കേരളത്തിന്റെ അറുപതാം പിറന്നാള്‍ ആഘോഷമാക്കാന്‍ വിഷിംഗ്ടണ്‍ ഡി.സി

08:22am 29/4/2016 ജോയിച്ചന്‍ പുതുക്കുളം വാഷിംഗ്ടണ്‍ ഡി.സി: കേരളോത്സവം എന്ന പേരില്‍ വിപുലമായ പരിപാടികളോടെ കേരളത്തിന്റെ പിറന്നാള്‍ ആഘോഷിക്കുവാന്‍ മേരിലാന്റിലും, വിര്‍ജീനിയയിലും, ഡി.സിയിലും വസിക്കുന്ന മലയാളികള്‍ അത്യുത്സാഹപൂര്‍വ്വം പ്രവര്‍ത്തനം ആരംഭിച്ചു. കേരളാ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടണും, കൈരളി ഓഫ് ബാള്‍ട്ടിമോറും, കേരള കള്‍ച്ചറല്‍ സൊസൈറ്റിയും സംയുക്തമായി ഈ മേള കൊണ്ടാടുവാന്‍ കൈകോര്‍ത്തുകഴിഞ്ഞു. ആഘോഷങ്ങള്‍ക്കുള്ള പ്രവര്‍ത്തനോദ്ഘാടനം ഏപ്രില്‍ 24-നു റോക്ക് വില്ലിലുള്ള ബെല്‍ എലിമെന്ററി സ്‌കൂളില്‍ നടന്നു. ഹെര്‍ഷന്‍ നമ്പ്യാരും, മാര്‍ഷല്‍ നമ്പ്യാരും ചേര്‍ന്ന് ആലപിച്ച പ്രാര്‍ത്ഥനാഗാനത്തോടുകൂടി Read more about കേരളത്തിന്റെ അറുപതാം പിറന്നാള്‍ ആഘോഷമാക്കാന്‍ വിഷിംഗ്ടണ്‍ ഡി.സി[…]

കൊല്‍ക്കത്തക്കെതിരെ മുംബൈക്ക് ജയം

08:20am 29/04/2016 മുംബൈ: കീറണ്‍ പൊള്ളാര്‍ഡിനും ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കും കലിയിളകിയപ്പോള്‍ ഐ.പി. എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് മിന്നുന്ന ജയം. സ്‌കോര്‍: കൊല്‍ക്കത്ത 20 ഓവറില്‍ അഞ്ചുവിക്കറ്റിന് 174. മുംബൈ 18 ഓവറില്‍ നാലിന് 178. ജയത്തോടെ പോയന്റ് പട്ടികയില്‍ മുംബൈ മൂന്നാമതത്തെി. വെറും 17 പന്തില്‍ പുറത്താകാതെ 51 റണ്‍സെടുത്ത കീറണ്‍ പൊള്ളാര്‍ഡിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് മുംബൈ ജയം അനായാസമാക്കിയത്. ആറു പടുകൂറ്റന്‍ സിക്‌സറുകളും രണ്ടു ഫോറുമാണ് പൊള്ളാര്‍ഡിന്റെ ബാറ്റില്‍നിന്ന് അതിര്‍ത്തി Read more about കൊല്‍ക്കത്തക്കെതിരെ മുംബൈക്ക് ജയം[…]

