ഹൂസ്റ്റണ്‍ പെന്തക്കോസ്ത് ഫെല്ലോഷിപ്പിനു പുതിയ സാരഥികള്‍

07:16am 23/4/2016 – ജോയ് തുമ്പമണ് ഹൂസ്റ്റണ്‍: ഹൂസ്റ്റണിലും പ്രാന്തപ്രദേശങ്ങളിലുമുള്ള പെന്തക്കോസ്ത് സഭകളുടെ ഐക്യവേദിയായ എച്ച്.പി.എഫിന്റെ 2016-ലെ ഭാരവാഹികളായി പാസ്റ്റര്‍ ജോയി കൈപ്പട്ടൂര്‍ (പ്രസിഡന്റ്), പാസ്റ്റര്‍ ജോഷന്‍ ഡാനിയല്‍ (വൈസ് പ്രസിഡന്റ്), പാസ്റ്റര്‍ ജോണ്‍ ഐസക്ക് (സെക്രട്ടറി), കെ.ബി. ബാബു (ട്രഷറര്‍), സാം തോമസ് (സോംഗ് കോര്‍ഡിനേറ്റര്‍), മാത്യു ഫിലിപ്പ് (ചാരിറ്റി കോര്‍ഡിനേറ്റര്‍), ജോയി തുമ്പമണ്‍ (മീഡിയ കോര്‍ഡിനേറ്റര്‍) എന്നിവരെ തെരഞ്ഞെടുത്തു. ഇവരെ കൂടാതെ വിവിധ സഭകളുടെ ശുശ്രൂഷകന്മാരും, പ്രതിപുരുഷന്മാരും അടങ്ങുന്ന വിപുലമായ കമ്മിറ്റിയും സജീവമായി പ്രവര്‍ത്തിക്കുന്നു. Read more about ഹൂസ്റ്റണ്‍ പെന്തക്കോസ്ത് ഫെല്ലോഷിപ്പിനു പുതിയ സാരഥികള്‍[…]

ഗ്യാസ് സബ്‌സിഡി വേണ്ടെന്ന് വെച്ചവര്‍ക്ക് ഒരു വര്‍ഷത്തിന് ശേഷം തിരിച്ചെടുക്കാം

0714am 23/04/2016 ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ അഭ്യര്‍ഥനമാനിച്ച് പാചകവാതക സബ്‌സിഡി വേണ്ടെന്നുവെച്ചവര്‍ക്ക് ഒരു വര്‍ഷത്തിനുശേഷം വീണ്ടും സബ്‌സിഡി ആവശ്യപ്പെടാം. ഒരിക്കല്‍ സബ്‌സിഡി വേണ്ടെന്നുവെച്ചവര്‍ക്ക് ആനുകൂല്യം എല്ലാകാലത്തേക്കുമായി നഷ്ടപ്പെടില്‌ളെന്നും ഒരുവര്‍ഷത്തെ ഇടവേളക്കുശേഷം സബ്‌സിഡി അനുവദിക്കുമെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. ‘ഗിവ് ഇറ്റ് അപ്’ ആഹ്വാനം അനുസരിച്ച് ആകെയുള്ള 16.5 കോടി പാചകവാതക ഉപഭോക്താക്കളില്‍ 1.13 കോടി പേര്‍ സബ്‌സിഡി വേണ്ടെന്നുവെച്ചതായി മന്ത്രി പറഞ്ഞു. ഇതുവഴി ഖജനാവിന് 1100 കോടിയുടെ ലാഭമുണ്ടായി. ഈ തുകകൂടി ഉപയോഗിച്ചാണ് ദാരിദ്ര്യരേഖക്ക് Read more about ഗ്യാസ് സബ്‌സിഡി വേണ്ടെന്ന് വെച്ചവര്‍ക്ക് ഒരു വര്‍ഷത്തിന് ശേഷം തിരിച്ചെടുക്കാം[…]

