ഫീനിക്‌സ് ഹോളിഫാമിലിയില്‍ ഗ്രജ്വേറ്റുകള്‍ക്ക് അനുമോദനം
08:05am 15/5/2016 – മാത്യു ജോസ് ഫീനിക്‌സ്: ഹോളിഫാമിലി സണ്‍ഡേ സ്കൂളില്‍ നിന്നും വിശ്വാസപരിശീലനത്തില്‍ പന്ത്രണ്ടാം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയവരെ അനുമോദിക്കുന്നതിനും പ്രാര്‍ത്ഥനാശംസകള്‍ നേരുന്നതിനുമായി ഇടവകാംഗങ്ങള്‍ ഒത്തുചേര്‍ന്നു. അനുമോദന സമ്മേളനത്തിന് ഒരുക്കമായി നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് വികാരി ഫാ. ജോര്‍ജ് എട്ടുപറയില്‍ കാര്‍മികത്വം വഹിച്ചു. വിശ്വാസപഠനം ജീവിതത്തിലെ ഏതെങ്കിലുമൊരു പ്രത്യേക ഘട്ടത്തില്‍ അവസാനിക്കുന്നില്ല. മരണം വരെ വിശ്വാസം പരിശീലിക്കാനും ജീവിക്കാനുമാണ് ക്രൈസ്തവര്‍ വിളിക്കപ്പെട്ടിരിക്കുന്നതെന്നും ഫാ. ജോര്‍ജ് പറഞ്ഞു. പരിശീലിക്കുന്ന വിശ്വാസം അനുദിന ജീവിതത്തില്‍ പ്രായോഗികമാക്കുവാനും സത്യസന്ധമായി പഠിപ്പിക്കുന്നതിനും Read more about ഫീനിക്‌സ് ഹോളിഫാമിലിയില്‍ ഗ്രജ്വേറ്റുകള്‍ക്ക് അനുമോദനം[…]










