നാമം എക്‌സലന്‍സ് അവാര്‍ഡ് നൈറ്റ് ഒരുക്കങ്ങള്‍ മുന്നേറുന്നു.

ന്യുജേഴ്‌സി: പ്രവാസി ജീവിതത്തില്‍ വേറിട്ട പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു നീങ്ങുന്ന പ്രമുഖ സാംസ്‌കാരിക സംഘടനയായ ‘നാമം’ മാര്‍ച്ച് 19ന് നടത്തുന്ന എക്‌സലന്‍സ് അവാര്‍ഡ് നൈറ്റ് അതിഗംഭീരമാക്കാനുളള ഒരുക്കങ്ങള്‍ മുന്നോറുന്നു. പരിപാടിയില്‍ പങ്കെടുക്കാനെത്തുന്നവരെ സ്വാഗതം ചെയുന്നതിനായുള്ള റിസപ്ഷന്‍ കമ്മിറ്റിയില്‍ സുനില്‍ രവീന്ദ്രന്‍, സന്തോഷ് മേനോന്‍, അമൃത സഞ്ജയ് , സിജി ആനന്ദ്, ഉഷ മേനോന്‍, സുമേഷ് നായര്‍ എന്നിവരാണുള്ളത്. അവാര്‍ഡ് നിശയില്‍ പങ്കെടുക്കാനെത്തുന്ന ഓരോ വ്യക്തിയെയും പ്രത്യേക പരിഗണനയോടെ സ്വീകരിക്കുകയും ഏറ്റവും നല്ലൊരനുഭവം സമ്മാനിക്കുകയും ചെയ്യുമെന്നും പ്രോഗ്രാം കണ്‍വീനര്‍ സജിത് Read more about നാമം എക്‌സലന്‍സ് അവാര്‍ഡ് നൈറ്റ് ഒരുക്കങ്ങള്‍ മുന്നേറുന്നു.[…]

മുഖ്യമന്ത്രിക്ക് 1.90 കോടിയും ആര്യാടന് 40 ലക്ഷവും നല്‍കിയെന്ന് സരിതയുടെ മൊഴി

കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഒരു കോടി 90 ലക്ഷം രൂപയും വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിന് രണ്ട് തവണയായി 40 ലക്ഷം രൂപയും കൈക്കൂലി കൊടുത്തെന്ന് സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ സോളാര്‍ കമീഷന് മൊഴി നല്‍കി. മുഖ്യമന്ത്രിക്ക് കൊടുക്കാനായി തോമസ് കുരുവിളയുടെ പക്കല്‍ ഡല്‍ഹി ചാന്ദ്‌നി ചൗക്കില്‍ വെച്ച് ഒരു കോടി 10 ലക്ഷം രൂപ നല്‍കി. 80 ലക്ഷം രൂപ തിരുവനന്തപുരത്തെ വസതിയിലും എത്തിച്ചു. ആര്യാടെന്റ ഔദ്യോഗിക വസതിയായ മന്‍മോഹന്‍ ബംഗ്ലാവില്‍ Read more about മുഖ്യമന്ത്രിക്ക് 1.90 കോടിയും ആര്യാടന് 40 ലക്ഷവും നല്‍കിയെന്ന് സരിതയുടെ മൊഴി[…]

ബോളിവുഡും കടന്ന് ധനുഷ് ഹോളിവുഡിലേക്ക്

തമിഴ് സൂപ്പര്‍താരം ധനുഷ് ഹോളിവുഡിലേക്ക്. ഇറാന്‍ ഫഞ്ച് സംവിധാകനായ മര്‍ജാനെ സത്രാപി സംവിധാനം ചെയ്യുന്ന ‘ദ എക്‌സ്ട്രാ ഓര്‍ഡിനറി ജേര്‍ണി ഓഫ് ദ് ഫക്കീര്‍ ഹു ഗോട്ട് ട്രാപ്പ്ഡ്’ ഇന്‍ ആന്‍ ഇകിയ കബേര്‍ഡ് എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് ധനുഷ് അഭിനയിക്കുന്നത്. കില്‍ ബില്‍ ഫെയിം ഉമ തുര്‍മന്‍, അലക്‌സാന്‍ഡ്ര ദദാരിയോ എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാനകഥാപാത്രങ്ങള്‍. ഫ്രാന്‍സ്, ഇറ്റലി എന്നിവിടങ്ങളാകും ലൊക്കേഷന്‍.

