സ്‌ത്രീധന പീഡന നിരോധന നിയമം ഇല്ലായിരുന്നെങ്കില്‍ ബിജിമോളെ തല്ലി കൊക്കയില്‍ എറിഞ്ഞേനെ: വെള്ളപ്പള്ളി

06:40PM 7/5/2016 ഇടുക്കി: ഇ എസ്‌ ബിജിമോള്‍ എം എല്‍ എയ്‌ക്കെതിരെ അക്ഷേപവുമായി വെള്ളപ്പള്ളി. ഇ എസ്‌ ബിജിമോള്‍ എം എല്‍ എയ്‌ക്കു ഭ്രാന്താണെന്നും സ്‌ത്രീധന പീഡന നിരോധ നിയമം ഇല്ലായിരുന്നെങ്കില്‍ ബിജിമോളെ തല്ലി കൊക്കയില്‍ എറിഞ്ഞേനെ എന്നും വെള്ളപ്പള്ളി പറഞ്ഞു. കഴിഞ്ഞ ദിവസം ഉടുമ്പന്‍ചോലയിലെ സി പി എം സ്‌ഥാനാര്‍ഥി എം എം മണിക്കേതിരെ വെള്ളപ്പള്ളി വംശീയതാധിക്ഷേപം നടത്തിയത്‌ വിവാദമായിരുന്നു. മണിയുടെ നിറത്തെയും രൂപത്തേയും ചൊല്ലിയായിരുന്നു അധിക്ഷേപം. കരിങ്കുരങ്ങിന്റെ നിറമുള്ള മണിയെ വിജയിപ്പിക്കണോ എന്ന്‌ ഈഴവ Read more about സ്‌ത്രീധന പീഡന നിരോധന നിയമം ഇല്ലായിരുന്നെങ്കില്‍ ബിജിമോളെ തല്ലി കൊക്കയില്‍ എറിഞ്ഞേനെ: വെള്ളപ്പള്ളി[…]

പ്രധാനമന്ത്രിയുടെ വിദേശ യാത്രകള്‍ ; എയര്‍ ഇന്ത്യക്ക് ചെലവായത് 117 കോടി

06:33PM 07/05/2016 ന്യൂഡല്‍ഹി: 201516 കാലയളവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ യാത്രകള്‍ക്കായി എയര്‍ ഇന്ത്യ ചെലവാക്കിയത് 117 കോടി രൂപ. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 25 ശതമാനം കൂടുതലാണിത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ വരെ 22 രാജ്യങ്ങളാണ് മോദി സന്ദര്‍ശിച്ചത്. അതേസമയം 201314 കാലയളവില്‍ മന്‍മോഹന്‍ സിങ് നടത്തിയ വിദേശ യാത്രയില്‍ എയര്‍ ഇന്ത്യക്ക് ചെലവായത് 108 കോടി രൂപയാണ്. ലോകേശ് ബാത്ര എന്നയാള്‍ക്ക് ലഭിച്ച വിവരാവകാശ രേഖയിലാണ് ഈ വിവരങ്ങളുള്ളത്. 201516 വര്‍ഷം ഏപ്രിലില്‍ Read more about പ്രധാനമന്ത്രിയുടെ വിദേശ യാത്രകള്‍ ; എയര്‍ ഇന്ത്യക്ക് ചെലവായത് 117 കോടി[…]

