തുടര്‍ വിജയങ്ങള്‍ക്ക് ഒടുവില്‍ സാനിയയും ഹിംഗിസിനും തോല്‍വി

11:02am 26/2/2016 ദോഹ: 41 മത്സരങ്ങളില്‍ തോല്‍വി എന്ത്യെന്ന അറിയാതെ പായുകയായിരുന്ന സാനിയ മിര്‍സ- മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന്റെ കുതിപ്പിന് ദോഹയില്‍ തിരിച്ചടിയായി . തുടര്‍ച്ചയായ വിജയങ്ങളുടെ റോക്കാര്‍ഡിലേക്ക് മൂന്നു വിജയത്തിന്റെ അകലം ബാക്കിവെച്ച് ഖത്തര്‍ ഓപ്പണില്‍ ലോക ഒന്നാം നമ്പര്‍ സഖ്യത്തെ ചൈനീസ് ജോഡികളായ എലീന വെസ്‌നിന- ദാരിയ കാസാറ്റിന സഖ്യം പരാജയപ്പെടുത്തി. മൂന്നു സെറ്റുകള്‍ നീണ്ടു നിന്ന പോരാട്ടത്തിനൊടുവിലാണ് ഇന്ത്യ-സ്വിസ് ജോഡി പരാജയപ്പെട്ടത്.ആദ്യ സെറ്റ് അനായാസം സ്വന്തമാക്കിയ സാനിയ സഖ്യം രണ്ടും മൂന്നും സെറ്റുകളില്‍ Read more about തുടര്‍ വിജയങ്ങള്‍ക്ക് ഒടുവില്‍ സാനിയയും ഹിംഗിസിനും തോല്‍വി[…]

ഡല്‍ഹിയില്‍ നടക്കുന്ന 50 ശതമാനം പീഡനങ്ങള്‍ക്കും കാരണം ജെഎന്‍യു വിദ്യാര്‍ഥികള്‍: ബിജെപി എംഎല്‍എ

10:58am 26/2/2016 ന്യൂഡല്‍ഹി ഡല്‍ഹിയിലുണ്ടാകുന്ന 50 ശതമാനം പീഡനങ്ങളും സ്ത്രീകള്‍ക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങളും ചെയ്യുന്നത് ജെഎന്‍യുവിലെ വിദ്യാര്‍ഥികളാണ്. ജെഎന്‍യുവിലെ വിദ്യാര്‍ഥികളെ അപമാനിച്ച രാജസ്ഥാനിലെ ബിജെപി എംഎല്‍എ ഗ്യാന്‍ ദേവ് അഹൂജ വിവീദ പ്രസ്താവനയുമായി രംഗത്ത്. അതിക്രമങ്ങളും ചെയ്യുന്നത് ജെഎന്‍യുവിലെ വിദ്യാര്‍ഥികളാണ് എന്നാണ് ഗ്യാന്‍ ദേവ് അഹൂജയുടെ പ്രസ്താവന. ഒരു ദേശീയ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡല്‍ഹി വനിത കമ്മിഷന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ വന്ന കണക്കിന്റെ അടിസ്ഥാനത്തിലാണ് ഇതു പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇന്ന് തെരഞ്ഞെടുപ്പ്

10:49am 26/2/2016 സൂറിക്: ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് ഇന്ന് അതിനിടെ അഴിമതിക്കേസില്‍ മുന്‍ പ്രസിഡന്റ് സെപ് ബ്‌ളാറ്റര്‍ക്കും യുവേഫ മുന്‍ പ്രസിഡന്റ് മിഷേല്‍ പ്‌ളാറ്റിനിക്കുമെതിരായ വിലക്കിന് ഇളവ്.ബ്‌ളാറ്ററുടെയും പ്‌ളാറ്റിനിയുടെയും വിലക്ക് ഫിഫ അപ്പീല്‍ കമ്മിറ്റിയാണ് ആറു വര്‍ഷമാക്കി ചുരുക്കിയത്. ബ്‌ളാറ്റര്‍ക്ക് 17ഉം പ്‌ളാറ്റിനിക്ക് എട്ടും വര്‍ഷമായിരുന്നു വിലക്ക്. കണ്‍സല്‍ട്ടന്‍സി ജോലിയുമായി ബന്ധപ്പെട്ട് കരാറില്ലാതെ പ്‌ളാറ്റിനിക്ക് 20 ലക്ഷം ഡോളര്‍ നല്‍കാന്‍ ബ്‌ളാറ്റര്‍ അനുമതി നല്‍കിയതില്‍ ഭിന്നതാല്‍പര്യമുണ്ടെന്ന് കണ്ടാണ് ഇരുവരെയും വിലക്കിയത്. ഏഷ്യന്‍ വന്‍കരയുടെ പ്രതിനിധികളായി അലി Read more about ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇന്ന് തെരഞ്ഞെടുപ്പ്[…]

