ബീഫ് കഴിക്കുന്നതോ കൈവശം വെക്കുന്നതോ നിയമ വിരുദ്ധമല്ലെന്ന് കോടതി

02:57pm PM 06/05/2016 മുംബൈ: മഹാരാഷ്ട്രയിലെ ബീഫ് നിരോധം തുടരുന്നതിന് ബോംബെ ഹൈകോടതി അനുമതി നല്‍കി. അതേസമയം, ബീഫ് കഴിക്കുന്നതോ കൈവശം വെക്കുന്നതോ നിയമ വിരുദ്ധമല്ളെന്ന് ഹൈകോടതി വ്യക്തമാക്കി. ബീഫ് വില്‍പന നടത്തുന്നതും ഭക്ഷിക്കുന്നതും വിലക്കി കഴിഞ്ഞ വര്‍ഷമാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത്. നിയമം ലംഘിക്കുന്നവര്‍ക്ക് അഞ്ചു വര്‍ഷം പിഴയും പതിനായിരം രൂപയുമാണ് ശിക്ഷ ലഭിക്കുക. മുംബൈ പോലെ വിവിധ വിഭാഗങ്ങള്‍ താമസിക്കുന്ന നഗരത്തില്‍ ബീഫ് നിരോധിക്കുന്നത് പ്രയോഗികമല്ളെന്നും മൗലികാവകാശങ്ങളുടെ ലംഘനമാണെന്നുമായിരുന്നു നിരോധത്തിനെതിരെ ഹരജി നല്‍കിയവരുടെ വാദം. Read more about ബീഫ് കഴിക്കുന്നതോ കൈവശം വെക്കുന്നതോ നിയമ വിരുദ്ധമല്ലെന്ന് കോടതി[…]

ഷിക്കാഗോ മലയാളി അസോസിയേഷന്‍ ജനറല്‍ബോഡി മെയ് 15-ന് ഞായറാഴ്ച

11:53am 6/5/2016 ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗം (ജനറല്‍ബോഡി) മെയ് 15-നു ഞായറാഴ്ച 5 മണിക്ക് മൗണ്ട് പ്രോസ്‌പെക്ടസിലുള്ള സി.എം.എ ഓഡിറ്റോറിയത്തില്‍ (834 E Rand Rd, Suit 13, Mount Prospect, IL 60056 ) കൂടുന്നതാണ്. പ്രസിഡന്റ് ടോമി അംബേനാട്ടിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ സെക്രട്ടറി ബിജി സി. മാണി, ട്രഷറര്‍ ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍, മറ്റ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. സംഘടനയില്‍ അംഗത്വമെടുത്തിട്ട് കുറഞ്ഞത് 90 Read more about ഷിക്കാഗോ മലയാളി അസോസിയേഷന്‍ ജനറല്‍ബോഡി മെയ് 15-ന് ഞായറാഴ്ച[…]

അമേ­രി­ക്ക­യില്‍ കേരള ഡിബേറ്റ് ഫോറത്തിന്‍െറ കേരളാ ഇല­ക്ഷന്‍ ടെലി­-ഡി­ബേറ്റ് മെയ് 10,11 എന്നീ തീയ­തി­ക­ളില്‍

