ബംഗാളിലും അസമിലും വോട്ടെടുപ്പ് തുടങ്ങി

09:47am 4/4/2016 ഗുവാഹതി: പശ്ചിമ ബംഗാള്‍, അസം സംസ്ഥാന നിയമസഭകളിലേക്ക് ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. അസമില്‍ 65 മണ്ഡലങ്ങളും പശ്ചിമ ബംഗാളില്‍ 18 മണ്ഡലങ്ങളുമാണ് വോട്ടെടുപ്പ്. 126 മണ്ഡലങ്ങളുള്ള അസമില്‍ അടുത്ത ഘട്ടം ഏപ്രില്‍ 11ന് നടക്കും. 294 മണ്ഡലങ്ങളുള്ള പശ്ചിമ ബംഗാളില്‍ ആറ് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ്. രണ്ടാംഘട്ടത്തില്‍ 11ന് 39 മണ്ഡലങ്ങള്‍ വിധിയെഴുതും. അസമില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസും ബി.ജെ.പിഎ.ജി.പിബി.പി.എഫ് സഖ്യവും തമ്മിലാണ് പ്രധാന അങ്കം. എ.ഐ.യു.ഡി.എഫും നിര്‍ണായക ശക്തിയാണ്. എല്ലാ മണ്ഡലങ്ങളിലും മത്സരിക്കുന്ന കോണ്‍ഗ്രസിനാണ് കൂടുതല്‍ Read more about ബംഗാളിലും അസമിലും വോട്ടെടുപ്പ് തുടങ്ങി[…]

കുട്ടി ക്രിക്കറ്റിലെ രാജാക്കന്‍മാരായി വിന്‍ഡീസ്

12.51 AM 04-04-2016 കരീബിയന്‍ കരുത്തിന് മുമ്പില്‍ ഇംഗ്ലീഷുകാര്‍ പത്തി മടക്കിയപ്പോള്‍ വനിതകള്‍ക്ക് പിന്നാലെ ഈഡന്‍ഗാര്‍ഡനില്‍ വിന്‍ഡീസ് പുരുഷന്മാരും ട്വന്റി-20 ലോകകപ്പ് കിരീടമുയര്‍ത്തി. കലാശപോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ നാലു വിക്കറ്റിന് കീഴടക്കിയാണ് വിന്‍ഡീസ് കിരീടം സ്വന്തമാക്കിയത്. അവസാന ഓവറിലെ ആദ്യ നാലു പന്തും സിക്‌സര്‍ പായിച്ച കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റാണ് വെസ്റ്റ് ഇന്‍ഡീസിനെ കിരീടമണിയിച്ചത്. അപരാജിത അര്‍ധ സെഞ്ചുറിയുമായി ഒരറ്റത്ത് പൊരുതി നിന്ന മര്‍ലോണ്‍ സാമുവേല്‍സിനെ(66 പന്തില്‍ 85) സാക്ഷിയാക്കിയാണ് ബ്രാത്ത്‌വെയ്റ്റ് സിക്‌സറുകള്‍ പറത്തിയത്. സ്‌കോര്‍: ഇംഗ്ലണ്ട് 20 ഓവറില്‍ Read more about കുട്ടി ക്രിക്കറ്റിലെ രാജാക്കന്‍മാരായി വിന്‍ഡീസ്[…]

