വായില്‍ 138 പെന്‍സിലുകള്‍; റെക്കോര്‍ഡ് പ്രകടനവുമായി 19കാരന്‍

6:57pm 3/2/2016 കാഠ്മണ്ഡു: നേപ്പാളില്‍ 19കാരന്‍ തന്റെ വായില്‍ 138 പെന്‍സിലുകള്‍ കൊള്ളിച്ചത്. റെക്കോര്‍ഡുകള്‍ ഭേദിച്ച് കൊണ്ടായിരുന്നു യുവാവിന്റെ പ്രകടനം. രാജ താപ്പ എന്ന 19കാരനാണ് ഏറ്റവും വീതി കൂടിയ വായ എന്ന അവകാശവാദവുമായി ഈ പ്രകടനം നടത്തിയത്. ഇന്ത്യയില്‍ നിന്നുള്ള ദിനേശ് ശിവ്‌നാഥ് ഉപാദ്ധ്യയുടെ റെക്കോര്‍ഡാണ് രാജ മറികടന്നത്. 92 പെന്‍സിലുകള്‍ വായില്‍ കൊള്ളിക്കാനെ ദിനേശിന് സാധിച്ചിരുന്നൊള്ളു. രാജയുടെ പ്രകടനം പെന്‍സിലില്‍ മാത്രം ഒതുങ്ങുന്നതല്ല. കത്തിച്ച 32 മെഴുകു തിരികള്‍ രാജ വായിക്കുള്ളിലാക്കും. വിചിത്രമായ കാര്യങ്ങള്‍ Read more about വായില്‍ 138 പെന്‍സിലുകള്‍; റെക്കോര്‍ഡ് പ്രകടനവുമായി 19കാരന്‍[…]

പ്രധാനമന്ത്രിയുടെ വാഹനത്തിനു നേരെ ചെടിച്ചട്ടി എറിഞ്ഞ സ്ത്രീ കസ്റ്റഡിയില്‍

6:50pm 3/2/2016 ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വാഹനത്തിനു നേരെ ആക്രമണം. പ്രധാനമന്ത്രിയുടെ വാഹനം കടത്തിവിടില്ലെന്ന് പറഞ്ഞ് നടുറോഡില്‍ നിന്ന സ്ത്രീ പ്രധാനമന്ത്രിയുടെ വാഹന വ്യൂഹത്തിനു നേരെ ചെടിച്ചട്ടി വലിച്ചെറിയുകയായിരുന്നു. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയായിരുന്നു. വിജയ് ചൗക്കിലൂടെ പ്രധാനമന്ത്രിയുടെ കടന്നുപോകവേയാണ് അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. പ്രധാനമന്ത്രിയെ നേരിട്ട് കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു സ്ത്രീയുടെ പ്രതിഷേധം. ഇതിനായി പ്രധാനമന്ത്രിയുടെ ഓഫീസിന് പുറത്ത് റോഡില്‍ ധര്‍ണ്ണ ഇരിക്കുകയായിരുന്നു ഇവര്‍. ഇതിനിടെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം അവിടേയ്ക്ക് എത്തിയെങ്കിലും വഴിമാറാന്‍ തയ്യാറാകാതിരുന്ന Read more about പ്രധാനമന്ത്രിയുടെ വാഹനത്തിനു നേരെ ചെടിച്ചട്ടി എറിഞ്ഞ സ്ത്രീ കസ്റ്റഡിയില്‍[…]

ട്രെയിനില്‍ അക്രമിയെ നേരിട്ട ‘പെണ്‍ സിംഹം’

