അഭിനയിപ്പിക്കില്ലെന്ന് പേടിക്കുന്നില്ലെന്ന് സലിംകുമാര്‍; യുഡിഎഫിന് വേണ്ടി ജഗതിയുടെ മകളും

04:20pm 14/5/2016 കൊച്ചി: കലാകാരന്‌ നട്ടെല്ലുണ്ടായിരിക്കണമെന്നും താല്‍ക്കാലിക ലാഭത്തിന്‌ പ്രവര്‍ത്തിക്കുന്നത് ശരിയല്ലെന്നും രാജിയുടെപേരില്‍ അഭിനയിപ്പിക്കില്ലെന്ന തീരുമാനത്തെ ഭയക്കുന്നില്ലെന്നും നടന്‍ സലിംകുമാര്‍. പത്തനാപുരത്ത്‌ ഇടതു സ്‌ഥനാര്‍ഥി കെ.ബി. ഗണേഷ്‌കുമാറിനുവേണ്ടി മോഹന്‍ലാല്‍ പ്രചാരണത്തിനു പോയതില്‍ പ്രതിഷേധിച്ച്‌ രാജിവെച്ച സലിംകുമാര്‍ ഇനി സംഘടനയില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നു തിരിച്ചറിഞ്ഞാണു രാജിയെന്നും തീരുമാനത്തില്‍ മാറ്റമുണ്ടാകില്ലെന്നും പറഞ്ഞു. രാജിക്കത്ത്‌ അമ്മയുടെ ജനറല്‍ സെക്രട്ടറി മമ്മൂട്ടിക്കാണ് സലിംകുമാര്‍ അയച്ചു കൊടുത്തത്. അഭിനയിപ്പിക്കില്ല എന്ന് തീരുമാനം ഭാവിയെ ബാധിക്കുന്നതാണെങ്കിലും അതൊന്നും പേടിച്ച്‌ ജീവിക്കാന്‍ പറ്റില്ല. സിനിമാ നടനായിട്ട്‌ 20 Read more about അഭിനയിപ്പിക്കില്ലെന്ന് പേടിക്കുന്നില്ലെന്ന് സലിംകുമാര്‍; യുഡിഎഫിന് വേണ്ടി ജഗതിയുടെ മകളും[…]

ഝാര്‍ഖണ്ഡിലും ബിഹാറിലും രണ്ട് മാധ്യമപ്രവര്‍ത്തകര്‍ വെടിയേറ്റു മരിച്ചു

04:14pm 14/3/2016 പട്‌ന: ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ബിഹാറിലും ഝാര്‍ഖണ്ഡിലുമായി വെടിയേറ്റു മരിച്ചത് രണ്ടു മാധ്യമപ്രവര്‍ത്തകര്‍. വെള്ളിയാഴ്ച രാത്രിയാണ് ബിഹാറിലെ ഹിന്ദി ഡെയ്‌ലി ഹിന്ദുസ്ഥാന്‍ ബ്യുറോ ചീഫ് രജ്‌ദേവ് രഞ്ജന്‍ സിവാന്‍ ജില്ലയില്‍ കൊല്ലപ്പെട്ടത്. സിവാന്‍ റെയില്‍വേ സ്‌റ്റേഷനു സമീപത്തുവച്ച് അഞ്ചു തവണയാണ് രഞ്ജനു വെടിയേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേര്‍ പിടിയിലായിടഏടുണ്ട്. എന്നാല്‍ കൊലപാതകത്തിനു പിന്നിലുള്ളകാരണം പോലീസിന് വ്യക്മല്ല. ആരുമായും രഞ്ജന് വ്യക്തിപരമായി പ്രശ്‌നങ്ങളില്ലായിരുന്നുവെന്ന് പോലീസ് പറയുന്നു. പ്രൊഫഷണല്‍ കൊലയാളിയാണോ വെടിവച്ചതെന്ന് തള്ളിക്കളയാന്‍ കഴിയില്ലെന്നും പോലീസ് പറഞ്ഞു. Read more about ഝാര്‍ഖണ്ഡിലും ബിഹാറിലും രണ്ട് മാധ്യമപ്രവര്‍ത്തകര്‍ വെടിയേറ്റു മരിച്ചു[…]