ആദിവാസി ബാലിക ജീവനൊടുക്കിയത് ദാരിദ്ര്യം മൂലമല്ലന്ന്

07:10am 23/04/2016 കേളകം: കേളകം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ചെങ്ങോത്ത് ആദിവാസി ബാലിക ജീവനൊടുക്കിയ സംഭവത്തില്‍ വിശദീകരണവുമായി കുടുംബാംഗങ്ങളും ബന്ധുക്കളും രംഗത്തത്തെി. വിശപ്പ് സഹിക്കാനാവാതെ ആദിവാസി ബാലിക ജീവനൊടുക്കിയതെന്ന് പ്രചരണത്തില്‍ മനം നൊന്താണ് ബന്ധുക്കള്‍ വിശദീകരണവുമവയി രംഗത്തത്തെിയത്. ചെങ്ങോം സ്വദേശി പൊരുന്നന്‍ രവിമോളി ദമ്പതികളൂടെ മകള്‍ കേളകം സെന്റ് തോമസ് ഹൈസ്‌കൂള്‍ ഒമ്പതാം ക്‌ളാസ് വിദ്യാര്‍ഥിനി ശ്രുതി (15) ബുധനാഴ്ച്ച വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചിരുന്നു.വിശപ്പ് സഹിക്കാനാവതെയാണ് ശ്രുതി ആത്മഹത്യ ചെയ്തതെന്ന പ്രചരണമാണ് കുടുംബത്തെ കൂടുതല്‍ നൊമ്പരപ്പെടുത്തിയത്. രണ്ടര Read more about ആദിവാസി ബാലിക ജീവനൊടുക്കിയത് ദാരിദ്ര്യം മൂലമല്ലന്ന്[…]

ഡാളസ് സെന്റ് മേരീസ് വലിയപള്ളി സണ്‍ഡേ സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി

07:09am 23/4/2016 ഡാളസ്: സൗത്ത് വെസ്റ്റ് ഭദ്രാസന സണ്‍ഡേ സ്കൂളിന്റെ സതേണ്‍ റീജിയന്‍ മത്സരത്തില്‍ ഡാളസ് സെന്റ് മേരീസ് വലിയപള്ളി സണ്‍ഡേ സ്കൂള്‍ പോത്തന്‍ തോമസ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. ഏപ്രില്‍ 16-നു ഡാളസ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ നടന്ന മത്സരത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയാണ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയത്. വികാരി റവ.ഫാ. രാജു ദാനിയേല്‍, സണ്‍ഡേ സ്കൂള്‍ പ്രിന്‍സിപ്പല്‍ ജീം തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് സണ്‍ഡേ സ്കൂള്‍ കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തത്.

ഫൊക്കാന ജനറല്‍ ബോഡി മീറ്റിങ്ങും തെരഞ്ഞടുപ്പും ജൂലൈ 3 ന് ശ്രീകുമാര്‍ ഉണ്ണിത്താന്‍

07:08am 23/4/2016 – ശ്രീകുമാര്‍ ഉണ്ണിത്താന്‍ ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്ക യുടെ 2016-2018 ലേക്കുള്ള ജനറല്‍ ഇലക്ഷനും ജനറല്‍ ബോഡി മീറ്റിങ്ങും ജൂലൈ 3ന് കാനഡയിലെ ടൊറന്റോയിലെ മാറക്കാനാ സിറ്റിയിലുള്ള ഹില്‍ട്ടണ്‍ സ്യൂട്ടില്‍ വെച്ച് നടത്തുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനില്‍ വെച്ച് നടത്തുന്നതാണ്. 2014 അംഗത്വം പുതുക്കിട്ടുള്ള എല്ലാ അംഗ സംഘടനകള്‍കും തിരഞ്ഞെടുപ്പ് വിക്ഞപനവും അംഗത്വ അപേക്ഷകളും നോമിനഷന്‍ ഫോറങ്ങളും അയച്ചു കൊടുതിട്ടുള്ളതായി ഇലക്ഷന്‍ കമ്മിറ്റി ചെയര്‍ പെര്‍സണ്‍ ജോര്ജി വര്‍ഗീസ് Read more about ഫൊക്കാന ജനറല്‍ ബോഡി മീറ്റിങ്ങും തെരഞ്ഞടുപ്പും ജൂലൈ 3 ന് ശ്രീകുമാര്‍ ഉണ്ണിത്താന്‍[…]

