ദേഷ്യം അതിരുവിട്ടാല്‍

04:25pm 13/4/2016 നിത്യ ജീവിതത്തില്‍ ഇക്കൂട്ടര്‍ എല്ലാ കാര്യങ്ങളോടും ദേഷ്യത്തോടെ ആയിരിക്കും പ്രതികരിക്കുന്നത്. ചെറു പ്രായം മുതലേ ഇവരുടെ രീതി ഇതുതന്നെയായിരിക്കും. അതുകൊണ്ടാണ് ദേഷ്യം ഒരു പ്രകൃതമായി മാറുന്നത്. മനുഷ്യസഹജമായ ഒരു വികാരമാണ് ദേഷ്യം. ജീവിതത്തില്‍ ഒരിക്കലെങ്കിലും ദേഷ്യപ്പെടാത്തവര്‍ ചുരുക്കമാണ്. നിലനില്‍പ്പിനു നേരെയുള്ള ഭീഷണികളോട് മനുഷ്യന്‍ മൂന്നു രീതിയിലാണ് പ്രതികരിക്കുന്നത്. ഏറ്റുമുട്ടുക, ഭയന്ന് മാറിനില്‍ക്കുക, ഭീഷണിയില്‍ നിന്നും പറന്നകലുക. ഇതില്‍ ഭീക്ഷണികളോട് ഏറ്റു മുട്ടേണ്ടിവരുമ്പോള്‍ അതിനെ ശക്തമായി ചെറുത്തു നില്‍ക്കുന്നതിനു വേണ്ടിയുള്ള വികാരമാണ് ദേഷ്യം. പരിണാമപരമായി നോക്കിയാല്‍ Read more about ദേഷ്യം അതിരുവിട്ടാല്‍[…]

ഹൂസ്റ്റണില്‍ കല്ലറ സംഗമം ജൂണ്‍ 18 ന്

03:22pm 13/4/2016 ജോയിച്ചന്‍ പുതുക്കുളം ഹൂസ്റ്റണ്‍: ടെക്‌സസിലെ ഹൂസ്റ്റണിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന കല്ലറ പഴയപള്ളി & കല്ലറ പുത്തെന്‍പള്ളി ഇടവകക്കാരുടെ 2016 ലെ സംഗമം ജൂണ്‍ 18 ന് നടത്തപ്പെടുന്നു. കല്ലറ ഇടവകയില്‍ നിന്നും അമേരിക്കയില്‍ സേവനം ചെയ്യുന്ന ഫാ. ലുക്ക് കളരിക്കലിന്റെയും ഫാ. അനില്‍ വിരുത്തികുളങ്ങരയുടെയും നേതൃത്വത്തില്‍ ജൂണ്‍ 18 ന് രാവിലെ 11 മണി മുതല്‍ ഹോളി നെയിം കാത്തലിക്ക് ദൈവാലയത്തിന്റെ ഹാളില്‍ വച്ച് വിശുദ്ധ കുര്‍ബ്ബാനയോടെയാണ് സംഗമത്തിന് തുടക്കം കുറിക്കുന്നത്. തുടര്‍ന്ന് Read more about ഹൂസ്റ്റണില്‍ കല്ലറ സംഗമം ജൂണ്‍ 18 ന്[…]

പരവൂര്‍ ദുരന്തം: ശ്രീനാരായണ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക അനുശോചനം രേഖപ്പെടുത്തി

03:20pm 13/4/2016 ജോയിച്ചന്‍ പുതുക്കുളം ന്യൂയോര്‍ക്ക്: കൊല്ലം പരവൂര്‍ വെടിക്കട്ട് അപകടത്തില്‍ നൂറുകണക്കിന് ആളുകള്‍ക്ക് ജീവഹാനി നേരിട്ട ദുരന്തത്തില്‍ ശ്രീനാരായണ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക അനുശോചനം രേഖപ്പെടുത്തി. ഉറ്റവരെ നഷ്ടപ്പെട്ട കുടുംബാംഗങ്ങളുടെ മനോവേദനയില്‍ പങ്കുചേരുന്നതായും ഭാരവാഹികള്‍ അറിയിച്ചു. ‘കരിയും വേണ്ട കരിമരുന്നും വേണ്ട’ എന്ന ഗുരു അരുള്‍ ദേവാലയങ്ങളില്‍ നടപ്പാക്കുകയാണ് ഇങ്ങനെയുള്ള ആകസ്മിക അപകടങ്ങള്‍ ഒഴിവാക്കാനുള്ള മാര്‍ഗ്ഗമെന്നു ഭരണസമിതി പൊതു സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു.

