ചവറു കുപ്പയില്‍ നിന്നും ശുചീകരണ തൊഴിലാളികള്‍ കണ്ടെത്തിയത് 15 പവന്‍

09:30am 7/5/2016 മട്ടാഞ്ചേരി: മാലിന്യത്തിനൊപ്പം കളഞ്ഞുപോയ 15 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ചവറു കുുപ്പയില്‍ നിന്നും കൊച്ചി ​കോര്‍പ്പറേഷന്‍ ശുചീകരണ തൊഴിലാളികള്‍ കണ്ടെത്തി ഉടമസ്ഥര്‍ക്ക് കൈമാറി. വെള്ളിയാഴ്‌ച രാവിലെ ജോലിക്കെത്തിയ കോര്‍പ്പറേഷന്‍ കണ്ടിജന്‍സി തൊഴിലാളികളായ നാലാം സര്‍ക്കിളിലെ എം.കെ.സുരേഷ്‌.കെ.എഫ്‌. ജോര്‍ജ്‌.പ്രസാദ്‌. സുരേഷ്‌ എന്നിവരാണ്‌ മാലിന്യശേഖരത്തില്‍ നിന്ന്‌ സ്വര്‍ണ്ണതാലിമാലയും വളകളും കണ്ടെത്തിയത്. ഗോവന്‍ സ്വദേശികളായ ശ്രീകാന്ത്‌ഫഡ്‌ ത്തേ – ചന്ദ്രിക ദമ്പതികളുടെതാണെന്ന് തിരിച്ചറിഞ്ഞതോടെ ഇത് ഉടമസ്ഥരെ കണ്ടെത്തി തിരിച്ചു കൊടുത്ത് ജീവനക്കാര്‍ സത്യസന്ധതയുടെ ഉത്തമമാതൃക കാട്ടുകയും ചെയ്തു. ഫോര്‍ട്ടുകൊച്ചി വെളി Read more about ചവറു കുപ്പയില്‍ നിന്നും ശുചീകരണ തൊഴിലാളികള്‍ കണ്ടെത്തിയത് 15 പവന്‍[…]

നോര്‍ത്ത് ഡാളസ് ബിലീവേഴ്‌സ് ചാപ്പല്‍ പിക്ക്‌നിക്ക് നടത്തി

09:30am 7/5/2016 – പി.പി.ചെറിയാന്‍ ഡാളസ്: നോര്‍ത്ത് ഡാളസ് ബിലീവേഴ്‌സ് ചാപ്പല്‍ വാര്‍ഷീക പിക്‌നിക്ക് ഗ്രാന്റ് പ്രയ്‌റേറി ലിന്‍ക്രീക്ക് പാര്‍ക്കില്‍ വെച്ചു നടത്തി. ഏപ്രില്‍ 30 ശനിയാഴ്ച രാവിലെ തന്നെ അംഗങ്ങള്‍ പാര്‍ക്കില്‍ എത്തിചേര്‍ന്നു. പിക്ക്‌നിക്കിനോടനുബന്ധിച്ചു സംഗീതം, കലാപരിപാടികള്‍, സ്‌പോര്‍ട്‌സ് എന്നിവ ക്രമീകരിച്ചിരുന്നു. ഒരേ യൂണിഫോം ധരിച്ചു എത്തി ചേര്‍ന്ന അംഗങ്ങള്‍ പാര്‍ക്കില്‍ കൂടിയിരുന്നവരുടെ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി. ചര്‍ച്ച് എല്‍ഡര്‍ ജോണ്‍ ജോസഫ്, റ്റി.ജി. തങ്കച്ചന്‍ എന്നിവര്‍ നേതൃത്വം നല്‍കിയ പിക്ക്‌നിക്കില്‍ രുചികരമായ ഭക്ഷണവും ഒരുക്കിയിരുന്നു. Read more about നോര്‍ത്ത് ഡാളസ് ബിലീവേഴ്‌സ് ചാപ്പല്‍ പിക്ക്‌നിക്ക് നടത്തി[…]

