ഡല്‍ഹി സര്‍ക്കാര്‍ നടപ്പാക്കിയ ഗതാഗത നിയന്ത്രണത്തിന്റെ രണ്ടാം ഘട്ടം വിജയം

12.43 PM 15-04-2016 വായു മലിനീകരണം കുറയ്ക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ നടപ്പാക്കിയ ഗതാഗത നിയന്ത്രണത്തിന്റെ രണ്ടാം ഘട്ടം വിജയം. ഇന്നു മുതല്‍ ഈ മാസം 30 വരെയാണ് രണ്ടാം ഘട്ട വാഹന നിയന്ത്രണം. ജനുവരി ഒന്നു മുതല്‍ പതിനഞ്ച് ദിവസം പരീക്ഷണാടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ ഒറ്റ, ഇരട്ട അക്ക വാഹനങ്ങളുടെ നിയന്ത്രണം വിജയമായതിനുപിന്നാലെയാണ് ഇന്ന് രണ്ടാം ഘട്ടത്തിന് അരവിന്ദ് കേജരിവാള്‍ സര്‍ക്കാര്‍ തുടക്കം കുറിക്കുന്നത്. ഗതാഗത നിയന്ത്രണം വിജയമാക്കാന്‍ ആം ആദ്മി പാര്‍ട്ടി 2,000 ട്രാഫിക് ഉദ്യോഗസ്ഥരെയും, 580 Read more about ഡല്‍ഹി സര്‍ക്കാര്‍ നടപ്പാക്കിയ ഗതാഗത നിയന്ത്രണത്തിന്റെ രണ്ടാം ഘട്ടം വിജയം[…]

പരവൂര്‍ ദുരന്ത ദിവസം പ്രധാനമന്ത്രി സംഭവ സ്ഥലം സന്ദര്‍ശിക്കാന്‍ എത്തുന്നതിനെ എതിര്‍ത്തിരുന്നുവെന്ന് ഡിജിപി

പരവൂര്‍ ദുരന്ത ദിവസം പ്രധാനമന്ത്രി സംഭവ സ്ഥലം സന്ദര്‍ശിക്കാന്‍ എത്തുന്നതിനെ പോലീസ് എതിര്‍ത്തിരുന്നുവെന്ന് ഡിജിപി ടി.പി.സെന്‍കുമാറിന്റെ വെളിപ്പെടുത്തല്‍. ദുരന്ത സ്ഥലത്തായിരുന്ന പോലീസുകാരെ പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്ക് നിയോഗിക്കേണ്ടി വരുമെന്ന കാരണത്താലാണ് സന്ദര്‍ശനത്തെ എതിര്‍ത്തതെന്നും ഡിജിപി പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഡിജിപി ഇക്കാര്യം പറഞ്ഞത്. ദുരന്തം അറിഞ്ഞതിന് പിന്നാലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും മുഖ്യമന്ത്രിയെ സന്ദര്‍ശന വിവരം അറിയിച്ചു. മുഖ്യമന്ത്രി തന്നെ വിളിച്ച് പ്രധാനമന്ത്രി എത്തുന്ന കാര്യം ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു. എസ്പിജി ഉദ്യോഗസ്ഥര്‍ പിന്നീട് Read more about പരവൂര്‍ ദുരന്ത ദിവസം പ്രധാനമന്ത്രി സംഭവ സ്ഥലം സന്ദര്‍ശിക്കാന്‍ എത്തുന്നതിനെ എതിര്‍ത്തിരുന്നുവെന്ന് ഡിജിപി[…]

