക്കം മുതല്‍ വാര്‍ത്താ വിഭാഗം മേധാവിയായിരുന്നു. ഏറെ ജനശ്രദ്ധ നേടിയ കണ്ണാടി എന്ന പരിപാടിയുടെ അവതാരകനായിരുന്നു.സാഹിത്യ, സിനിമ മേഖലകളില്‍ മികവുറ്റ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ജീവന്‍മശായ് എന്ന സിനിമയും ദൂരദര്‍ശനുവേണ്ടി വേരുകള്‍ Read more about പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ടി.എന്‍ ഗോപകുമാര്‍ അന്തരിച്ചു[…]

എം.ജി.ശ്രീകുമാറിന്റെ നേതൃത്വത്തില്‍ ക്രിസ്തീയ ഭക്തിഗാനമേള മെയ് 21ന് ന്യൂജേഴ്‌സിയില്‍ – സജി കീക്കാടന്‍

ന്യൂജേഴ്‌സിയിലെ സെന്റ് തോമസ് മലങ്കര കത്തോലിക്കാ ഇടവകയുടെ ദേവാലയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന ക്രിസ്ത്യന്‍ ഭക്തി ഗാനമേള ‘സ്‌നേഹസംഗീതം’ മെയ് മാസം 21-ാം തീയതി ആറുമണിയ്ക്ക് ഫെലീഷ്യന്‍ കോളേജ് ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടും. കഴിഞ്ഞ വര്‍ഷം കാനഡയിലെ വിവിധ സ്ഥലങ്ങളില്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ഈ പ്രോഗ്രാം സുപ്രസിദ്ധ പിന്നണി ഗായകന്‍ എം.ജി.ശ്രീകുമാറും, രഞ്ജിനി ജോസുമാണ് നയിക്കുന്നത്. ഈ പ്രോഗ്രാമിന്റെ ടിക്കറ്റ് വിതരണോദ്ഘാടനം മലങ്കര കത്തോലിക്കാ സഭ അമേരിക്ക-കാനഡ ഭദ്രാസനത്തിന്റെ വികാരി ജനറാള്‍ മോണ്‍. പീറ്റര്‍ കോച്ചേരി Read more about എം.ജി.ശ്രീകുമാറിന്റെ നേതൃത്വത്തില്‍ ക്രിസ്തീയ ഭക്തിഗാനമേള മെയ് 21ന് ന്യൂജേഴ്‌സിയില്‍ – സജി കീക്കാടന്‍[…]

ടി.പി. ശ്രീനിവാസന് നേരെയുള്ള അക്രമത്തെ ഫൊക്കാനാ അപലപിച്ചു – ശ്രീകുമാര്‍ ഉണ്ണിത്താന്‍

മുന്‍ ഇന്ത്യന്‍ അംബാസിഡറും വിദ്യാഭ്യാസ വിദഗ്ദ്ധനുംഫൊക്കാനായുടെ സുഹൃത്തുീ വഴികാട്ടിയുമായ ടി.പി. ശ്രീനിവാസന് നേരെയുള്ള അക്രമത്തെ ഫൊക്കാനാ അപലപിച്ചു .ആഗോള വിദ്യഭ്യാസ സംഗമത്തിനെത്തിയ ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ ശ്രീനിവാസനെ അപ്രതീക്ഷിതമായാണ് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ വളഞ്ഞത്. വിദ്യാഭ്യാസകച്ചവടം നടത്താനുള്ള വേദിയാണ് ആഗോള വിദ്യാഭ്യാസ സംഗമമെന്നാരോപിച്ചാണ് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ പരിപാടി ഉപരോധിക്കാന്‍ എത്തിയത്. ഉന്നത വിദ്യാഭ്യാസ കൌണ്‍സില്‍ ചെയര്‍മാന്‍ ശ്രീ . ടി .പി .ശ്രീനിവാസന്‍റെ രാഷ്ട്രീയം എന്താണെന്ന് നമുക്കറിയില്ല .ഇന്ന് എസ്.എഫ് .ഐ .പ്രവര്‍ത്തകര്‍ ആ മനുഷ്യനെ വളഞ്ഞിട്ട് Read more about ടി.പി. ശ്രീനിവാസന് നേരെയുള്ള അക്രമത്തെ ഫൊക്കാനാ അപലപിച്ചു – ശ്രീകുമാര്‍ ഉണ്ണിത്താന്‍[…]

ജോയി തുമ്പ­മണ്‍ ഹാര്‍വെസ്റ്റ് യു.­എ­സ്.എ – എസ്.എ ടിവി­യുടെ ചീഫ് എക്‌സി­ക്യൂ­ട്ടീവ് ന്യൂസ് എഡി­റ്റര്‍