മാതൃ ദിനത്തില്‍ ഡാലസ് സൗഹൃദ വേദി വനിതകളെ ആദരിക്കുന്നു

09:05am 7/5/2016 – എബി മക്കപ്പുഴ ഡാലസ്: ആധുനീക കാലഘട്ടത്തിലെ മികച്ച വാഗ്മിയും,ആനുകാലിക വിഷയങ്ങളെ ലളിതമായ ഭാഷയില്‍ അവതരിപ്പിക്കാനുള്ള അസാമാന്യമായ കഴിവും നേടിയെടുത്തിട്ടുള്ള ശ്രീമതി പ്രീനാ മാത്യു ഡാളസിലെ മാതൃ ദിനാഘോഷ പരിപാടിയില്‍ സ്ത്രീയും സമൂഹവും ഇന്നത്തെ നൂറ്റാണ്ടില്‍ എന്ന പൊതു വിഷയം അവതരിപ്പിക്കുന്നു. ഡാലസ് സൗഹൃദ വേദിയാണ് പൊതു വേദി സംഘടിപ്പിക്കുന്നത്. ഡാളസിലെ പ്രമുഖരായ കലാ സംകാരിക നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.കഴിഞ്ഞ അര നൂറ്റാണ്ട് കാലം ആതുര സേവന രംഗത്ത് സുത്യാര്‍ഹമായ സേവനം ചെയ്യുകയും,ഡാളസിലെ കലാ Read more about മാതൃ ദിനത്തില്‍ ഡാലസ് സൗഹൃദ വേദി വനിതകളെ ആദരിക്കുന്നു[…]

കലാമിന്‍െറ പേരോ ചിത്രമോ ഉപയോഗിക്കുന്നത് കോടതി തടഞ്ഞു

08:57 AM 07/05/2016 ചെന്നൈ: അന്തരിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമിന്‍െറ സന്തതസഹചാരികള്‍ ചേര്‍ന്ന് രൂപംനല്‍കിയ അബ്ദുല്‍ കലാം വിഷന്‍ ഇന്ത്യാ പാര്‍ട്ടി കലാമിന്‍െറ പേരോ ചിത്രമോ ഉപയോഗിക്കുന്നത് മദ്രാസ് ഹൈകോടതി താല്‍ക്കാലികമായി തടഞ്ഞു. അദ്ദേഹത്തിന്‍െറ മൂത്തസഹോദരനായ എ.പി.ജെ. മുഹമ്മദ് മുത്തുമീരാ മരക്കാര്‍ നല്‍കിയ സിവില്‍ ഹര്‍ജി പരിഗണിച്ചാണ് അവധിക്കാല ജഡ്ജി എസ്. വിമല ഇടക്കാല സ്റ്റേ അനുവദിച്ചത്. കലാമിന്‍െറ കാഴ്ചപ്പാടുകള്‍ മുന്‍നിര്‍ത്തി അദ്ദേഹത്തിന്‍െറ സെക്രട്ടറിയായിരുന്ന പൊന്‍രാജ്, എസ്. കുമാര്‍, ആര്‍. തിരുസെന്തുരന്‍ എന്നിവര്‍ ചേര്‍ന്ന് Read more about കലാമിന്‍െറ പേരോ ചിത്രമോ ഉപയോഗിക്കുന്നത് കോടതി തടഞ്ഞു[…]

ഫൊക്കാന അഡീഷണല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഏബ്രഹാം വര്‍ഗീസ് (ഷിബു വെണ്‍മണി) മത്സരിക്കുന്നു

09:02am 7/5/2016 ഷിക്കാഗോ: ഫൊക്കാന നാഷണല്‍ കണ്‍വന്‍ഷന്‍ 2016-നോട് അനുബന്ധമായി നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ അഡീഷണല്‍ അസോസിയേറ്റ് സെക്രട്ടറിയായി ബ്രഹാം വര്‍ഗീസ് (ഷിബു വെണ്‍മണി) മത്സരിക്കുന്നു. പൊതുപ്രവര്‍ത്തന രംഗത്ത് സുസമ്മതനും വളരെയധികം പ്രവര്‍ത്തന പരിചയവും നേടിയിട്ടുള്ള ഷിബു ഫൊക്കാന കണ്‍വന്‍ഷന്‍ 2014-ന്റെ പ്രോഗ്രാം കമ്മിറ്റി, ടൈം മാനേജ്‌മെന്റ് കമ്മിറ്റി തുടങ്ങിയവയുടെ ചെയര്‍മാന്‍ സ്ഥാനങ്ങള്‍ വഹിച്ചിരുന്നതോടൊപ്പം, 2014- 16 -ലെ ഫൊക്കാന നാഷണല്‍ കമ്മിറ്റി അംഗം, ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐ.എന്‍.ഒ.സി) മിഡ്‌വെസ്റ്റ് റീജിയന്റെ സെക്രട്ടറി, മിഡ്‌വെസ്റ്റ് മലയാളി Read more about ഫൊക്കാന അഡീഷണല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഏബ്രഹാം വര്‍ഗീസ് (ഷിബു വെണ്‍മണി) മത്സരിക്കുന്നു[…]