സെബാസ്റ്റ്യന്‍ പടിയറ ഷിക്കാഗോയില്‍ നിര്യാതനായി

07:08pm 3/4/2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: ചങ്ങനാശേരി സ്വദേശിയും ഇപ്പോള്‍ ഷിക്കാഗോയില്‍ സ്ഥിരതമാസക്കാരനുമായ സെബാസ്റ്റ്യന്‍ പടിയറ (67) നിര്യാതനായി. ജോളിയാണ് ഭാര്യ. മക്കള്‍: ആനി, റോസ്‌ലിന്‍, ആന്തണി. സഹോദരങ്ങള്‍: പി.ടി. ജോസഫ്, വത്സമ്മ, വര്‍ഗീസ്. ഏപ്രില്‍ നാലിനു തിങ്കളാഴ്ച വൈകുന്നേരം 4 മണി മുതല്‍ വൈകിട്ട് 9 മണി വരെ ബെല്‍വുഡ് സെന്റ് തോമസ് സീറോ മലബാര്‍ കത്തീഡ്രലില്‍ St. Thomas Syro Malabar Cathedral, 5000 St. Charles Road, Bellwood പൊതുദര്‍ശനം നടക്കും. സംസ്‌കാര Read more about സെബാസ്റ്റ്യന്‍ പടിയറ ഷിക്കാഗോയില്‍ നിര്യാതനായി[…]

അക്കനത്ത് പ്ലാക്കല്‍ ജോസ് (70) നിര്യാതനായി

07:04pm 3/4/2016 ജോയിച്ചന്‍ പുതുക്കുളം അങ്കമാലി കിടങ്ങൂര്‍ പരേതനായ ചാക്കുണ്ണിയുടെ മകന്‍ അക്കനത്ത് പ്ലാക്കല്‍ ജോസ് (70 വയസ്) നിര്യാതനായി . ശവസംസ്‌കാര ശുശ്രുഷകള്‍ ഏപ്രില്‍ 3 ന് ഞായര്‍ ഉച്ചകഴിഞ്ഞ് (3 മണിക്ക് ) കിടങ്ങൂര്‍ ഉണ്ണി മശിഹ റോമന്‍ കാത്തലിക് പള്ളിയില്‍ വിശുദ്ധ കുര്‍ബാനക്കു ശേഷം നടത്തപ്പെടും. ഭാര്യ ഏലിക്കുട്ടി. മക്കള്‍: ഷൈജി (ഡടഅ) ,ഷൈമോള്‍ ,മരുമക്കള്‍:ബാബു തുമ്പയില്‍ , ബിജു വറുഗീസ്. സഹോദരങ്ങള്‍: വറുഗീസ് ,ഫാദര്‍ ദേവരാജ് ,ഫാദര്‍ പീറ്റര്‍ ആന്റോ , Read more about അക്കനത്ത് പ്ലാക്കല്‍ ജോസ് (70) നിര്യാതനായി[…]

രാജ്യത്ത് പത്ത് ലക്ഷം ബിനാമി ബിസിനസുകാര്‍: സൗദി തൊഴില്‍ മന്ത്രാലയം

06:44pm 3/4/2016 ജയന്‍ കൊടുങ്ങല്ലൂര്‍. റിയാദ്: സൗദി അറേബ്യയില്‍ വിദേശികള്‍ സ്വന്തമായി പത്ത് ലക്ഷത്തോളം ചെറുകിട ബിനാമി സ്ഥാപനങ്ങള്‍ നടത്തുന്നതായി തൊഴില്‍ മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു. ബിനാമി ബിസിനസ് പ്രവണത അവസാനിപ്പിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് തൊഴില്‍ മന്ത്രാലയം ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് നിരവധി തൊഴിലുകള്‍ സൗദികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുന്നത്. വാണിജ്യ വ്യവസായ മന്ത്രാലയവുമായും മറ്റ് വകുപ്പുകളുമായും സഹകരിച്ചാണ് തൊഴില്‍ മന്ത്രാലയം വിവിധ മേഖലകളില്‍ സമ്പൂര്‍ണ സൗദിവത്ക്കരണം നടപ്പാക്കുന്നത്. തൊഴില്‍ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ Read more about രാജ്യത്ത് പത്ത് ലക്ഷം ബിനാമി ബിസിനസുകാര്‍: സൗദി തൊഴില്‍ മന്ത്രാലയം[…]

ലണ്ടന്‍ മലയാളസാഹിത്യവേദിയുടെ പ്രസിദ്ധീകരണവിഭാഗം വെളിച്ചം പബ്ലിക്കേഷന്‍സ് പ്രവര്‍ത്തനം ആരംഭിച്ചു.

