വിജയ് മല്യക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്
09:12pm 18/04/2016 ന്യൂഡല്‍ഹി: 9000 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയതിന് അന്വേഷണം നേരിടുന്ന മദ്യ വ്യവസായിയും രാജ്യസഭാ എം.പിയുമായ വിജയ് മല്യക്കെതിരെ മുംബൈ കോടതിയുടെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്. പ്രത്യേക ജഡ്ജി പി.ആര്‍ ബവാഖെ ആണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നല്‍കിയ ഹരജിയില്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിപ്പിച്ചത്. അതേ സമയം വിദേശത്ത് സ്വത്ത് വാങ്ങുന്നതിനായി മല്യ 430 കോടി രൂപ തട്ടിപ്പ് നടത്തിയെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡറക്ടറേറ്റിന്റെ വാദത്തിനെതിരെ കിങ്ഫിഷര്‍ എയര്‍ലൈന്‍സ് നല്‍കിയ ഹരജി കോടതി തള്ളി. Read more about വിജയ് മല്യക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്[…]