ഫോമ മെട്രോ റീജിയന്‍ വൈസ് പ്രസിഡന്റായി വര്‍ഗീസ് കെ. ജോസഫ് മത്സരിക്കുന്നു

09:00am 7/5/2016 ഫോമ മെട്രോ റീജിയന്റെ വൈസ് പ്രസിഡന്റായി വര്‍ഗീസ് കെ. ജോസഫ്, 2016- 18 കാലയളവിലേക്ക് മത്സരിക്കാന്‍ തീരുമാനിച്ചു. സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ വേദികളില്‍ കറപുരളാത്ത പ്രവര്‍ത്തനശൈലികൊണ്ട് ജനങ്ങളുടെ മുന്നില്‍ ശ്രദ്ധനേടിയ വര്‍ഗീസ് കെ. ജോസഫ് കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ വിവിധ കമ്മിറ്റികളിലും ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ഇന്ത്യന്‍ അമേരിക്കന്‍ മലയാളി അസോസിയേഷന്‍ ഓഫ് ലോംഗ്‌ഐലന്റിന്റെ ജോയിന്റ് സെക്രട്ടറിയായും, ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ഫോമയുടെ ആരംഭകാലം മുതല്‍ വളരെ ആക്ടീവ് മെമ്പറും, വിവിധ Read more about ഫോമ മെട്രോ റീജിയന്‍ വൈസ് പ്രസിഡന്റായി വര്‍ഗീസ് കെ. ജോസഫ് മത്സരിക്കുന്നു[…]

ഐ.പി.എല്‍: ഗുജറാത്ത് ലയണ്‍സിന് തുടര്‍ച്ചയായി മൂന്നാം തോല്‍വി.

08:59am 07/05/2016 ഹൈദരാബാദ്: പോയന്റ് പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്ന ഗുജറാത്ത് ലയണ്‍സിന് തുടര്‍ച്ചയായി മൂന്നാം തോല്‍വി. ഹൈദരാബാദ് സണ്‍റൈസേഴ്‌സ് അഞ്ചു വിക്കറ്റിനാണ് ഗുജറാത്തിനെ തോല്‍പ്പിച്ചത്. സ്‌കോര്‍: ഗുജറാത്ത് 20 ഓവറില്‍ ആറിന് 126. ഹൈദരാബാദ് 19 ഓവറില്‍ അഞ്ചിന് 129. 47റണ്‍സെടുത്ത ശിഖര്‍ ധവാനാണ് വിജയശില്‍പി. സീസണില്‍ ആദ്യ മത്സരത്തിനിറങ്ങിയ യുവരാജ് സിങ് അഞ്ചു റണ്‍സെടുത്ത് പുറത്തായി. കൃത്യതയോടെ പന്തെറിഞ്ഞ ഹൈദരാബാദ് ബൗളിങ് നിര യാണ് ഗുജറാത്തിനെ ഒതുക്കിത്. അര്‍ധസെഞ്ച്വറി നേടിയ ആരോണ്‍ ഫിഞ്ചാണ്(51) ഗുജറാത്ത് നിരയില്‍ Read more about ഐ.പി.എല്‍: ഗുജറാത്ത് ലയണ്‍സിന് തുടര്‍ച്ചയായി മൂന്നാം തോല്‍വി.[…]