ഫിന്നി രാജു ഹൂസ്റ്റണ്‍: ഹാര്‍വെസ്റ്റ് യു.­എ­സ്.എ ടിവി­യുടെ ചീഫ് എക്‌സി­ക്യൂ­ട്ടീവ് ന്യൂസ് എഡി­റ്റ­റായി ജോയ് തുമ്പ­മണ്‍ ചാര്‍ജെ­ടു­ത്തു. ക്രൈസ്തവ എഴു­ത്തു­കാ­ര­നും, പത്ര­പ്ര­വര്‍ത്ത­ക­നുമായ ജോയി തുമ്പ­മണ്‍ വിവിധ സാംസ്കാ­രിക മാധ്യ­മ­ങ്ങ­ളില്‍ പ്രവര്‍ത്തിച്ചുവ­രു­ന്നു. അമേ­രി­ക്ക­യിലെ പല പട്ട­ണ­ങ്ങ­ളിലും താമ­സി­ച്ചി­ട്ടുള്ള ജോയ് തുമ്പ­മണ്‍ വിവിധ കോണ്‍ഫ­റന്‍സു­ക­ളുടെ ചുക്കാന്‍പി­ടി­ച്ചി­ട്ടു­ണ്ട്. ആനു­കാ­ലി­ക­ങ്ങ­ളില്‍ എഴു­താ­റുള്ള അദ്ദേഹം ദൃശ്യ­മാ­ധ്യമ രംഗത്ത് ഒരു മുതല്‍ക്കൂ­ട്ടാ­യി­രി­ക്കും. കേവലം ആറു കൊല്ലം­കൊണ്ട് ഏഴു ഭൂഖ­ണ്ഡ­ങ്ങ­ളിലും സാറ്റ­ലൈറ്റ് മുഖാ­ന്തിരം സുവി­ശേഷം എത്തിച്ച ഹാര്‍വെസ്റ്റ് ടിവി നെറ്റ് വര്‍ക്കിന്റെ സ്ഥാപക ഡയ­റ­ക്ടര്‍ ബിബി ജോര്‍ജ് Read more about ജോയി തുമ്പ­മണ്‍ ഹാര്‍വെസ്റ്റ് യു.­എ­സ്.എ – എസ്.എ ടിവി­യുടെ ചീഫ് എക്‌സി­ക്യൂ­ട്ടീവ് ന്യൂസ് എഡി­റ്റര്‍[…]

സാബു സ്കറിയ ഫോമയുടെ മിഡ്­അറ്റ്‌ലാന്റിക് റീജണല്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി

ഫിലഡല്‍ഫിയ: ജൂലൈ മാസത്തില്‍ മയാമിയില്‍ വെച്ച് സംഘടിപ്പിക്കുന്ന ഫോമയുടെ നാഷണല്‍ കണ്‍വന്‍ഷനോടനുബന്ധിച്ചു നടത്തപ്പെടുന്ന തെരഞ്ഞെടുപ്പില്‍ മിഡ്­ അറ്റ്‌ലാന്റിക് റീജിയന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ആയി മലയാളി അസ്സോസ്സിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയ (മാപ്പ്) സാബു സ്കറിയയെ നോമിനേറ്റ് ചെയ്തു. പ്രസിഡന്റ് ഏലിയാസ് പോളിന്റെ അധ്യക്ഷതയില്‍ കൂടിയ മാപ്പിന്റെ മാനേജിങ്ങ് കമ്മിറ്റി യോഗം സാബു സ്കറിയയുടെ സ്ഥാനാര്‍ഥിത്വത്തെ ഒന്നടങ്കം അനുകൂലിച്ചു. ഒരു മികച്ച സംഘാടകന്‍ എന്ന നിലയില്‍ നിരവധി തവണ തന്റെ പ്രവര്‍ത്തന മികവ് തെളിയിച്ചിട്ടുള്ള സാബു സ്കറിയയുടെ Read more about സാബു സ്കറിയ ഫോമയുടെ മിഡ്­അറ്റ്‌ലാന്റിക് റീജണല്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി[…]