എയര്‍ പുതിയ ഡെല്‍ഹി-വിയന്നാ ഫ്ളൈറ്റ് തുടങ്ങുന്നു

01:46am 26/2/2016 ജോര്‍ജ് ജോണ്‍ ഡെല്‍ഹി-ഫ്രാങ്ക്ഫര്‍ട്ട്: ഓസ്ട്രിയയില്‍ താമസിക്കുന്ന പ്രവാസികളുടെയും, പ്രത്യേകിച്ച് മലയാളികളുടെയും, ടൂറിസ്റ്റുകളുടെയും ചിരകാല അഭിലാഷമായി എയര്‍ ഇന്ത്യാ ഡെല്‍ഹി-വിയന്നാ ഫ്ളൈറ്റ് തുടങ്ങുന്നു. ഏപ്രില്‍ 06 മുതല്‍ ആഴ്ച്ചയില്‍ മൂന്ന് ദിവസം, തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ എ.ഐ. 135 ഫ്ളൈറ്റ് ഉച്ചകഴിഞ്ഞ് 14.00 ന് ഡല്‍ഹി എയര്‍പോര്‍ട്ടില്‍ നിന്നും പുറപ്പെട്ട് വൈകുന്നേരം 18.45 ന് വിയന്നാ അന്തരാഷ്ട്ര എയര്‍പോര്‍ട്ടില്‍ എത്തുന്നു. തിരിച്ച് രാത്രി 10.45 ന് ഫ്ളൈറ്റ് നമ്പര്‍ എ.ഐ. 136 വിയന്നായില്‍ നിന്നും Read more about എയര്‍ പുതിയ ഡെല്‍ഹി-വിയന്നാ ഫ്ളൈറ്റ് തുടങ്ങുന്നു[…]

എസ്.ഐയുടെ വീട്ടില്‍ മോഷണം;

10:43am 26/2/2016 കോയമ്പത്തൂര്‍: എസ്.ഐയുടെ വീട്ടില്‍ മോഷണം. കോയമ്പത്തൂരില്‍ റെയില്‍വേ പോലീസ് സബ് ഇന്‍സ്പെക്ടറായ ശിവചന്ദ്രന്റെ വീട്ടിലാണ് മോഷണം നടന്നത്. 25 പവന്‍ സ്വര്‍ണ്ണവും 3 ലക്ഷം രൂപയുമാണ് മോഷണം പോയത്. എസ്.ഐയും കുടുംബവും വീട്ടിലുള്ളപ്പോഴാണ് മോഷണം നടന്നത്. രാവിലെ ഉറക്കമുണര്‍ന്നു നോക്കിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീടിന്റെ മുകളിലെ നിലയിലാണ് ശിവചന്ദ്രനും ഭാര്യയും മക്കളും ഉറങ്ങിയിരുന്നത്. വീടിന്റെ പുറത്തേക്കുള്ള വാതില്‍ പൊളിച്ചിരിക്കുന്നത് കണ്ട് നടത്തിയ പരിശോധനയിലാണ് മോഷണ വിവരം അറിയുന്നത്. ശരവണംപട്ടി പോലീസ് സ്റ്റേഷനില്‍ വിവരം Read more about എസ്.ഐയുടെ വീട്ടില്‍ മോഷണം;[…]