തൃശൂര്‍ പൂരം വെടിക്കെട്ട് ഉപാധികളോടെ നടത്താന്‍ ഹൈക്കോടതി അനുമതി

12.29 PM 15-04-2016 തൃശൂര്‍ പൂരം വെടിക്കെട്ട് കര്‍ശന ഉപാധികളോടെ നടത്താന്‍ ഹൈക്കോടതി അനുമതി. നിരോധിത വെടിമരുന്നുകള്‍ ഉപയോഗിക്കരുതെന്നും ശബ്ദമലിനീകരണം വളരെ കുറഞ്ഞ തോതില്‍ മാത്രമേ ആകാവു എന്നും ജസ്റ്റീസുമാരായ തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, അനുശിവരാമന്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. തൃശൂര്‍ പൂരം കേരളത്തിന്റെ സംസ്‌കാരത്തിന്റേയും സാമൂഹിക ജീവിതത്തിന്റേയും ഭാഗമാണെന്ന് കോടതി ചൂണ്്ടിക്കാട്ടി. അത് സുഗമമായി നടക്കുകയും വേണം. എന്നാല്‍ പൂരത്തിന്റെ പേരില്‍ നിയമലംഘനം അനുവദിക്കാനാവില്ല. വെടിക്കെട്ട് നടത്തുന്നതിന് ഇളവ് അനുവദിച്ചു കൊണ്്ട് 2007ല്‍ സുപ്രീംകോടതി പുറപ്പെടുവിച്ച Read more about തൃശൂര്‍ പൂരം വെടിക്കെട്ട് ഉപാധികളോടെ നടത്താന്‍ ഹൈക്കോടതി അനുമതി[…]

ഇന്ത്യന്‍ ദമ്പതികള്‍ ഡാളസില്‍ മരിച്ച നിലയില്‍

പി.പി. ചെറിയാന്‍ സൗത്ത്‌ലേക്ക്: ഇന്ത്യന്‍അമേരിക്കന്‍ ദമ്പതികളായ അനില്‍ കാരബന്ദ (62) നീത കാരബന്ദ (58) എന്നിവരെ സൗത്ത് ലേക്കിലുള്ള വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഏപ്രില്‍ 12നു വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയ കുടുംബാംഗമാണ് ദമ്പതികള്‍ ബെഡ്‌റൂമില്‍ മരിച്ചുകിടക്കുന്ന വിവരം പോലീസില്‍ അറിയിച്ചത്. ടറന്റ് കൗണ്ടി മെഡിക്കല്‍ എക്‌സാമിനറാണ് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞ വിവരം മാധ്യമങ്ങള്‍ക്കു നല്‍കിയത്. നീതയെ വെടിവച്ചു കൊലപ്പെടുത്തിയശേഷം അനില്‍ സ്വയം വെടിവച്ച് ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കേസില്‍ മറ്റാരേയും സംശയിക്കുന്നില്ലെന്ന് പോലീസ് വ്യക്തമാക്കി. 2013നുശേഷം Read more about ഇന്ത്യന്‍ ദമ്പതികള്‍ ഡാളസില്‍ മരിച്ച നിലയില്‍[…]

ന്യൂജേഴ്‌സിയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി ഷാനി പട്ടേല്‍ വെടിയേറ്റു മരിച്ചു

09:50am 14/4/2016 – പി.പി. ചെറിയാന്‍ ന്യൂജേഴ്‌സി: റട്‌ജേഴ്‌സ് യൂണിവേഴ്‌സിറ്റി ഇക്കണോമിക്‌സ് ജൂണിയര്‍ വിദ്യാര്‍ഥിയായ ഷാനി പട്ടേല്‍ (21) ന്യൂവാക് കാമ്പസിനു സമീപമുള്ള സെന്‍ട്രല്‍ അവന്യുവില്‍ ഞായറാഴ്ച വെടിയേറ്റു മരിച്ചതായി യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ നാന്‍സി കാന്റോര്‍ തിങ്കളാഴ്ച സ്ഥിരീകരിച്ചു. ഷാനി പട്ടേലിന്റെ റൂം മേറ്റും കഴിഞ്ഞവര്‍ഷം ഇവിടെനിന്നും ഗ്രാജ്വേറ്റ് ചെയ്ത 23 കാരനായ വിദ്യാര്‍ഥിയും വെടിയേറ്റ് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. കവര്‍ച്ചാശ്രമത്തിനിടെ നടന്ന വെടിവയ്പായിട്ടാണ് എസക്‌സ് കൗണ്ടി പ്രോസിക്യൂട്ടര്‍ ഓഫീസ് സംഭവത്തെ വിശേഷിപ്പിച്ചത്. മയക്കുമരുന്നും ഇതിന്റെ Read more about ന്യൂജേഴ്‌സിയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി ഷാനി പട്ടേല്‍ വെടിയേറ്റു മരിച്ചു[…]