മോദി അമേരിക്കന്‍ കോണ്‍ഗ്രസില്‍

08:15am 29/04/2016 വാഷിങ്ടണ്‍: അമേരിക്കന്‍ കോണ്‍ഗ്രസിന്റെ സംയുക്ത സെഷനില്‍ സംസാരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണം. ജൂണില്‍ അമേരിക്ക സന്ദര്‍ശിക്കുന്നവേളയില്‍ കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യാന്‍ സ്പീക്കര്‍ പോള്‍ റ്യാന്‍ ആണ് മോദിയെ ക്ഷണിച്ചത്. ജൂണില്‍ മോദി അമേരിക്ക സന്ദര്‍ശിക്കുമെന്നാണ് അറിയുന്നത്. എന്നാല്‍, മോദിയുടെ സന്ദര്‍ശനത്തെക്കുറിച്ച് ഇതുവരെയും തീരുമാനിച്ചിട്ടില്ല. മോദിയുടെ സന്ദര്‍ശനത്തിന്റെ അജണ്ട തീരുമാനിക്കാന്‍ വിദേശകാര്യ സെക്രട്ടറി എസ്. ജയ്ശങ്കര്‍ ഇപ്പോള്‍ അമേരിക്കയിലുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ പ്രത്യേക താല്‍പര്യപ്രകാരമാണ് മോദിയെ കോണ്‍ഗ്രസില്‍ സംസാരിക്കാന്‍ ക്ഷണിച്ചതെന്നും മിക്കവാറും Read more about മോദി അമേരിക്കന്‍ കോണ്‍ഗ്രസില്‍[…]

മമ്മൂട്ടിയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ‘ഓണ്‍ യുവര്‍ വാട്ടര്‍’ പദ്ധതിയിലേക്ക് സഹായങ്ങളൊഴുകുന്നു

02.25 AM 29-04-2016 കൊച്ചി: കടുത്ത വേനല്‍ച്ചൂടിനും രൂക്ഷമായ കുടിവെള്ള ക്ഷാമത്തിനും ആശ്വാസം പകരാനായി നടന്‍ മമ്മൂട്ടിയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പദ്ധതിയിലേക്ക് സഹായങ്ങളൊഴുകുന്നു. ‘ഓണ്‍ യുവര്‍ വാട്ടര്‍’ എന്നു പേരിട്ടിട്ടുള്ള പദ്ധതികളിലൂടെ സന്നദ്ധപ്രവര്‍ത്തകരുടെയും വ്യക്തികളുടെയും സഹകരണത്തോടെ കുടിവെള്ളവും ആശ്വാസ സംവിധാനങ്ങളും എത്തിക്കുകയാണ് ലക്ഷ്യം. പനമ്പിള്ളി നഗര്‍ അവന്യൂ സെന്റര്‍ ഹോട്ടലില്‍ നടന്ന പദ്ധതി ആലോചനായോഗത്തിലാണ് പ്രമുഖരും വിദേശ മലയാളികളും സന്നദ്ധ സംഘടനകളും സഹായവുമായെത്തിയത്. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികളിലൂടെ എങ്ങനെ ഓരോരുത്തരും അവര്‍ക്കാവശ്യമായ ജലം സ്വന്തമാക്കാനാവും എന്നതിനെക്കുറിച്ചായിരുന്നു ഇന്നലെ നടന്ന Read more about മമ്മൂട്ടിയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ‘ഓണ്‍ യുവര്‍ വാട്ടര്‍’ പദ്ധതിയിലേക്ക് സഹായങ്ങളൊഴുകുന്നു[…]