3/2/2016 മുംബൈ: ട്രെയിനില്‍ ലേഡീസ് കംപാര്‍ട്ട്‌മെന്റില്‍ യുവതികളെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെ ‘പെണ്‍ സിംഹം’കീഴടക്കി . മുംബൈയിലെ ദഹാനു ചര്‍ച്ച്‌ഗേറ്റ് ഫാസ്റ്റ് ലോക്കല്‍ ട്രെയിനിലാണ് സംഭവം.റയില്‍വേ പോലീസ് ജീവനക്കാരിയായ സംഗീത ദുബൈ എന്ന യുവതിയാണ് അതിക്രമം നടത്തിയ യുവാവിനെ കീഴ്‌പ്പെടുത്തി സഹയാത്രികയെ രക്ഷിച്ചത്. പൊലീസ് ആസഥാനത്തേക്ക് ചില രേഖകള്‍ എത്തിക്കാനുള്ള പതിവു യാത്രയിലായിരുന്നു സംഗീത. സെക്കന്‍ഡ് ക്ലാസ് കംപാര്‍ട്ട്‌മെന്റില്‍ സഞ്ചരിക്കവെയാണ് ലേഡീസ് കംപാര്‍ട്ട്‌മെന്റില്‍ നടക്കുന്ന അക്രമം സംഗീതയുടെ ശ്രദ്ധയില്‍പ്പെട്ടത്. ലഹരിക്കടിമപ്പെട്ട ഒരു യുവാവ് ലേഡീസ് കംപാര്‍ട്ട്‌മെന്റില്‍ സ്ത്രീകളെ Read more about ട്രെയിനില്‍ അക്രമിയെ നേരിട്ട ‘പെണ്‍ സിംഹം’[…]

ഡി.ജി.പിക്കെതിരെയുള്ള വി.എസിന്റെ പ്രസ്താവന രാഷ്ട്രീയപ്രേരിതം: ചെന്നിത്തല

6:40pm 03/02/2016 തിരുവനന്തപുരം: ഫേസ്ബുക്ക് ഉപയോഗിച്ചു എന്നതിനെ ചെല്ലി ഡി.ജി.പിക്കെതിരായി പ്രതിപക്ഷനേതാവ് വി.എസ് അച്യുതാതനന്ദന്‍ നടത്തിയ പ്രസ്താവന രാഷ്ട്രീയപ്രേരിതമാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഒരു വ്യക്തി സാമൂഹ്യമാധ്യമം ഉപയോഗിക്കരുതെന്ന് പറയാന്‍ ആര്‍ക്കും അധികാരമില്ലാഅതു വ്യക്തി സ്വാതന്ത്രമാണ്. ഡി.ജി.പി ടി.പി സെന്‍കുമാറും എ.ഡി.ജി.പി ഹേമചന്ദ്രനും പ്രഗത്ഭരായ ഉദ്യോഗസ്ഥരാണ്. സോളാര്‍ രേഖകള്‍ നഷ്ടപ്പെട്ടു എന്ന പരാതിയില്‍ ഫയല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാറിനെ അട്ടിമറിക്കാമെന്ന് ആരും കരുതേണ്ട. അപകീര്‍ത്തിപ്പെടുത്തി യു.ഡി.എഫ് സര്‍ക്കാറിനെ താഴെയിറക്കാന്‍ സാധിക്കില്ലെന്നും ചെന്നിത്തല തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിലാണ് Read more about ഡി.ജി.പിക്കെതിരെയുള്ള വി.എസിന്റെ പ്രസ്താവന രാഷ്ട്രീയപ്രേരിതം: ചെന്നിത്തല[…]

റബര്‍ വിലതകര്‍ച്ച കോട്ടയത്ത് എല്‍.ഡി.എഫ് ഹര്‍ത്താല്‍ ആരംഭിച്ചു

11:15am 3/2/2016 കോട്ടയം: റബര്‍ വിലത്തകര്‍ച്ചയ്ക്ക് എതിരെ എല്‍.ഡി.എഫ് കോട്ടയം ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണു ഹര്‍ത്താല്‍. പാല്‍, പത്രം, മരണം, വിവാഹം, ആശുപത്രി എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രാവിലെ എല്ലാ കേന്ദ്രങ്ങളിലും എല്‍.ഡി.എഫ് പ്രകടനങ്ങള്‍ നടക്കും. റബര്‍വിലത്തകര്‍ച്ചയുടെ രൂക്ഷത ഏറ്റവുമധികം അനുഭവിക്കുന്ന ജില്ലയെന്ന നിലയിലാണു കോട്ടയത്തു ഹര്‍ത്താല്‍ നടത്തുന്നതെന്നും കര്‍ഷകസമൂഹത്തിന്റെ പൂര്‍ണ പിന്തുണ ഹര്‍ത്താലിനുണ്ടെന്നും വിവിധ കര്‍ഷകസംഘടനകളും പിന്തുണ അറിയിച്ചതായും എല്‍.ഡി.എഫ് നേതാക്കള്‍ കഴിഞ്ഞ Read more about റബര്‍ വിലതകര്‍ച്ച കോട്ടയത്ത് എല്‍.ഡി.എഫ് ഹര്‍ത്താല്‍ ആരംഭിച്ചു[…]