എന്‍.ജെ. ജോസഫ് (കുഞ്ഞാപ്പുകുട്ടി- 88) നിര്യാതനായി

കല്ലൂര്‍ക്കാട്: കോതമംഗലം രൂപതയില്‍പ്പെട്ട കല്ലൂര്‍ക്കാട് സെന്റ് അഗസ്റ്റിന്‍സ് ചര്‍ച്ച് ഇടവകാംഗമായ എന്‍.ജെ. ജോസഫ് (കുഞ്ഞാപ്പുകുട്ടി- 88) നെടുങ്കല്ലേല്‍ 2016 ജനുവരി 27-ന് ബുധനാഴ്ച വൈകിട്ട് 10.30-ന് നിര്യാതനായി. ന്യൂയോര്‍ക്കില്‍ സ്ഥിരതാമസക്കാരനായ ജോസ് നെടുങ്കല്ലേലിന്റെ സഹോദരി പരേതയായ അന്നക്കുട്ടിയാണ് ഭാര്യ. സംസ്‌കാര ശുശ്രൂഷകള്‍ ജനുവരി 30-നു ശനിയാഴ്ച 10.30-നു കല്ലൂര്‍ക്കാട് സെന്റ് അഗസ്റ്റിന്‍സ് ചര്‍ച്ചില്‍. മൂവാറ്റുപുഴ നിര്‍മ്മലാ കോളജിന്റെ സ്ഥാപകനും, പ്രസ്തുത കോളജിന്റെ പ്രഥമ പ്രിന്‍സിപ്പാളുമായിരുന്ന ദിവംഗതനായ മോണ്‍സിഞ്ഞോര്‍ തോമസ് നെടുങ്കല്ലേലിന്റെ മരുമകനുമായിരുന്നു പരേതന്‍. കല്ലൂര്‍ക്കാട് മുന്‍ പഞ്ചായത്ത് Read more about എന്‍.ജെ. ജോസഫ് (കുഞ്ഞാപ്പുകുട്ടി- 88) നിര്യാതനായി[…]

നഴ്‌സുമാരുടെ അവസ്ഥ പഠിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കണമെന്നു സുപ്രീംകോടതി

ന്യൂഡല്‍ഹി: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ അവസ്ഥ പരിശോധിക്കുന്നതിനു വിദഗ്ധ സമിതി രൂപീകരിക്കാന്‍ കേന്ദ്രത്തിനു സുപ്രീംകോടതി നിര്‍ദേശം. എല്ലാ സംസ്ഥാനങ്ങളിലെയും നഴ്‌സുമാരുടെ ശമ്പള, വേതന വ്യവസ്ഥയെ കുറിച്ചു പരിശോധിക്കണം. നാലാഴ്ചയ്ക്കുള്ളില്‍ സമിതി രൂപീകരിക്കുകയും ആറ് മാസത്തിനുള്ളില്‍ വ്യവസ്ഥാപിതമായ ശമ്പളവും ആനുകുല്യങ്ങളും നല്‍കുന്നതിനു മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്യണമെന്നും ജസ്റ്റീസുമാരായ അനില്‍ ആര്‍. ദവെ, ശിവകീര്‍ത്തി സിംഗ്, എ.കെ. ഗോയല്‍ എന്നിവരുടെ ബെഞ്ച് നിര്‍ദേശിച്ചു. സര്‍ട്ടിഫിക്കറ്റുകള്‍ അടക്കമുള്ളവ പിടിച്ചുവച്ച് ആശുപത്രികളിലും നഴ്‌സിംഗ് ഹോമുകളിലും നഴ്‌സുമാരെ പീഡിപ്പിക്കുകയാണെന്നു ചൂണ്ടിക്കാട്ടി ട്രെയിന്‍ഡ് നഴ്‌സസ് Read more about നഴ്‌സുമാരുടെ അവസ്ഥ പഠിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കണമെന്നു സുപ്രീംകോടതി[…]

ചൂടിനു മേല്‍ ചൂടെല്‍ക്കാന്‍ സോളാര്‍

ഡി.വൈ.എഫ്.ഐ മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷം; ലാത്തിച്ചാര്‍ജ് 02:34 29/01/2016 തിരുവനനന്തപുരം: ഭരണ സര്‍ക്കാറിന്റെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്കും ജില്ലാ കലക്ടറേറ്റുകളിലേക്കും ഡി.വൈ.എഫ്.ഐ നടത്തിയ മാര്‍ച്ചില്‍ കനത്ത സംഘര്‍ഷം. ജില്ലയില്‍ പൊലീസും സമരക്കാരും ഏറ്റുമുട്ടി. കല്ലേറിലും ലാത്തിച്ചാര്‍ജിലും നിരവധി പൊലീസുകാര്‍ക്കും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്‍പില്‍ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകവും ഗ്രനേഡും ജലപീരങ്കിയും പ്രയോഗിച്ചു. പൊലീസ് വാഹനങ്ങള്‍ക്ക് നേരെ ആക്രമണം നടത്താന്‍ തിരിഞ്ഞ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് Read more about ചൂടിനു മേല്‍ ചൂടെല്‍ക്കാന്‍ സോളാര്‍[…]