വരള്‍ച്ച ദുരിതമായി; പതിനാലു വയസ്സുകാരി വിവാഹത്തിലേക്ക്‌

12:11pm 30/4/2016 ജല്‍നാ: മറ്റുള്ള പെണ്‍കുട്ടികളെപ്പോലെ ഡോക്‌ടറോ എന്‍ജിനിയറോ ആകേണ്ടതായിരുന്നു മറാത്ത്‌വാഡയിലെ ജല്‍ന ജില്ലയില്‍ നിന്നുള്ള സോനാലി റാത്തോഡും. സൊനാലിക്ക്‌ പതിനാല്‌ വയസ്സുമാത്രമേ പ്രായമുള്ളു. എന്നാല്‍ ഞായറാഴ്‌ച്ച അവളുടെ വിവാഹമാണ്‌. തനിക്ക്‌ സ്‌കൂളില്‍ പോകണമെന്നും പഠിച്ച്‌ കഴിവ്‌ തെളിയിക്കണമെന്നും സോനാലി പറയുന്നു. എന്നാല്‍ ‘സ്വപ്‌നങ്ങള്‍ എപ്പോഴും യാഥാര്‍ത്ഥ്യമാകണമെന്നില്ലല്ലോ. പ്രത്യേകിച്ച്‌ പാവപ്പെട്ട വീട്ടിലെ പെണ്‍കുട്ടിയാണെങ്കില്‍’ സോനാലി പറയുന്നു. വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ക്കായി വരന്‍ എത്തുന്നതും കാത്തിരിക്കുകയാണ്‌ ഈ പെണ്‍കുട്ടി. ബാലാവിവാഹം ഇവിടെ പതിവാണ്‌. വരള്‍ച്ച ഇപ്പോള്‍ ഇതിനൊരു കാരണം കൂടിയാകുന്നു. Read more about വരള്‍ച്ച ദുരിതമായി; പതിനാലു വയസ്സുകാരി വിവാഹത്തിലേക്ക്‌[…]

‘ശരീരത്തിന്റെ ദൈവശാസ്ത്രം’ സെമിനാര്‍ പാറ്റെഴ്‌സന്‍ സെന്റ് ജോര്‍ജ് സീറോ മലബാര്‍ കാത്തോലിക് ദേവാലയത്തില്‍ നടത്തി

12:10pm 30/4/2016 ജോയിച്ചന്‍ പുതുക്കുളം ന്യൂ ജേഴ്‌സി: ശരീരത്തിന്റെ ദൈവശാസ്ത്രം (തിയോളജി ഓഫ് ബോഡി) യുടെ മൂന്ന് ദിവസത്തെ സെമിനാറും പഠനങ്ങളും ന്യൂജേഴ്‌സിയിലെ പാറ്റെഴ്‌സന്‍ സെന്റ്. ജോര്‍ജ് സീറോ മലബാര്‍ കാത്തോലിക് ദേവാലയത്തില്‍ നടത്തുകയുണ്ടായി. മതാധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും വേണ്ടിയുള്ള ഈ സെമിനാര്‍ ഇടവക വികാരി റവ. ഫാ. ക്രിസ്ടി പറമ്പുകാട്ടിലിന്റെ നേതൃതത്തില്‍ നടത്തിയ ദിവ്യബലിയോടെ ആരംഭിച്ചു. തിയോളജി ഓഫ് ബോഡി എന്ന മിനിസ്ട്രിയുടെ സ്ഥാപകനായ ബാബു ജോണ്‍ സെമിനാര്‍ നയിച്ചു. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ Read more about ‘ശരീരത്തിന്റെ ദൈവശാസ്ത്രം’ സെമിനാര്‍ പാറ്റെഴ്‌സന്‍ സെന്റ് ജോര്‍ജ് സീറോ മലബാര്‍ കാത്തോലിക് ദേവാലയത്തില്‍ നടത്തി[…]

ഫോമാ -ആര്‍സിസി പ്രയാണത്തിന് മെയ് ഒന്നാം തീയതി ന്യൂയോര്‍ക്ക് മെട്രോ റീജിയണില്‍ വിജയസമാപ്തി

