ഐ.പി.എല്‍: മുംബൈക്ക് ജയം ബാംഗ്‌ളൂരിന് രണ്ടാം തോല്‍വി
08:03am 21/04/2016 മുംബൈ: ചെറിയ മൈതാനം. സ്വന്തം കാണികള്‍. പേരാത്തതിന് ഇക്കഴിഞ്ഞ ലോക കപ്പിലെ സെമിഫൈനലിലെ അനുഭവം. എല്ലാം കൂട്ടിവെച്ചപ്പോള്‍ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ ഒന്നുമാലോചിച്ചില്ല. ടോസ് കിട്ടിയപാടേ എതിരാളികളായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂരിനെ ബാറ്റിങ്ങിനയച്ചു. പിന്നെ ബാറ്റെടുത്ത് തകര്‍ത്തുവാരിയങ്ങടിച്ചു. മുന്നില്‍നിന്ന് ജയിച്ച് കളിയും ജയിച്ചു. രണ്ടാമത് ബാറ്റു ചെയ്യുന്നവരെ അകമഴിഞ്ഞ് സഹായിക്കുന്ന വാംഖഡെയില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂരിനെതിരെ മുംബൈ ഇന്ത്യന്‍സിന് ആറു വിക്കറ്റ് ജയം. തുടര്‍ച്ചയായ രണ്ട് തോല്‍വിക്കുശേഷം മുംബൈ വീണ്ടും വിജയവഴിയിലത്തെി. Read more about ഐ.പി.എല്‍: മുംബൈക്ക് ജയം ബാംഗ്‌ളൂരിന് രണ്ടാം തോല്‍വി[…]










