ട്വന്റി20 ലോകകപ്പ്: ഇന്ത്യക്ക് 47 റണ്‍സ് തോല്‍വി

09:36am 16/3/2016 നാഗ്പുര്‍: ഇന്ത്യക്കു മുന്നില്‍ തലകുനിച്ചിട്ടില്‌ളെന്ന റെക്കോഡ് വിദര്‍ഭ ക്രിക്കറ്റ് ഗ്രൗണ്ടിലും കിവികള്‍ തെറ്റിച്ചില്ല. സ്വന്തം മുറ്റത്ത് ട്വന്റി20 ക്രിക്കറ്റിലെ ലോകകിരീടമെന്ന സ്വപ്നത്തിലേക്ക് ആദ്യചുവടുവെക്കാനിറങ്ങിയ ഇന്ത്യയെ, ന്യൂസിലന്‍ഡ് വരവേറ്റത് 47 റണ്‍സിന്റെ തോല്‍വിയുമായി. ബൗളര്‍മാര്‍ തങ്ങളുടെ റോള്‍ ഭംഗിയാക്കിയിട്ടും ബാറ്റിങ് നിര കളിമറന്നപ്പോള്‍ ഇന്ത്യ വഴങ്ങിയത് ഓരോ ആരാധകന്റെയും മനസ്സിനെ നോവിക്കുന്ന വന്‍തോല്‍വി. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സാണെടുത്തത്. മറുപടി ബാറ്റിങ്ങില്‍, ഇന്ത്യക്ക് തുടക്കം മുതലേ പിഴച്ചു. Read more about ട്വന്റി20 ലോകകപ്പ്: ഇന്ത്യക്ക് 47 റണ്‍സ് തോല്‍വി[…]

പദ്മശ്രി ഡോ പി സോമസുന്ദരം നാമം എക്‌സലന്‍സ് നൈറ്റ് മുഖ്യാതിഥി

09:25am 16/3/2016 ജോയിച്ചന്‍ പുതുക്കുളം ന്യുജേഴ്‌സി: ന്യുജേഴ്‌സിയിലെ എഡിസനിലുള്ള റോയല്‍ ആല്‍ബര്‍’്‌സ് പാലസില്‍ മാര്‍ച്ച് 19 നു വൈകുരേം സംഘടിപ്പിച്ചിരിക്കു എക്‌സലന്‍സ് അവാര്‍ഡ് നൈറ്റ് വന്‍ വിജയമാക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കവീനര്‍ സജിത്ത് കുമാര്‍ അറിയിച്ചു . വിവിധ പ്രവര്‍ത്തന മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചു വിജയം കൈവരിച്ച പ്രഗത്ഭരെ നാമം എക്‌സലന്‍സ് അവാര്‍ഡുകള്‍ നല്കി ആദരിക്കു ഇ ചടങ്ങില്‍ പദ്മശ്രി ഡോ പി സോമസുന്ദരം മുഖ്യാതിഥി ആയിരിക്കും. അമേരിക്കന്‍ മിനറല്‍ എഞ്ചിനീയറിംഗ് മേഘലയിലെ അറിയപെടു വ്യക്തിത്വമാണ് ഡോ Read more about പദ്മശ്രി ഡോ പി സോമസുന്ദരം നാമം എക്‌സലന്‍സ് നൈറ്റ് മുഖ്യാതിഥി[…]

സ്വര്‍ണത്തിന് വില കുറഞ്ഞു; പവന് 21,080 രൂപ

01:15pm 15/3/2016 കൊച്ചി: സ്വര്‍ണത്തിന് 200 രൂപ കുറഞ്ഞു. പവന് 21,080 രൂപയാണ് ഇന്നത്തെ വില. 25 രൂപ കുറഞ്ഞ് 2635 ആണ് ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്. കഴിഞ്ഞ നാലുദിവസമായി സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയായിരുന്നു

മുസ് ലിം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച 20 സീറ്റുകളില്‍ ഇനി ചര്‍ച്ചയില്ല :മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി.

01:12pm 15/3/2016 തിരുവനന്തപുരം: തിരുവമ്പാടി സീറ്റില്‍ പ്രശ്‌നങ്ങളില്ലെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍, മന്ത്രി രമേശ് ചെന്നിത്തല എന്നിവരുമായി നടത്തിയ ചര്‍ച്ചക്കുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. രാവിലെ നടന്നത് ലീഗുമായുള്ള ചര്‍ച്ചയല്ല. മറ്റ് ഘടകക്ഷികളുമായുള്ള ചര്‍ച്ചക്കുശേഷം കൂടുതല്‍ സീറ്റിനായി കോണ്‍ഗ്രസിനോട് ആവശ്യപ്പെടും. നിലവില്‍ തിരുവമ്പാടി അടക്കം ഒരു സീറ്റിലും പ്രശ്‌നങ്ങളില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. തിരുവമ്പാടിയില്‍ സ്ഥാനാര്‍ഥിയായി വി. എം ഉമ്മര്‍ മാസ്റ്ററെ ലീഗ് പ്രഖ്യാപിച്ചതോടെയാണ് മണ്ഡലത്തില്‍ നിന്ന് അസ്വാരസ്യങ്ങള്‍ ഉയര്‍ന്നത്. ഉമ്മര്‍ മാസ്റ്ററെ Read more about മുസ് ലിം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച 20 സീറ്റുകളില്‍ ഇനി ചര്‍ച്ചയില്ല :മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി.[…]