12:05pm 30/4/2016 ജോയിച്ചന്‍ പുതുക്കുളം ന്യൂയോര്‍ക്ക്: ഫോമയ്ക്കും അമേരിക്കന്‍ മലയാളികള്‍ക്കും എക്കാലത്തേയും അഭിമാനിക്കാവുന്ന ഫോമാ -ആര്‍സിസി ബില്‍ഡിംഗ് പ്രൊജക്ടിന്റെ അവസാനത്തെ ധനശേഖരണ പരിപാടി മെട്രോ ആര്‍വിപി ഡോ.ജേക്ക് തോമസിന്റെ നേതൃത്വത്തില്‍ മെയ് ഒന്നാം തിയതി 5.30 ന് ന്യൂയോര്‍ക്കിലെ ഫ്‌ളോറല്‍ പാര്‍ക്കിലുള്ള ടൈസന്‍ സെന്റെറില്‍ വെച്ചു നടത്തുന്നു. ന്യൂയോര്‍ക്ക് എമ്പയര്‍ റീജിയണില്‍ തുടങ്ങിയ ധനശേഖരണം മെട്രോ റീജിയണില്‍ അവസാനിക്കുമ്പോള്‍ ഫോമയുടെ സ്വപ്നപദ്ധതിയുടെ സാക്ഷാത്കാരം ആണ് പൂര്‍ണ്ണമാകുന്നത്. ജനോപകാരപ്രദമായ പരിപാടികള്‍ ഏറ്റെടുത്ത നടത്തണമെന്ന ഫോമാ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ നിര്‍ദ്ദേശാനുസരണം Read more about ഫോമാ -ആര്‍സിസി പ്രയാണത്തിന് മെയ് ഒന്നാം തീയതി ന്യൂയോര്‍ക്ക് മെട്രോ റീജിയണില്‍ വിജയസമാപ്തി[…]

ഫൊക്കാനാ മാമാങ്കത്തിന് സംഗീതമയം നല്‍കുവാനായി പ്രഗത്ഭര്‍ എത്തുന്നു

12:03pm 30/4/2016 ജോയിച്ചന്‍ പുതുക്കുളം ടൊറൊന്റോ. ജൂലൈ 2 മുതല്‍ 5 വരെ ടൊറൊന്റോയില്‍ വച്ചു നടക്കുന്ന ഫൊക്കാനയുടെ പതിനേഴാമത് കണ്‍വന്‍ഷനില്‍ പങ്കെടുക്കന്നവരെ സംഗീത ലോകത്തില്‍ ആറാടിക്കുവാന്‍ മലയാള സിനിമാ പിന്നണി ഗാന രംഗത്തെ അവാര്‍ഡ് ജേതാക്കളായ വിജയ് യേശുദാസ്, ജി വേണുഗോപാല്‍, സിതാര എന്നിവര്‍ എത്തുന്നു. ഇതോടൊ0ം 2007 സ്റ്റാര്‍സിംഗര്‍ ഫേ ബാന്‍ഡായ ആരോസ് (അരുണ്‍, റോഷന്‍, വില്യംസ്, സുദര്‍ശന്‍) നിങ്ങളേവരെയും സംഗീതത്തില്‍ ആറാടിക്കുവാനായി എത്തുന്നു. ഈ കലാകാരന്‍മാരുടെ വരവ് ഫൊക്കാനയുടെ കണ്‍വന്‍ഷന് ഒരു മുതല്‍ Read more about ഫൊക്കാനാ മാമാങ്കത്തിന് സംഗീതമയം നല്‍കുവാനായി പ്രഗത്ഭര്‍ എത്തുന്നു[…]