11:49am 6/5/2016 – എ.­സി. ജോര്‍ജ് ഹ്യൂസ്റ്റന്‍: കേരളാ അസംബ്ലിലേ­ക്കുള്ള ­ചൂടേറിയ തെര­ഞ്ഞെ­ടുപ്പു പ്രചാ­ര­ണ­ങ്ങള്‍ തിരു­തകൃ­തി­യായി നട­ക്കു­ന്ന ഈ അവ­സ­ര­ത്തില്‍ താല്‍പ്പ­ര്യ­മുള്ള അമേ­രി­ക്കന്‍ മല­യാ­ളി­കള്‍ക്കായി മെയ് 10 (ചൊ­വ്വ) മെയ് 11 (ബു­ധന്‍) എന്നീ രണ്ടു ദിവ­സ­ങ്ങ­ളില്‍ വൈകു­ന്നേരം 8 മണി മുതല്‍ (ന്യൂ­യോര്‍ക്ക് ടൈം)കേരള ഡിബേറ്റ് ഫോറ­ത്തിന്റെ ആഭി­മു­ഖ്യ­ത്തില്‍ ടെലി­കോണ്‍ഫ­റന്‍സ് മാതൃ­ക­യില്‍ ടെലി-­ഡി­ബേറ്റ് സംഘ­ടി­പ്പി­ക്കു­ന്നു. അമേ­രി­ക്ക­യിലെ മാത്ര­മല്ല­ ലോകത്തിന്റെ ഏതു­ഭാ­ഗ­ത്തു­ള്ള­വര്‍ക്കും ടെലി­ഫോ­ണി­ലൂടെ ഈ ഇല­ക്ഷന്‍ സംവാ­ദ­ത്തില്‍-­ഡി­ബേ­റ്റില്‍ പങ്കെ­ടു­ക്കാ­വു­ന്ന­താ­ണ്. ഇന്ത്യ­യില്‍ വോട്ട­വ­കാ­ശ­മു­ള്ള­വരും ഇല്ലാ­ത്ത­വ­രു­മായ അനേകം ഇന്ത്യന്‍ വംശ­ജര്‍ Read more about അമേ­രി­ക്ക­യില്‍ കേരള ഡിബേറ്റ് ഫോറത്തിന്‍െറ കേരളാ ഇല­ക്ഷന്‍ ടെലി­-ഡി­ബേറ്റ് മെയ് 10,11 എന്നീ തീയ­തി­ക­ളില്‍[…]

ജിഷ വധം: കൊലപാതക സമയം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതായി പൊലീസ്

11:43 AM 06/05/2016 പെരുമ്പാവൂര്‍: ജിഷയുടെ കൊലപാതക സമയം സബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതായി പൊലീസ്. കൃത്യം നടന്നത് വൈകിട്ട് 5.35നും ആറ് മണിക്കും ഇടയിലാണെന്നാണ് പൊലീസ് പറയുന്നത്. ഇത് സംബന്ധിച്ച് പരിസരവാസികളായ മൂന്ന് സ്ത്രീകള്‍ പൊലീസിന് മൊഴി നല്‍കി. 5.40 ന് പെണ്‍കുട്ടിയുടെ നിലവിളിയും ഞരക്കവും കേട്ടതായി ഇവര്‍ സുപ്രധാന മൊഴി നല്‍കിയിട്ടുണ്ട്. ഇതിലൂടെ കൃത്യം നടന്നത് ഈ സമയത്ത് തന്നെ ആകാമെന്നാണ് പൊലീസ് അനുമാനിക്കുന്നത്. ഒരു മണിക്കും ആറ് മണിക്കും ഇടയിലാണ് ജിഷ കൊല്ലപ്പെട്ടത് Read more about ജിഷ വധം: കൊലപാതക സമയം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതായി പൊലീസ്[…]

ജിഷയുടെ കൊലയാളിക്ക് വധശിക്ഷ ഉറപ്പു വരുത്തണം -സുധീരന്‍

11:40am 06/05/2016 പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ കൊടും പീഡനമേറ്റ് കൊല ചെയ്യപ്പെട്ട ജിഷയുടെ കുടുംബത്തിന് എല്ലാവിധ പിന്തുണയും നല്‍കുമെന്നും പ്രതിക്ക് പരമാവധി വധശിക്ഷ നല്‍കണമെന്നും കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. കേരളം പോലൊരു സംസ്ഥാനത്ത് ഇതു പോലുള്ള ദുരന്തം നടന്നത് ഖേദകരമാണെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു. ജിഷയുടെ അമ്മ രാജേശ്വരിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി എം.കെ മുനീറും സുധീരനൊപ്പമുണ്ടായിരുന്നു. എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിത്. ക്രൂരമായി കൊല നടത്തിയ പ്രതിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടതുണ്ട്. Read more about ജിഷയുടെ കൊലയാളിക്ക് വധശിക്ഷ ഉറപ്പു വരുത്തണം -സുധീരന്‍[…]