ഇത്തവണത്തെ ഓസ്‌കര്‍ അവതാരകയായി പ്രിയങ്ക ചോപ്ര

11:07am 03/02/2016 ന്യൂഡല്‍ഹി: ഓസ്‌കര്‍ പുരസ്‌കാര വേദിയില്‍ അവതാരകയായി ഇത്തവണ ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും. ഫെബ്രുവരി 28ന് നടക്കുന്ന ചടങ്ങില്‍ റ്യാന്‍ ഗോസ്ലിങ്, ചാര്‍ലൈസ് തെറോണ്‍, സ്റ്റീവ് കാരല്‍, ജയേര്‍ഡ് ലെറ്റോ, ലീസ് വിതര്‍സ്പൂണ്‍, ജൂലിയാനെ മൂര്‍ എന്നിവര്‍ക്കൊപ്പമാണ് പ്രിയങ്ക അവതാരകയാവുക. നടിതന്നെയാണ് ട്വിറ്ററിലൂടെ ഈ വിവരം പുറത്തുവിട്ടത്. അമേരിക്കന്‍ ടി.വി ഷോ ‘ക്വാണ്ടികോ’യിലൂടെ ഹോളിവുഡില്‍ പ്രിയങ്ക സാന്നിധ്യമറിയിച്ചിരുന്നു. നിരൂപക ശ്രദ്ധ നേടിയ ബാജിറാവു മസ്താനിയാണ് പ്രിയങ്കയുടെ കഴിഞ്ഞവര്‍ഷത്തെ മികച്ച ഹിറ്റ്.

ഫോമ ട്രഷറര്‍ സ്ഥാനത്തേക്ക് ജോസി കുരിശിങ്കലിന് ഇല്ലിനോയി മലയാളി അസോസിയേഷന്റെ പിന്തുണ

3/2/2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: ഫോമയുടെ 2017 -18 കാലയളവിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ട്രഷറര്‍ സ്ഥാനത്തേക്ക് ശ്രീ ജോസി കുരിശിങ്കല്‍ മത്സരിക്കുകയാണ്. അടുത്ത ഫോമാ സമ്മേളനം ഷിക്കാഗോയില്‍ നടക്കാനുള്ള എല്ലാ സാധ്യതകളും തെളിയുമ്പോള്‍ ട്രഷറര്‍ സ്ഥാനത്തേക്ക് ജോസി കുരിശിങ്കല്‍ തന്നെയാണ് ഉത്തമനായ സ്ഥാനാര്‍ത്ഥിയെന്ന് ഇല്ലിനോയി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സാം ജോര്‍ജ് അറിയിച്ചു. ദീര്‍ഘകാല പൊതുപ്രവര്‍ത്തന പാരമ്പര്യമുള്ള വ്യക്തിത്വമാണ് ശ്രീ ജോസി കുരിശിങ്കല്‍. ഫോമയുടെ ആരംഭകാലം മുതല്‍ ഫോമയുടെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. റീജണല്‍ വൈസ് പ്രസിഡന്റ്, Read more about ഫോമ ട്രഷറര്‍ സ്ഥാനത്തേക്ക് ജോസി കുരിശിങ്കലിന് ഇല്ലിനോയി മലയാളി അസോസിയേഷന്റെ പിന്തുണ[…]