കമലാ സുറയ്യയുടെ ജീവിതം സിനിമയാകുന്നു

01:10pm 15/3/2016 ചെന്നൈ: സാഹിത്യകാരി കമലാ സുറയ്യയുടെ ജീവതം സിനിമയാകുന്നു. തെന്നിന്ത്യന്‍ നടി വിദ്യാബാലന്‍ കമലാ സുറയ്യയായി വേഷമിടുന്നത് . കമല്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ പ്രമേയം കമലാ സുറയ്യയുടെ സംഭവബഹുലമായ വ്യക്തിത്വവും സാഹിത്യ ജീവിതവുമാണ്. അവരുടെ ജീവിതത്തിലും എഴുത്തിലും സംഭവിച്ചിട്ടുള്ള യാഥാര്‍ഥ്യങ്ങളും സാങ്കല്‍പികതയും കൂട്ടിച്ചേര്‍ത്തതാണ് സിനിമയെന്ന് കമല്‍ പറഞ്ഞു. രണ്ടുവര്‍ഷം മുമ്പ് ഇതുമായി ബന്ധപ്പെട്ട് വിദ്യയുമായി സംസാരിച്ചിരുന്നെന്നും റോള്‍ സന്തോഷത്തോടെ അവര്‍ സ്വീകരിച്ചതായും കമല്‍ പറഞ്ഞു. വിദ്യക്കൊപ്പം പൃഥ്വിരാജും സിനിമയില്‍ പ്രധാനവേഷം ചെയ്യും. പൃഥ്വിരാജിന്റെ വേഷം Read more about കമലാ സുറയ്യയുടെ ജീവിതം സിനിമയാകുന്നു[…]

മല്യയുടെ അഭിമുഖത്തിന്റെ പൂര്‍ണരൂപം പുറത്തുവിട്ടു

01:07pm 15/3/2016 ന്യൂഡല്‍ഹി: വിജയ് മല്യ നിഷേധിച്ച ഇ-മെയില്‍ അഭിമുഖത്തിന്റെ പൂര്‍ണരൂപം ‘സണ്‍ഡേ ഗാര്‍ഡിയന്‍’ പത്രം പുറത്തുവിട്ടു. താന്‍ ആര്‍ക്കും അഭിമുഖം നല്‍കിയിട്ടില്ലെന്ന് നേരത്തെ മല്യ ട്വിറ്ററില്‍ കുറിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പത്രം അഭിമുഖത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്. തനിക്ക് ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹമുണ്ടെന്നും എന്നാല്‍ ഇതല്ല അതിന് പറ്റിയ സമയമെന്നും മല്യ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഞാനൊരു ഇന്ത്യക്കാരനാണ്. ഇന്ത്യയിലേക്ക് തിരിച്ചുവരണമെന്ന് ആഗ്രമഹമുണ്ടെങ്കിലും എന്റെ ഭാഗം വ്യക്തമാക്കാനുള്ള അവസരം കിട്ടുമെന്ന് ഉറപ്പില്ല. താന്‍ കുറ്റവാളിയായി ചിത്രീകരിക്കപ്പെട്ടു കഴിഞ്ഞുവെന്നും മല്യ Read more about മല്യയുടെ അഭിമുഖത്തിന്റെ പൂര്‍ണരൂപം പുറത്തുവിട്ടു[…]

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു

01:06pm 15/3/2016 കായംകുളം: കായംകുളത്തിനടുത്ത് ചേപ്പാട് ഏവൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി. ഏവൂര്‍ വടക്ക് സുനില്‍ ഭവനത്തില്‍ രാമചന്ദ്രന്റെ മകന്‍ സുനില്‍കുമാര്‍ (29) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ പത്തംഗസംഘം വീടുവളഞ്ഞ് ആക്രമിക്കുകയായിരുന്നു. കതകില്‍ തട്ടി വിളിച്ചിറക്കിയശേഷം ആണ് വെട്ടിയത്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച സുനില്‍ വീട്ടുവളപ്പില്‍ തന്നെ അവശനായി വീണു. വീട്ടുകാരുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയതോടെ അക്രമിസംഘം രക്ഷപ്പെട്ടു. സുനിലിനെ ഉടന്‍ ഹരിപ്പാട് ഗവണ്‍മെന്റ് ആശുപത്രിയിലും ആലപ്പുഴ മെഡിക്കല്‍ കോളജിലും Read more about യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു[…]