ഒടുവില്‍ ഉമ്മന്‍ ചാണ്ടിയും തിരുത്തി; മത്സരം യു.ഡി.എഫും എല്‍.ഡി.എഫും തമ്മില്‍

04:13pm 14/5/2016 കോട്ടയം: തെരഞ്ഞെടുപ്പില്‍ ചില മണ്ഡലങ്ങളില്‍ മത്സരം യു.ഡി.എഫും ബി.ജെ.പിയുഗം തമ്മിലാണെന്ന പ്രസ്താവന ഒടുവില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും തിരുത്തി. മത്സരം യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലാണെന്നും അതുവളരെ വ്യക്തമല്ലേയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ബി.ജെ.പി ഒരു കാരണവശാലും അക്കൗണ്ട് തുറക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കോട്ടയം പ്രസ് ക്‌ളബില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുട്ടനാട്ടില്‍ നടത്തിയ ‘അരുവിക്കര മോഡല്‍’ പ്രസംഗം യു.ഡി.എഫിലെ ഏറെ പ്രതിസന്ധിയിലാക്കിയിരുന്നു. ഉമ്മന്‍ ചാണ്ടിയെ തിരുത്തി എ.കെ ആന്റണിയും കെ.പി.സി.സി Read more about ഒടുവില്‍ ഉമ്മന്‍ ചാണ്ടിയും തിരുത്തി; മത്സരം യു.ഡി.എഫും എല്‍.ഡി.എഫും തമ്മില്‍[…]

കിഷ്ക്കിന്ധ പാര്‍ക്കിലെ അപകടം; നവേദയ അപ്പച്ചന്റെ മകന്‍ അറസ്റ്റില്‍

04:12pm 14/5/2016 ചെന്നൈ: കിഷ്ക്കിന്ധ അമ്യൂസ്മെന്റ് പാര്‍ക്കിലെ റൈഡ് തകര്‍ന്ന് ഒരാള്‍ മരിച്ച സംഭവത്തില്‍ പാര്‍ക്ക് ഉടമസ്ഥനായ നവോദയ അപ്പച്ചന്റെ മകനും മലയാളിയുമായി ജോസ് പുന്നൂസ്, മാനേജര്‍ ശക്തിവേല്‍ എന്നിവരെ കാഞ്ചീപുരം പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പാര്‍ക്കിലെ ഡിസ്കോ ഡാന്‍സര്‍ റൈഡ് തകര്‍ന്നാണ് ഒരാള്‍ മരിച്ചത്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് റൈഡ് തകര്‍ന്നുവീണത്. ചെന്നൈയിലെ വെള്ളപ്പൊക്കത്തെതുടര്‍ന്ന് റൈഡുകള്‍ തകരാറിലായതിനെ തുടര്‍ന്ന് മാസങ്ങളോളം പാര്‍ക്ക്് അടച്ചിട്ടിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് Read more about കിഷ്ക്കിന്ധ പാര്‍ക്കിലെ അപകടം; നവേദയ അപ്പച്ചന്റെ മകന്‍ അറസ്റ്റില്‍[…]

തെരഞ്ഞെടുപ്പില്‍ പണമൊഴുകുന്നു; തമിഴ്‌നാട്ടില്‍ ഇന്ന് പിടിച്ചെടുത്തത് 570 കോടി

04:10pm 14/5/2016 ചെന്നൈ: മെയ് 16ന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടില്‍ ഒഴുകുന്നത് കോടികള്‍. തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിക്കുന്ന ശനിയാഴ്ച മാത്രം പിടിച്ചെടുത്തത് 570 കോടി രൂപ. മൂന്നു കണ്ടെയ്‌നറുകളില്‍ കടത്തുകയായിരുന്ന പണം തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഫ്‌ളൈയിംഗ് സ്‌ക്വാഡ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. തിരുപ്പൂര്‍ ജില്ലയില്‍ പരിശോധനയ്ക്കിടെയാണ് പണവുമായി കണ്ടെയ്‌നറുകള്‍ എത്തിയത്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കോയമ്പത്തൂര്‍ മുതല്‍ വിശാഖപട്ടണം വരെയുള്ള ബ്രാഞ്ചുകളില്‍ നിക്ഷേപിക്കുന്നതിനുള്ള പണമാണെന്ന് പിടിയിലായവര്‍ പറയുന്നു. എന്നാല്‍ മതിയായ രേഖകളില്ലാതെയാണ് പണം കൊണ്ടുവന്നതെന്നും Read more about തെരഞ്ഞെടുപ്പില്‍ പണമൊഴുകുന്നു; തമിഴ്‌നാട്ടില്‍ ഇന്ന് പിടിച്ചെടുത്തത് 570 കോടി[…]