ന്യൂയോര്‍ക്ക്­ സിഎസ്‌ഐ സഭാ വികാരി റവ സാമുവേല്‍ ഉമ്മന് ഹൃദ്യമായ യാത്രയയപ്പു നല്കി

08:57am 7/5/2016 ന്യൂയോര്‍ക്ക്: മൂന്നു വര്‍ഷക്കാലം ന്യൂയോര്‍ക്കിലെ സീഫോര്‍ഡ് സിഎസ്‌ഐ മലയാളം ഇടവകയുടെ, വികാരിയായി ശുശ്രൂഷ പൂര്‍ത്തിയാക്കിയ ശേഷം കേരളത്തിലേക്ക് മടങ്ങുന്ന റവ സാമുവേല്‍ ഉമ്മനും കുടുംബത്തിനും ഇടവകയുടെ വകയായി യാത്രയയപ്പ് നല്കി. സീഫോര്‍ഡിലെ സിഎസ്‌ഐ ദേവാലയത്തില്‍ വച്ച് നടത്തിയ യാത്രയയപ്പ് സമ്മേളനത്തില്‍ ജൂബിലീ മെമ്മോറിയല്‍ ചര്‍ച്ച് വികാരി റവ വിജെ ബിജു അധ്യക്ഷതവഹിച്ചു. ഓര്‍ത്തഡോക്‌സ്­ സഭയിലെ പ്രമുഖ വൈദികനും എക്യൂമെനിക്കല്‍ ഫെഡറേഷന്‍ പ്രസിഡന്റുമായ റവ. ജോണ്‍ തോമസ്­ പ്രസംഗിച്ചു. തുടര്‍ന്ന് സഭയുടെ പേരിലുള്ള ആശംസാഫലകം റവ Read more about ന്യൂയോര്‍ക്ക്­ സിഎസ്‌ഐ സഭാ വികാരി റവ സാമുവേല്‍ ഉമ്മന് ഹൃദ്യമായ യാത്രയയപ്പു നല്കി[…]

ജിഷ വധം അടുത്ത ബന്ധുവിനെ ഇന്ന് കസ്റ്റഡിയിലെടുക്കും

08:56am 07/05/2016 പെരുമ്പാവൂര്‍: ജിഷ വധവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നത് നാലുപേരെ കേന്ദ്രീകരിച്ച്. ജിഷയുടെ ബന്ധു, ബന്ധുവിന്റെ സുഹൃത്ത്, അയല്‍വാസി, ഒരു ഇതരസംസ്ഥാന തൊഴിലാളി എന്നിവരെ കേന്ദ്രീകരിച്ചാണിത്. വെള്ളിയാഴ്ച രാവിലെ രണ്ട് ബസ് ജീവനക്കാരെ കൂടി കസ്റ്റഡിയിലെടുത്തിരുന്നു. ഇവര്‍ ഉള്‍പ്പെടെ മുപ്പതോളം പേരെയാണ് വിവിധ സ്‌റ്റേഷനുകളില്‍ ചോദ്യംചെയ്യുന്നത്. ചോദ്യംചെയ്യലില്‍ ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തില്‍ അടുത്ത ബന്ധുവിനെ ശനിയാഴ്ച കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് സൂചന നല്‍കി. എ.ഡി.ജി.പി എ. ഹേമചന്ദ്രന്‍ നേരിട്ടത്തെിയാണ് അന്വേഷണ നടപടികള്‍ നിയന്ത്രിക്കുന്നത്. അതിനിടെ, അയല്‍വാസികളില്‍നിന്ന് വെള്ളിയാഴ്ച Read more about ജിഷ വധം അടുത്ത ബന്ധുവിനെ ഇന്ന് കസ്റ്റഡിയിലെടുക്കും[…]

കെ.സി ചാക്കോ (കുഞ്ഞുസാര്‍- 97) നിര്യാതനായി

08:53 7/5/2016 മാവേലിക്കര പുതിയകാവ് കുറ്റിശേരില്‍ പരേതനായ ചാക്കോ വക്കീലിന്റെ മകന്‍ ചങ്ങനാശേരി ബര്‍ക്കുമാന്‍സ് ഹൈസ്കൂള്‍ റിട്ടയേര്‍ഡ് അധ്യാപകന്‍ കെ.സി ചാക്കോ (കുഞ്ഞുസാര്‍- 97) നിര്യാതനായി. സംസ്കാരം മെയ് 8-നു ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് വസതിയിലെ ശുശ്രൂഷകള്‍ക്കുശേഷം പുതിയകാവ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍. കുറ്റിശേരില്‍ ഗ്രൂപ്പ് ഓഫ് ഇന്‍ഡസ്ട്രീസിന്റെ സ്ഥാപകനാണ്. ഭാര്യ: അയിരൂര്‍ കുരുടാമണ്ണില്‍ കുളങ്ങര പരേതയായ കെ.സി. മേരിക്കുട്ടി (റിട്ട. ഹെഡ്മിസ്ട്രസ്, തലശേരി ഗവ. ഗേള്‍സ് എച്ച്.എസ്.എസ്). മക്കള്‍: കെ.സി ജേക്കബ് (റിട്ട. വര്‍ക്‌സ് Read more about കെ.സി ചാക്കോ (കുഞ്ഞുസാര്‍- 97) നിര്യാതനായി[…]