ശബരിമലയിലേത് ഭരണഘടനയും വിശ്വാസവും തമ്മിലുള്ള തര്‍ക്കമല്ല സുപ്രീംകോടതി

07:05am 23/04/2016 ന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീപ്രവേശം ഭരണഘടനയും വിശ്വാസവും തമ്മിലുള്ള തര്‍ക്കമല്‌ളെന്ന് സുപ്രീംകോടതി. ശബരിമലയില്‍ സ്ത്രീകള്‍ക്കുള്ള വിലക്ക് നീക്കണമെന്ന തന്റെ വാദം അമിക്കസ്‌ക്യൂറി രാജു രാമചന്ദ്രന്‍ വെള്ളിയാഴ്ച ഉപസംഹരിച്ചപ്പോഴാണ് ബെഞ്ചിന് നേതൃത്വം നല്‍കുന്ന ജസ്റ്റിസ് ദീപക് മിശ്ര ഇക്കാര്യം വ്യക്തമാക്കിയത്. ശബരിമലയിലെ വിലക്കുമായി ബന്ധപ്പെട്ട് ബെഞ്ചിനുള്ള ഭിന്നാഭിപ്രായവും വെള്ളിയാഴ്ച പുറത്തുവന്നു. ഭരണഘടനയുടെ 25ാം അനുച്ഛേദം അനുവദിക്കുന്ന, വ്യക്തിയുടെ മതസ്വാതന്ത്ര്യവും 26ാം അനുച്ഛേദം സംരക്ഷിക്കുന്ന മതത്തിന്റെ സംഘടിതരൂപവും തമ്മിലുള്ള തര്‍ക്കമാക്കി ശബരിമല കേസിനെ കാണരുത് എന്ന് അമിക്കസ്‌ക്യൂറി രാജു Read more about ശബരിമലയിലേത് ഭരണഘടനയും വിശ്വാസവും തമ്മിലുള്ള തര്‍ക്കമല്ല സുപ്രീംകോടതി[…]

ലോക പത്ര മാധ്യമസ്വാതന്ത്ര്യത്തില്‍ ഇന്ത്യയ്ക്ക് 133-മത് സ്ഥാനം

07:02am 23/4/2016 – ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്: പത്ര മാധ്യമസ്വാതന്ത്ര്യത്തില്‍ ലോക രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് 133 ­മത്തെ സ്ഥാനം. റിപ്പോര്‍ട്ടേഴ്‌­സ് വിത്തൗട്ട് ബോര്‍ഡേഴ്‌­സ് പുറത്തുവിട്ട ലോക പട്ടികയില്‍ ഫിന്‍ലാന്‍ഡാണ് ഒന്നാം സ്ഥാനത്ത്. തുടര്‍ച്ചയായ ആറാം തവണയാണ് ഫിന്‍ലാന്‍ഡ് മാധ്യമ സ്വാതന്ത്ര്യത്തില്‍ ലോക ഒന്നാം സ്ഥാനത്ത് തുടരുന്നത്. ഹോളണ്ട്, നോര്‍വെ എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയത്. 2015ലെ പട്ടികയില്‍ ഇന്ത്യ 136 ­മത്തെ സ്ഥാനത്തായിരുന്ന ഇന്ത്യ മൂന്നു സ്ഥാനം മുന്നേറിയാണ് ഇപ്പോള്‍ 133 മത്തെ സ്ഥാനത്ത് Read more about ലോക പത്ര മാധ്യമസ്വാതന്ത്ര്യത്തില്‍ ഇന്ത്യയ്ക്ക് 133-മത് സ്ഥാനം[…]

അരുണാചല്‍ പ്രദേശില്‍ മണ്ണിടിച്ചില്‍: 16 പേര്‍ കൊല്ലപ്പെട്ടു

07:00am 23/4/2016 ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശിലെ തവാങ്‌ ജില്ലയിലുണ്ടായ മണ്ണിടിച്ചിലില്‍ 16 പേര്‍ മരിച്ചു. കനത്തമഴയെത്തുടര്‍ന്നു തൊഴിലാളി ക്യാമ്പിനു മുകളിലേക്ക്‌ മണ്ണിടിഞ്ഞു വീണുണ്ടായ അപകടത്തില്‍ നിരവധിപ്പേരെ കാണാതായിട്ടുമുണ്ട്‌. 16 മൃതദേഹങ്ങളാണ്‌ ഇതുവരെ കണ്ടെത്തിയിട്ടുള്ളത്‌. ചൈനീസ്‌ അതിര്‍ത്തിയിലെ തവാങ്‌ പട്ടണത്തില്‍നിന്ന്‌ നാലുകിലോമീറ്റര്‍ അകലെയുള്ള താംലയില്‍ കെട്ടിടനിര്‍മാണ തൊഴിലാളികള്‍ താമസിച്ചിരുന്ന ക്യാമ്പിനു മുകളിലേക്കാണ്‌ മണ്ണിടിഞ്ഞുവീണത്‌. 17 തൊഴിലാളികളാണു ക്യാമ്പില്‍ ഉണ്ടായിരുന്നതെന്ന്‌ അഡീഷണല്‍ ഡെപ്യൂട്ടി കമ്മിഷണര്‍ ലോദ്‌ ഗംബോ പറഞ്ഞു. തവാങിലും സമീപ ജില്ലകളിലും ദിവസങ്ങളായി കനത്ത മഴ തുടരുകയാണ്‌. നാമസായി Read more about അരുണാചല്‍ പ്രദേശില്‍ മണ്ണിടിച്ചില്‍: 16 പേര്‍ കൊല്ലപ്പെട്ടു[…]

