മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസ്സ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് ആഡിറ്റോറിയം കൂദാശ ഏപ്രില്‍ 30ന്

05:44pm 29/4/2016 പി.പി.ചെറിയാന്‍ മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡാളസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് ചര്‍ച്ച് പുതുതായി പണി കഴിപ്പിച്ച ആഡിറ്റോറിയത്തിന്റെ കൂദാശ ഏപ്രില്‍ 30ന് വൈകീട്ട് അഞ്ചുമണിക്ക് അഭിവന്ദ്യ മാര്‍ത്തോമ മെത്രാപ്പോലീത്ത റൈറ്റ്.റവ.ഡോ.ജോസഫ് മാര്‍ത്തോമ നിര്‍വഹിക്കുന്നതാണ്. കൂദാശകര്‍മ്മത്തില്‍ മാര്‍ത്തോമ സഭാ വൈദികര്‍ കേരളാ എക്യൂനിക്കല്‍ ചര്‍ച്ചസ്സിലെ വികാരിമാരും പങ്കെടുക്കുന്നതാണ്. 6 മണിക്ക് ആരംഭിക്കുന്ന പൊതുസമ്മേളനം മെത്രാപ്പോലീത്ത ഉത്ഘാടനം ചെയ്യുന്നതും ആയിരിക്കും. പൊതുസമ്മേളനത്തില്‍ ഫാര്‍മേഴ്‌സ് ബ്രാഞ്ച് സിറ്റി മേയര്‍, ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ വിവിധ അസ്സോസിയേഷനുകളുടെ പ്രതിനിധികള്‍ എന്നിവര്‍ ആശംസാപ്രസംഗം Read more about മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസ്സ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് ആഡിറ്റോറിയം കൂദാശ ഏപ്രില്‍ 30ന്[…]

രാജസ്‌ഥാനില്‍ വിഷം കലര്‍ന്ന വെള്ളം കുടിച്ച്‌ 11 പേര്‍ മരിച്ചു

05:41pm 29/4/2016 ജയ്‌പൂര്‍ : രാജസ്‌ഥാനില്‍ വിഷം കലര്‍ന്ന വെള്ളം കുടിച്ച്‌ 11 പേര്‍ മരിച്ചു. ഭിന്നശേഷിയുള്ളവരെ പാര്‍പ്പിക്കുന്ന സര്‍ക്കാര്‍ ഭവനത്തില്‍ കഴിഞ്ഞിരുന്നവരാണ്‌ മരിച്ചത്‌. പതിനാറാം തീയതി മുതല്‍ ഇവിയുള്ളവര്‍ക്ക്‌ അസ്വസ്‌ഥല അനുഭവപ്പെടുകയും പലരും മരണപ്പെടുകയും ചെയ്‌തിരുന്നു. ഇന്നലെ രാത്രിയിലും ഒരു കുട്ടി കൂടി മരിച്ചതോടെ മരണപ്പെട്ടവരുടെ എണ്ണം 11 ആയി. കഴിഞ്ഞ ദിവസവും നാലു കുട്ടികള്‍ മരിച്ചിരുന്നു. ഇതുവരെ മരിച്ചവരില്‍ ഏഴുപേര്‍ കുട്ടികളാണ്‌. ഇത്രയേറെ മരണങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടും പോലീസ്‌ കേസെടുത്തിട്ടില്ല.

യു.എസ്. കേണ്‍ഗ്രസ്സിലേക്ക് കുമാര്‍ ബാര്‍വേക്കു പരാജയം

05:35pm 29/4/2016 – പി.പി.ചെറിയാന്‍ മേരിലാന്റ്: മേരിലാന്റ് പ്രതിനിധി സഭയില്‍ ദീര്‍ഘകാലം അംഗമാകുകയും, ഒരു ദശാബ്ദത്തിലധികം മെജോറട്ടി ലീഡറായി പ്രവര്‍ത്തിക്കുകയും ചെയ്ത കുമാര്‍ ബാർവേ യു.എസ്. കോണ്‍ഗ്രസ്സിലേക്ക് നടന്ന പ്രൈമറി തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു . ഏപ്രില്‍ 26നായിരുന്നു തിരഞ്ഞെടുപ്പ്. മേരിലാന്റ് 8th കോണ്‍ഗ്രഷ്ണല്‍ ഡിസ്ട്രിക്റ്റ് സീറ്റിലേക്ക് ഒമ്പതു ഡമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. വിജയ പ്രതീക്ഷ പുലര്‍ത്തിയിരുന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റിക്ക് കുമാറിന്റെ പരാജയം കനത്ത തിരിച്ചടിയായി. നിലവിലുള്ള കോണ്‍ഗ്രസ് അംഗം ക്രിസ് വാന്‍ ഹോളര്‍ സെനറ്റിലേക്ക് മത്സരിക്കുന്നതിനാല്‍ Read more about യു.എസ്. കേണ്‍ഗ്രസ്സിലേക്ക് കുമാര്‍ ബാര്‍വേക്കു പരാജയം[…]