അമേരിക്കന്‍ രഹസ്യാന്വേഷണ വിഭഗം തലവനു പാക്ക് ചാരസംഘടന വിഷം നല്‍കി

06:50PM 7/5/2016 വാഷിങ്ടണ്‍: ഉസാമ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടു രണ്ടു മാസങ്ങള്‍ക്കകം പാക്കിസ്ഥാനിലെ സി ഐ എ മേധാവി മാര്‍ക്ക് കെല്‍ട്ടനെ അടിയന്തരമായി നാട്ടിലേയ്ക്കു മടക്കി. ആരോഗ്യ നില മോശമാണെന്നും പാക്ക് ഭരണകൂടുവുമായി യോജിച്ചു പോകുന്നില്ലന്നുമാണ് ഇതിനു കാരണമായി പറഞ്ഞത്. എന്നാല്‍ സി ഐ എ മേധാവിക്കു പാക്ക് ചാരസംഘടന വിഷം നല്‍കിയതായിരുന്നു എന്ന് വാഷിങ്ടണ്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സി ഐ എയുടെ സ്‌റ്റേഷന്‍ മാസ്റ്ററായിരുന്നു മാര്‍ക് കെല്‍ട്ടന്‍. ഇദ്ദേഹം പാക്കിസ്ഥാന്‍ വിടുമ്പോള്‍ വേദനയാല്‍ പുളയുകയായിരുന്നു Read more about അമേരിക്കന്‍ രഹസ്യാന്വേഷണ വിഭഗം തലവനു പാക്ക് ചാരസംഘടന വിഷം നല്‍കി[…]

കാമറൂണ്‍ മിഡ്ഫീല്‍ഡര്‍ പാട്രിക്ക് എകംഗ് മല്‍സരത്തിനിടെ കൂഴഞ്ഞു വീണു മരിച്ചു.

06:39 PM 07/05/2016 യവൂണ്ടെ: കാമറൂണ്‍ മിഡ്ഫീല്‍ഡറും ഡൈനാമോ ബുക്കറെസ്റ്റിന്‍െറ മിഡ്ഫീല്‍ഡറുമായ പാട്രിക്ക് എകംഗ് കളിക്കിടെ കുഴഞ്ഞ് വീണു മരിച്ചു.വിറ്ററല്‍ കോണ്‍സ്റ്റന്‍റയ്ക്കെതിരായുള്ള മല്‍സരത്തിനിടെ ആയിരുന്നു മരണം. കളിക്കിടെ 62 ാം മിനുറ്റില്‍ പകരക്കാരനായി ഇറങ്ങിയ പാട്രിക്ക് എകംഗ് ഗ്രൗണ്ടില്‍ കുഴഞ്ഞ് വീണു മരിക്കുകയായിരുന്നുവെന്ന് ക്ളബ്ബ് അധികൃതര്‍പ്രസ്താവനയില്‍ പറഞ്ഞു. കുഴഞ്ഞ് വീണ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഹൃദയാഘാതമാണ് മരണ കാരണമെന്ന് ആശുപത്രി അധികൃതര്‍ സംശയം പ്രകടിപ്പിച്ചു. താരത്തിന്‍െറ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും കുടുംബത്തിനൊപ്പം ദു:ഖത്തില്‍ പങ്കാളികളാവുകയും Read more about കാമറൂണ്‍ മിഡ്ഫീല്‍ഡര്‍ പാട്രിക്ക് എകംഗ് മല്‍സരത്തിനിടെ കൂഴഞ്ഞു വീണു മരിച്ചു.[…]

ജിഷയുടെ സഹോദരിയുടെ സുഹൃത്തിലേക്ക് അന്വേഷണം നീളളുന്നു

06:00PM 07/05/2016 പെരുമ്പാവൂര്‍: ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക്. ജിഷയുടെ സഹോദരി ദീപയുടെ സുഹൃത്തിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പൊലീസ് തയാറാക്കിയ രേഖാചിത്രവുമായി ദീപയുടെ സുഹൃത്തിന് സാമ്യമുണ്ടെന്നാണ് സൂചന. വിരലടയാളം അടക്കമുള്ള ശാസ്ത്രീയ പരിശോധന ഫലങ്ങള്‍ കൂടി ലഭിച്ചാല്‍ പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കും. വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു ഇയാളെന്നാണ് പൊലീസ് പറയുന്നത്. വീട്ടില്‍നിന്നും പരിസരങ്ങളില്‍നിന്നും കണ്ടെത്തിയ ആയുധങ്ങളില്‍ രക്തക്കറയില്ല. കൊല നടത്തിയത് ഈ ആയുധങ്ങള്‍ ഉപയോഗിച്ചല്ലെന്ന നിഗമനത്തിലാണ് പൊലീസ്. കഞ്ചാവ് വില്‍പനക്കാരനായ ഇയാളെ Read more about ജിഷയുടെ സഹോദരിയുടെ സുഹൃത്തിലേക്ക് അന്വേഷണം നീളളുന്നു[…]

