വി.എസിനു മുന്നില്‍ അലമുറയിട്ട് രാജേശ്വരി; കഴിവില്ലാത്ത മുഖ്യമന്ത്രി ഭരിക്കുന്ന നാട്ടില്‍ ഇത്തരം സംഭവങ്ങള്‍ നടക്കുമെന്ന് വി.എസ്

03:10pm 4/5/2016 പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട നിയമവിദ്യാര്‍ത്ഥി ജിഷയുടെ മാതാവ് രാജേശ്വരിയേയും സഹോദരിയേയും പ്രതിപക്ഷ നേതാവ് കാണാനെത്തിയത് വികാരനിര്‍ഭരമായ രംഗങ്ങള്‍ക്കിടയാക്കി. വി.എസിനുമുന്നില്‍ അലമുറയിട്ട രാജേശ്വരി പാവങ്ങള്‍ക്ക് ഈ നാട്ടില്‍ നീതിയില്ലേയെന്നും തന്റെ മകളുടെ കൊലപാതകി എന്നെങ്കിലും നിയമത്തിനു മുന്നില്‍ വരുമോ എന്നും ചോദിച്ചു. ആശുപത്രിയില്‍ നിന്നും പുറത്തേക്കിറങ്ങിയ വി.എസ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും പോലീസിനുമെതിരെ കടുത്ത വിമര്‍ശമാണ് അഴിച്ചുവിട്ടത്. മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ പോലീസും പറയുന്നത് സത്യവുമായി പുലബന്ധമുള്ളതല്ല. സംഭവം നടന്ന് അഞ്ചോ ആറോ ദിവസം കഴിഞ്ഞാണ് Read more about വി.എസിനു മുന്നില്‍ അലമുറയിട്ട് രാജേശ്വരി; കഴിവില്ലാത്ത മുഖ്യമന്ത്രി ഭരിക്കുന്ന നാട്ടില്‍ ഇത്തരം സംഭവങ്ങള്‍ നടക്കുമെന്ന് വി.എസ്[…]

ലാത്തൂരില്‍ വെള്ളത്തിന് കാത്തുനിന്ന വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു

02:00pm 04/05/2016 ലാത്തൂര്‍: വെള്ളത്തിനായി കാത്തുനിന്ന വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു. കേവല്‍ഭായ് കാംബ്‌ളേ(45)യാണ് കുഴല്‍കിണറിലെ വെള്ളത്തിനായി ക്യൂവില്‍ നില്‍ക്കവെ മരിച്ചത്. വെള്ളത്തിന് വേണ്ടി രണ്ടുമണിക്കൂറിലധികം നേരംതുടര്‍ച്ചയായി വെയിലില്‍ നിന്നതായിരിക്കാം മരണ കാരണമെന്ന് കരുതുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മഹാരാഷ്ട്രയിലെ ലാത്തൂര്‍ രാജ്യത്തെ ഏറ്റവുമധികം വരള്‍ച്ച അനുഭവപ്പെടുന്ന മേഖലയാണ്. രൂക്ഷമായ ജലക്ഷാമമാണ് ഇവിടെ അനുഭവപ്പെടുന്നത്. ശുദ്ധജലത്തിന് വേണ്ടി ഇവിടെത്തെ ജനങ്ങള്‍ നെട്ടോട്ടമോടുകയാണ്. ബീഡില്‍ കഴിഞ്ഞ മാസം വെള്ളം കൊണ്ടുവരുന്നതിനിടെ രണ്ടു കുട്ടികള്‍ മരിച്ചിരുന്നു.

ജിഷയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്: ശരീരത്തില്‍ 38 മുറിവുകളെന്ന്

03:00PM 04/05/2016 പെരുമ്പാവൂര്‍: കൊല്ലപ്പെട്ട ജിഷയുടെ ശരീരത്തില്‍ 38 മുറിവുകളുണ്ടായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ആലപ്പുഴ മെഡിക്കല്‍ കോളജ് സംഘം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസിന് കൈമാറി. പീഡിപ്പിക്കാന്‍ ശ്രമം നടന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ആന്തരികാവയവ പരിശോധനക്ക് ശേഷമേ പീഡനം നടന്നോയെന്ന് സ്ഥിരീകരിക്കാനാവൂ. സാംപിളുകള്‍ പരിശോധനക്ക് അയച്ചു. പോസ്റ്റ്മോര്‍ട്ടം നടപടികളില്‍ വീഴ്ചവന്നുവെന്ന റിപ്പോര്‍ട്ടുകള്‍ അധികൃതര്‍ നിഷേധിച്ചു. പി.ജി വിദ്യാര്‍ഥിയാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയതെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.ഒരോ മുറിവിന്റെയും ആഴവും വിശദാംശങ്ങളും ഉള്‍പ്പെടുന്ന അഞ്ച് പേജുള്ള റിപ്പോര്‍ട്ടാണ് പൊലീസിന് കൈമാറിയിട്ടുള്ളത്. ആലപ്പുഴ മെഡിക്കല്‍ Read more about ജിഷയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്: ശരീരത്തില്‍ 38 മുറിവുകളെന്ന്[…]

എനിക്കീ പണം വേണ്ട എനിക്ക്‌ അവനെ വേണം’; ആശുപത്രിയില്‍ അലയടിക്കുന്നത്‌ ജിഷയുടെ അമ്മയുടെ നിലവിളി

2:58pm 4/5/2016 പെരുമ്പാവൂര്‍ : പെരുമ്പാവൂര്‍ താലൂക്ക്‌ ആശുപത്രിയിലെത്തുന്ന ആരുടെയും കണ്ണുനനയിക്കുന്നതാണ്‌ ക്രൂരപീഡനത്തിന്‌ ഇരയായി കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരിയുടെ നിലവിളി. ജിഷയുടെ കുടുംബത്തിന്‌ കളക്‌ടര്‍ പ്രഖ്യാപിച്ച അടിയന്തിര ധനസഹായമായ 5000 രൂപ കൈമാറാന്‍ ആശുപത്രിയിലെത്തിയ റവന്യൂ ഉദ്യോഗസ്‌ഥര്‍ക്ക്‌ മുന്നിലും രാജേശ്വരി അലറിക്കരഞ്ഞു. ‘എനിക്കീ പണം വേണ്ട…, എന്റെ രണ്ടു പെണ്‍മക്കള്‍ക്ക്‌ സുരക്ഷിതമായി താമസിക്കാനുള്ള വീടുണ്ടാക്കാന്‍ എന്നെയാരും സഹായിച്ചില്ല…പതിനാറാമത്തെ വയസ്സില്‍ എന്റെ മൂത്ത മോളെ ഒരാള്‍ കൊണ്ടുപോയതു മുതല്‍ നെഞ്ചില്‍ തീയാണ്‌ സാറേ… പുറത്തുള്ള ആരുമല്ല അവളോട്‌ Read more about എനിക്കീ പണം വേണ്ട എനിക്ക്‌ അവനെ വേണം’; ആശുപത്രിയില്‍ അലയടിക്കുന്നത്‌ ജിഷയുടെ അമ്മയുടെ നിലവിളി[…]