മുന്‍ അംബാസിഡര്‍ ശ്രീനിവാസനെതിരേയുള്ള അക്രമത്തെ കെ.എച്ച്.എന്‍.എ അപലപിച്ചു

3/2/2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: ഉന്നത വിദ്യാഭ്യാസ സമിതി ഉപാധ്യക്ഷനും മുന്‍ അംബാസിഡറുമായ ടി.പി. ശ്രീനിവാസനെ ഒരുപറ്റം എസ്.എഫ്.ഐ വിദ്യാര്‍ത്ഥികള്‍ അപമാനിക്കുകയും, ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തതില്‍ കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ശക്തമായ പ്രതിക്ഷേധം അറിയിച്ചു. കേരള ജനതയുടെ സല്‍പേരിനു കളങ്കംവരുത്തിയ ഇതുപോലുള്ള ഗുണ്ടായിസത്തിനെതിരേ പൊതുജനങ്ങളും സര്‍ക്കാരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് പ്രസിഡന്റ് സുരേന്ദ്രന്‍ നായരും, ട്രസ്റ്റി ചെയര്‍മാന്‍ ഷിബു ദിവാകരനും പറഞ്ഞു. കൂടാതെ അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വിദ്യാര്‍ത്ഥി സംഘടനകളെ നിയമംമൂലം നിരോധിക്കുകയും, നോക്കുകുത്തികളെപ്പോലെ നിന്ന Read more about മുന്‍ അംബാസിഡര്‍ ശ്രീനിവാസനെതിരേയുള്ള അക്രമത്തെ കെ.എച്ച്.എന്‍.എ അപലപിച്ചു[…]

ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ സര്‍ദാര്‍ സിങ്ങിനെതിരെ ലൈംഗികാരോപണം

10:40am 03/02/2016 ലുധിയാന: ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ സര്‍ദാര്‍ സിങ്ങിനെതിരെ ലൈംഗികാരോപണവുമായി വനിത സുഹൃത്ത രംഗത്ത് ലൈംഗികപീഡനം ആരോപിച്ച് രാജ്യാന്തര ഹോക്കി താരം ലുധിയാന പൊലീസിന് പരാതി നല്‍കി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. ഇന്ത്യന്‍ വംശജയായ ബ്രിട്ടീഷുകാരി സിങ്ങുമായി വളരെക്കാലമായി അടുപ്പത്തിലായിരുന്നു. ലണ്ടന്‍ ഒളിംപിക്‌സിന്റെ സമയത്ത് യു.കെയില്‍ വെച്ച് കണ്ടുമുട്ടിയ ഇവര്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. പിന്നീട് വിവാഹ വാഗ്ദാനത്തില്‍ നിന്ന് സിങ് പിന്മാറുകയായിരുന്നു. സര്‍ദാര്‍ സിങ് മാനസികമായും ലൈംഗികമായും പീഡിപ്പിച്ചുവെന്ന് Read more about ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ സര്‍ദാര്‍ സിങ്ങിനെതിരെ ലൈംഗികാരോപണം[…]

ടി.എന്‍. ഗോപകുമാറിന്റേയും കല്‍പ്പനയുടേയും നിര്യാണത്തില്‍ കല അനുശോചിച്ചു

3/2/2016 ജോയിച്ചന്‍ പുതുക്കുളം ലോസ്ആഞ്ചലസ്: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും, ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫുമായ ടി.എന്‍. ഗോപകുമാറിന്റേയും, അന്തരിച്ച നടി കല്‍പ്പനയുടേയും നിര്യാണത്തില്‍ കേരളാ അസോസിയേഷന്‍ ലോസ്ആഞ്ചലസ് (കല) ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. കല പ്രസിഡന്റ് സോദരന്‍ വര്‍ഗീസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജോണ്‍ മാത്യു മുട്ടം അനുശോചന പ്രമേയം അവതരിപ്പിച്ചു. മൂന്നു പതിറ്റാണ്ടിലേറെ മാധ്യമ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു ഗോപകുമാര്‍ എന്ന് റോഷന്‍ പുത്തന്‍പുരയില്‍ പറഞ്ഞു. ഏഷ്യാനെറ്റിലെ ‘കണ്ണാടി’ എന്ന പരിപാടിയില്‍ കൂടി Read more about ടി.എന്‍. ഗോപകുമാറിന്റേയും കല്‍പ്പനയുടേയും നിര്യാണത്തില്‍ കല അനുശോചിച്ചു[…]