ഫെഡറേഷന്‍ കപ്പ്‌ ഇന്നുമുതല്‍

01:04pm 30/4/2016 ഐസ്വാള്‍: ഏഷ്യയിലെ തന്നെ പ്രധാന ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിായ ഫെഡറേഷന്‍ കപ്പിന്‌ ഇന്നു മിസോറാമിലെ ഐസ്വാളില്‍ തുടക്കമാകും. ഉദ്‌ഘാടന മത്സരത്തില്‍ നിലവിലെ റണ്ണറപ്പുകളും ഐലീഗ്‌ ചാമ്പ്യന്മാരുമായ ബാംഗ്ലൂര്‍ എഫ്‌.സി. ഐസ്വാള്‍ എഫ്‌.സിയെ നേരിടും. കഴിഞ്ഞാഴ്‌ച ഐ ലീഗ്‌ കിരീടം ഉയര്‍ത്തിയ ബാംഗ്ലൂരിന്‌ ഐ ലീഗില്‍ നിന്ന്‌ തരംതാഴ്‌ത്തപ്പെട്ട ഐസ്വാള്‍ എഫ്‌.സി. തക്ക എതിരാളികളേയല്ല. അതിനാല്‍ തന്നെ ഇദ്‌ഘാടന മത്സരത്തില്‍ ഗോള്‍മഴ പെയ്യിച്ച്‌ വിജയത്തുടക്കം നേടാനാണ്‌ ബാംഗ്ലൂരിന്റെ ശ്രമം. എട്ടു ടീമുകളാണ്‌ ടൂര്‍ണമെന്റില്‍ ഏറ്റുമുട്ടുന്നത്‌. ബാംഗ്ലൂരിന്‌ പുറമേ, Read more about ഫെഡറേഷന്‍ കപ്പ്‌ ഇന്നുമുതല്‍[…]

സ്വർണവില പവന് 22,480 രൂപ

01:02pm 30/04/2016 കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു. പവന് 22,480 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. രണ്ടുവർഷത്തിനിടയിൽ രേഖപ്പെടുത്തുന്ന റെക്കോഡ് വിലയാണിത്. ഗ്രാമിന് 2,810 രൂപയാണ് ഇന്നത്തെ വില.

ബംഗാളില്‍ അഞ്ചാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

01:00pm 30/04/2016 കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ അഞ്ചാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. വോട്ടര്‍മാരുടെ നീണ്ട നിരയാണ് ബൂത്തുകളില്‍ കാണുന്നത്. വോട്ടെടുപ്പ് തുടങ്ങി ആദ്യരണ്ടുമണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ തന്നെ അനിഷ്ടസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തൃണമൂല്‍ പ്രവര്‍ത്തകര്‍ സി.പി.എം ബൂത്ത് ഏജന്റുമാരെ ഭീഷണിപ്പെടുത്തിയതാണ് പരാതി. സുരക്ഷയുടെ ഭാഗമായി 53 മണ്ഡലങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. കേന്ദ്ര അര്‍ദ്ധസൈനിക വിഭാഗത്തിന്റെ 650 കമ്പനികളെയാണ് മണ്ഡലങ്ങളില്‍ വിന്യസിച്ചിരിക്കുന്നത്. കൂടാതെ 113 കമ്പനി കേന്ദ്രപോലീസിനെയും സുരക്ഷക്കായി നിയോഗിച്ചിട്ടുണ്ട്. മൂന്ന് ജില്ലകളിലായി 53 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ബംഗാള്‍ രാഷ്ട്രീയത്തിലെ ഉരുക്കുവനിത Read more about ബംഗാളില്‍ അഞ്ചാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു[…]

നീറ്റ്: ഭേദഗതി ഹര്‍ജി വീണ്ടും തള്ളി; ഇളവ് തേടി കേരളം ഹര്‍ജി നല്‍കും

12:30pm 30/4/2016 ന്യുഡല്‍ഹി: മെഡിക്കല്‍, ദന്തല്‍ പൊതു പ്രവേശന പരീക്ഷ (നീറ്റ്) നടത്താനുള്ള ഉത്തരവില്‍ ഭേദഗതി ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി വീണ്ടും തള്ളി. ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ഇന്ന് തള്ളിയത്. സി.ബി.എസ്.ഇ സിലബസും സ്‌റ്റേറ്റ് സിലബസും വ്യത്യസ്തമാണെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേസില്‍ ഇടപെടാനാവില്ലെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഇന്നലെ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച ഭേദഗതി ഹര്‍ജിയും വിധി പറഞ്ഞ ബെഞ്ച് തള്ളിയിരുന്നു. നീറ്റ് പരീക്ഷ ഈ വര്‍ഷം നടത്തരുതെന്നും സംസ്ഥാനങ്ങളെയും Read more about നീറ്റ്: ഭേദഗതി ഹര്‍ജി വീണ്ടും തള്ളി; ഇളവ് തേടി കേരളം ഹര്‍ജി നല്‍കും[…]