കൊഹ്‌ലിക്ക് 24 ലക്ഷം രൂപ പിഴ

01:28pm 4/5/2016 ഐപിഎല്ലില്‍ ബംഗളൂരു റോയല്‍ ചാലഞ്ചേഴ്‌സ് നായകന്‍ വിരാട് കൊഹ്‌ലിക്ക് 24 ലക്ഷം രൂപ പിഴ ശിക്ഷ. ബൌളിങ് പൂര്‍ത്തിയാക്കാന്‍ അനുവദിച്ചതിലും കൂടുതല്‍ സമയം ബംഗളൂരു ടീം എടുത്തതിനാണ് ശിക്ഷ. ഇതു രണ്ടാം തവണയാണ് കുറഞ്ഞ ഓവര്‍ റേറ്റിന് ബംഗളൂരു ടീം ശിക്ഷിക്കപ്പെടുന്നത്. നേരത്തെ കൊഹ്‌ലി 12 ലക്ഷം രൂപ പിഴ അടച്ചിരുന്നു. ഇതിനു ശേഷവും സമാന കുറ്റം ആവര്‍ത്തിച്ചത് കണക്കിലെടുത്താണ് പിഴ ഇരട്ടിയാക്കാന്‍ തീരുമാനിച്ചത്. മത്സരത്തിനിടെ ഡഗ്ഔട്ടിലിരുന്ന് ചെയര്‍ ചവിട്ടി പ്രതിഷേധം രേഖപ്പെടുത്തിയ കൊല്‍ക്കൊത്ത Read more about കൊഹ്‌ലിക്ക് 24 ലക്ഷം രൂപ പിഴ[…]

ഡല്‍ഹിയില്‍ 12 ഭീകരര്‍ സ്ഫോടക ശേഖരവുമായി പിടിയില്‍

01:20pm 4/5/2016 ന്യൂഡല്‍ഹി: ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിലെ 12 പ്രവര്‍ത്തകരെ സ്ഫോടക വസ്തു ശേഖരവുമായി ഡല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്‍ പിടികൂടി. ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ഏതാനും ദിവസങ്ങളിലായി നടന്നുവരുന്ന റെയ്ഡിനെ തുടര്‍ന്നാണ് നടപടി. ഡല്‍ഹിയിലെ ഇന്ദര്‍പുരി, ഭജന്‍പുര, ചാന്ദ്ബാഗ് എന്നിവിടങ്ങളില്‍ നിന്ന് എട്ടു പേരെയാണ് പിടികൂടിയത്. യു.പിയിലെ ദിയോബന്ദില്‍ നിന്ന് നാലു പേരും പിടിയിലായി. ഇവരില്‍ നിന്ന് സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തു. ഇവരെ സ്പെഷ്യല്‍ സെല്‍ ലോധി കോളനിയിലെ ഓഫീസില്‍ എത്തിച്ച് ചോദ്യം ചെയ്യുകയാണ്. പശ്ചിമ Read more about ഡല്‍ഹിയില്‍ 12 ഭീകരര്‍ സ്ഫോടക ശേഖരവുമായി പിടിയില്‍[…]

ജിഷയുടെ കുടുംബത്തിന് 10 ലക്ഷം നല്‍കും -മുഖ്യമന്ത്രി

01:10pm 4/5/2016 കോഴിക്കോട്: പെരുമ്പാവൂരില്‍ ക്രൂരബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ജിഷയുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. സഹോദരിക്ക് എറണാകുളം ജില്ലയില്‍ ജോലി നല്‍കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഫേസ്ബുക്കിലൂടെ അറിയിച്ചു. ഇവര്‍ക്ക് വീട് വെച്ച് നല്‍കാന്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള സഹായങ്ങള്‍ ഏകോപിപ്പിക്കാന്‍ കലക്ടറെ ചുമതലപ്പെടുത്തി. തീരുമാനങ്ങള്‍ അടിയന്തരമായി നടപ്പാക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവ നടപ്പാക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന്റെ അനുമതി തേടുമെന്നും മുഖ്യമന്ത്രി അറിയിച്ചു. രാവിലെ പെരുമ്പാവൂര്‍ താലൂക്ക് Read more about ജിഷയുടെ കുടുംബത്തിന് 10 ലക്ഷം നല്‍കും -മുഖ്യമന്ത്രി[…]

രാഷ്ട്രപതി ഭരണം റദ്ദാക്കിയ ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസ് കെ.എം ജോസഫിന് സ്ഥലംമാറ്റം

