സപ്‌നാ ഷാ ന്യൂജേഴ്‌സി അസംബ്ലിയിലേക്ക് മത്സരിക്കുന്നു

11:20am 6/5/2016 – പി.പി.ചെറിയാന്‍ ന്യൂജേഴ്‌സി: ന്യൂജേഴ്‌സി എഡിസണ്‍ സിറ്റി കൗണ്‍സില്‍ അംഗമായ ഇന്ത്യന്‍ അമേരിക്കന്‍ അറ്റോര്‍ണി സപ്‌നാ ഷാ (39) അടുത്ത് നടക്കുന്ന ന്യൂജേഴ്‌സി അസംബ്ലി തിരഞ്ഞെടുപ്പില്‍ 18th ഡിസ്ട്രിക്‌ററില്‍ നിന്നും മത്സരിക്കുന്നതിനുള്ള ഔദ്യോഗീക തീരുമാനം പ്രഖ്യാപിച്ചു. മിഡില്‍സെക്‌സ് കൗണ്ടിയിലെ ജനങ്ങളുടെ സുരക്ഷിതത്വത്തിനും, പുരോഗതിക്കും, ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് മത്സരരംഗത്തേക്ക് ഇറങ്ങാന്‍ തീരുമാനിച്ചതെന്ന് അറ്റോര്‍ണി സപ്‌നാ പറഞ്ഞു. ന്യൂജേഴ്‌സി ഗവര്‍ണ്ണര്‍ ക്രിസ് ക്രിസ്റ്റി ഇപ്പോള്‍ നിലവിലുള്ള അസംബ്ലി മെമ്പര്‍ പിറ്റര്‍ ജെംബാര്‍ണീസിനെ സ്റ്റേറ്റ് സുപ്പീരിയര്‍ കോര്‍ട്ടിലേക്ക് Read more about സപ്‌നാ ഷാ ന്യൂജേഴ്‌സി അസംബ്ലിയിലേക്ക് മത്സരിക്കുന്നു[…]

പെരുമ്പാവൂര്‍ കൊലപാതകം സാമൂഹ്യ ദുരന്തം; രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമല്ല

06:05pm 05/05/2016 പെരുമ്പാവൂര്‍: പെരുമ്പാവൂരിലേത് സാമൂഹ്യ ദുരന്തമാണെന്നും രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമല്ലെന്നും സൂചിപ്പിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഫേസ്ബുക് പോസ്റ്റ്. ജിഷയുടെ മരണത്തിലൂടെ ആ കുടുംബത്തിനുണ്ടായ നഷ്ടം സര്‍ക്കാര്‍ അതീവ പ്രധാന്യത്തോടെയാണ് പരിഗണിക്കുന്നതെന്നും മുമ്പും അവരെ സഹായിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നതായും ഉമ്മന്‍ചാണ്ടി കുറിച്ചു. ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇതൊരു സാമൂഹ്യ ദുരന്തം; രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമല്ല ഒരു കുടുംബത്തിന്റെ ആശ്രയവും പ്രതീക്ഷയുമായിരുന്ന ജിഷയുടെ മരണത്തിലൂടെ ആ കുടുംബത്തിനുണ്ടായ നഷ്ടം ഈ സര്‍ക്കാര്‍ അര്‍ഹിക്കുന്ന പ്രധാന്യത്തോടെയും അതീവ ഗൗരവത്തോടെയുമാണ് Read more about പെരുമ്പാവൂര്‍ കൊലപാതകം സാമൂഹ്യ ദുരന്തം; രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമല്ല[…]