കാര്‍ബണ്‍ഡേയ്ല്‍ സിറ്റിയെ വിചാരണ ചെയ്ത് പ്രവീണിന്റെ മാതാവ് സിറ്റി കൗണ്‍സിലില്‍

12:00pm 30/4/2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞ പ്രവീണ്‍ വര്‍ഗിസിന്റെ മരണത്തിന്റെ അന്വേഷണത്തില്‍ അലംഭാവം കാട്ടിയ കാര്‍ബണ്‍ഡേയ്ല്‍ സിറ്റിയേയും പോലീസിനേയും, സ്റ്റേറ്റ് അറ്റോര്‍ണി തുടങ്ങിയവരേയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് പ്രവീണിന്റെ മാതാവ് സിറ്റി കൗണ്‍സിലില്‍ ശക്തമായി സംസാരിച്ചു. റേഡിയോ ഹോസ്റ്റ് മോണിക്ക സൂക്കസും കാര്‍ബണ്‍ഡേയ്ല്‍ സിറ്റി പ്രദേശത്തുള്ള ഇന്ത്യക്കാരും പിന്തുണയുമായി കൗണ്‍സില്‍ മീറ്റിംഗിനു എത്തിയിരുന്നു. സിറ്റി മേയര്‍ ഉള്‍പ്പടെയുള്ളവരുടെ മുന്നില്‍ പ്രവീണിനെ കാണാതായതു മുതല്‍ നടന്ന പോലീസിന്റെ നിരുത്സാഹപരമായ പെരുമാറ്റവും, കുറ്റപ്പെടുത്തലും, സത്യം മറച്ചുവെയ്ക്കലും, കുടുംബത്തെ Read more about കാര്‍ബണ്‍ഡേയ്ല്‍ സിറ്റിയെ വിചാരണ ചെയ്ത് പ്രവീണിന്റെ മാതാവ് സിറ്റി കൗണ്‍സിലില്‍[…]

തെരഞ്ഞെടുപ്പ് ഗോദയില്‍ നിന്നും ഒളിച്ചോടാന്‍ ശ്രമിച്ച ഉമ്മന്‍ ചാണ്ടിക്ക് കിട്ടേണ്ടത് കിട്ടിയെന്ന വി.എസ്

11:11pm 29/4/2016 തിരുവനന്തപുരം: ഉത്തരം മുട്ടിയപ്പോള്‍ തെരഞ്ഞെടുപ്പ് ഗോദയില്‍ നിന്നും ഒളിച്ചോടാന്‍ ശ്രമിച്ച ഉമ്മന്‍ ചാണ്ടിക്ക് കോടതിയില്‍ നിന്ന് കിട്ടേണ്ടത് കിട്ടിയെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യൂതാനന്ദന്‍. ഫേസ്ബുക്കിലൂടെയാണ് വി.എസ് പ്രതികരണവുമായി രംഗത്തത്തെിയത്. മാനം ഉറപ്പിക്കുനതിനേക്കാള്‍ തന്‍െറ വായ പൊത്തിപ്പിടിക്കാനാണ് കോടതി അദ്ദേഹത്തോട് പറഞ്ഞതെന്നും മാളത്തില്‍ ഒളിച്ചോടാതെ തെരഞ്ഞെടുപ്പ് ഗോദയിലേക്ക് തിരുച്ചുവരാനും വി.എസ് ഉമ്മന്‍ ചാണ്ടിയോട് ആവശ്യപ്പെട്ടു. നേരത്തെ വി.എസിനെതിരായ മാനനഷ്ടക്കേസ് പരഗണിക്കുന്നതിനിടെ കോടതികളെ രാഷ്ട്രീയക്കാരുടെ കളിക്കളമാക്കരുതെന്ന് തിരുവനന്തപുരം അവധിക്കാല ജില്ലാ കോടതി പരാമര്‍ശം നടത്തിയിരുന്നു. ഇത് Read more about തെരഞ്ഞെടുപ്പ് ഗോദയില്‍ നിന്നും ഒളിച്ചോടാന്‍ ശ്രമിച്ച ഉമ്മന്‍ ചാണ്ടിക്ക് കിട്ടേണ്ടത് കിട്ടിയെന്ന വി.എസ്[…]

മോഡിയുടെ വിദ്യാഭ്യാസം വിവരങ്ങള്‍ കൈമാറാന്‍ :മുഖ്യ വിവരാവകാശ കമ്മീഷന്‍

10:57pm 29/4/2016 ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ബിരുദം സംബന്ധിച്ച വിവരങ്ങള്‍ കൈമാറാന്‍ ഡല്‍ഹി സര്‍വകലാശാലയോടും ഗുജറാത്ത് യൂണിവേഴ്‌സിറ്റിയോടും മുഖ്യ വിവരാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. മോഡിയുടെ വിദ്യാഭ്യാസം സംബന്ധിച്ച വിവരങ്ങള്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കൈമാറാനാണ് നിര്‍ദ്ദേശം. മോഡിയുടെ വിദ്യാഭ്യാസം സംബന്ധിച്ച് വിവരങ്ങള്‍ പുറത്തു വിടാത്തതിന് ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷനെ കെജ്‌രിവാള്‍ വിമര്‍ശിച്ചിരുന്നു. ഇതേതുടര്‍ന്നാണ് വിവരം കൈമാറാന്‍ നിര്‍ദ്ദേശം നല്‍കിയത്.