രാജ്യദ്രോഹക്കേസില്‍ അറസ്റ്റിലായവരെ ചോദ്യം ചെയ്യുന്നത് തുടരുന്നു

10:38am 26/2/2016 ന്യൂഡല്‍ഹി: രാജ്യദ്രോഹക്കേസില്‍ അറസ്റ്റിലായ ഉമര്‍ ഖാലിദിനെയും അനിര്‍ബന്‍ ഭട്ടാചാര്യയെയും പൊലീസ് ചോദ്യം ചെയ്യുന്നത് തുടരുന്നു. എന്നാല്‍, രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കാനുള്ള ഡല്‍ഹി ഹൈകോടതി ഉത്തരവിനത്തെുടര്‍ന്ന് പൊലീസ് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. എ.സി.പി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ നയിക്കുന്ന രണ്ട് വ്യത്യസ്ത സംഘങ്ങളാണ് ഇരുവരെയും ചോദ്യം ചെയ്യുന്നതെന്ന് പൊലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. അതേസമയം, ഉമര്‍ ഖാലിദിന്റെയും അനിര്‍ബന്‍ ഭട്ടാചാര്യയുടെയും ശബ്ദസാമ്പിളുകള്‍ ശേഖരിക്കാനുള്ള അപേക്ഷ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് തള്ളി. ജെ.എന്‍.യു കാമ്പസില്‍ ഫെബ്രുവരി ഒമ്പതിന് ദേശവിരുദ്ധമുദ്രാവാക്യങ്ങള്‍ മുഴക്കിയെന്ന കേസില്‍ ഫോറന്‍സിക് അന്വേഷണത്തിനായാണ് Read more about രാജ്യദ്രോഹക്കേസില്‍ അറസ്റ്റിലായവരെ ചോദ്യം ചെയ്യുന്നത് തുടരുന്നു[…]

അമേരിക്കയില്‍ വീണ്ടും വെടിവയ്പ്.നാലു മരണം; 30 പേര്‍ക്ക് പരുക്ക്

10:25am 26/2/2016 ലോസ് ആഞ്ചലസ്: യു.എസിലെ കന്‍സാസില്‍ വെടിവയ്പ് നാലു പേര്‍ കൊല്ലപ്പെട്ടു. 30 പേര്‍ക്ക് പരുക്കേറ്റു. ലോസ് ആഞ്ചലസിനു സമീപം കന്‍സാസിലെ ഹെസ്റ്റടണിലുള്ള പുല്ലുവെട്ട് യന്ത്ര നിര്‍മ്മാണ ഫാക്ടറിയായ എക്സല്‍ ഇന്‍ഡസ്ട്രീസിലാണ് വെടിവയ്പുണ്ടായത്. ഫാക്ടറിയിലെ ഒരു ജീവനക്കാരനാണ് ആക്രമണം നടത്തിയതെന്ന് ഹാര്‍വെ കൗണ്ടി ഷെരീഫ് ടി.വാള്‍ട്ടണ്‍ അറിയിച്ചു. പോലീസുമായുള്ള ഏറ്റുമുട്ടലില്‍ അക്രമിയും കൊല്ലപ്പെട്ടിട്ടുണ്ട്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് പോലീസ് സൂചിപ്പിച്ചു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. അക്രമിക്ക് എന്തെങ്കിലും തീവ്രവാദ ബന്ധമുണ്ടോയെന്നും അറിയില്ലെന്ന് പോലീസ് അറിയിച്ചു. സെഡ്രിക് ഫോര്‍ഡ് Read more about അമേരിക്കയില്‍ വീണ്ടും വെടിവയ്പ്.നാലു മരണം; 30 പേര്‍ക്ക് പരുക്ക്[…]

അഡ്വക്കേറ്റ് ജനറലുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൂടിക്കാഴ്ച നടത്തി