ഐസ്‌ക്രീമിനെ ചൊല്ലി പന്തിയില്‍ തമ്മിലടി; വിവാഹം മുടങ്ങി

05:30pm 28/4/2016 ഉത്തര്‍പ്രദേശ്‌: ഉത്തര്‍പ്രദേശിലെ മഥുരയില്‍ വിവാഹ സത്‌കാരത്തിനിടെ ഐസ്‌ക്രീമിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന്‌ വിവാഹം മുടങ്ങി. സംഘര്‍ഷത്തില്‍ മൂന്ന്‌ പോലീസുകാര്‍ക്ക്‌ പരുക്കേറ്റതായാണ്‌ റിപ്പോര്‍ട്ട്‌. വിവാഹ സല്‍ക്കാരത്തില്‍ ഐസ്‌ക്രീം കുറഞ്ഞുപോയി എന്നതിനെച്ചൊല്ലിയായിരുന്നു പ്രശ്‌നങ്ങള്‍ക്ക്‌ തുടക്കം. മഥുരയിലെ മഹേഷ്‌ നഗര്‍ കോളനിയിലായിരുന്നു സംഭവം. വരന്റെ കുടുംബക്കാരില്‍ ചിലര്‍ ഐസ്‌ക്രീം കുറഞ്ഞു എന്നു ഉയര്‍ത്തിക്കാട്ടി പ്രശ്‌നം ഉണ്ടാക്കുകയും ഇത്‌ കൂട്ടത്തല്ലിന്‌ വഴിമാറുകയായിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന്‌ വരന്റെ വീട്ടുകാര്‍ പോലിസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്‌ഥാനത്തില്‍ പോലിസ്‌ കേസെടുക്കുകയും വധുവിന്റെ കുടുംബത്തിലെ Read more about ഐസ്‌ക്രീമിനെ ചൊല്ലി പന്തിയില്‍ തമ്മിലടി; വിവാഹം മുടങ്ങി[…]

വെള്ളാപ്പള്ളി കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ കച്ചവടക്കാരന്‍: വി.എസ്

05:22pm 28/4/2016 കോട്ടയം: എസ്.എന്‍.ഡി.പി യോയം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ രാഷ്ട്രീയ നിലപാടുകളെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്. കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ കച്ചവടക്കാരനാണ് നടേശനെന്ന് പറയുന്ന വി.എസ്, യു.ഡി.എഫ് വീണ്ടും അധികാരത്തിലെത്താനാണ് വെള്ളാപ്പള്ളിയും കുമ്മനവും ഉമ്മന്‍ ചാണ്ടിയും ഒത്തുകളിക്കുന്നതെന്നും ആരോപിക്കുന്നു.

വരുന്നു ജംഗിള്‍ബുക്ക് 2

05:27pm 28/04/2016 ജംഗിള്‍ ബുക്കിന് രണ്ടാം ഭാഗം വരുന്നു. ഡിസ്‌നി തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആദ്യഭാഗം സംവിധാനം ചെയ്ത ജോണ്‍ ഫേവ്‌റ്യൂ തന്നെ ആയിരിക്കും രണ്ടാം ഭാഗവും സംവിധാനം ചെയ്യുക. ജംഗിള്‍ ബുക്കിന് പുറമെ ‘മാല്‍ഫിഷന്റ്, ‘ആലീസ് ഇന്‍ വണ്ടര്‍ലാന്റ്’ ശ്രേണിയിലെ പുതിയ സിനിമകളും ഡിസ്‌നി നിര്‍മിക്കുന്നുണ്ട്. 2018 ലായിരിക്കും രണ്ടാം ഭാഗം പുറത്തിറങ്ങുക. 1967ല്‍ പുറത്തിറങ്ങിയ അനിമേഷന്‍ ചിത്രത്തിന്റെ റിമേക്ക് ആണ് ജോണ്‍ ഫേവ്രൊ സംവിധാനം ചെയ്ത് 3 ഡി ചിത്രം. ഇന്ത്യന്‍വംശജനായ നീല്‍ സേത്തിയാണ് Read more about വരുന്നു ജംഗിള്‍ബുക്ക് 2[…]