തൃശൂര്‍ പൂരം ചടങ്ങാക്കി നടത്തും

09:45am 14/04/2016 തൃശൂര്‍: രാത്രി വെടിക്കെട്ടിന് ഹൈകോടതിയും പകല്‍ ആന എഴുന്നെള്ളിപ്പിന് വനം വകുപ്പും വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ കുടമാറ്റവും വെടിക്കെട്ടും ഒഴിവാക്കി തൃശൂര്‍ പൂരം വെറും ചടങ്ങായി നടത്താന്‍ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ സംയുക്ത യോഗം തീരുമാനിച്ചു. തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് പ്രഫ.എം.മാധവന്‍കുട്ടി, സെക്രട്ടറി സി.വിജയന്‍, പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് കെ.മനോഹരന്‍ എന്നിവര്‍ രാത്രി വൈകി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ആനയെഴുന്നള്ളിപ്പിനുകൂടി കര്‍ശന നിയന്ത്രണങ്ങളുമായി ഉത്തരവ് ഇറങ്ങിയ പശ്ചാത്തലത്തിലാണ് ബുധനാഴ്ച രാത്രി ചേര്‍ന്ന അടിയന്തര യോഗം Read more about തൃശൂര്‍ പൂരം ചടങ്ങാക്കി നടത്തും[…]

ഇന്ന് അംബേദ്കര്‍ ജയന്തി ഐക്യരാഷ്ട്ര സഭയും അനുസ്മരിക്കുന്നു

09:35am 14/04/2016 ന്യൂഡല്‍ഹി: ഭരണഘടനാ ശില്‍പി ഡോ. ബി.ആര്‍. അംബേദ്കറുടെ 125ാം ജന്മവാര്‍ഷികം ഇന്ന്. മഹാനായ പ്രതിഭക്ക് ഇന്ത്യന്‍ മണ്ണ് ജന്മം നല്‍കിയിട്ട് ഒന്നേകാല്‍ നൂറ്റാണ്ട് തികയുന്നതു പ്രമാണിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും പ്രത്യേക ചടങ്ങുകള്‍ സംഘടിപ്പിക്കുന്നുണ്ട്. അതിനു പുറമെ, ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്തും അംബേദ്കറെ അനുസ്മരിക്കുന്ന പരിപാടി നടക്കും. യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം കാര്യാലയം, ഫൗണ്ടേഷന്‍ ഫോര്‍ ഹ്യൂമന്‍ ഹൊറൈസണ്‍, കല്‍പനാ സരോജ് ഫൗണ്ടേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് യു.എന്‍ ആസ്ഥാനത്തെ അനുസ്മരണ പരിപാടി. Read more about ഇന്ന് അംബേദ്കര്‍ ജയന്തി ഐക്യരാഷ്ട്ര സഭയും അനുസ്മരിക്കുന്നു[…]