വീടിനു തീപിടിച്ച് ആറു കുട്ടികള്‍ വെന്തുമരിച്ചു

11.11 AM 29-04-2016 ഉത്തര്‍പ്രദേശില്‍ വീടിനു തീപിടിച്ച് ആറു കുട്ടികള്‍ വെന്തുമരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. സഹോദരിമാരായ നാലു പേരും രണ്ടു ബന്ധുക്കളുമാണ് മരിച്ചത്. സലോനി (17), സഞ്ജന (15), ഭുരി (10), ദുര്‍ഗ (8), മഹിമ (9), ദേബു (7) എന്നിവരാണു മരിച്ചത്. വീട്ടിലെ മുതിര്‍ന്നവര്‍ പിലിഭിത്തില്‍ ഒരു കല്യാണത്തില്‍ പങ്കെടുക്കുന്നതിനായി പോയിരിക്കുകയായിരുന്നു. ഉറക്കത്തിനിടെ കത്തിച്ചുവച്ച വിളക്ക് അണയ്ക്കാന്‍ മറന്നുപോയതാണ് ദുരന്തത്തിനു കാരണമായത്. വിളക്കില്‍നിന്നു തീപടര്‍ന്ന് വീടിന് തീപിടിക്കുകയും തുടര്‍ന്ന് വീടിന്റെ മേല്‍ക്കൂര ഇടിഞ്ഞു വീഴുകയുമായിരുന്നു. Read more about വീടിനു തീപിടിച്ച് ആറു കുട്ടികള്‍ വെന്തുമരിച്ചു[…]

സുരേഷ് ഗോപി രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തു

11.10 AM 29-04-2016 രാജ്യസഭാ എംപിയായി നടന്‍ സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. പിന്നീട് അദ്ദേഹത്തെ രാജ്യസഭാ അധ്യക്ഷന്‍ ഹമീദ് അന്‍സാരി സഭയുടെ നടപടികളിലേക്ക് സ്വാഗതം ചെയ്തു. ഉപരാഷ്ട്രപതിയുടെ കാല്‍തൊട്ട് വണങ്ങിയാണ് സുരേഷ് ഗോപി ഇരിപ്പിടത്തിലേയ്ക്ക് മടങ്ങിയത്. രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വസതിയില്‍ എത്തി സുരേഷ് ഗോപിയും കുടുംബവും സന്ദര്‍ശിച്ചിരുന്നു. അദ്ദേഹത്തെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിന് താന്‍ ക്ഷണിച്ചുവെന്നും എത്താമെന്ന് വാക്ക് നല്‍കിയെന്നും സുരേഷ് ഗോപി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

