ബി.ജെ.പിയും കോണ്‍ഗ്രസും കേരളത്തില്‍ ഒത്തുകളിക്കുന്നു :യെച്ചൂരി

06:30pm 30/04/2016 കൊച്ചി: കേരളത്തില്‍ ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ ഒത്തുകളിയാണ് നടക്കുന്നതെന്ന് സി.പി.എം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന മദ്യനയംകൊണ്ട് യാതൊരു ഗുണവുമുണ്ടായിട്ടില്ല. മദ്യഉപഭോഗം കൂടുകയാണ് ചെയ്തത്. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടച്ച ബാറുകള്‍ തുറക്കുമോ എന്ന് ചോദിക്കുന്നവര്‍, ഏത് ബാറാണ് അടച്ചതെന്നും വ്യക്തമാക്കണം. ബാറുകളുടെ രൂപം മാറ്റുക മാത്രമാണ് ചെയ്തത്. മദ്യത്തിന്റെ സ്വാധീനവും ഉപഭോഗവും കുറക്കുക എന്നതാണ് സി.പി.എം നയം. തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ മദ്യ Read more about ബി.ജെ.പിയും കോണ്‍ഗ്രസും കേരളത്തില്‍ ഒത്തുകളിക്കുന്നു :യെച്ചൂരി[…]

വിദ്യാഭ്യാസ യോഗ്യതയിലെ വൈരുദ്ധ്യം വിന; പി.കെ ജയലക്ഷ്മിയുടെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു

06:22pm 30/44/2016 മാനന്തവാടി: മന്ത്രി പി.കെ ജയലക്ഷ്മിയുടെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു. മന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് അനിശ്ചിതത്വം ഉടലെടുത്തതിനാല്‍ ഏറെ ആശയക്കുഴപ്പങ്ങള്‍ക്കൊടുവിലാണ് വരണാധികാരി പത്രിക സ്വീകരിച്ചത്. മന്ത്രിക്കെതിരായ സബ് കളക്ടറുടെ റിപ്പോര്‍ട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരുന്നു. വൈരുദ്ധ്യം നിറഞ്ഞ വിവരങ്ങള്‍ നല്‍കിയതിന് ജയലക്ഷ്മിയെ അയോഗ്യയാക്കുന്നത് സംബന്ധിച്ച തീരുമാനം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് കൈക്കൊള്ളേണ്ടത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിച്ചാല്‍ മൂന്ന് വര്‍ഷത്തേക്ക് വിലക്ക് ഉള്‍പ്പെടെയുള്ള നടപടികള്‍ നേരിടേണ്ടി വരും. നാമനിര്‍ദേശ പത്രികയില്‍ ഇല്ലാത്ത Read more about വിദ്യാഭ്യാസ യോഗ്യതയിലെ വൈരുദ്ധ്യം വിന; പി.കെ ജയലക്ഷ്മിയുടെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു[…]

വി.എസ്പിണറായി ഭിന്നത നിലനില്‍ക്കുന്നു :ഉമ്മന്‍ചാണ്ടി

06:20pm 30/04/2016 കോഴിക്കോട്: ഒരുമിച്ചെന്ന് പറയുമ്പോഴും സി.പി.എമ്മിനുള്ളില്‍ വൈരുധ്യങ്ങള്‍ വളരുകയല്ലേ എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റിലാണ് സി.പി.എമ്മിലെ വി.എസ്പിണറായി അഭിപ്രായഭിന്നതയെ കുറിച്ച് ഉമ്മന്‍ചാണ്ടി പരാമര്‍ശിക്കുന്നത്. വി.എസും പിണറായിയും ഏകമനസോടെ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു എന്നാണ് എല്‍.ഡി.എഫ് അണികള്‍ അവകാശപ്പെടുന്നത്. എന്നാല്‍, ഇരുവരും തമ്മിലുള്ള വൈരുദ്ധ്യം ഓരോ ദിവസവും പുറത്തു വന്നു കൊണ്ടിരിക്കുകയാണെന്നും ഉമ്മന്‍ചാണ്ടി പറയുന്നു. ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം: സി.പി.എമ്മിന്റെ കേരളത്തിലെ പ്രധാന നേതാക്കളായ വി.എസ്. അച്യുതാനന്ദനും പിണറായി വിജയനും ഒരുമിച്ച്, ഏകമനസോടെ തെരഞ്ഞെടുപ്പ് Read more about വി.എസ്പിണറായി ഭിന്നത നിലനില്‍ക്കുന്നു :ഉമ്മന്‍ചാണ്ടി[…]

മുംബൈയില്‍ കെട്ടിടം തകര്‍ന്ന്, മരണം മൂന്നായി

06:16 PM 30/04/2016 മുംബൈ: മുംബൈ കാമാട്ടിപുരയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്ന് വീണ് മരിച്ചവരുടെ എണ്ണം മൂന്നായി. അപകടത്തിൽ ആറുപേർക്ക്​ പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായാണു വിവരം.

ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് 800 കോടി രൂപയുടെ അനധികൃത സമ്പാദ്യം

06:15pm 30/4/2016 ഹൈദരാബാദ്: ആന്ധ്രയിലെ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ നടന്ന റെയ്ഡില്‍ കണ്ടെത്തിയത് 800 കോടി രൂപയുടെ അനധികൃത സമ്പാദ്യം. ഈസ്റ്റ് ഗോദാവരി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായ എ. മോഹന്റെ വസതിയില്‍ നടത്തിയ റെയ്ഡിലാണ് കണക്കില്‍പ്പെടാത്ത സമ്പാദ്യം വ്യക്തമായത്. ഇയാളെ ആന്റി കറപ്ഷന്‍ ബ്യൂറോ അറസ്റ്റ് ചെയ്തു. ഇയാളെ വിജയവാഡ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ആന്ധ്രയിലും തെലുങ്കാനയിലുമായിട്ടാണ് ഇയാളുടെ അനധികൃത സമ്പാദ്യം. ആന്ധ്ര, തെലുങ്കാന, കര്‍ണാടക എന്നിവടങ്ങളിലായി മോഹന്റെ ഒന്‍പതോളം വസതികളില്‍ വ്യാഴാഴ്ച വൈകിട്ടാണ് റെയ്ഡ് Read more about ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് 800 കോടി രൂപയുടെ അനധികൃത സമ്പാദ്യം[…]

ഉമ്മന്‍ചാണ്ടിയുടെ പത്രികയില്‍ ആക്ഷേപം

01:20pm. 30/4/2016 കോട്ടയം: പുതുപ്പള്ളി മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ എല്‍.ഡി.എഫും സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഷാജിയും ആക്ഷേപം ഉന്നയിച്ചു. തന്റെ പേരില്‍ പൂര്‍വ്വിക സ്വത്ത് ഇല്ലെന്നായിരുന്നു ഉമ്മന്‍ ചാണ്ടി പത്രികയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ 51 സെന്റ് കാര്‍ഷിക ഭൂമി പൂര്‍വ്വിക സ്വത്തായി ലഭിച്ചിട്ടുണ്ടെന്ന് ജെയ്ക് സി തോമസിന്റെ മുഖ്യ തെരഞ്ഞെടുപ്പ് ഏജന്റ് ആരോപിച്ചു. 2011ലും മുന്‍പും നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം പൂര്‍വ്വിക സ്വത്തില്ലെന്നാണ് ഉമ്മന്‍ ചാണ്ടി Read more about ഉമ്മന്‍ചാണ്ടിയുടെ പത്രികയില്‍ ആക്ഷേപം[…]

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ലയണ്‍സിന് മൂന്നു വിക്കറ്റിന്റെ ജയം

01:15pm 30/4/2016 പുനെ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന ആവേശകരമായ മത്സരത്തില്‍ ഗുജറാത്ത് ലയണ്‍സിന് മൂന്നു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം. സ്റ്റീവന്‍ സ്മിത്തിന്റെ സെഞ്ചുറി(101)ക്ക് ടീം ഗെയിമിലൂടെ മറുപടി നല്‍കിയപ്പോള്‍ 195 റണ്‍സ് എന്ന കൂറ്റന്‍ ലക്ഷ്യം ഏഴു വിക്കറ്റ് നഷ്ടത്തില്‍ ഗുജറാത്ത് മറികടന്നു. ലീഗില്‍ ഏഴു മത്സരങ്ങളില്‍ നിന്ന് അവരുടെ ആറാം ജയമാണിത്. പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്തുള്ള അവര്‍ക്ക് 12 പോയിന്റായി. പുനെയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ Read more about ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ലയണ്‍സിന് മൂന്നു വിക്കറ്റിന്റെ ജയം[…]