ശരത് കുമാറിന്റെ വാഹനത്തില്‍ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്‌ക്വാഡ് ഒന്‍പത് ലക്ഷം രൂപ പിടിച്ചു

06:22PM 7/5/2016 ചെന്നൈ: നടനും സമത്വ മക്കള്‍ കച്ചി നേതാവുമായ ശരത് കുമാറിന്റെ വാഹനത്തില്‍ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്‌ക്വാഡ് ഒന്‍പത് ലക്ഷം രൂപ പിടിച്ചു. ശനിയാഴ്ച രാവിലെ തൂത്തുക്കുടിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് സംഭവം. തിരുച്ചെണ്ടൂരിന് സമീപത്ത് നല്ലുര്‍ വിളക്കില്‍ വച്ച് ശരത് കുമാറിന്റെ വാഹനം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്‌ളൈയിംഗ് സ്‌ക്വാഡ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പിടിച്ചെടുത്ത പണം ട്രഷറിയില്‍ നിക്ഷേപിച്ചതായി കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം പണം പിടിച്ചെടുത്തതിനെക്കുറിച്ച് പ്രതികരിക്കാന്‍ ശരത് കുമാര്‍ Read more about ശരത് കുമാറിന്റെ വാഹനത്തില്‍ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്‌ക്വാഡ് ഒന്‍പത് ലക്ഷം രൂപ പിടിച്ചു[…]

കേരളത്തില്‍ എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലാണ് മത്സരമെന്ന് ആന്‍റണി

06:19 PM 07/05/2016 തൃശൂര്‍: കേരളത്തില്‍ എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലാണ് പ്രധാന മത്സരമെന്ന് എ.കെ ആന്‍റണി. എന്നാല്‍ മഞ്ചേശ്വരത്ത് യു.ഡി.എഫും ബി.ജെ.പിയും തമ്മിലാണ് പ്രധാന മത്സരമെന്നും അദ്ദേഹം തൃശൂരില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ പറഞ്ഞു. കേരള രാഷ്ട്രീയത്തിലേക്ക് വരുന്ന ചരിത്രപരമായ മണ്ടത്തരത്തിന്​ താനില്ലെന്നും തന്‍െറ കാലം കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. പൂട്ടിയ ബാറുകള്‍ തുറക്കുന്നതിനെക്കുറിച്ച് ഇടതു മുന്നണി നയം വ്യക്തമാക്കണം. ഇടതുപക്ഷത്തിന്‍െറ പ്രകടന പത്രികയില്‍ ബാറുകളെക്കുറിച്ച് ഒരു വാക്ക് പോലും പറഞ്ഞിട്ടില്ളെന്നും ഓരോ നേതാക്കന്‍മാരുടെയും പ്രസ്താവനക്ക് Read more about കേരളത്തില്‍ എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലാണ് മത്സരമെന്ന് ആന്‍റണി[…]