സ്‌കൂട്ടിയുടെ പരിഷ്‌കാരി എത്തി; സ്‌കൂട്ടി പെപ്‌ പ്ലസ്‌

09:10am 29/4/2016 ഗിയര്‍ രഹിത സ്‌കൂട്ടറായ സ്‌കൂട്ടിയുടെ പരിഷ്‌കരിച്ച മോഡല്‍ സ്‌കൂട്ടി പെപ്‌ പ്ലസ്‌ ടി.വി.എസ്‌ വിപണിയിലെത്തിച്ചു. 42,153 രൂപയാണ്‌ വാഹനത്തിന്റെ വില ( മുംബൈ ഷോറും). പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്തി ഇക്കോത്രസ്‌റ്റ് എന്‍ജിനിലാണ്‌ സ്‌കൂട്ടി പെപ്‌ പ്ലസ്‌ എത്തുന്നത്‌. നിലവിലുള്ള നിറങ്ങള്‍ക്കൊപ്പം നീറോ സില്‍വറിലും നീറോ ബ്ലൂവിലും സ്‌കൂട്ടി പെപ്‌ പ്ലസ്‌ ലഭിക്കും. 2016 മോഡല്‍ സ്‌കൂട്ടി പെപ്‌ പ്ലസിനെക്കുറിച്ച്‌ മാര്‍ക്കറ്റിങ്ങ്‌ ഹെഡ്‌ അനിരുദ്ധ ഹല്‍ദാറ പറയുന്നത്‌ ഇങ്ങനെ. 2016 സ്‌കൂട്ടി പെപ്‌ പ്ലസില്‍ കമ്പനി അവതരിപ്പിക്കുന്ന Read more about സ്‌കൂട്ടിയുടെ പരിഷ്‌കാരി എത്തി; സ്‌കൂട്ടി പെപ്‌ പ്ലസ്‌[…]

ഐ.സി.എ.ആറിന്റെ അഗ്രിക്കള്‍ച്ചര്‍ എന്‍ട്രന്‍സ്‌, അപേക്ഷ 30 വരെ

09:07am 29/4/2016 ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ്‌ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച്‌(ഐ.സി.എ.ആര്‍) നടത്തുന്ന അഗ്രിക്കള്‍ച്ചറല്‍ കോഴ്‌സുകള്‍ക്കുള്ള അഖിലേന്ത്യാ പ്രവേശന പരീക്ഷയ്‌ക്ക്‌ ഇപ്പോള്‍ അപേക്ഷിക്കാം. വിവിധ കാര്‍ഷിക സര്‍വകലാശാലകളില്‍ വെറ്ററിനറി ഒഴികെയുള്ള നാലുവര്‍ഷ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയാണിത്‌. മേയ്‌ 21-നു നടക്കുന്ന പരീക്ഷയ്‌ക്ക്‌ ഈ മാസം 30വരെ അപേക്ഷിക്കാം. അഗ്രിക്കള്‍ച്ചര്‍, ഹോര്‍ട്ടിക്കള്‍ച്ചര്‍, ഫിഷറീസ്‌, ഫോറസ്‌ട്രി, ഹോ സയന്‍സ്‌, സെറികള്‍ച്ചര്‍, ബയോടെക്‌നോളജി, അഗ്രികള്‍ച്ചറല്‍ എഞ്ചിനിയറിങ്ങ്‌, ഡയറി ടെക്‌നോളജി, ഫുഡ്‌ സയന്‍സ്‌, അഗ്രിക്കള്‍ച്ചറല്‍ മാര്‍ക്കറ്റിങ്ങ്‌ ആന്‍ഡ്‌ കോപ്പറേഷന്‍ എന്നിവയാണ്‌ കോഴ്‌സുകള്‍. ഝാന്‍സിയിലെ റാണി Read more about ഐ.സി.എ.ആറിന്റെ അഗ്രിക്കള്‍ച്ചര്‍ എന്‍ട്രന്‍സ്‌, അപേക്ഷ 30 വരെ[…]

ജനുവരി മുതല്‍ മൊബൈല്‍ ഫോണില്‍ പാനിക്ക്‌ ബട്ടന്‍ നിര്‍ബന്ധമാക്കുന്നു

09:00am 29/4/2016 2017 ജനുവരി മുതല്‍ രാജ്യത്തു വില്‍ക്കുന്ന മൊബൈല്‍ ഫോണുകളില്‍ പാനിക്ക്‌ ബട്ടന്‍ നിര്‍ബന്ധമാക്കി. അപകട സാഹചര്യങ്ങളില്‍ വേണ്ടപ്പെട്ടവര്‍ക്കു മൊബൈലില്‍ നിന്നു സന്ദേശം അയക്കുന്നതിനുള്ള സംവിധാനമാണിത്‌. അടിയന്തര സാഹചര്യങ്ങളില്‍ പാനിക്ക്‌ ബട്ടന്‍ അമര്‍ത്തിയാല്‍ വീട്ടിലേയ്‌ക്കോ കൂട്ടുകാരുടെ ഫോണിലേയ്‌ക്കോ സ്‌ഥലവിവരം അടക്കം ജാഗ്രത സന്ദേശം ലഭിക്കുന്ന രീതിയിലാണു പാനിക്ക്‌ ബട്ടന്‍ തയാറാക്കുന്നത്‌. നിര്‍ഭയ സംഭവത്തിന്റെ പശ്‌ചാത്തലത്തില്‍ സ്‌ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ മൊബൈല്‍ ഫോണുകളില്‍ പാനിക്ക്‌ ബട്ടണ്‍ ഏര്‍പ്പെടുത്തണമെന്ന്‌ ആവിശ്യം ഉയര്‍ന്നിരുന്നു. 2018 ജനുവരി മുതല്‍ മൊബൈല്‍ ഫോണുകളില്‍ Read more about ജനുവരി മുതല്‍ മൊബൈല്‍ ഫോണില്‍ പാനിക്ക്‌ ബട്ടന്‍ നിര്‍ബന്ധമാക്കുന്നു[…]