ഐ.ആര്‍.സി.ടി.സിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു

05:58PM 05/05/2016 മുംബൈ: ഇന്ത്യന്‍ റെയില്‍വേയുടെ ഇ കൊമേഴ്സ് സൈറ്റായ ഐ.ആര്‍.സി.ടി.സി ഹാക്ക് ചെയ്തതായി മഹാരാഷ്ട്ര പോലീസ് അറിയിച്ചു . ഒന്നരക്കോടിയിലേറെ ജനങ്ങളുടെ വ്യക്തിപരമായ വിവരങ്ങള്‍ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. ലക്ഷക്കണക്കിനു പേരാണ് ദൈനംദിനം ഈ വെബ്സൈറ്റിലൂടെ ഇടപാടുകള്‍ നടത്തുന്നത്. പാന്‍കാര്‍ഡിന്‍െറ രഹസ്യ നമ്പറുകളടക്കം ഉപഭോക്താക്കളുടെ ഇമെയിലും വെബ്സൈറ്റില്‍ അടങ്ങിയിട്ടുണ്ട്. ഇടപാടുകാരുടെ വിവരങ്ങള്‍ വെച്ച് ഹാക്കര്‍മാര്‍ പല രീതിയിലുമുള്ള തട്ടിപ്പുകളും നടത്താന്‍ സാധ്യതയുണ്ടെന്നും സംഭവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര ഗവണ്‍മെന്‍റ് റെയില്‍വേ വകുപ്പിനു ജാഗ്രതാ നിര്‍ദേശം നല്‍കിയതായും മഹാരാഷ്ട്ര പൊലീസ് Read more about ഐ.ആര്‍.സി.ടി.സിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു[…]

ജിഷയുടെ പോസ്റ്റ്‌മോർട്ടത്തിൽ ഗുരുതര വീഴ്ച

05:50 PM 05/05/2016 ആലപ്പുഴ : പെരുമ്പാവൂരിൽ കൊലചെയ്യപ്പെട്ട ജിഷയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തിയതിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗത്തിനു ഗുരുതര വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോർട്ട് .ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ . ജയലേഖ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയരക്ടർ ഡോ . എം റംലക്ക് നൽകിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ വീഴ്ചകൾ എടുത്തു പറയുന്നുണ്ട്. ഡി എം ഇ റിപ്പോർട്ട് ആരോഗ്യ വകുപ്പ് സെക്രട്ടറി ഡോ . ഇളങ്കൊവനു കൈമാറി. വിശദ Read more about ജിഷയുടെ പോസ്റ്റ്‌മോർട്ടത്തിൽ ഗുരുതര വീഴ്ച[…]

റിമി ടോമിയുടെ വസതിയില്‍ ആദായ നികുതി പരിശോധന

05:48PM 05/05/2016 കൊച്ചി: പ്രശസ്ത ഗായിക റിമി ടോമിയുടെ വീട്ടില്‍ ആദായ നികുതിയുടെ വകുപ്പിന്‍െറ പരിശോധന. വിദേശത്തുള്ള സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തിയത്. പ്രമുഖ വ്യവസായി മഠത്തില്‍ രഘു. അഡ്വ വിനോദ് കുട്ടപ്പന്‍,ജോര്‍ജ്ജ് കുരുവിള, എന്നിവരുടെ വീടുകളിലും ഇതോടനുബന്ധിച്ച് പരിശോധന നടത്തുന്നുണ്ട്.