ഫൊക്കാന നാഷണല്‍ കണ്‍വെന്‍ഷനോട് അനുബന്ധിച്ചുള്ള സാഹിത്യമത്സരത്തിലേക്ക് കൃതികള്‍ ക്ഷണിച്ചു

03:18pm 13/4/2016 ജോയിച്ചന്‍ പുതുക്കുളം ടൊറന്റോ: 2016 ജൂണ്‍ 30, ജൂലൈ 1, 2 തീയതികളില്‍ ടൊറന്റോ(കാനഡ) യില്‍ നടക്കുന്ന ഫൊക്കാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സാഹിത്യമത്സരത്തിലേക്ക് നോവല്‍, കഥ, കവിത എന്നീ വിഭാഗങ്ങളില്‍ യു.എസ്സിലും കാനഡയിലുമുള്ള എഴുത്തുകാരുടെ രചനകള്‍ ക്ഷണിക്കുന്നു. 2013, 2014, 2015, 2016 എന്നീ വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിച്ച കൃതികളായിരിക്കും പരിഗണിക്കുക(കഥകളും, കവിതകളും, സമാഹാരമായി പ്രസിദ്ധീകരിച്ചവയായിരിക്കണം). മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ കൃതികളുടെ ഒരു കോപ്പി താഴെ പറയുന്ന സാഹിത്യമത്സരകമ്മിറ്റി അദ്ധ്യക്ഷന് മേയ് 15നകം കിട്ടത്തക്കവണ്ണം അയച്ചുകൊടുക്കാന്‍ Read more about ഫൊക്കാന നാഷണല്‍ കണ്‍വെന്‍ഷനോട് അനുബന്ധിച്ചുള്ള സാഹിത്യമത്സരത്തിലേക്ക് കൃതികള്‍ ക്ഷണിച്ചു[…]

ട്രംമ്പ് പ്രസിഡന്റാകുന്നത് ഇന്ത്യക്ക് ഗുണകരമെന്ന് പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി

03:15pm 13/4/2016 പി.പി.ചെറിയാന്‍ ന്യൂയോര്‍ക്ക്: റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ട്രംമ്പ് നോമിനേറ്റ് ചെയ്യപ്പെടുകയും, അമേരിക്കയുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിക്കുകയും ചെയ്യുന്നത്. ഇന്ത്യക്ക് ഗുണകരമാകുമെന്ന് ഇന്ത്യന്‍ അമേരിക്കന്‍ പൊളിറ്റക്കല്‍ ആക്ഷന്‍ കമ്മറ്റി ഫൗണ്ടറും അമേരിക്കന്‍ ലോയറുമായ ആനന്ദ് അഹൂജ അഭിപ്രായപ്പെട്ടു. ഏപ്രില്‍ 19ന് ന്യൂയോര്‍ക്കില്‍ നടക്കുന്ന നിര്‍ണ്ണായക പ്രൈമറി തിരഞ്ഞെടുപ്പില്‍ ട്രംമ്പിന്റെ വിജയം ഉറപ്പാക്കുന്നതിന് ഇന്ത്യന്‍ അമേരിക്കന്‍ വോട്ടര്‍മാരുടെ പിന്തുണ ആക്ഷന്‍ കമ്മിറ്റി വാഗ്ദാനം ചെയ്തു. മൂന്ന് പ്രധാന കാരണങ്ങളാണ് ട്രംമ്പിന് വോട്ട് ചെയ്യുന്നതിന് പ്രേരകമായിട്ടുള്ളതെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. Read more about ട്രംമ്പ് പ്രസിഡന്റാകുന്നത് ഇന്ത്യക്ക് ഗുണകരമെന്ന് പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി[…]