യോഗയിലൂടെ ഓര്‍മ്മശക്തി വീണ്ടു എടുക്കാം

09:05am 29/4/2016 ആരോഗ്യപൂര്‍ണമായ ജീവിതം നയിക്കുവാനും മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനും ഇന്ന് രൂപം കൊണ്ടതില്‍ വച്ച് ഏറ്റവും ഫലപ്രദവും ലളിതവും സുഗമവുമായ മാര്‍ഗമാണ് യോഗവിദ്യ. രോഗമുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും പരിശീലിക്കാവുന്നതാണ് യോഗാസനങ്ങള്‍. കുട്ടിക്കാലത്ത് തുടങ്ങാം സ്‌കൂള്‍ പഠന കാലത്തുതന്നെ യോഗാപരിശീലനം നേടാന്‍ സാധിച്ചാല്‍ നന്ന്. പഠനത്തില്‍ ഏകാഗ്രത വര്‍ധിക്കുന്നതിനും വ്യക്തിത്വവികസനത്തിനും യോഗ സഹായിക്കും. അതിലൂടെ സര്‍വതോന്മുഖമായ പുരോഗതി കൈവരിക്കാനുമാവും. ആരോഗ്യപൂര്‍ണമായ ജീവിതം നയിക്കുന്നതിന് ആസനങ്ങള്‍, പ്രാണായാമം, ശവാസനം അഥവാ യോഗനിദ്ര എന്നിവ പരിശീലിക്കേണ്ടതാണ്. ഏതുപ്രായക്കാര്‍ക്കും സാധാരണ ചെയ്യാവുന്ന ആസനങ്ങളാണ് Read more about യോഗയിലൂടെ ഓര്‍മ്മശക്തി വീണ്ടു എടുക്കാം[…]

ഐ.എസ് ക്രൂരത രണ്ടുപേരെ ക്രൂശിലേറ്റി വെടിവെച്ചുകൊന്നു

09:01am 29/4/2016 ദമാസ്‌ക്കസ്: ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ക്രൂരത വീണ്ടും. രണ്ടുപേരെ ക്രൂശിലേറ്റി വെടിവെച്ചു കൊന്നിരിക്കുകയാണ് ഐ.എസ് ഭീകരര്‍. ചാരന്‍മാരാണെന്ന സംശയത്തെ തുടര്‍ന്നാണ് ഇവരെ വെടിവെച്ചു കൊന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സിറിയയിലെ ഐഎസ് താവളമായ റാഖ്വയിലായിരുന്നു കൊലപാതകം നടന്നത്. രണ്ടുപേരെയും വധിക്കുന്നതിന് മുമ്പ് ഇവര്‍ ചെയ്ത കുറ്റം ഉറക്കെ വിളിച്ചു പറഞ്ഞു. ശത്രുക്കള്‍ക്ക് വേണ്ടി ചാരപ്പണി ചെയ്തുവെന്ന് ആരോപിച്ചാണ് കൊലപാതകം. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നോക്കി നില്‍ക്കെയായിരുന്നു ക്രൂരമായ കൊലപാതകങ്ങള്‍ അരങ്ങേറിയത്. ഐഎസിന്റെ പ്രചാരണ ചാനലായ വിലായത്ത് അര്‍ Read more about ഐ.എസ് ക്രൂരത രണ്ടുപേരെ ക്രൂശിലേറ്റി വെടിവെച്ചുകൊന്നു[…]