ഡ്രീംസ് യൂത്ത് പ്രൊജക്റ്റ്­: വാര്‍ഷീക പൊതുയോഗം ഡാലസില്‍ 2ന്‍ ന്

0:59am 23/4/2016 – മാര്‍ട്ടിന്‍ വിലങ്ങോലില്‍ ഡാലസ് : കുട്ടികള്‍കളുടെയും യുവജനങ്ങളുടെയും സമഗ്ര വ്യക്തിവികാസവും നേതൃത്വ പരിശീലനവും ലക്ഷ്യമാക്കി 2003 മുതല്‍ കേരളത്തിലും, 2012 മുതല്‍ ലൂസിയാനയിലും, 201ര്‍ മുതല്‍ ഡാലസിലും ഫാ. ലിജോ പാത്തിക്കല്‍ സിഎം ഐ യുടെ നേതൃത്വത്തില്‍ നടത്തിവരുന്ന യുവജന നേത്രുത്വ പരിശീലന പ്രൊജക്റ്റായ ഡ്രീംസിന്റെ വാര്‍ഷിക , പൊതുയോഗം ഏപ്രില്‍ 2ന്‍ വെള്ളിയാഴ്ച ഡാലസില്‍ നടക്കും. ഗാര്‍ലന്റ് ഇന്ത്യാ ഗാര്‍ഡന്‍സില്‍ (ര്‍33, ക­30 എൃീിമേഴല ഞറ, ഏമൃഹമിറ, ഠത 750ര്‍3) വൈകുന്നേരം Read more about ഡ്രീംസ് യൂത്ത് പ്രൊജക്റ്റ്­: വാര്‍ഷീക പൊതുയോഗം ഡാലസില്‍ 2ന്‍ ന്[…]

ഉത്തരാഖണ്ഡ്‌ വീണ്ടും രാഷ്‌ട്രപതി ഭരണത്തില്‍ : ഹൈക്കോടതി ഉത്തരവിനു സ്‌റ്റേ

06:58am 23/4/2016 ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ രാഷ്‌ട്രപതിഭരണം റദ്ദാക്കിയ നൈനിറ്റാള്‍ ഹൈക്കോടതിയുടെ ഉത്തരവ്‌ സുപ്രീം കോടതി 27 വരെ സ്‌റ്റേ ചെയ്‌തു. രാഷ്‌ട്രപതിഭരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള വിജ്‌ഞാപനം അതിനു മുമ്പു പിന്‍വലിക്കില്ലെന്നു കേന്ദ്രസര്‍ക്കാരിനു വേണ്ടി അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി കോടതിക്ക്‌ ഉറപ്പുനല്‍കി. ഹൈക്കോടതി വ്യാഴാഴ്‌ച പുറപ്പെടുവിച്ച വിധിന്യായത്തിന്റെ പകര്‍പ്പ്‌ കേസിലെ കക്ഷികള്‍ക്ക്‌ ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്നു ജസ്‌റ്റിസുമാരായ ദീപക്‌ മിശ്ര, ശിവകീര്‍ത്തി സിങ്‌ എന്നിവരടങ്ങിയ ബെഞ്ച്‌ വിലയിരുത്തി. ഹൈക്കോടതി ഉത്തരവ്‌ ഔദ്യോഗികമായി പുറത്തിറങ്ങുന്നതിനു മുമ്പ്‌ അതു നടപ്പാക്കപ്പെട്ടതിലെ അനൗചിത്യം മുകുള്‍ Read more about ഉത്തരാഖണ്ഡ്‌ വീണ്ടും രാഷ്‌ട്രപതി ഭരണത്തില്‍ : ഹൈക്കോടതി ഉത്തരവിനു സ്‌റ്റേ[…]