വി ഷെയര്‍ യു വെയര്‍ പദ്ധതിക്ക് തുടക്കം കുറിച്ചു

03:13pm 13/4/2016 പി.പി.ചെറിയാന്‍ ഹൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേമ്പര്‍ ഓഫ് കോമേഴ്‌സും കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയും സംയുക്തമായി വിഭാവനം ചെയ്ത ‘വി ഷെയര്‍ യു വെയര്‍’ വസ്ത്രദാന പദ്ധതിയുടെ ഔദ്യോഗീക ഉല്‍ഘാടനം സ്റ്റാഫോഡ് ചേമ്പര്‍ ഓഫ് കോമേഴ്‌സ് കോര്‍പ്പറേറ്റ് ഓഫീസില്‍ ഏപ്രില്‍ 5 ചൊവ്വാഴ്ച ചേര്‍ന്ന യോഗത്തില്‍ ഫാ.ഡേവിഡ് ചിറമ്മല്‍ നിര്‍വ്വഹിച്ചു. യോഗത്തില്‍ ചേമ്പര്‍ പ്രസിഡന്റ് ഫിലിപ്പ് കൊച്ചുമ്മന്‍ അദ്ധ്യക്ഷത വഹിച്ചു. മുഖ്യാതിഥികളായി പങ്കെടുത്ത ഫെഡറേഷന്‍ ചെയര്‍മാന്‍ ചിറമ്മലച്ചനേയും, ചേമ്പര്‍ മുന്‍ പ്രസിഡന്റും, ഇന്ത്യ Read more about വി ഷെയര്‍ യു വെയര്‍ പദ്ധതിക്ക് തുടക്കം കുറിച്ചു[…]

കെ.സി.എഫ് ന്യൂജേഴ്‌സിയുടെ ഫാമിലി നൈറ്റിനോടനുബന്ധിച്ച് കേരളാ സാനിട്ടേഷന്‍ സംരംഭത്തിന് തുടക്കംകുറിച്ചു

03:12pm 13/4/2016 ജോയിച്ചന്‍ പുതുക്കുളം ന്യൂജേഴ്‌സി: കേരളാ കള്‍ച്ചറല്‍ ഫോറത്തിന്റെ ഫാമിലി നൈറ്റിനോടനുബന്ധിച്ച് കേരളാ സാനിട്ടേഷന്‍ സംരംഭത്തിന് തുടക്കംകുറിച്ചു. തിങ്ങിനിറഞ്ഞ കാണികളെ സാക്ഷിയാക്കി കേരളാ കള്‍ച്ചറല്‍ ഫോറത്തിന്റേയും, എല്ലാ മലയാളി സംഘടനകളുടേയും ഭാരവാഹികളുടെ സാന്നിധ്യത്തില്‍ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനായ ശ്രീ മാധവന്‍ നായരില്‍ നിന്നും ചെക്ക് സ്വീകരിച്ചുകൊണ്ടാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. കേരളാ കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് ദാസ് കണ്ണംകുഴിയില്‍, സെക്രട്ടറി ദേവസി പാലാട്ടി, ട്രഷറര്‍ ആന്‍ഡ് പേട്രന്‍ ടി.എസ് ചാക്കോ, കോര്‍ഡിനേറ്റര്‍ ഡോ. ജോജി ചെറിയാന്‍ എന്നിവര്‍ Read more about കെ.സി.എഫ് ന്യൂജേഴ്‌സിയുടെ ഫാമിലി നൈറ്റിനോടനുബന്ധിച്ച് കേരളാ സാനിട്ടേഷന്‍ സംരംഭത്തിന് തുടക്കംകുറിച്ചു[…]

