പത്താന്‍കോട്ട് ഭീകരാക്രമണ ആരുടേയും പേര് ഉള്‍പ്പെടുത്താതെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു

12:19pm 19/2/2016 ഇസ്ലാമാബാദ്: പത്താന്‍കോട്ട് ഭീകരാക്രമണ കേസില്‍ പാകിസ്താന്‍ ആരുടേയും പേര് പരാമര്‍ശിയ്ക്കാതെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ഭീകരരുടെ ആരുടെയും പേരുകള്‍ എഫ്.ഐ.ആറില്‍ പരാമര്‍ശിക്കാതെയാണ് രജിസ്റ്റര്‍ കേസ് ചെയ്തിരിക്കുന്നതെന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്. ഇതിനിടയില്‍ രണ്ടു പേര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ടെങ്കിലും ഇവരുടെ പേരുകളും എഫ്.ഐ.ആറില്‍ ഇല്ലെന്നാണ് വിവരം. സെക്ഷന്‍ 302, 309, 301 വകുപ്പുകള്‍ പ്രകാരവും തീവ്രവാദ വിരുദ്ധ നിയമ പ്രകാരവും ഗുജ്റന്‍വാല പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഭീകരാക്രമണ കേസില്‍ ഇതുവരെ ആരെയും Read more about പത്താന്‍കോട്ട് ഭീകരാക്രമണ ആരുടേയും പേര് ഉള്‍പ്പെടുത്താതെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു[…]

ടെക്‌നോപാര്‍ക്കിന് മുന്‍പില്‍ അപകടം :ഒരു സ്ത്രീ മരിച്ചു

12:10 pM 19/02/2016 തിരുവനന്തപുരം: കഴക്കൂട്ടം ടെക്‌നോപാര്‍ക്കിന് മുന്‍പില്‍ വാഹനമിടിച്ച് സ്ത്രീ മരിച്ചു. കഴക്കൂട്ടം കുഴിവിള സ്വദേശി അനില (52) ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ ഇതേസ്ഥലത്ത് വാഹനപകടത്തില്‍ യുവാവ് മരിച്ചിരുന്നു.

സ്വര്‍ണവില; പവന് 20,920 രൂപ

12:07 pM 19/02/2016 കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില പവന് 20,920 രൂപയും ഗ്രാമിന് 2,615 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്. വെള്ളിയാഴ്ചയാണ് പവന്‍ വില 21,080ല്‍ നിന്ന് 20,920 രൂപയിലേക്ക് ഉയര്‍ന്നത്.

കനയ്യ ജാമ്യം കീഴ്‌ക്കോടതിയെ സമീപിക്കണമെന്ന് സുപ്രീംകോടതി

12:03 pM 19/02/2016 ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. ജാമ്യത്തിനായി ഹൈകോടതിയെയോ വിചാരണകോടതിയെയോ സമീപിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. ജാമ്യാപേക്ഷ ആദ്യം സമര്‍പ്പിക്കേണ്ടത് വിചാരണ കോടതിയിലാണ്. തള്ളിയാല്‍ മാത്രം മേല്‍ക്കോടതികളെ സമീപിക്കാം. കീഴ്‌ക്കോടതികളില്‍ ഹര്‍ജി സമര്‍പ്പിക്കാത്തതിനാല്‍ സുപ്രീംകോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നും കോടതി നിരീക്ഷിച്ചു. എല്ലാ കോടതിയിലും സുരക്ഷാപ്രശ്‌നം ഉണ്ടെന്ന ഹരജിയിലെ വാദം അംഗീകരിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

സി.ഐ രാജന്‍ സക്കറിയയായി മമ്മൂക്ക; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

10:15am 19/02/2016 ഇപ്പോള്‍ മമ്മൂക്കയാണ് സോഷ്യല്‍മീഡിയയിലെ താരം. രഞ്ജി പണിക്കരുടെ മകന്‍ നിതിന്‍ രഞ്ജി പണിക്കര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ താരത്തിന്റെ പൊലീസ് വേഷം കണ്ട് ത്രില്ലടിച്ചിരിക്കുകകയാണ് ആരാധകര്‍. സി.ഐ രാജന്‍ സക്കറിയ എന്ന ശക്തമായ പോലീസ് വേഷമാണ് മമ്മുക്ക ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ശരത്കുമാറിന്റെ മകള്‍ വരലക്ഷ്മിയാണ് നായിക. വരലക്ഷമിയുടെ ആദ്യ മലയാള സിനിമയാണിത്. രണ്‍ജി പണിക്കറും ആന്റോ ജോസഫും ചേര്‍ന്നാണ് നിര്‍മാണം. ബാംഗ്ലൂരിലെ ബംഗാരപേട്ടിലാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്.

