മിശ്രവിവാഹം ഇന്ത്യയില്‍ അഞ്ച്‌ ശതമാനം മാത്രം

10:01am 15/5/2016 ന്യൂഡല്‍ഹി: ഇന്ത്യയില്‍ വെറും അഞ്ച്‌ ശതമാനം ആളുകള്‍ മാത്രമേ മിശ്രവിവാഹം ചെയ്യുന്നുള്ളുവെന്ന്‌ റിപ്പോര്‍ട്ടുകള്‍. ഡല്‍ഹി ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷ്‌ണല്‍ കൗണ്‍സില്‍ ഫോര്‍ അപ്ലൈഡ്‌ ഇക്കണോമിക്‌ റിസര്‍ച്ച്‌ ആണ്‌ ഈ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരിക്കുന്നത്‌. ഏറ്റവും കൂടുതല്‍ മിശ്രവിവാഹം നടക്കുന്നത്‌ മിസോറാമിലാണ്‌. 55 ശതമാനമാണ്‌ ഇവിടുത്തെ മിശ്രവിവാഹ നിരക്ക്‌. മേഘാലയ, സിക്കിം എന്നീ സംസ്‌ഥാനങ്ങളാണ്‌ മിസ്സോറാമിന്‌ പിന്നില്‍. മേഘാലയയില്‍ 46 ഉം സിക്കിമില്‍ 38 ഉം ആണ്‌ മിശ്ര വിവാഹ നിരക്ക്‌. നാലാം സ്‌ഥാനത്ത്‌ ജമ്മു കശ്‌മീരാണുള്ളത്‌. Read more about മിശ്രവിവാഹം ഇന്ത്യയില്‍ അഞ്ച്‌ ശതമാനം മാത്രം[…]

അവള്‍ എത്തി, മോഹിപ്പിക്കുന്ന സ്വര്‍ണ്ണമത്സ്യത്തേപ്പോലെ

08:30am 15/5/2016 എല്ലാക്കണ്ണുകളും അവളിലേയ്ക്കായിരുന്നു. കാന്‍ ചലിച്ചിത്രമേളയിയെ ആ ചുവന്ന പരവതാനിയില്‍ അവളുടെ വരവും കാത്ത് ആയിരങ്ങള്‍ ഉണ്ടായിരുന്നു. അവര്‍ മാത്രമല്ല ലോകം മുഴുവനുള്ള ആരാധകരും ആഷിന്റെ വരവു ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു. സ്വര്‍ണ്ണവര്‍ണ്ണമുള്ള ഗൗണില്‍ ഒരു മത്സ്യ കന്യകയേപ്പോലെ ആഷ് എത്തിയപ്പോള്‍ റെഡ്കാര്‍പ്പറ്റ് വീണ്ടും ഉണര്‍ന്നു. ഇത് 15-ാം തവണയാണ് ഐശ്വര്യ കാന്‍ ഫിലിം ഫെസ്റ്റുവലിന് എത്തുന്നത്. പലപ്പോഴും ഫാഷന്‍ പ്രേമികളുടെ ചിന്തകള്‍ക്കും അപ്പുറത്തായിരിക്കും ഐശ്വര്യയുടെ വേഷവിധാനം. ഇത്തവണയും അതു തന്നെ സംഭവിച്ചു. എന്നാല്‍ ഇത്തവണ ആഷിനൊപ്പം Read more about അവള്‍ എത്തി, മോഹിപ്പിക്കുന്ന സ്വര്‍ണ്ണമത്സ്യത്തേപ്പോലെ[…]

വോട്ടെടുപ്പ്‌ രാവിലെ 7 മുതല്‍ വൈകിട്ട്‌ 6 വരെ

08:26am 15/5/2016 തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടിങ്‌ സമയം രാവിലെ ഏഴു മുതല്‍ വൈകിട്ട്‌ ആറു വരെ. കഴിഞ്ഞ തവണ അഞ്ചു വരെയായിരുന്നു പോളിങ്‌. ആറിനു ക്യൂവിലുള്ള എല്ലാവരെയും വോട്ട്‌ ചെയ്യാന്‍ അനുവദിക്കും. ഇക്കുറി 2,60,19,284 വോട്ടര്‍മാരാണു പട്ടികയിലുള്ളത്‌. സ്‌ത്രീകളുടെ എണ്ണം 1,35,08,693. പുരുഷന്മാര്‍ 1,25,10,589. കഴിഞ്ഞ നിയമസഭാ വോട്ടര്‍മാരുടെ എണ്ണം 2.32 കോടിയായിരുന്നു. 140 മണ്ഡലങ്ങളിലായി 21,498 പോളിങ്‌ ബൂത്തുകളുണ്ട്‌. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 740 ബൂത്തുകള്‍ കൂടുതല്‍. 80 വോട്ടെണ്ണല്‍ കേന്ദ്രങ്ങളുണ്ടാകും. പോലീസ്‌ സേനാംഗങ്ങളടക്കം Read more about വോട്ടെടുപ്പ്‌ രാവിലെ 7 മുതല്‍ വൈകിട്ട്‌ 6 വരെ[…]