06:40pm 3/4/2016 ലണ്ടന്‍ : പ്രമുഖരായ എഴുത്തുകാരുടെ കൃതികളോടൊപ്പം സര്‍ഗ്ഗധനരായ പ്രവാസിഎഴുത്തുകാരുടെയും കൃതികള്‍ പ്രസിദ്ധീകരിക്കുക എന്ന ലക്ഷ്യത്തോടെ ലണ്ടന്‍ മലയാളസാഹിത്യവേദിയുടെ പ്രസിദ്ധീകരണവിഭാഗം വെളിച്ചം പബ്ലിക്കേഷന്‍സ് പ്രവര്‍ത്തനം ആരംഭിച്ചു. യുകെയിലെ അറിയപ്പെടുന്ന എഴുത്തുകാരി സിസിലി ജോര്‍ജിന്റെ ചെറുകഥാസമാഹാരമായ ‘വേനല്‍മഴ’യാണ് ലണ്ടന്‍ മലയാളസാഹിത്യവേദി പ്രസിദ്ധീകരിച്ച പ്രഥമകൃതി.വേനല്‍ മഴയുടെ പ്രകാശന കര്‍മ്മം മാര്‍ച്ച് 26 ശനിയാഴ്ച വൈകുന്നേരം നാലുമണിക്ക് ലണ്ടനിലെ മാനര്‍ പാര്‍ക്കിലെ എം.എ.യുകെ ഓഡിറ്റോറിയത്തില്‍ നടന്നു. സാഹിത്യവേദികോഡിനേറ്റര്‍ റജി നന്തിക്കാട്ട് അധ്യക്ഷതവഹിച്ച യോഗത്തില്‍ പ്രമുഖ സാഹിത്യകാരന്‍ കാരൂര്‍ സോമന്‍ കേരള Read more about ലണ്ടന്‍ മലയാളസാഹിത്യവേദിയുടെ പ്രസിദ്ധീകരണവിഭാഗം വെളിച്ചം പബ്ലിക്കേഷന്‍സ് പ്രവര്‍ത്തനം ആരംഭിച്ചു.[…]

സിറിയയില്‍ അറസ്റ്റിലായ നാല് ഇന്ത്യക്കാരെ മോചിപ്പിച്ചു

06:36pm 3/4/2016 ന്യൂഡല്‍ഹി : കൃത്യമായ യാത്രാ രേഖകളില്ലാതെ ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സിറിയയിലേക്ക് കടക്കാന്‍ ശ്രമിച്ച് പിടിയിലായ നാല് ഇന്ത്യക്കാരെ വിട്ടയച്ചു. ഇവര്‍ക്ക് ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. മോചിതരായ ഇന്ത്യക്കാരെ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് രാജ്യത്തേക്ക് സ്വാഗതം ചെയ്തു. ഇവരെ മോചിപ്പിക്കാന്‍ മുന്‍കൈ എടുത്ത സിറിയന്‍ സര്‍ക്കാരിനെ സുഷമ ഇന്ത്യയുടെ നന്ദി അറിയിച്ചു. ഈ വര്‍ഷം ജനുവരിയില്‍ സിറിയന്‍ ഉപപ്രധാനമന്ത്രി ഇന്ത്യയില്‍ എത്തിയപ്പോള്‍ ഇവരുടെ മോചനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സുഷമ Read more about സിറിയയില്‍ അറസ്റ്റിലായ നാല് ഇന്ത്യക്കാരെ മോചിപ്പിച്ചു[…]