സുപ്രീംകോടതി വിമര്‍ശത്തെ തുടര്‍ന്ന് അഭിഭാഷക ‘നവ ഹരിജന്‍’ പരാമര്‍ശം പിന്‍വലിച്ചു

09:33am 14/04/2016 ന്യൂഡല്‍ഹി: ശബരിമല കേസില്‍ വാദത്തിനിടെ പ്രമുഖ അഭിഭാഷക കാമിനി ജയ്‌സ്വാള്‍ നടത്തിയ പരാമര്‍ശം സുപ്രീംകോടതിയെ ചൊടിപ്പിച്ചു. ഇതേതുടര്‍ന്ന് പരാമര്‍ശം കാമിനി പിന്‍വലിച്ചു. സമൂഹത്തില്‍ സമത്വം നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സ്ത്രീ ‘നവ ഹരിജന്‍’ ആയി മാറിയിരിക്കുകയാണെന്ന പരാമര്‍ശമാണ് ജസ്റ്റിസ് വി. ഗോപാല ഗൗഡയുടെ രൂക്ഷവിമര്‍ശത്തെ തുടര്‍ന്ന് പിന്‍വലിക്കേണ്ടി വന്നത്. ശബരിമല വിഷയത്തില്‍ തന്റെ സ്ത്രീപക്ഷ കാഴ്ചപ്പാട് അവതരിപ്പിക്കുന്നതിനിടയിലാണ് അഡ്വ. കാമിനി ജയ്‌സ്വാളില്‍ നിന്ന് ദലിത് വിരുദ്ധമെന്ന് തോന്നിക്കുന്ന പരാമര്‍ശമുണ്ടായത്. നിയമമറിയുന്ന ഒരാള്‍ നടത്തേണ്ട പ്രയോഗമല്ല ഇതെന്ന് കാമിനി Read more about സുപ്രീംകോടതി വിമര്‍ശത്തെ തുടര്‍ന്ന് അഭിഭാഷക ‘നവ ഹരിജന്‍’ പരാമര്‍ശം പിന്‍വലിച്ചു[…]

മ്യാന്‍മറില്‍ ഭൂചലനത്തെ തുടര്‍ന്നു ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളും കുലുങ്ങി

09:30am 14/04/2016 ന്യൂഡല്‍ഹി: മ്യാന്മറില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.8 രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ തുടര്‍ചലനങ്ങള്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും അനുഭവപ്പെട്ടു. പശ്ചിമ ബംഗാള്‍, ബിഹാര്‍, ഝാര്‍ഖണ്ഡ്, ഡല്‍ഹി, മിസോറം, നാഗാലാന്‍ഡ് എന്നിവിടങ്ങളിലാണ് കുലുക്കമുണ്ടായത്. ഒഡിഷ, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഛത്തിീസ്ഗഢ് എന്നിവിടങ്ങളിലും ഭൂചലനങ്ങള്‍ അനുഭവപ്പെട്ടതായി നാഷനല്‍ സെന്റര്‍ ഓഫ് സീസ്‌മോളജിയിലെ ഓപറേഷന്‍സ് മേധാവി ജെ.എല്‍. ഗൗതം പറഞ്ഞു. രാത്രി 7.25നാണ് ഭൗമോപരിതലത്തില്‍ നിന്ന് 134 കി.മീറ്റര്‍ താഴ്ചയില്‍ ചലനമുണ്ടായത്. മ്യാന്മറിലെ മാവ്‌ലൈഖില്‍ തെക്കുകിഴക്കന്‍ ഭാഗത്താണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ Read more about മ്യാന്‍മറില്‍ ഭൂചലനത്തെ തുടര്‍ന്നു ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളും കുലുങ്ങി[…]

ആന എഴുന്നള്ളിപ്പിനുള്ള നിയന്ത്രണം പിന്‍വലിച്ചു

09:27am 14/04/2016 തിരുവനന്തപുരം: ആന എഴുന്നള്ളത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പുറത്തിറക്കിയ ഉത്തരവ് പിന്‍വലിച്ചു. പകല്‍ പത്തിനും വൈകീട്ട് അഞ്ചിനുമിടക്ക് ആനകളെ എഴുന്നള്ളിക്കരുതെന്നും എഴുന്നള്ളിക്കുന്ന ആനകള്‍ തമ്മില്‍ മൂന്നു മീറ്റര്‍ അകലം വേണമെന്നുമുള്ള ഉത്തരവ് ഇന്നലെയാണ് ദേവസ്വങ്ങള്‍ക്ക് ലഭിച്ചത്. ദേവസ്വം ബോര്‍ഡുകളുടെ അപേക്ഷ പരിഗണിച്ചാണ് വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ന്‍ ഇടപെട്ട് ഉത്തരവ് പിന്‍വലിച്ചത്. പ്രായോഗിക നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വനം മന്ത്രി ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. സര്‍ക്കുലര്‍ ഇറക്കാന്‍ ഇടയായ സാഹചര്യം പരിശോധിക്കുമെന്ന് തിരുവഞ്ചൂര്‍ Read more about ആന എഴുന്നള്ളിപ്പിനുള്ള നിയന്ത്രണം പിന്‍വലിച്ചു[…]