പാലക്കാട് വാഹനാപകടത്തില്‍ പൊലീസുകാരന്‍ മരിച്ചു

11:38 AM 06/05/2016 പാലക്കാട്: പാലക്കാട് പുതുപരിയാരത്തുണ്ടായ വാഹനാപകടത്തില്‍ പൊലീസുകാരന്‍ മരിച്ചു. മുട്ടക്കുളങ്ങറ കെ.എ.പി രണ്ട്​ ബെറ്റാലിയനിലെ സിവിൽ പൊലീസ്​ ഒാഫീസർ നെന്മാറ ചേരാമംഗലം ചെട്ടിയാർക്കാട്​ വീട്ടിൽ രാജേഷാണ് മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന സിവിൽ പോലീസ്​​ ​ ഓഫീസര്‍ കുനിശ്ശേരി സ്വദേശി സുജീഷിന് അപകടത്തിൽ പരിക്കേറ്റു. ക്യാംപി​ലേക്ക്​ പോകുന്നതിനിടെ ​വെള്ളിയാഴ്​ച രാവിലെയായിരുന്നു അപകടമുണ്ടായത്​. മുട്ടിക്കുളങ്ങര ഭാഗത്ത്​ നിന്ന്​ പാലക്കാ​​േട്ടക്ക്​ പോവുകയായിരുന്ന വാൻ എതിരെ വന്ന കാറി​ൽ ഇടിച്ച ശേഷം നിയന്ത്രണം വിട്ട്​ ഇവർ സഞ്ചരിച്ച ബൈക്കിലിടിക്കുകയായിരുന്നു.

കോഴിക്കോട്ട് മൂന്നു വീടുകള്‍ക്ക് തീപിടിച്ചു

11:30 AM 06/05/2016 കോഴിക്കോട്: കുണ്ടുങ്ങലില്‍ മൂന്നു വീടുകള്‍ക്കു തീപിടിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ആളപായമില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് സൂചന. അഗ്നിശമനസേന സ്ഥലത്തത്തെി തീയണച്ചു

ഒക്കലഹോമ ഗവര്‍ണര്‍ മേരി ഫാളിന്‍ വൈസ് പ്രസിഡന്റാകാന്‍ സാധ്യത

11:25am 6/5/2016 – പി. പി. ചെറിയാന്‍ ഒക്കലഹോമ: ഒക്കലഹോമ റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ മേരി ഫാളിന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെ എന്‍ഡോഴ്‌സ് ചെയ്യുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. നീണ്ട മാസങ്ങളുടെ നിശ്ശബ്ദതയ്ക്കുശേഷമുള്ള ഗവര്‍ണറുടെ പ്രഖ്യാപനം രാഷട്രീയ വൃത്തങ്ങളെ അത്ഭുതപ്പെടുത്തി. ഇന്ത്യാന തിരഞ്ഞെടുപ്പില്‍ ട്രംപ് വന്‍ വിജയം നേടുകയും, മത്സര രംഗത്തു നിന്ന് ടെക്‌സസ് സെനറ്റര്‍ ടെഡ് ക്രൂസ് പിന്മാറുകയും, ഒഹായൊ ഗവര്‍ണര്‍ ജോണ്‍ കേസിക്ക് മത്സര രംഗത്തു നിന്നും വിടവാങ്ങുകയും ചെയ്തതോടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ഐക്യം പുനഃസ്ഥാപിക്കപ്പെടണമെന്ന് Read more about ഒക്കലഹോമ ഗവര്‍ണര്‍ മേരി ഫാളിന്‍ വൈസ് പ്രസിഡന്റാകാന്‍ സാധ്യത[…]