പൂന്നെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥികള്‍ക്കെതിരെ കുറ്റംപത്രം

09:35am 15/3/2016 മുംബൈ: പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണസമിതിയില്‍ സംഘ്പരിവാര്‍ ബന്ധമുള്ളവരെ തിരുകിക്കയറ്റിയതില്‍ പ്രതിഷേധിച്ച് നടന്ന വിദ്യാര്‍ഥി സമരത്തിനിടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രശാന്ത് പത്രാബെയെ ഘെരാവോ ചെയ്ത സംഭവത്തില്‍ ഏഴു മലയാളികള്‍ അടക്കം 35 വിദ്യാര്‍ഥികള്‍ക്ക് എതിരെ പുണെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. നിയമവിരുദ്ധമായി സംഘംചേരല്‍, കലാപം, പൊതുമുതല്‍ നശിപ്പിക്കല്‍, കലാപത്തിന് പ്രേരിപ്പിക്കല്‍, ജോലി തടസ്സപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് ചുമത്തിയത്. തൃശൂര്‍ സ്വദേശികളായ അജയന്‍ അടാട്ട്, രഞ്ജിത് നായര്‍, കണ്ണൂര്‍ സ്വദേശികളായ ജെ.കെ. ഷിനി, Read more about പൂന്നെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥികള്‍ക്കെതിരെ കുറ്റംപത്രം[…]

ക്ഷമിക്കൂ മണിചേട്ടാ ഞങ്ങള്‍ മലയാളീസ് ഇങ്ങനെയാ..!!.

09:32am 15/3/2016 രാജു ശങ്കരത്തില്‍, ഫിലാഡല്‍ഫിയ അതെ മണി ചേട്ടാ .. മണി ചേട്ടന്‍ പറഞ്ഞതുപോലെ അങ്ങയുടെ മരണ ശേഷം എല്ലാവരും അങ്ങയെ വാഴ്ത്തുകയും പുകഴ്ത്തുകയും ചെയ്യാന്‍ മത്സരിക്കുകയാണ്. കലാഭവന്‍ മണി നല്ലവനായിരുു, മണി ധാരാളം പുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്തു, വീട് നിര്‍മ്മിച്ച് നല്കി, ചികിത്സയ്ക്ക് പണം നല്കി, കരള്‍ മാറ്റി വയ്ക്കാന്‍ ലക്ഷങ്ങള്‍ മുടക്കി… സഹായങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് ചെയ്ത പുണ്യ പ്രവര്‍ത്തനങ്ങള്‍ എണ്ണിയാല്‍ ഒടുങ്ങാത്തതാണ് എാെക്കെ പറഞ്ഞു ഞങ്ങളിവിടെ കണ്ണീര്‍ പൊഴിക്കുു. ഇതൊും ഇല്ലാകഥകളാണ് എല്ല Read more about ക്ഷമിക്കൂ മണിചേട്ടാ ഞങ്ങള്‍ മലയാളീസ് ഇങ്ങനെയാ..!!.[…]

കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കു പ്രവാസി സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്തുണ

09:30am 15/3/2016 ജോയിച്ചന്‍ പുതുക്കുളം പ്രവാസി മലയാളികളുടേയും, നാ’ില്‍ തിരികെയെത്തിയ പ്രവാസികളുടേയും അവകാശങ്ങള്‍ സംരക്ഷിക്കുതിനായി വിവിധ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനുള്ള ഇന്ത്യന്‍ പ്രവാസി കോഗ്രസ് കമ്മിറ്റിയുടെ തീരുമാനം വളരെ സ്വാഗതാര്‍ഹമാണെ് ഇന്തോ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്‌സ് എക്‌സിക്യൂട്ടീവ് വിലയിരുത്തി. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ പ്രവാസികളുടെ ഗണ്യമായ സംഭാവന ഉണ്ടെിരിക്കെ മാറിമാറി വരു സര്‍ക്കാരുകള്‍ പ്രവാസികളുടെ ആവശ്യങ്ങള്‍ അവഗണിക്കുകയാണ്. അത്തരം ഒരു സാഹചര്യത്തില്‍ വിജയപരാജയങ്ങള്‍ക്കപ്പുറം പ്രവാസികളുടെ ശബ്ദം മുഖ്യധാരയിലേക്ക് കൊണ്ടുവരുതിന് ഇത്തരം ധീരമായ ശ്രമങ്ങള്‍ക്ക് കഴിയുമെും Read more about കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കു പ്രവാസി സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്തുണ[…]