ഡാലസ് സൗഹൃദ വേദി മാതൃദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു

12:30pm 30/4/2016 – എബി മക്കപ്പുഴ ഡാലസ്:ഡാളസിലെ അമ്മമാരെ അദരിക്കുവാന്‍ മെയ്­ 8 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് കരോള്‍ട്ടണ്‍ സെന്റ്­ ഇഗ്‌നേഷ്യസ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ ഓഡിറ്റോരിയത്തില്‍ പൊതു വേദി ഒരുക്കുന്നു. സമ്മേളനത്തില്‍ പ്രസിഡണ്ട്­ എബി തോമസ്­ ആദ്യക്ഷത വഹിക്കും.സമ്മേളനത്തില്‍ എത്തുന്നവരെ സെക്രട്ടറി അജയകുമാര്‍ സ്വാഗതം അറിയിക്കുകയും,തുടര്ന്ന് കുട്ടികള്‍ റോസാപൂക്കള്‍ നല്കി് അമ്മമാരെ വേദിയിലേക്ക് ആനയിക്കുകയും ചെയ്യും. ആഘോഷ ചടങ്ങുകളില്‍ ശ്രീമതി.പ്രീനാ മാത്യു മുഖ്യ പ്രസംഗീക ആയിരിക്കും. സ്ത്രീയും സമൂഹവും ഇന്നത്തെ നൂറ്റാണ്ടില്‍ എന്ന പൊതു വിഷയം Read more about ഡാലസ് സൗഹൃദ വേദി മാതൃദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു[…]

ഉത്തരാഖണ്ഡില്‍ കാട്ടുതീ നാല് മരണം

12:26pm 30/04/2016 ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കാട്ടൂതീ പടരുന്നു. കാട്ടുതീയിലകപ്പെട്ട് നാല് പേര്‍ കൊല്ലപ്പെട്ടു. ദുരന്തനിവാരണ സേനയുടെ മൂന്ന് സംഘങ്ങള്‍ തീയണക്കാനായി സ്ഥലത്തെത്തിയിട്ടുണ്ട്. 135പേരാണ് സംഘത്തിലുള്ളത്. തീ നിയന്ത്രണാതീതമായതോടെ ബദരിനാഥിലേക്കുള്ള എന്‍.എച്ച് 58 അധികൃതര്‍ താല്‍ക്കാലികമായി അടച്ചു. പൗരി ഗഡ്‌വാള്‍, നൈനിറ്റാള്‍, പിത്തോര്‍ഗഡ്, ബഗേഷ്വര്‍, ചമോലി തുടങ്ങിയ ജില്ലകളാണ് കാട്ടുതീ ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. കൂടുതല്‍ സ്ഥലങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള കഠിന ശ്രമത്തിലാണ് അഗ്‌നിശമനസേനാ പ്രവര്‍ത്തര്‍. കടുത്ത വേനലും ശക്തമായ കാറ്റും ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ദുഷ്‌കരമാക്കുന്നുണ്ട്. 13 ജില്ലകളിലായി 1900 Read more about ഉത്തരാഖണ്ഡില്‍ കാട്ടുതീ നാല് മരണം[…]

ആലീസ് കുര്യന്‍ ഷിക്കാഗോയില്‍ നിര്യാതയായി

12:22pm 30/4/2016 ഷിക്കാഗോ: കോട്ടയം കൊല്ലാട്ട് തെക്കേടത്ത് കുര്യന്‍ റ്റി. കുര്യന്റെ ഭാര്യ ആലീസ് കുര്യന്‍ (57) ഷിക്കാഗോയില്‍ നിര്യാതയായി. കുഴിമറ്റം പട്ടശേരില്‍ വാഴച്ചിറ കുടുംബാംഗമാണ്. കെവിന്‍, ബ്രയന്‍ എന്നിവരാണ് മക്കള്‍. മറിയാമ്മ മത്തായി, ശോശാമ്മ ഫിലിപ്പോസ്, ഏബ്രഹാം മാത്യു, രാജു ഏബ്രഹാം (എല്ലാവരും ഷിക്കാഗോ) എന്നിവര്‍ സഹോദരങ്ങളാണ്. മെയ് 3-ന് ചൊവ്വാഴ്ച 5 മണി മുതല്‍ 9 മണിവരെ ഷിക്കാഗോ മാര്‍ത്തോമാ പള്ളിയില്‍ (240 ജീേേലൃ ഞറ, ഉലുെഹമശില)െ പൊതുദര്‍ശനവും മെയ് 4-ന് ബുധനാഴ്ച 10 Read more about ആലീസ് കുര്യന്‍ ഷിക്കാഗോയില്‍ നിര്യാതയായി[…]