കസ്റ്റഡിയില്‍ ഇരുന്നു തന്റെ മകന്‍ മരിച്ചാല്‍ ആരാണ് സമാധാനം പറയുക? കനയ്യയുടെ മാതാവ്

10:13am 19/02/2016 ന്യൂഡല്‍ഹി: ജയിലിലെ കസ്റ്റഡിയില്‍ മകന്‍ മരിച്ചാല്‍ ആര് ഉത്തരം പറയുമെന്ന് കനയ്യകുമാറിന്റെ മാതാവ് മീനാദേവി. താന്‍ ദേശവിരുദ്ധന്റെ അമ്മയല്ല. എന്നാല്‍ ജീവന്‍ നഷ്ടപ്പെട്ടതിന് ശേഷം അവന്‍ കുറ്റക്കാരനല്ലെന്ന് തെളിയുന്നതുകൊണ്ട് എന്ത് പ്രയോജനമാണുണ്ടാവുക? മകന്‍ രാജ്യദ്രോഹിയാണെന്ന് മുദ്രകുത്തി കനയ്യക്കെതിരെ അദ്ഭുതപ്പെടുത്തുന്ന വേഗത്തില്‍ നടപടികളെടുത്ത പൊലീസിന് അവനെ ആക്രമിച്ചവരെ അറസ്റ്റ് കഴിയാത്തതെന്തുകൊണ്ടാണ്? കഴിഞ്ഞ ദിവസം പട്യാല ഹൗസ് കോടതിയിലുണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് മീനാദേവിയുടെ ചോദ്യങ്ങള്‍. മാസം 3,500 രൂപ വരുമാനമുള്ള അംഗന്‍വാടി ജീവനക്കാരിയാണ് മീനാദേവി. പക്ഷാഘാതം ബാധിച്ച് Read more about കസ്റ്റഡിയില്‍ ഇരുന്നു തന്റെ മകന്‍ മരിച്ചാല്‍ ആരാണ് സമാധാനം പറയുക? കനയ്യയുടെ മാതാവ്[…]

ഹര്‍ദിക് പട്ടേല്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി

10:09am 19/2/2016 അഹമ്മദാബാദ്: പട്ടേല്‍ സമരനേതാവ് ഹര്‍ദിക് പട്ടേല്‍ ജയിലില്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി . സൂററ്റ് ജയിലിലാണ് അദ്ദേഹമുള്ളത്. 18 മുതല്‍ നിരാഹാര സമരം ആരംഭിക്കുമെന്ന് അറിയിച്ച് ഹര്‍ദിക് ജയില്‍ സൂപ്രണ്ട് ആര്‍.എന്‍.പാണ്ഡേയ്ക്ക് കത്ത് നല്‍കിയിരുന്നു. രാജ്യദ്രോഹ കുറ്റം ചുമത്തിയാണ് ഹര്‍ദിക്കിനെയും മറ്റ് സമര നേതാക്കളെയും ജയിലില്‍ അടച്ചിരിക്കുന്നത്. സമര നേതാക്കളെ പുറത്തുവിടണമെന്നും സംവരണം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് നിരാഹാര സമരം. ഇന്നലെ മുതലാണ് ഹര്‍ദിക്ക് നിരാഹാര സമരം ആരംഭിച്ചത്. ഇന്നലെ പുലര്‍ച്ചേ മുതല്‍ ഹര്‍ദിക് Read more about ഹര്‍ദിക് പട്ടേല്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി[…]

സുരേഷ്ഗോപിയും മുകേഷും രാഷ്ട്രീയത്തില്‍ നേര്‍ക്കു നേര്‍ മത്സരിക്കുമോ?