ആദിവാസി ശിശുക്കള്‍ മരിച്ചത്തില്‍ സംസ്‌ഥാനത്തോട്‌ റിപ്പോര്‍ട്ട്‌ തേടും: കേന്ദ്രമന്ത്രി

08:20am 15/5/2016 മാനന്തവാടി: വയനാട്ടില്‍ ആദിവാസി യുവതിയുടെ നവജാതശിശുക്കള്‍ മരിക്കാനിടയായത്‌ സംസ്‌ഥാന സര്‍ക്കാരിന്റെ അനാസ്‌ഥ കാരണമാണെന്നും ഇതു സംബന്ധിച്ച്‌ കേന്ദ്രം സംസ്‌ഥാനത്തോട്‌ റിപ്പോര്‍ട്ട്‌ തേടുമെന്നും കേന്ദ്രമന്ത്രി ജുവല്‍ ഒറാം. വാളാട്‌ എടത്തില്‍ പണിയ കോളനിയില്‍ നവജാത ശിശുക്കള്‍ മരിച്ച ബാലന്‍- സുമതി ദമ്പതികളുടെ വീട്‌ സന്ദര്‍ശിച്ചതിനുശേഷം മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവം അന്വേഷിക്കാന്‍ കേന്ദ്രം പ്രത്യേക ഉദ്യോഗ സംഘത്തെ നിയോഗിക്കും. പോഷകാഹാരകുറവാണ്‌ നവജാത ശിശുക്കളുടെ മരണകാരണമെന്ന്‌ സുമതിയെ ചികിത്സിച്ച ഡോക്‌ടര്‍മാര്‍ തന്നോട്‌ പറഞ്ഞതായും കേന്ദ്രമന്ത്രി അറിയിച്ചു. Read more about ആദിവാസി ശിശുക്കള്‍ മരിച്ചത്തില്‍ സംസ്‌ഥാനത്തോട്‌ റിപ്പോര്‍ട്ട്‌ തേടും: കേന്ദ്രമന്ത്രി[…]

അതിര്‍ത്തിയിലെ ചൈനീസ് പിടിമുറുക്കം; മുന്നറിയിപ്പുമായി അമേരിക്ക

08:17am 15/5/2016 വാഷിങ്ട്ടണ്‍: അതിര്‍ത്തിയിൽ സൈനിക പിന്‍ബലം ശക്തിപ്പെടുത്താനുള്ള ചൈനയുടെ നീക്കത്തിനെതിരെ അമേരിക്ക രംഗത്തെത്തി. ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ ചൈന കൂടുതൽ സൈന്യത്തെ വിന്യസിപ്പിക്കുന്നതായി പെന്‍റഗണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത്തരം നീക്കങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ചൈനക്ക് മുന്നറിയിപ്പ് നല്‍കിയതായും യു.എസ് പ്രതിരോധ വിഭാഗത്തിന്‍െറ കിഴക്കന്‍ ഏഷ്യ ഡപ്യൂട്ടി അസിസ്റ്റന്‍റ് സെക്രട്ടറി എബ്രഹാം എം.ഡെന്‍മാര്‍ക്ക് അറിയിച്ചു . ഇന്ത്യയുമായുള്ള യു.എസ് ബന്ധം ഇനിയും തുടരുമെന്നും ഉഭയകഷി ഇടപാടുകള്‍ കൂടുതല്‍ ശക്തമാക്കുമെന്നും എബ്രഹാം വ്യക്തമാക്കി. ചൈനയുടെ നീക്കം ഇന്ത്യ ചൈന Read more about അതിര്‍ത്തിയിലെ ചൈനീസ് പിടിമുറുക്കം; മുന്നറിയിപ്പുമായി അമേരിക്ക[…]