01:13 PM 04/05/2016 ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണം റദ്ദാക്കിക്കൊണ്ട് വിധി പുറപ്പെടുവിച്ച ഉത്തരാഖണ്ഡ് ഹൈകോടതി ചീഫ് ജസ്റ്റിസ് കെ.എം ജോസഫിന് ആന്ധ്രയിലേക്ക് സ്ഥലംമാറ്റം. ഹൈദരാബാദ് ഹൈകോടതിയിലേക്കാണ് സ്ഥലം മാറ്റിയത്. ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസിന്റെ ഹരീഷ് റാവത്ത് സര്‍ക്കാറിനെ നീക്കി രാഷ്ട്രപതി ഭരണം ഏര്‍പെടുത്തിയ കേന്ദ്രത്തിന്റെ നടപടിക്ക് തിരിച്ചടിയായിരുന്നു കെ.എം ജോസഫ് അധ്യക്ഷനായ ഹൈകോടതി ബെഞ്ചിന്റെ തീരുമാനം. എറണാകുളം ഗവണ്‍മെന്റ് ലോ കോളജില്‍ നിന്ന് നിയമ ബിരുദം നേടി പുറത്തിറങ്ങിയ ജോസഫ് 1982ല്‍ ഡല്‍ഹിയില്‍ അഭിഭാഷകന്‍ ആയി എന്റോള്‍ Read more about രാഷ്ട്രപതി ഭരണം റദ്ദാക്കിയ ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസ് കെ.എം ജോസഫിന് സ്ഥലംമാറ്റം[…]

പെരുമ്പാവൂരില്‍ ഇടത് പ്രതിഷേധത്തില്‍ സംഘര്‍ഷം; ലാത്തിച്ചാര്‍ജ്

01:10pm 4/5/2016 കൊച്ചി: പെരുമ്പാവൂരില്‍ ജിഷയുടെ കൊലപാതകത്തില്‍ പോലീസിന് പറ്റിയെന്ന് ആരോപണിച്ച് ഇടത് യുവജനസംഘടനകളുടെ പ്രതിഷേധ മാര്‍ച്ചില്‍ സംഘടര്‍ഷം. പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തിവീശി. ഡി.വൈ.എഫ്.ഐ, എ.ഐ.വൈ.എഫ് പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി പെരുമ്പാവൂര്‍ ഡി.വൈ.എസ്.പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. ലാത്തിച്ചാര്‍ജിനെ തുടര്‍ന്ന് പിന്മാറിയ പ്രവര്‍ത്തകര്‍ പിന്നീട് വീണ്ടും സംഘടിച്ചെത്തി പ്രതിഷേധിക്കുകയാണ്.

നാണമില്ലാത്ത രാജ്യത്തില്‍ നാണയംവാഴുന്ന കാലം

01:08pm 4/5/2016 ആര്‍ ജ്യോതിലക്ഷ്മി വികസനത്തിനും വളര്‍ച്ചക്കും വേണ്ടി അഘോരാത്രം വാതോരാതെ സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ജനങ്ങള്‍ അറിയുന്നതിനു. സ്ത്രികളുടെ മാനം കാക്കുന്നവനെയാണ് ആണ്‍ എന്നു വിശേഷിപ്പിക്കുന്നത്. അപമാനിക്കുന്നവനെയല്ല. രാജ്യമുണ്ടായ കാലം തൊട്ട് ഈ നാട്ടിലെ പെണ്‍ സമൂഹം അനുഭവിക്കുന്ന തീരാ ദുരിതമാണ് അവര്‍ക്കു നേരെ ഉണ്ടാകൂന്ന അപമാനങ്ങളും, പീഡനങ്ങളും. ഇത്രയൊക്കെ ഈ രാജ്യം കണ്ടിട്ടും എന്തു കൊണ്ടു ഒരു നിയമം ഉണ്ടാക്കാന്‍ ഭരിക്കുന്നവരും, അല്ലാത്തവരുമായവര്‍ ഇറങ്ങി പുറപ്പെടാത്തതു. ഇനി ആരെയെങ്കിലും എതെങ്കിലും കേസില്‍ പിടിച്ചാലോ നാണയം Read more about നാണമില്ലാത്ത രാജ്യത്തില്‍ നാണയംവാഴുന്ന കാലം[…]