ഇന്ത്യന്‍ പുരോഹിതന്‍ ഉടന്‍ മോചിതനാകുമെന്ന് സൂചന

06:22pm 3/4/2016 മുംബൈ: യമനില്‍ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ പുരോഹിതന്‍ ടോം ഉഴുന്നാല്‍ ഉടന്‍ മോചിതനാകുമെന്ന് സൂചന. ഇത് സംബന്ധിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് തങ്ങള്‍ക്ക് ഉറപ്പ് നല്‍കിയെന്നും ഇദ്ദേഹം സുരക്ഷിതാനാണെന്നുമാണ് ഇന്ത്യന്‍ കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് ഡെപ്യൂട്ടി സെക്രട്ടറി ഫാദര്‍ തോമസ് ചിന്നയ്യന്‍ ഞായറാഴ്ച അറിയിച്ചത്. കഴിഞ്ഞ മാസമാണ് ഇദ്ദേഹത്തെ പടിഞ്ഞാറന്‍ യമനിലെ ഏദന്‍ നഗരത്തില്‍ വെച്ച് ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയത്. യമനില്‍ മദര്‍ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റി നടത്തുന്ന അനാഥകേന്ദ്രം ഇസ്ലാമിക് Read more about ഇന്ത്യന്‍ പുരോഹിതന്‍ ഉടന്‍ മോചിതനാകുമെന്ന് സൂചന[…]

സരിതയുടെ കത്ത് പുറത്ത്; മുഖ്യമന്ത്രി ലൈംഗികമായി പീഡിപ്പിച്ചു

06:19p, 3/4/2016 തിരുവനന്തപുരം: സോളാര്‍ കേസ് പ്രതി സരിത എസ്. നായര്‍ കസ്റ്റഡിയിലിരിക്കെ എഴുതിയ കത്ത് പുറത്ത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ലൈംഗികമായി പിഡിപ്പിച്ചെന്നു സരിതയുടെ കത്തിലുണ്ട്. ക്ലിഫ് ഹൗസില്‍വച്ചാണു പിഡിപ്പിച്ചതെന്നും സരിത കത്തില്‍പറയുന്നു. കേരള രാഷ്ട്രീയത്തില്‍ വന്‍ കോളിളക്കങ്ങള്‍ക്കു വഴിവച്ചേക്കാവുന്നതാണു പുതിയ വിവാദം. 2013 മാര്‍ച്ച് 19നാണ് സരിത വിവാദ കത്ത് എഴുതിയത്. 25 പേജുകള്ള ഈ കത്തിനെച്ചൊല്ലി സോളാര്‍ കേസിന്റെ നാള്‍വഴികളിലുടനീളം വന്‍ വിവാദമുണ്ടായിരുന്നു. ഇത് താന്‍ തന്റെ കൈപ്പടയില്‍ എഴുതിയ യഥാര്‍ഥ കത്ത് തന്നെയാണെന്നു Read more about സരിതയുടെ കത്ത് പുറത്ത്; മുഖ്യമന്ത്രി ലൈംഗികമായി പീഡിപ്പിച്ചു[…]

ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനാകാന്‍ രാഹുല്‍ ദ്രാവിഡ്‌ന് സാധ്യതയേറുന്നു

06:08pm 3/4/2016 മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി മുന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ രാഹുല്‍ ദ്രാവിഡ് ചുമതലയേല്‍ക്കാന്‍ സാധ്യത. ഇതിനായി സചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി.വി.എസ് ലക്ഷ്മണ്‍ എന്നിവരടങ്ങുന്ന ക്രിക്കറ്റ് ബോര്‍ഡ് ഉപദേശക സമിതി രാഹുലിനെ സമീപിച്ചതായാണ് വിവരം. നിലവില്‍ ഇന്ത്യന്‍ എ ടീമിന്റെയും അണ്ടര്‍ 19 ടീമിന്റയും കോച്ചാണ് അദ്ദേഹം. ഇത് സംബന്ധിച്ച് ഉടന്‍ രാഹുല്‍ വ്യക്തമാക്കുമെന്നാണ് വിവരം. ടീമിനെ മികച്ച രീതിയില്‍ മുന്നോട് നയിക്കുന്ന തരത്തിലുള്ള സ്വാതന്ത്രവും ദീര്‍ഘകാല കാരാറുമാണ് ബി.സി.സി.ഐ നല്‍കുക. Read more about ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനാകാന്‍ രാഹുല്‍ ദ്രാവിഡ്‌ന് സാധ്യതയേറുന്നു[…]