വരൾച്ച നേരിടാൻ സർക്കാർ അടിയന്തര ശ്രമങ്ങൾ തുടങ്ങി

05:20pm 28/04/2016 തിരുവനന്തപുരം: സംസ്ഥാനത്ത് വരൾച്ചയെ നേരിടാൻ സർക്കാർ അടിയന്തര ശ്രമങ്ങൾ തുടങ്ങി. ജലക്ഷാമം നേരിടുന്ന 14 ജില്ലകളിലും ഇത് പരിഹരിക്കാൻ ആവശ്യമായ നടപടികളെടുക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. റവന്യൂ മന്ത്രി അടൂർ പ്രകാശാണ് യോഗ തീരുമാനങ്ങൾ മാധ്യമങ്ങളോട് വിശദീകരിച്ചത്. ഏറ്റവും കൂടുതൽ വരൾച്ച നേരിടുന്ന പാലക്കാട്, കാസർകോട്, കൊല്ലം ജില്ലകളിൽ ഊന്നൽ നൽകിയാണ് സർക്കാർ പ്രവർത്തനങ്ങൾ. ഉപ്പുവെള്ളം കയറുന്നു എന്ന് പ്രധാന പരാതിയുള്ള കാസർകോട് ജില്ലയിൽ അവ പരിഹരിക്കുന്നതിനായി ശ്രമം തുടരും. Read more about വരൾച്ച നേരിടാൻ സർക്കാർ അടിയന്തര ശ്രമങ്ങൾ തുടങ്ങി[…]

മെഡിക്കൽ പ്രവേശത്തിന്​ ഇനി ഏകീകൃത പരീക്ഷ

16:01 PM 28/04/2016 ന്യൂഡൽഹി: എം.ബി.ബി.എസ്​, ബി.ഡി.എസ്​ പ്രവേശത്തിന്​ ഏകീകൃത പരീക്ഷ (നീറ്റ്) നടത്താൻ സുപ്രീംകോടതി ഉത്തരവ്​. ഇതോടെ സംസ്ഥാന സർക്കാറും, സ്വാശ്രയ മാനേജ്​മെൻറുകളും നടത്തുന്ന മെഡിക്കൽ പ്രവേശ പരീക്ഷ റദ്ദാകും. രണ്ട്​ ഘട്ടമായി മെയ്​ ഒന്നിനും ജൂലൈ 24 നുമാണ്​ നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (NEET) നടക്കുക. മെയ് ഒന്നിന് നടക്കാനിരുന്ന അഖിലേന്ത്യാ മെഡിക്കൽ എൻട്രൻസ് ഒന്നാംഘട്ട പരീക്ഷയായി കണക്കാക്കും. അഖിലേന്ത്യാ എൻട്രൻസിന്​ രജിസ്​റ്റർ ചെയ്യാത്തവർക്ക് ജൂലൈ 24ന് നടക്കുന്ന രണ്ടാംഘട്ട പരീക്ഷക്ക്​ Read more about മെഡിക്കൽ പ്രവേശത്തിന്​ ഇനി ഏകീകൃത പരീക്ഷ[…]

മല്യയെ തിരിച്ചയക്കണമെന്ന് ബ്രിട്ടനോട് ഇന്ത്യ

05:17 PM 28/04/2016 ന്യൂഡല്‍ഹി: രാജ്യത്തെ 17 ബാങ്കുകളില്‍ നിന്ന് 9000 കോടി രൂപ വായ്പയെടുത്ത് ലണ്ടനിലേക്ക് മുങ്ങിയ മദ്യ രാജാവ് വിജയ് മല്യയെ തിരിച്ചയക്കണമെന്ന് ഇന്ത്യ ഒൗദ്യോഗികമായി ബ്രിട്ടനോട് ആവശ്യപ്പെട്ടു. മല്യയുടെ പാസ്പോര്‍ട്ട് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ബാങ്ക് വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്തിയതിനു പുറമെ മല്യക്കെതിരെ നികുതി വെട്ടിപ്പിനും സാമ്പത്തിക ക്രമക്കേടിനും ഇന്ത്യയില്‍ കേസുണ്ട്. കഴിഞ്ഞ മാര്‍ച്ച് രണ്ടിനാണ് രാജ്യ സഭാംഗം കൂടിയായ വിജയ് മല്യ ലണ്ടനിലേക്ക് കടന്നത്. ഇയാള്‍ക്കെതിരെ ബാങ്കുകളുടെ Read more about മല്യയെ തിരിച്ചയക്കണമെന്ന് ബ്രിട്ടനോട് ഇന്ത്യ[…]