മലപ്പുറം കോട്ടക്കലില്‍ വാഹനാപകടത്തില്‍ നാല് മരണം

12:20pm 30/04/2016 മലപ്പുറം: കോട്ടക്കല്‍ എടരിക്കോട്? പാലച്ചിറമേട് വളവില്‍ കണ്ടെയ്‌നര്‍ ലോറി ഇന്നോവയിലിടിച്ച് നാല് പേര്‍ മരിച്ചു. കണ്ണൂര്‍ ചൊക്ലി സ്വദേശി ഷംസീര്‍, പര്‍വീസ്, ഫൈസല്‍, എടവനക്കാട് സ്വദേശി ശംസീര്‍ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മഹ്‌റൂഫ്, മരുമക്കളായ സിനോജ്, മര്‍ഷാദ്, കാര്‍െ്രെഡവര്‍ നൗഫല്‍ എന്നിവരെ ട്ടേക്കല്‍ ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ 2.30നായിരുന്നു അപകടം ഷംസീറിന്റെ വിദേശത്തേക്ക് യാത്രയാക്കാന്‍ നെടുമ്പാശേരി വിമാനത്താവള?ത്തിലേക്ക് പോകുകയായിരുന്നു ഇവര്‍. ഒരേ ദിശയില്‍ പോകുകയായിരുന്നു കാറും കണ്ടെയ്‌നര്‍ ലോറിയും. ഇന്നോവ Read more about മലപ്പുറം കോട്ടക്കലില്‍ വാഹനാപകടത്തില്‍ നാല് മരണം[…]

വാട്‌സ്ആപ്പിലൂടെ കഞ്ചാവ് നല്‍കിയിരുന്ന യുവാവ് അറസ്റ്റില്‍

12:19pm 30/4/2016 കോട്ടയം: വാട്‌സ്ആപ്പിലൂടെ ആവശ്യക്കാരെ കണ്ടെത്തി കഞ്ചാവ് നല്‍കിയിരുന്ന യുവാവ് അറസ്റ്റില്‍. എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കാരാപ്പുഴ സ്വദേശി ബാദുഷ ഷാഹുലാണ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. തമിഴ്‌നാട്ടില്‍ വിനോദയാത്രയ്‌ക്കെന്ന വ്യാജേന പോവുകയും കഞ്ചാവ് എത്തിക്കുകയുമായിരുന്നു യുവാവ് ചെയ്തിരുന്നത്. വാട്‌സ്ആപ്പിലൂടെ ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കുകയും ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. യുവാക്കളും വിദ്യാര്‍ത്ഥികള്‍ക്കുമാണ് കൂടുതലും വില്‍പ്പന നടത്തിയിരുന്നത്.

വിഎസിന്‌ വേണ്ടി പിണറായി ഇറങ്ങുന്നു

12:16pm 30/4/2016 മലമ്പുഴ: തെരഞ്ഞെടുപ്പ്‌ തൊട്ടടുത്ത്‌ നില്‍ക്കേ എതിരാളികളുടെ വിഭാഗീകത സംബന്ധിച്ച പ്രതീക്ഷകളെല്ലാം കാറ്റില്‍ പറത്തി സിപിഎം നേതാക്കളായ വിഎസ്‌ അച്യുതാനന്ദനും പിണറായി വിജയനും വീണ്ടും ഒരുമിക്കുന്നു. ധര്‍മ്മടത്ത്‌ സിപിഎം നേതാവ്‌ പിണറായി വിജയന്‌ വേണ്ടി പ്രചരണത്തിനിറങ്ങിയ വിഎസിന്‌ വേണ്ടി ശനിയാഴ്‌ച പിണറായി വിജയന്‍ അദ്ദേഹം മത്സരിക്കുന്ന മലമ്പുഴയില്‍ പ്രചരണത്തിന്‌ എത്തും. മലമ്പുഴയില്‍ പിണറായി എന്തു പറയുമെന്ന ആകാംഷയിലാണ്‌ കേരളം. പിണറായി വിഎസിന്‌ വേണ്ടി വോട്ടു ചോദിക്കാന്‍ എത്തുമ്പോള്‍ വിഎസ്‌ പോകുന്നത്‌ തന്റെ വലിയ വിമര്‍ശകരില്‍ ഒരാളായ Read more about വിഎസിന്‌ വേണ്ടി പിണറായി ഇറങ്ങുന്നു[…]