10:23am 26/2/2016 കൊച്ചി: സംസ്ഥാന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഡ്വക്കേറ്റ് ജനറല്‍ കെ.പി ദണ്ഡപാണിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ എറണാകുളം ഗസ്റ്റ് ഹൗസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ഇന്ന് രാവിലെയാണ് മുഖ്യമന്ത്രി കൊച്ചിയിലെത്തിയത്. നേരെ ആലുവ പാലസിലേക്ക് പോകുമെന്നാണ് നേരത്തേ അറിയിച്ചിരുന്നതെങ്കിലും അഡ്വക്കേറ്റ് ജനറലിനെ കാണാനായി മുഖ്യമന്ത്രി എട്ട് മണിയോടെ എറണാകുളം ഗസ്റ്റ് ഹൗസില്‍ എത്തുകയായിരുന്നു. അല്‍പസമയത്തിന് ശേഷം കെ.പി. ദണ്ഡപാണിയുംഇവിടെയെത്തി. പ്രധാനമായും രണ്ട് കാര്യങ്ങളാണ് ഇവര്‍ ചര്‍ച്ച ചെയ്തത് എന്നാണറിയുന്നത്. പാമോലിന്‍ കേസില്‍ വിജിലന്‍സ് കോടതിയില്‍ Read more about അഡ്വക്കേറ്റ് ജനറലുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൂടിക്കാഴ്ച നടത്തി[…]

കഷ്ട്ടതകള്‍ നീങ്ങി തിരിച്ചുവരവ് കാണാന്‍ സുനില്‍ ദത്തില്ല

10:17am 26/2/2016 മുംബൈ: ഏറെ നാളുകളായി തങ്ങള്‍ അനുഭവിച്ചുകൊണ്ടിരുന്ന ബുദ്ധിമുട്ടുകള്‍ക്ക് സഞ്ജയ് ദത്ത് തിരിച്ചത്തെിയതോടെ അറുതിയായെന്ന് സഹോദരി പ്രിയാ ദത്ത്. പാലീ ഹില്ലിലെ ഇംപീരിയല്‍ ഹെയിറ്റ്‌സ് കെട്ടിടത്തിന്റെ കവാടം അലങ്കരിച്ചും ‘സഞ്ജു ബാബ’ക്ക് സ്വാഗതമോതുന്ന ബോര്‍ഡുവെച്ചുമാണ് പ്രിയയുടെ ഭര്‍ത്താവ് ഓവണ്‍ റങ്കൂണ്‍ സഞ്ജയ് ദത്തിനെ സ്വീകരിച്ചത്. വീടിനു മുന്നില്‍ ബാന്‍ഡുമേളത്തോടെ നൃത്തംചെയ്ത് ദത്തിന്റെ ആരാധക പടയുമുണ്ടായിരുന്നു. കുട്ടികളടക്കം കുടുംബത്തിലെ എല്ലാവരും ആനന്ദത്തിലാണെന്ന് പ്രിയ പറഞ്ഞു. പ്രത്യേക കാര്‍ഡുകള്‍ ഒരുക്കിയാണ് കുട്ടികള്‍ കാത്തിരുന്നത്. പിന്നെ സഞ്ജു ബാബക്കൊപ്പം ഇരുന്നുള്ള Read more about കഷ്ട്ടതകള്‍ നീങ്ങി തിരിച്ചുവരവ് കാണാന്‍ സുനില്‍ ദത്തില്ല[…]

6 ജിബി റാം സ്മാര്‍ട്ട്ഫോണ്‍ വരുന്നു

10:12am 26/2/2016 സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നവര്‍ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് റാം കുറവാണെന്നുള്ളത്. റാം കുറവായതിനാല്‍ ഫോണ്‍ സ്ലോ ആകുന്നത് ഒരു വലിയ പ്രശ്നമാണ്. ഈ പ്രശ്നത്തിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് ചൈനീസ് ഫോണ്‍ കമ്പനിയായ വിവോ. ആറ് ജിബി റാം ഉള്ള സമാര്‍ട്ട്ഫോണ്‍ വിപണിയില്‍ എത്തിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി എക്സ് പ്ലേ 5 എന്ന് പേരിട്ടിരിക്കുന്ന ഫോണ്‍ മാര്‍ച്ച് 1 ന് പുറത്തിറങ്ങും. സ്നാപ്ഡ്രാഗണ്‍ 820 പ്രോസസര്‍ ആണ് ഫോണിന് നല്‍കിയിരിക്കുന്നത്. നിലവില്‍ നാല് ജിബി റാം Read more about 6 ജിബി റാം സ്മാര്‍ട്ട്ഫോണ്‍ വരുന്നു[…]