16 വര്‍ഷത്തിനു ശേഷം ഇന്ദുചൂഢന്‍ വീണ്ടും; ആവേശത്തിരയില്‍ ആരാധകര്‍

16 വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇന്ദുചൂഢന്‍ വിണ്ടുമെത്തിയപ്പോള്‍ ആ വരവിനെ ആഘോഷമാക്കി ആരാധകര്‍. മോഹന്‍ലാല്‍ ആരാധകരുടെ ആവശ്യപ്രകാരം മോഹന്‍ലാല്‍ നായകനായ നരസിംഹം ഇന്നലെ തിയേറ്ററുകളില്‍ വീണ്ടും പ്രദര്‍ശനത്തിന് എത്തിയപ്പോള്‍ ഗംഭീര വരവേല്‍പ്പാണ് തിയേറ്ററുകളില്‍ ലഭിച്ചത്. ആരാധകരുടെ നേതൃത്വത്തില്‍ ആറ് ജില്ലകളിലെ ഓരോ തിയേറ്ററുകളിലാണ് റിപ്പബ്ലിക് ദിനത്തില്‍ നരസിംഹം വീണ്ടും പ്രദര്‍ശനത്തിന് എത്തിയത്. എറണാകുളം സവിത, ആലപ്പുഴ സാസ് ശാന്തി, തൃശൂര്‍ രാംദാസ്, കോട്ടയം അനുപമ, കണ്ണൂര്‍ എന്‍.എസ്, പത്തനംതിട്ട എന്നിവിടങ്ങളിലായിരുന്നു പ്രദര്‍ശനം നടന്നത്.

ഹോളിവുഡ് നടന്‍ അബെ വിഗോഡ അന്തരിച്ചു

11:04AM 27/01/2016 ന്യൂയോര്‍ക്ക്: ഗോഡ്ഫാദര്‍ എന്ന സിനിമയിലെ സാല്‍ ടെസിയോ എന്ന കഥാപാത്രത്തിലൂടെയും ബേര്‍ണെ മില്ലര്‍ ടെലിവിഷന്‍ പരമ്പരയിലൂടെയും പ്രശസ്തനായ ഹോളിവുഡ് നടന്‍ അബെ വിഗോഡ (94) അന്തരിച്ചു. അബെയുടെ മകള്‍ കരോള്‍ വിഗോഡയാണ് മരണവിവരം മാധ്യമങ്ങളെ അറിയിച്ചത്. ദി ഡോണ്‍ ഈസ് ഡെഡ്, ഹാവിങ് ബേബീസ്, നോര്‍ത്ത്, ലവ് ഈസ് ഓള്‍ ദെയര്‍ ഈസ്, ഗോള്‍ഡ് ബര്‍ഗര്‍ എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധയമായ ചിത്രങ്ങളാണ്.

പ്രാചീന സിനഗോഗ് ഓര്‍മ്മകളില്‍ മാത്രം

ആര്‍. ജ്യോതിലക്ഷ്മി ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കുന്ന ജൂതപളളികളാല്‍ പ്രശസ്തിയാര്‍ജിച്ചതാണ് മട്ടാന്‍ഞ്ചേരി. എന്നാല്‍ മട്ടാന്‍ഞ്ചേരി എന്ന് കേള്‍ക്കുമ്പോള്‍ ഇന്നത്തെ തലമുറക്ക് ആദ്യം മനസ്സില്‍ തെളിയുന്നത് ബിഗ്ബിയും, സാഗര്‍ ഏലിയാസ് ജാക്കിയുമാണ്. ഒരു കാലഘട്ടത്തില്‍ കൊച്ചി അടക്കിവാണിരുന്ന കൂട്ടരായിരുന്നു ജൂതന്മാര്‍. മട്ടാന്‍ഞ്ചേരിയിലെ പരദേശി സിനഗോഗ് ഇന്ന് ലോകത്തിലെ ധാരാളം ആളുകള്‍ വന്നുപോകുന്ന ഒരു ടൂറിസ്റ്റ ജൂതപളളിയാണ്. ഈ പളളിയില്‍ നിന്നും വളരെ കുറച്ച് മീറ്ററുകള്‍ മാത്രമായി നില നിന്നക്കുന്ന മറ്റോരു പളളിയുണ്ട് , പതിനാറാം നൂറ്റാണ്ടില്‍ പണി കഴിപ്പിച്ച കടവുംഭാഗം Read more about പ്രാചീന സിനഗോഗ് ഓര്‍മ്മകളില്‍ മാത്രം[…]

പാത ഇരട്ടിപ്പിക്കല്‍: കോട്ടയം വഴി ട്രെയിന്‍ ഗതാഗതത്തിനു നിയന്ത്രണം

27/01/2016 കോട്ടയം:വൈക്കംറോഡില്‍ പാത ഇരട്ടിപ്പിക്കലിനെ തുടര്‍ന്ന് കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം. എറണാകുളം കായംകുളം പാസഞ്ചര്‍ (രാവിലെ 11.30 എ.എം), വൈകിട്ടത്തെ കായംകുളംഎറണാകുളം പാസഞ്ചര്‍, കൊല്ലംഎറണാകുളം മെമു (2.40 പി.എം) എന്നിവ റദ്ദാക്കി. മംഗലാപുരംനാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ്, കന്യാകുമാരിമുംബൈ എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടും. ഈ ട്രെയിനുകള്‍ക്ക് എറണാകുളം ജംങ്ഷന്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നീ സ്‌റ്റേഷനുകളില്‍ പ്രത്യേക സ്‌റ്റോപ്പ് അനുവദിക്കും. ഹൈദരാബാദ്തിരുവനന്തപുരം ശബരി എക്‌സ്പ്രസ് രണ്ട് മണിക്കൂറും ലോകമാന്യതിലക്‌കൊച്ചുവേളി എക്‌സ്പ്രസ് Read more about പാത ഇരട്ടിപ്പിക്കല്‍: കോട്ടയം വഴി ട്രെയിന്‍ ഗതാഗതത്തിനു നിയന്ത്രണം[…]