തന്നെ മനോരോഗിയെന്നും വേശ്യയെന്നും വിളിക്കുന്നതില്‍ പ്രശ്‌നമില്ല -കങ്കണ

1:20pM 05/05/2016 ന്യൂഡല്‍ഹി: തന്നെ മനോരോഗിയെന്നും വേശ്യയെന്നും വിളിക്കുന്നതില്‍ പ്രശ്‌നമില്ലെന്ന് ബോളിവുഡ് നടി കങ്കണ റണാവത്. വിജയിച്ച സ്ത്രീകളെ മനോരോഗികളെന്നും സുന്ദരികളെ വേശ്യയെന്നുമാണ് വിളിക്കാറുള്ളതെന്നും കങ്കണ പറഞ്ഞു. എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. വിവാദങ്ങള്‍ക്ക് മധുരപ്രതികാരം ചെയ്യാനാവുന്നു എന്നതാണ് തന്റെ വിജയം. ജനങ്ങളെയല്ല തന്നെ സന്തോഷിപ്പിക്കാനാണ് ശ്രമിക്കാറുള്ളത്. ഗ്രാമത്തില്‍ നിന്നും ഇവിടെവരെയുള്ള തന്റെ യാത്ര അസാധാരണം തന്നെയാണെന്നും കങ്കണ പറഞ്ഞു. കങ്കണയും ഹൃതിക് റോഷനും തമ്മില്‍ തുടരുന്ന തര്‍ക്കമാണ് കുറച്ച് നാളായി ബോളിവുഡിലെ സംസാരം. Read more about തന്നെ മനോരോഗിയെന്നും വേശ്യയെന്നും വിളിക്കുന്നതില്‍ പ്രശ്‌നമില്ല -കങ്കണ[…]

വരുന്നു: ദുബൈയില്‍ 300 കോടിയുടെ സ്റ്റേഡിയം

11:30 AM 05/05/2016 ദുബൈ: ദുബൈയില്‍ 300 കോടി ദിര്‍ഹം ചെലവില്‍ അത്യാധുനിക സൗകര്യങ്ങളോടെ സ്റ്റേഡിയം നിര്‍മിക്കാന്‍ സ്പോര്‍ട്സ് ഇന്നവേഷന്‍ ലാബില്‍ തീരുമാനം. സ്പോര്‍ട്സ് മ്യൂസിയം, സ്പോര്‍ട്സ് സ്കൂളുകള്‍ക്കുള്ള അവാര്‍ഡ് എന്നിവയും ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. യു.എ.ഇ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ പേരില്‍ നിര്‍മിക്കുന്ന സ്റ്റേഡിയത്തില്‍ 60,000 സീറ്റുകളാണുണ്ടാവുക. നാലാം തലമുറ സാങ്കേതിക വിദ്യയോടെ നിര്‍മിക്കുന്ന സ്റ്റേഡിയത്തില്‍ അന്താരാഷ്ട്ര തലത്തിലുള്ള മത്സരങ്ങള്‍ നടത്താന്‍ സൗകര്യമുണ്ടാകും. എന്നാല്‍ എവിടെയായിരിക്കും സ്റ്റേഡിയം Read more about വരുന്നു: ദുബൈയില്‍ 300 കോടിയുടെ സ്റ്റേഡിയം[…]

കനേഡിയന്‍ മലയാളി നഴ്‌സസ് അസോസിയേഷനു കനേഡിയന്‍ മന്ത്രിയുടെ അഭിനന്ദനവും പിന്തുണയും

11:34am 5/5/2016 ജോയിച്ചന്‍ പുതുക്കുളം മിസ്സിസാഗാ: കാനഡയിലെ മലയാളി നഴ്‌സുമാരുടേയും, കുടുംബാംഗങ്ങളുടേയും, സുഹൃത്തുക്കളുടേയും കൂട്ടായ്മയായ സി.എം.എന്‍.എയുടെ (കനേഡിയന്‍ മലയാളി നഴ്‌സസ് അസോസിയേഷന്‍) വാര്‍ഷിക ഡിറും, റക്കഗ്‌നേഷന്‍ നൈറ്റും ഏപ്രില്‍ 23-നു മിസ്സിസാഗായിലെ നടരാജ് ബാങ്ക്വറ്റ് ഹാളില്‍ വച്ചു വിവിധ പരിപാടികളോടെ നടത്തപ്പെട്ടു. ട്രില്യന്‍ ഗിഫ്റ്റ് ഓഫ് ലൈഫ് നെറ്റ് വര്‍ക്കിന്റെ ഓര്‍ഗന്‍ ഡോണര്‍ ഇന്‍ഫര്‍മേഷനോടുകൂടി ആരംഭിച്ച പരിപാടിയില്‍ നഴ്‌സുമാരും, കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി നാനൂറോളം പേര്‍ പങ്കെടുത്തു. വൈവിധ്യമാര്‍ കലാപരിപാടികള്‍ റെക്കഗ്നേഷന്‍ നൈറ്റിന്റെ മാറ്റുകൂട്ടി. പങ്കെടുത്തവര്‍ക്കുവേണ്ടി വ്യത്യസ്ത ഗെയിമുകളും, Read more about കനേഡിയന്‍ മലയാളി നഴ്‌സസ് അസോസിയേഷനു കനേഡിയന്‍ മന്ത്രിയുടെ അഭിനന്ദനവും പിന്തുണയും[…]