തന്ത്രപരമായ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി പ്രവാസികള്‍, ആശ്വാസം പൂകി കോണ്‍ഗ്രസ്­ നേതൃത്വം

04:10pm 14/5/2016 പ്രവാസികളുടെ തീരുമാനം യു ഡി എഫിന് നിര്‍ണ്ണായകം ആഗോളതലത്തില്‍ ഇരുപതോളം രാജ്യങ്ങളില്‍ വേരുകളുള്ള ഏറ്റവും വലിയ സ്വതന്ത്ര പ്രവാസി സംഘടനയായ ഇന്ത്യന്‍ പ്രവാസി കോണ്‍ഗ്രെസിന്റെ നേതൃത്വത്തില്‍ നിലവില്‍ വന്ന പ്രവാസി മലയാളി മുന്നണിയുടെ ഇത്തവണത്തെ ആറന്മുള നിയോജകമണ്ഡലത്തിലെ പ്രവേശനവും, കേരള രാഷ്ട്രീയത്തില്‍ അതുണ്ടാക്കിയ സ്വാധീനവും പ്രവാസി മുന്നേറ്റവും മനസിലാക്കി ഐക്യജനാധിപത്യ മുന്നണി നേതാക്കള്‍ നടത്തിയ ഇടപെടല്‍ യു.ഡി.എഫിന് അനുകൂലമായ മുന്നേറ്റമാണ് പ്രവാസികള്‍ക്കിടയില്‍ ഉണ്ടാക്കിയിരിക്കുന്നത്. പ്രവാസികള്‍ക്ക് അനുകൂലമായ ഒരു രാഷ്ട്രീയ തീരുമാനം കേരളത്തിലെ ഒരു വലിയ Read more about തന്ത്രപരമായ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി പ്രവാസികള്‍, ആശ്വാസം പൂകി കോണ്‍ഗ്രസ്­ നേതൃത്വം[…]

ഹൂസ്റ്റണ്‍ ബെന്‍ ടോബ് ആശുപത്രി ബാത്ത്‌റൂമിലെ ഒളിക്യാമറ പിടികൂടി

04:05pm 14/5/2016 – പി.പി.ചെറിയാന്‍ ഹൂസ്റ്റണ്‍ : ഹൂസ്റ്റണിലെ പ്രശ്‌സ്ത ഹോസ്പിറ്റലായ ബെന്‍ ടോബ് ആശുപത്രി ബാത്ത് റൂമില്‍ അതിരഹസ്യമായി വെച്ചിരുന്ന ഒളിക്യാമറ കണ്ടടുത്തതായി ഹൂസ്റ്റണ്‍ പോലീസ് ഇന്ന് അറിയിച്ചു. മെയ് 12 വ്യാഴം ആശുപത്രിയിലെ ജീവനക്കാരനാണ് 5-ാം നിലയിലെ ബാത്ത്‌റൂമില്‍ ഒളിക്യാമറ സ്ഥാപിച്ചിരുന്നത് കണ്ടെത്തിയത്. ആശുപത്രി ജീവനക്കാര്‍ ഉപയോഗിക്കുന്ന ബാത്ത്‌റൂമായിരുന്നു ഇത്. കണ്ടെടുത്ത ക്യാമറ ആശുപത്രി ജീവനക്കാരന്‍ സെക്യൂരിറ്റി ഗാര്‍ഡിനെ ഏല്‍പിച്ചു. ബാത്ത്‌റൂമില്‍ ക്യാമറ സ്ഥാപിച്ചതിനെ കുറിച്ചു എന്തെങ്കിലും സൂചന ലഭിക്കുന്നവര്‍ ഹൂസ്റ്റണ്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിനെ Read more about ഹൂസ്റ്റണ്‍ ബെന്‍ ടോബ് ആശുപത്രി ബാത്ത്‌റൂമിലെ ഒളിക്യാമറ പിടികൂടി[…]