പുകവലി പ്രായം 18 ല്‍ നിന്നും 21 ആക്കി ഉയര്‍ത്തിയ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടു

11:24am 6/5/2016 – പി.പി.ചെറിയാന്‍ കലിഫോര്‍ണിയ: കലിഫോര്‍ണിയാ സംസ്ഥാനത്തെ പുകവലി പ്രായം പതിനെട്ടില്‍ നിന്നും ഇരുപത്തി ഒന്നാക്കി ഉയര്‍ത്തിയ ബില്ലില്‍ ഗവര്‍ണര്‍ ജറി ബ്രൗണ്‍ ഇന്ന് ഒപ്പിട്ടു.മെയ് 4ന് ഗവര്‍ണര്‍ ഒപ്പുവെച്ച ബില്ലില്‍ ഇലക്ട്രോണിക് സിഗററ്റ് ഉപയോഗിക്കുന്നതിനും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. പുകവലി മൂലം ഉണ്ടാകുന്ന രോഗങ്ങളുടെ ചികിത്സക്ക് പ്രദേശിക തലത്തില്‍ പിരിച്ചെടുക്കുന്ന നികുതി പണം ചിലവഴിക്കുന്നതിനായി കൗണ്ടികള്‍ക്ക് അനുമതി നല്‍കുന്നതിന് തയ്യാറാക്കിയ ബില്‍ ഗവര്‍ണര്‍ വീറ്റോ ചെയ്തു. ഈ ബില്‍ വോട്ടറന്മാരുടെ അംഗീകാരത്തിനായി സമര്‍പ്പിക്കേണ്ടതായിരുന്നു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു Read more about പുകവലി പ്രായം 18 ല്‍ നിന്നും 21 ആക്കി ഉയര്‍ത്തിയ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടു[…]

ഡിജിറ്റല്‍ രൂപങ്ങള്‍ തീര്‍ത്ത് ടെക്‌സസ് സാന്റ് ഫെസ്റ്റ് സമാപിച്ചു

11:21am 6/5/2016 – പി.പി.ചെറിയാന്‍ പോര്‍ട്ട്അറന്‍സാസ്(ടെക്‌സസ്): ഏപ്രില്‍ 29 മുതല്‍ മെയ് 1 വരെ നീണ്ടുനിന്ന ടെക്‌സസ് സാന്റ് ഫെസ്റ്റ് സമാപിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിചേര്‍ന്ന കലാകാരന്മാര്‍ മണലില്‍ തീര്‍ത്ത അതിമനോഹരമായ രൂപങ്ങള്‍ കണ്‍കുളിര്‍ക്കെ കാണുന്നതിന് പോര്‍ട്ട് അറന്‍സാസ ബീച്ചില്‍ ആയിരങ്ങളാണ് സന്ദര്‍ശനം നടത്തിയത്. ഡിജിറ്റല്‍ രൂപങ്ങള്‍ മണലില്‍ തീര്‍ത്തത് അവിശ്വസനീയ കാഴ്ചയായിരുന്നു. മൂന്ന് ദിവസം നീണ്ടു നിന്ന ഫെസ്റ്റിവലില്‍ 100,000 സന്ദര്‍ശകര്‍ എത്തിചേര്‍ന്നതായി സംഘാടകര്‍ അറിയിച്ചു. ആര്‍ട്ട്‌സെന്റര്‍, റോട്ടറിക്ലബ്, കമ്മ്യൂണിറ്റി തിയ്യറ്റര്‍ തുടങ്ങിയ Read more about ഡിജിറ്റല്‍ രൂപങ്ങള്‍ തീര്‍ത്ത് ടെക്‌സസ് സാന്റ് ഫെസ്റ്റ് സമാപിച്ചു[…]