സ്വര്‍ഗ്ഗീയ സംഗീതവുമായി ഹില്‍സോംഗ് ഡാളസ് പിസിനാക്കില്‍

03:10pm 13/4/2016 ലോകപ്രശസ്ത ക്രൈസ്തവ സംഗീത ഗ്രൂപ്പായ ഹില്‍സോംഗ് വര്‍ഷിപ്പ് ടീം ഡാളസ് പിസിനാക് 2016-ല്‍ ഗാനശുശ്രൂഷ നിര്‍വഹിക്കും. ചരിത്രത്തില്‍ ആദ്യമായി’ാണ് ഹില്‍സോംഗ് മലയാളി സമൂഹത്തിനു മുില്‍ പാടുത്. പ്രായവ്യത്യാസമെന്യേ ഏവരേയും ആത്മീയ ആരാധനയുടെ അനുഭവങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്തു വേറി’ സംഗീതശുശ്രൂഷയാണ് ഹില്‍ സോംഗ് വര്‍ഷിപ്പ് ടീമിനെ ശ്രദ്ധേയമാക്കുത്. ലോകമെങ്ങും പതിനായിരങ്ങളെ ആകര്‍ഷിക്കു ഹില്‍സോംഗ് ശുശ്രൂഷിക്കുതിലൂടെ പിസിനാക്ക് 2016-നു അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധനേടുവാന്‍ കഴിഞ്ഞു. ആരാധനയില്‍ സംഗീതത്തിന്റെ പ്രാധാന്യം വെളിപ്പെടുതാണ് ഹില്‍സോംഗിന്റെ ശുശ്രൂഷ. മലയാളി സമൂഹത്തിനു മുില്‍ ഹില്‍സോംഗിനെ Read more about സ്വര്‍ഗ്ഗീയ സംഗീതവുമായി ഹില്‍സോംഗ് ഡാളസ് പിസിനാക്കില്‍[…]

ബലാല്‍സംഗ ശ്രമം ചെറുക്കുന്നതിനിടെ എം.എല്‍.എയുടെ സഹോദരി കൊല്ലപ്പെട്ടു

02.25 PM 13-04-2016 ബീഹാറില്‍ ബലാല്‍സംഗ ശ്രമം ചെറുക്കുന്നതിനിടെ തലയ്ക്ക് അടിയേറ്റ് ആര്‍.ജെ.ഡി.എം.എല്‍.എയുടെ സഹോദരി കൊല്ലപ്പെട്ടു. ഭോജ്പൂര്‍ എം.എല്‍.എ സരോജ് യാദവിന്റെ ഏക സഹോദരി ശൈലി ദേവിയാണ് കൊല്ലപ്പെട്ടത്. ഇരുമ്പു വടി കൊണ്ട് തലയ്ക്ക് അടിയേറ്റാണ് മരണം. ഡോക്ടറെ കണ്ട് മടങ്ങുന്നതിനിടെയാണ് കിശോപൂര്‍ സ്വദേശിയായ ശൈലി ദേവിയെ ഓട്ടോറിക്ഷയില്‍ എത്തിയ അഞ്ചാംഗ സംഘം ഓട്ടോയിലേക്ക് വലിച്ചു കയറ്റി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇത് ചെറുത്തുനിന്ന ഈ 40കാരിയെ സംഘം ഇരുമ്പു വടി കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. ഇതിനു Read more about ബലാല്‍സംഗ ശ്രമം ചെറുക്കുന്നതിനിടെ എം.എല്‍.എയുടെ സഹോദരി കൊല്ലപ്പെട്ടു[…]

മുല്ലപ്പെരിയാര്‍ കേസില്‍ തമിഴ്‌നാടിന് തിരിച്ചടി

02.20 PM 13-04-2016 മുല്ലപ്പെരിയാര്‍ കേസില്‍ തമിഴ്‌നാടിന് തിരിച്ചടി. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ കേന്ദ്രസേനയെ വിന്യസിയ്ക്കണമെന്ന തമിഴ്‌നാടിന്റെ അപേക്ഷ സുപ്രീംകോടതി അംഗീകരിച്ചില്ല. 2014 ലെ ഭരണഘടനാബെഞ്ചിന്റെ വിധിയില്‍ ഭേദഗതി വേണമെങ്കില്‍ ഇപ്പോഴുള്ള അപേക്ഷ പിന്‍വലിച്ച് പുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍ സുപ്രീംകോടതി തമിഴ്‌നാടിനോട് ആവശ്യപ്പെട്ടു. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ കേന്ദ്രസേനയെ വിന്യസിയ്ക്കുക, അണക്കെട്ടില്‍ പരിശോധന നടത്താനെത്തുന്ന തമിഴ്‌നാടിന്റെ ഉദ്യോഗസ്ഥരെ കേരളാ പൊലീസ് പരിശോധിയ്ക്കുന്നത് അവസാനിപ്പിയ്ക്കുക, മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് പണിയാന്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് നല്‍കിയ പാരിസ്ഥിതികാനുമതി റദ്ദാക്കുകയും അതിന്റെ പ്രാരംഭപഠനപ്രവര്‍ത്തനങ്ങള്‍ തടയുകയും Read more about മുല്ലപ്പെരിയാര്‍ കേസില്‍ തമിഴ്‌നാടിന് തിരിച്ചടി[…]