10:02am 19/2/2016 തിരുവനന്തപുരം: സിനിമയില്‍ രാഷ്ട്രിയം കളിക്കാം , എന്നാല്‍ സിനിമാക്കാര്‍ക്ക് രാഷ്ട്രയത്തില്‍ ഇറങ്ങിയാല്‍ വിജയ സാധ്യത പരിമിതമാണ് . ഗണേശ്, ഇന്നസെന്റ് തുടങ്ങിയ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ് സിനിമയ്ക്ക് പുറത്തുള്ള രാഷ്ട്രീയത്തില്‍ വിജയം നേടിയവര്‍. എന്നാല്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷവും ബിജെപിയും തങ്ങളുടെ സഹയാത്രികരായ സിനിമാക്കാരില്‍ ചിലരെ രംഗത്ത് ഇറക്കുമെന്നാണ് അണിയറയില്‍ കേള്‍ക്കുന്ന ശ്രുതി. സിനിമയില്‍ ജനസേവകനയും നല്ലവനായും ഒട്ടേറെ കഥാപാത്രങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റിയ സൂപ്പര്‍താരം സുരേഷ്ഗോപിയും നായകനടനായി തിളങ്ങുകളും സഹ നടനായി ശ്രദ്ധേയമായ Read more about സുരേഷ്ഗോപിയും മുകേഷും രാഷ്ട്രീയത്തില്‍ നേര്‍ക്കു നേര്‍ മത്സരിക്കുമോ?[…]

ബെക്കന്‍ ബോവര്‍ക്കെതിരെ ഫിഫ നടപടി

09:55am 19/2/2016 സൂറിക്: ജര്‍മന്‍ ഫുട്ബാള്‍ ഇതിഹാസം ഫ്രാന്‍സ് ബെക്കന്‍ബോവര്‍ക്കെതിരെ ഫിഫ എത്തിക്‌സ് കമ്മിറ്റിയുടെ നടപടി. അഴിമതി അന്വേഷണത്തില്‍ സഹകരിച്ചില്ല എന്നാരോപിച്ച് അദ്ദേഹത്തെ താക്കീത് ചെയ്യുകയും 7000 സ്വിസ് ഫ്രാങ്ക് (7055 ഡോളര്‍) പിഴചുമത്തുകയും ചെയ്തു. 2018, 2022 ഫിഫ ലോകകപ്പ് വേദി ലേലം ചെയ്തതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും ബെക്കന്‍ബോവര്‍ സഹകരിച്ചില്‌ളെന്നാണ് എത്തിക്‌സ് കമ്മിറ്റി കുറ്റപ്പെടുത്തുന്നത്. നേരിട്ടുള്ള ചോദ്യംചെയ്യലിലും എഴുതിനല്‍കിയ ചോദ്യങ്ങള്‍ക്കുമൊന്നും മറുപടി നല്‍കാന്‍ തയാറായില്‌ളെന്നും എത്തിക്‌സ് പാനല്‍ വ്യക്തമാക്കി. 2006 ലോകകപ്പ് ജര്‍മനിക്ക് Read more about ബെക്കന്‍ ബോവര്‍ക്കെതിരെ ഫിഫ നടപടി[…]

മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ ഫെബ്രുവരി സമ്മേളനം

09:50am 19/2/2016 മണ്ണിക്കരോട്ട് ഹ്യൂസ്റ്റന്‍: ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റനിലെ ഭാഷാസ്നേഹികളുടെയും എഴുത്തുകാരുടെയും സംയുക്ത സംഘടനയായ, ‘മലയാള ബോധവത്ക്കരണവും ഭാഷയുടെ വളര്‍ച്ചയും ഉയര്‍ച്ചയും’ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ‘മലയാളം സൊസൈറ്റി ഓഫ് അമേരിക്ക’യുടെ ഈ വര്‍ഷത്തെ (2016) ഫെബ്രുവ്രി സമ്മേളനം 14-നു വൈകീട്ട് 4 മണിയ്ക്ക് സ്റ്റാഫറ്ഡിലെ ഏബ്രഹാം & കമ്പനി റിയല്‍ എസ്റ്റേറ്റ് ഓഫിസ് ഹാളില്‍ സമ്മേളിച്ചു. വിവിധ വിഷയങ്ങളെക്കുറിച്ച് സമ്മേളനത്തില്‍ ചര്‍ച്ചചെയ്തു. മലയാളം സൊസൈറ്റിയുടെ പ്രസിഡന്റ് ജോര്‍ജ് മണ്ണിക്കരോട്ട് അധ്യക്ഷത വഹിച്ച സമ്മേളനം, ഈ മാസം 13-ന് അന്തരിച്ച Read more about മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ ഫെബ്രുവരി സമ്മേളനം[…]