പരവൂര്‍ വെടിക്കെട്ട് ദുരന്തം: ക്ഷേത്രം ഭാരവാഹികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ്

11:29am AM 05/05/2016 കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തില്‍ ക്ഷേത്രം ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് അന്വേഷണ സംഘം പരവൂര്‍ കോടതിയില്‍ സമര്‍പ്പിച്ചു. നേരത്തേ മന$പൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസ് എടുത്തിരുന്നത്. 10 ഭാരവാഹികള്‍, വെടിക്കെട്ട് കരാറുകാര്‍, തൊഴിലാളികള്‍ എന്നിവര്‍ ഉള്‍പ്പെടെ 44 പേരാണ് ഇതുവരെ അറസ്റ്റിലായത്. പ്രോസിക്യൂഷനുമായി ചര്‍ച്ച നടത്തിയശേഷമാണ് നരഹത്യയില്‍നിന്ന് കൊലക്കുറ്റത്തിലേക്ക് കേസ് മാറ്റിയത്. അതേസമയം ഏതൊക്കെ പ്രതികള്‍ക്കെതിരെയാണ് കൊലക്കുറ്റം ചുമത്തുക എന്നതില്‍ വ്യക്തത വരാനുണ്ട്. ഏപ്രില്‍ പത്തിനുണ്ടായ അപകടത്തില്‍ Read more about പരവൂര്‍ വെടിക്കെട്ട് ദുരന്തം: ക്ഷേത്രം ഭാരവാഹികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ്[…]

ചാമ്പ്യന്‍സ് ലീഗ്: റയല്‍ മാഡ്രിഡ് vs അത്‌ലറ്റിക്കോ മാഡ്രിഡ് കലാശപ്പോരാട്ടം

11:30AM 05/05/2016 മഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ എന്ന മാഞ്ചസ്റ്റര്‍ സിറ്റിയുടെ മോഹം പൊലിഞ്ഞപ്പോള്‍ 11ാം കിരീടമെന്ന റയല്‍ മഡ്രിഡിന്റെ സ്വപ്നത്തിന് ഒരു മത്സരത്തിന്റെ ദൂരം മാത്രം. റയലിന്റെ മൈതാനത്ത് നടന്ന രണ്ടാം പാദ സെമിയില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് റയല്‍ സിറ്റിയെ തോല്‍പ്പിച്ചത്(അഗ്രഗേറ്റ് സ്‌കോര്‍ 1-0). ഇതോടെ മേയ് 29ന് മിലാനില്‍ നടക്കുന്ന ഫൈനലില്‍ റയല്‍ സ്വന്തം നാട്ടുകാരായ അത്‌ലറ്റികോ മഡ്രിഡിനെ നേരിടും. സിറ്റി താരം ഫെര്‍ണാണ്ടോയുടെ സെല്‍ഫ് ഗോളിലാണ് റയല്‍ രക്ഷപ്പെട്ടത്. റയലിനായി പരിക്ക് Read more about ചാമ്പ്യന്‍സ് ലീഗ്: റയല്‍ മാഡ്രിഡ് vs അത്‌ലറ്റിക്കോ മാഡ്രിഡ് കലാശപ്പോരാട്ടം[…]