മന്ത്രിസ്ഥാനം രാജിയില്‍ നിന്നും പിന്നോട്ടില്ലെന്ന് കെ ബാബു

തിരുവനന്തപുരം: രാജി എന്ന ഉറച്ച തീരുമാനത്തില്‍ തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് കെ ബാബു. അധികാര കസേരയിലേക്ക് തിരിച്ചെത്താന്‍ വ്യക്തിപരമായി ആഗ്രഹമില്ലെന്നും അദ്ദേഹം പരാമര്‍ശിച്ചു. ഹൈക്കോടതിയില്‍ നിന്നും അനുകൂല നിലപാട് ഉണ്ടായാല്‍ ബാക്കി കാര്യങ്ങളില്‍ തീരുമാനം എടുക്കേണ്ടത് പാര്‍ട്ടിയും സര്‍ക്കാരുമാണെന്നും ബാബു പറഞ്ഞു. ധാര്‍മികത ഇല്ലാത്ത കാര്യങ്ങളാണ് പ്രതിപക്ഷം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് കോടതിയുടെ വിമര്‍ശനം കേള്‍ക്കേണ്ടി വന്നതോടെയാണ് കെ ബാബു ശനിയാഴ്ച രാജി വച്ചത്. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയെങ്കിലും അദ്ദേഹം ഗവര്‍ണര്‍ക്ക് ഇന്ന് Read more about മന്ത്രിസ്ഥാനം രാജിയില്‍ നിന്നും പിന്നോട്ടില്ലെന്ന് കെ ബാബു[…]

അരുണാചല്‍ പ്രദേശില്‍ ഇനി രാഷ്ട്രപതി ഭരണം

ന്യൂഡല്‍ഹി: കേന്ദ്രത്തിന്റെ ശുപാര്‍ശയായ അരുണാചല്‍ പ്രദേശില്‍ രാഷ്ട്രപതി ഭരണത്തിനുള്ള അംഗീകരിച്ചു രാഷ്ട്രപതി പ്രണബ് മുഖര്‍ജി ശരിവച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗമാണ് രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്ത് കത്ത് കൈമാറിയത്. അതേസമയം ശുപാര്‍ശ അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് ഭരണകക്ഷിയായ കോണ്‍ഗ്രസിന്റെ പ്രതിനിധിസംഘം രാഷ്ട്രപതിക്ക് നിവേദനം നല്‍കിയിരുന്നു. അരുണാചല്‍ പ്രദേശില്‍ രാഷ്രടപതി ഭരണം ഏര്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്തതിന്റെ കാരണമെന്തെന്ന് രാഷ്ട്രപതി കേന്ദ്ര സര്‍ക്കാരിനോട് തിരക്കിയത് ശ്രദ്ധേയമായി. ഇതിന് പിന്നാലെയാണ് ശുപാര്‍ശയ്ക്ക് രാഷ്ട്രപതി അംഗീകാരം നല്‍കിയത്. ശുപാര്‍ശ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് Read more about അരുണാചല്‍ പ്രദേശില്‍ ഇനി രാഷ്ട്രപതി ഭരണം[…]

ആസ്‌ട്രേലിയന്‍ ഓപ്പണ്‍: സാനിയ ഹിംഗിസ് സഖ്യം സെമിയില്‍

27/01/2016 മെല്‍ബണ്‍: ആസ്‌ട്രേലിയന്‍ ഓപ്പണ്‍സ്സില്‍ സാനിയ മിര്‍സ മാര്‍ട്ടിന ഹിംഗിസ് സഖ്യം വിജയം കുറിച്ചു . ക്വാര്‍ട്ടറില്‍ ജര്‍മന്‍ അമേരിക്കന്‍ ജോഡികളായ അന്ന ലെന ഗ്രോയിന്‍ഫെല്‍ഡ് കോകോ വാന്‍ഡെവഗ് സഖ്യത്തെ സാനിയ ഹിംഗിസ് സഖ്യം തോല്‍പിച്ചു. ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്കായിരുന്നു ഇവരുടെ വിജയം. സ്‌കോര്‍ 64, 46, 61. മത്സരം ഒരു മണിക്കൂര്‍ 37 മിനിറ്റ് നീണ്ടു നിന്നു. ഇന്തോസ്വിസ് സഖ്യത്തിന്റെ തോല്‍വി അറിയാതെയുള്ള 34ാം മത്സരമാണിത്.