മുസാഫര്‍ നഗര്‍ കലാപം അടിസ്ഥാനമാക്കി നിര്‍മ്മിച്ച മുസഫര്‍നഗര്‍ അഭിബാക്കി ഹൈ എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചതിന് ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്കെതിരെ അധികൃതര്‍ നോട്ടീസ് നല്‍കി.

10:50pm 29/4/2016 ന്യൂഡല്‍ഹി: മുസാഫര്‍ നഗര്‍ കലാപം അടിസ്ഥാനമാക്കി നിര്‍മ്മിച്ച മുസഫര്‍നഗര്‍ അഭി ബാക്കി ഹൈ എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചതിന് ഉമര്‍ ഖാലിദിനും അനിര്‍ബന്‍ ഭട്ടാചാര്യയ്ക്കും ജെ.എന്‍.യു സര്‍വകലാശാല അധികൃതര്‍ നോട്ടീസ് നല്‍കി. അഫ്‌സല്‍ ഗുരു അനുസ്മരണത്തില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്ന ആരോപണത്തില്‍ ഇരുവര്‍ക്കുമെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതിന് പിന്നാലെയാണ് മുസാഫര്‍നഗര്‍ ഡോക്യുമെന്ററിയുടെ പേരില്‍ പുതിയ നോട്ടീസ്. കഴിഞ്ഞ ദിവസമാണ് ഉമര്‍ ഖാലിദിനെ ഒരു സെമസ്റ്റര്‍ സസ്‌പെന്‍ഡ് ചെയ്യാനും 20,000 രൂപ പിഴ ചുമത്താനും സര്‍വകലാശാല തീരുമാനിച്ചിരുന്നു. Read more about മുസാഫര്‍ നഗര്‍ കലാപം അടിസ്ഥാനമാക്കി നിര്‍മ്മിച്ച മുസഫര്‍നഗര്‍ അഭിബാക്കി ഹൈ എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചതിന് ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്കെതിരെ അധികൃതര്‍ നോട്ടീസ് നല്‍കി.[…]

മെയ് പതിനാറിന് പൊതു അവധി

10:45pm 29/4/2016 തിരുവനന്തപുരം: കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മെയ് പതിനാറിന് പൊതു അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്പാഥനങ്ങള്‍ക്കും വാണിജ്യ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.

വ്യാജ സത്യവാങ്മൂലം; പി.കെ ജയലക്ഷ്മിയെ അയോഗ്യയാക്കാമെന്ന് റിപ്പോര്‍ട്ട്

07:20pm. 29/4/2016 മാനന്തവാടി: മന്ത്രി പി.കെ ജയലക്ഷ്മിയെ അയോഗ്യയാക്കാമെന്ന് റിപ്പോര്‍ട്ട്. മാനന്തവാടി റിട്ടേണിംഗ് ഓഫീസറുടേതാണ് ഉത്തരവ്. റിപ്പോര്‍ട്ട് സ്‌റ്റേറ്റ് ഇലക്ടറല്‍ ഓഫീസര്‍ക്ക് കൈമാറി. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മന്ത്രി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന് തെളിഞ്ഞതിനാലാണ് നടപടി. ബത്തേരി സ്വദേശിയാണ് മന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത രേഖപ്പെടുത്തിയതിലും തെരഞ്ഞെടുപ്പ് ചെലവ് കാണിച്ചതിലും കൃത്രിമം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കിയത്. വ്യാജ സത്യവാങ്മൂലം നല്‍കിയെന്ന് ചൂണ്ടിക്കാട്ടി സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ കെ.പി ജീവനാണ് ഹൈക്കോടതിയില്‍ പരാതി നല്‍കിയത്. വിവരങ്ങള്‍ Read more about വ്യാജ സത്യവാങ്മൂലം; പി.കെ ജയലക്ഷ്മിയെ അയോഗ്യയാക്കാമെന്ന് റിപ്പോര്‍ട്ട്[…]