ബംഗ്ലാദേശിൽ സന്യാസിയെ വെട്ടിക്കൊന്നു

04:00 PM 14/05/2016 ധാക്കാ: ബംഗ്ലാദേശിലെ വടക്കുകിഴക്കൻ ജില്ലയായ ബൻദാർബനിൽ എഴുപത്തിയഞ്ചുകാരനായ ബുദ്ധ സന്യാസിയെ വെട്ടിക്കൊന്നു. സന്യാസിയായ മോംഗ് ഷുവേ ചക്കിന്റെ മൃതശരീരം ഇന്ന് രാവിലെയാണ് ഗ്രാമവാസികൾ ബുദ്ധ ക്ഷേത്രത്തിനകത്ത് നിന്നും കണ്ടെത്തിയത്. മതന്യൂനപക്ഷങ്ങൾക്കും മതേതര പ്രവർത്തകർക്കും എതിരായി ബംഗ്ലാദേശിൽ നടക്കുന്ന ആക്രമണങ്ങളിൽ ഒടുവിലത്തെ സംഭവമാണിത്. തലസ്ഥാനമായ ധാക്കയിൽ നിന്നും 350 കിലോമീറ്റർ അകലെയാണ് സംഭവം. നാലുപേർ ചേർന്ന അക്രമി സംഘമാണ് കൊലക്ക് പിന്നിലെന്ന് കരുതുന്നു.ക്ഷേത്രത്തിനകത്ത് പ്രതികളുടെ കാൽപ്പാടുകൾ കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ വർഷം വിദേശികൾ, Read more about ബംഗ്ലാദേശിൽ സന്യാസിയെ വെട്ടിക്കൊന്നു[…]

മാതാവിന്റെ അശ്രദ്ധ: പകല്‍ മുഴുവന്‍ കാറിലിരുന്നു കുട്ടി ചൂടേറ്റ് മരിച്ചു

o4:03pm 14/5/2016 – പി. പി. ചെറിയാന്‍ മാഡിസണ്‍ കൗണ്ടി (മിസിസിപ്പി): മാതാവിന്റെ അശ്രദ്ധ മൂലം പകല്‍ മുഴുവന്‍ എസ് യുവിയുടെ ബാക്ക് സീറ്റില്‍ ബെല്‍റ്റിട്ട നിലയില്‍ കഴിയേണ്ടി വന്ന കുട്ടി സൂര്യാഘാതം മൂലം മരിച്ചു. മെയ് 11 ബുധനാഴ്ചയായിരുന്നു സംഭവം. വൈകിട്ട് മൂന്ന് മണിക്ക് 2 വയസുകാരി മകളെ ഫൂട്ട്പ്രിന്റ് ലേണിങ് സെന്ററില്‍ നിന്നും വീട്ടിലേക്ക് കൊണ്ടു പോകുവാനാണ് എത്തിയത്. കുട്ടിയെ അന്വേഷിച്ചപ്പോള്‍ കുട്ടിയെ രാവിലെ കൊണ്ടു വന്നിട്ടില്ല എന്നായിരുന്നു അധ്യാപികയുടെ മറുപടി. മാതാവ് ഉടനെ Read more about മാതാവിന്റെ അശ്രദ്ധ: പകല്‍ മുഴുവന്‍ കാറിലിരുന്നു കുട്ടി ചൂടേറ്റ് മരിച്ചു[…]

ജിഷ വധം: പൊലീസ് ഒത്തുകളിക്കുന്നുവെന്ന് ബന്ധു

03:57 PM 14/05/2016 കൊച്ചി: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട കേസില്‍ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ജിഷയുടെ അമ്മായി ലൈല. പൊലീസും ആരോഗ്യ വകുപ്പും ഒത്തുകളിക്കുകയാണെന്നും ഇവർ ആരോപിച്ചു. എറണാകുളം പ്രസ്‌ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ലൈല‍. ജിഷയുടെ സഹോദരി ദീപയും അമ്മ രാജേശ്വരിയും പൊലീസ് കസ്റ്റഡിയിലാണെന്നും അവരോട് സംസാരിക്കാനോ കൂട്ടിരിക്കാനോ അടുത്ത ബന്ധുക്കൾക്ക് പോലും അനുമതിയില്ലെന്നും ലൈല പറഞ്ഞു. പൊലീസ് എന്തൊക്കെയോ മറച്ചുവെക്കുന്നുണ്ട്. അന്യസംസ്ഥാന തൊഴിലാളിയുമായോ മറ്റാരെങ്കിലുമായോ ദീപക്ക് ബന്ധമുള്ളതായി സംശയിക്കുന്നില്ല. ദീപക്കെതിരെ ഇല്ലാത്ത കഥകൾ Read more about ജിഷ വധം: പൊലീസ് ഒത്തുകളിക്കുന്നുവെന്ന് ബന്ധു[…]