അലിഗര്‍ യൂണിവേഴ്‌സിറ്റി അലുമിനി വാര്‍ഷീക പിക്‌നിക്ക് മെയ് 7ന് ഹൂസ്റ്റണില്‍

01:11pm 30/4/2016 പി.പി.ചെറിയാന്‍ ഹൂസ്റ്റണ്‍: അലിഗര്‍ മുസ്ലീം യൂണിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ അലുമിനി 2016 വാര്‍ഷീക പിക്‌നിക്ക് മെയ് 7ന് ഹൂസ്റ്റണില്‍ സംഘടിപ്പിക്കുന്നു. രാവിലെ 10.30 ന് പരിപാടികള്‍ ആരംഭിക്കും. കാറ്റി ഗാര്‍ഡീനിയ ലയിനിലുള്ള മേരി ജൊ പെക്കും പാര്‍ക്കില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളും കൂടുംബാംഗങ്ങളും നിശ്ചിത സമയത്തു എത്തിചേരണമെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. ഗെയിംസ്, സ്‌പോര്‍ട്‌സ്, ഫുഡ്, ഫണ്‍ ഇനങ്ങള്‍ പിക്ക്‌നിക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. Venue Mary Jo Peckham Park 5597 Gardenia Lane Katy, Read more about അലിഗര്‍ യൂണിവേഴ്‌സിറ്റി അലുമിനി വാര്‍ഷീക പിക്‌നിക്ക് മെയ് 7ന് ഹൂസ്റ്റണില്‍[…]

മോളി ജോയി (59) ഡിട്രോയിറ്റില്‍ നിര്യാതയായി

01:10pm 30/4/2016 ഡിട്രോയിറ്റ് : നീണ്ടൂര്‍ വെട്ടിക്കാട്ടില്‍ ജോയിയുടെ ഭാര്യ മോളി ജോയി (59) ഡിട്രോയിറ്റില്‍ നിര്യാതയായി. സംസ്‌കാരം പിന്നിട്. മക്കള്‍ : വിനീത് , ഗിഫ്ടി ചാഴികാട്ട്. സഞ്ജു ചാഴികാട്ട് എക മരുമകന്‍ ആണ്. വാകത്താനം ആയിരംതെക്കില്‍ ചെറിയാന്‍ മറിയാമ്മ ദമ്പതികളുടെ പുത്രിയാണ് പരേത. സഹോദരങ്ങള്‍ : തങ്കമ്മ ചാക്കോ കുന്നിരിക്കല്‍ മനക്കല്‍, ഡിട്രോയിറ്റ്, മേരികുട്ടി മാത്യൂ ഞെറളക്കാട്ട് തുരുത്തിയില്‍, ഡിട്രോയിറ്റ്, ലൂക്കോസ് ഫിലിപ്പ് ആയിരംതെക്കില്‍, ഡിട്രോയിറ്റ്, സഖറിയ ഉതുപ്പ് ആയിരംതെക്കില്‍, തോമസ്‌കുട്ടി ഉതുപ്പ് ആയിരംതെക്കില്‍, Read more about മോളി ജോയി (59) ഡിട്രോയിറ്റില്‍ നിര്യാതയായി[…]

ദുബൈ പാര്‍ക്കുകളിലെ പ്രവേശ ഫീസും നോല്‍ കാര്‍ഡ് വഴി

01:06pm 30/04/2016 ദുബൈ: ദുബൈ നഗരസഭക്ക് കീഴിലെ പാര്‍ക്കുകളിലേക്കുള്ള പ്രവേശ ഫീസും അടുത്തവര്‍ഷം മുതല്‍ നോല്‍ കാര്‍ഡ് വഴി അടക്കാന്‍ സംവിധാനം വരുന്നു. നോല്‍ കാര്‍ഡിലൂടെ ഈടാക്കുന്ന ഫീസ് ആര്‍.ടി.എ ദുബൈ നഗരസഭക്ക് കൈമാറും. ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ആര്‍.ടി.എയും ദുബൈ നഗരസഭയും ഒപ്പിട്ടു. നിലവില്‍ മെട്രോ, ട്രാം, ബസ് യാത്രക്കും പാര്‍ക്കിങ് ഫീസ് അടക്കാനുമാണ് നോല്‍ കാര്‍ഡ് ഉപയോഗിച്ചുവരുന്നത്. അടുത്തവര്‍ഷം മുതല്‍ അല്‍ മംസാര്‍ പാര്‍ക്ക്, സഅബീല്‍ പാര്‍ക്ക്, മുശ്രിഫ് പാര്‍ക്ക്, ക്രീക്ക് പാര്‍ക്ക് എന്നിവിടങ്ങളിലെ പ്രവേശ Read more about ദുബൈ പാര്‍ക്കുകളിലെ പ്രവേശ ഫീസും നോല്‍ കാര്‍ഡ് വഴി[…]