കോണ്‍സല്‍ ജനറല്‍ ഓഫ് ഇന്ത്യ ഡോ.അനുപം റെയ്ക്ക് സ്വീകരണം നല്‍കി

08:15am 15/5/2016 – പി.പി.ചെറിയാന്‍ ഹൂസ്റ്റണ്‍: ഇന്ത്യന്‍ കോണ്‍സല്‍ ജനറലായി ഹൂസ്റ്റണില്‍ ചുമതയേറ്റ ഡോ.അനുപം റേയ്ക്ക് ഇന്ത്യന്‍ അമേരിക്കന്‍ ഫ്രണ്ട്ഷിപ്പ് കൗണ്‍സില്‍(IAFC) സ്വീകരണം നല്‍കി. ഐ.എ.എഫ്.സി. പ്രസിഡന്റ് ഡോ.പ്രസാദ് തോട്ടക്കൂറയുടെ അദ്ധ്യക്ഷതയില്‍ മെയ് 13 വെള്ളിയാഴ്ച നടന്ന സ്വീകരണത്തില്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ട്രയ്ബ് കുണ്ടന്‍വാല സ്വാഗതം ആശംസിച്ചു. മാതൃരാജ്യമായ ഇന്ത്യയുടെ പുരോഗതിയില്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി വഹിയ്ക്കുന്ന പങ്കിനെ കുറിച്ചും, പ്രാദേശീകതലത്തില്‍ നടത്തുന്ന സേവനങ്ങളെ കുറിച്ചും പ്രസാദ് തോട്ടകൂറ അദ്ധ്യക്ഷ പ്രസംഗത്തില്‍ ചൂണ്ടികാട്ടി. ഡാളസ് ഫോര്‍ട്ട് വര്‍ത്ത് Read more about കോണ്‍സല്‍ ജനറല്‍ ഓഫ് ഇന്ത്യ ഡോ.അനുപം റെയ്ക്ക് സ്വീകരണം നല്‍കി[…]

ഷോപ്പിങ് മാളിന്‍റെ ചുമർ തകർന്ന് ഏഴ് തൊഴിലാളികൾ മരിച്ചു

08:11 AM 15/05/2016 വിജയവാഡ: ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ നിർമാണത്തിലിരുന്ന ഷോപ്പിങ് മാളിന്‍റെ ചുമർ തകർന്ന് ഏഴ് തൊഴിലാളികൾ മരിച്ചു. മണ്ണിനടിയിൽ കുടുങ്ങിയ ഒരാളെ രക്ഷപ്പെടുത്തി. ശനിയാഴ്ച അർധരാത്രി വിജയവാഡയിൽ നിന്ന് 35 കിലോമീറ്റർ അകലെ ഗുണ്ടൂരിലെ ലക്ഷ്മിപുരത്താണ് അപകടമുണ്ടായത്. ഭൂനിരപ്പിൽ നിന്ന് 30 അടി താഴ്ചയിലായിരുന്നു നിർമാണ പ്രവർത്തനങ്ങൾ നടന്നത്. മണ്ണിടിച്ചിലിനെ തുടർന്ന് എട്ട് തൊഴിലാളികൾ കുടുങ്ങുകയായിരുന്നു. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷം എട്ടു പേരെയും പുറത്തെടുത്തു. എന്നാൽ, ഏഴു തൊഴിലാളികളും മരിച്ചിരുന്നു. അന്ധ്രാ നിയമസഭാ സ്പീക്കർ Read more about ഷോപ്പിങ് മാളിന്‍റെ ചുമർ തകർന്ന് ഏഴ് തൊഴിലാളികൾ മരിച്ചു[…]

എന്‍.എസ്സ്.എസ്സ് കാലിഫോര്‍ണിയ ശ്രീ. ശങ്കരന്‍ നമ്പൂതിരിയുടെ പരിപാടി 15 ന്

08:11am 15/5/2016 സാന്‍ഹോസെ, കാലിഫോര്‍ണിയ: നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് കാലിഫോര്‍ണിയ അവതരിപ്പിക്കുന്ന സുപ്രസിദ്ധ ശാസ്ത്രീയ സംഗീത സമ്രാട്ട് ശ്രീ. ശങ്കരന്‍ നമ്പൂതിരിയുടെ സംഗീത കച്ചേരി മെയ് 15 ശനിയാഴ്ച വൈകുന്നേരം മൂന്നു മണിക്ക് വുഡ്‌സൈഡ് പെര്‍ഫോര്‍മന്‍സ് ആര്‍ട്‌സ് സെന്ററില്‍ വച്ച് നടക്കും. ശ്രീമതി സന്ധ്യ ശ്രീനാഥ് വയലിനിലും ശ്രീ. വിനോദ് സീതാരാമന്‍ മൃദംഗത്തിലും അദ്ദേഹത്തെ അനുഗമിക്കും. കച്ചേരിക്ക് മുന്നോടിയായി സാന്‍ ഫ്രാന്‍സിസ്‌കോ ബേ ഏരിയയിലെ ജനപ്രീതിയാര്‍ജിച്ച സംഗീത വിദ്യലയങ്ങളായ രാഗലയ അക്കാദമി, ശ്രുതിലയം സ്കൂള്‍ ഓഫ് Read more about എന്‍.എസ്സ്.എസ്സ് കാലിഫോര്‍ണിയ ശ്രീ. ശങ്കരന്‍ നമ്പൂതിരിയുടെ പരിപാടി 15 ന്[…]