കൈരകളി ഓഫ് ബാള്‍ട്ടിമോറിനു പുതിയ സാരഥികള്‍

09:39am 7/5/2016 – മോഹന്‍ മാവുങ്കല്‍ (കൈരളി പബ്ലിക് റിലേഷന്‍സ് ചെയര്‍) ബാള്‍ട്ടിമോര്‍: കഴിഞ്ഞ മുപ്പതു വര്‍ഷത്തിലേറെയായി മറ്റു സംഘടനകള്‍ക്ക് മാറ്റുരയ്ക്കാന്‍ കഴിയാതെപോയ നിസ്തുല സേവനത്തിന്റെ കര്‍മ്മകാണ്ഡങ്ങള്‍ രചിച്ച ബാള്‍ട്ടിമോര്‍ കൈരളി പുതിയ സാരഥികളുമായി ആ അസ്വമേഥം അഭംഗുരം തുടരുന്നു. 2015 വര്‍ഷം കൈരളിക്ക് അനേക തിലകക്കുറികള്‍ ചാര്‍ത്തപ്പെട്ട വര്‍ഷമായിരുന്നു. റഹ്മാന്‍ കടാബ (പ്രസിഡന്റ്) സാമൂഹിക പ്രതിബദ്ധതയുടേയും, സാമൂഹിക സേവനത്തിന്റേയും ഒരു നീണ്ട കര്‍മ്മപഥമാണ് സമൂഹത്തിനു സമര്‍പ്പിച്ചത്. കര്‍മോത്സുകതയുടെ ഒരു ഘോഷയാത്രയായിരുന്നു കൈരളിക്ക് 2015 ക്രിസ്തുമത്-നവവത്സരം, ഓണം, Read more about കൈരകളി ഓഫ് ബാള്‍ട്ടിമോറിനു പുതിയ സാരഥികള്‍[…]

പി. ജയരാജന്റെ ഹര്‍ജയില്‍ തിങ്കളാഴ്ച്ച വിധി പറയും

09:06am 07/05/2016 തലശ്ശേരി: കതിരൂര്‍ മനോജ് വധക്കേസിലെ 25ാം പ്രതിയും സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി. ജയരാജന്‍ ജാമ്യ വ്യവസ്ഥയില്‍ ഇളവുതേടി തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ഹരജികളില്‍ തിങ്കളാഴ്ച വിധിപറയും. മേയ് 17ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഹൃദ്രോഗ വിദഗ്ധന്‍ ഡോ. അഷ്‌റഫിനെ കണ്ട് ആരോഗ്യസ്ഥിതി പരിശോധിപ്പിക്കാനും 18ന് സി.പി.എം നേതാവും ജയരാജന്റെ ബന്ധുവുമായ കാരായി രാജന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനും അനുമതി തേടിയാണ് ആദ്യത്തെ ഹരജി സമര്‍പ്പിച്ചത്. മകന്റെ കുട്ടിയെ Read more about പി. ജയരാജന്റെ ഹര്‍ജയില്‍ തിങ്കളാഴ്ച്ച വിധി പറയും[…]

സൗദിയില്‍ ഒമ്പത് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിക്ക് തടവും 1000 ചാട്ടയടിയും

09:12M 7/5/2016 ചെറിയാന്‍ കിടങ്ങന്നൂര്‍ ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയില്‍ ഒമ്പത് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിക്ക് തടവും ചാട്ടയടിയും ശിക്ഷ. കേസിലെ പ്രതിയായ സൗദി പൗരന് കീഴ് കോടതി വിധിച്ച ശിക്ഷ മക്ക പ്രവശ്യ അപ്പീല്‍ കോടതി കഴിഞ്ഞ ദിവസം ശരിവെച്ചു. പ്രതിക്ക് രണ്ട് വര്‍ഷം തടവും ആയിരം ചാട്ടയടിയുമാണ് ജിദ്ദ ക്രിമിനല്‍ കോടതി നേരത്തെ വിധിച്ചത്. വിചാരണാ വേളയില്‍ കോടതിയില്‍ പ്രതി കുറ്റം നിഷേധിച്ചിരുന്നു. പെണ്‍കുട്ടിയെ വീട്ടില്‍ തിരിച്ചെത്തിക്കാനായിരുന്നു താന്‍ ശ്രമിച്ചതെന്നായിരുന്നു പ്രതിയുടെ വാദം.