പ്രശസ്ത വോളിബോള്‍ പരിശീലകന്‍ എം.ടി.ശാമുവേല്‍ അമേരിക്ക സന്ദര്‍ശിയ്ക്കുന്നു.

08:10am 15/5/2016 – ജീമോന്‍ റാന്നി ന്യൂയോര്‍ക്ക്: നിരവധി തവണ കേരള പുരുഷ-വനിതാ ടീമുകളുടെ പരിശീലകനായിരുന്ന പ്രശസ്ത വോളിബോള്‍ പരിശീലകന്‍ അമേരിക്ക സന്ദര്‍ശിയ്ക്കുന്നു. ഹൃസ്വസന്ദര്‍ശനത്തിനായി ഞായറാഴ്ച ലോസ് ആഞ്ചല്‍സില്‍ എത്തിച്ചേരുന്ന സാമുവലിന് കായിക പ്രേമികളുടെ ആഭിമുഖ്യത്തില്‍ സ്വീകരണവും സംഘടിപ്പിച്ചിട്ടുണ്ട്. മുന്‍പ് അനവധി വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള സാമുവേലിന്റെ പ്രഥമ അമേരിക്കന്‍ സന്ദര്‍ശനമാണിത്. ലോസ് ആഞ്ചല്‍സിനെ കൂടാതെ ലാസ് വേഗാസ്, വാഷിംഗ്ടണ്‍ ഡി.സി, പെന്‍സില്‍വാനിയാ, ന്യൂജേഴ്‌സി, ന്യൂയോര്‍ക്ക് തുടങ്ങിയ സംസ്ഥാനങ്ങളും സന്ദര്‍ശിയ്ക്കുന്നുണ്ട്. ദീര്‍ഘകാലം കൊച്ചിന്‍ പോര്‍ട്ട്ട്രസ്റ്റിന്റെ വോളിബോള്‍ പരിശീലകനായിരുന്നു. ഒട്ടനവധി Read more about പ്രശസ്ത വോളിബോള്‍ പരിശീലകന്‍ എം.ടി.ശാമുവേല്‍ അമേരിക്ക സന്ദര്‍ശിയ്ക്കുന്നു.[…]

ന്യുയോര്‍ക്ക് സെന്റ് സ്റ്റീഫനില്‍ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം

08:07am 15/5/2016 – സാബു തടിപ്പുഴ ന്യുയോര്‍ക്ക് : സെന്റ് സ്റ്റീഫന്‍ ക്‌നാനായ കത്തോലിക്ക ഫോറോന ഇടവകയിലെ ആദ്യ കുര്‍ബാന സ്വീകരണം ഇടവക തിരുനാളിനോടനുബന്ധിച്ച് ഈ മാസം 21 –ാം തിയതി ശനിയാഴ്ച നടത്തപ്പെടുന്നു. ഈ വര്‍ഷം പ്രഥമ ദിവ്യകാരുണ്യം സ്വീകരിക്കുന്നത് സ്റ്റീഫന്‍ സാബു തടിപ്പുഴ, അലീസാ സിറിയക്ക് ആക്കാമാംപറമ്പില്‍, ജോഷ് ജോസഫ് പുത്തന്‍പുരയില്‍ എന്നിവരാണ്. കൈപ്പുഴ ഫോറോനാപളളി വികാരി ഫാ. തോമസ് വ്രാലേല്‍ വിശുദ്ധ കുര്‍ബാനയ്ക്ക് നേതൃത്വം നല്‍കുകയും തുടര്‍ന്നു നടത്തുന്ന കലാസന്ധ്യയില്‍ മുഖ്യാതിഥിയായിരിക്കുകയും ചെയ്യും. Read more about ന്യുയോര്‍ക്ക് സെന്റ് സ്റ്റീഫനില്‍ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം[…]