ജിഷയെ കൊലപ്പെടുത്തിയവര്‍ പിശാചുക്കള്‍ സുരേഷ് ഗോപി

11:39am 4/5/2016 ജിഷ കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനും പൊലീസിനും ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ നോട്ടിസ് അയച്ചു. അന്വേഷണം അടിയന്തരമായി ക്രൈംബ്രാഞ്ചിനു കൈമാറാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി.കോശി ഉത്തരവിടുകയും ചെയ്തു. രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ ചീഫ് സെക്രട്ടറി, പൊലീസ് ഡിജിപി, എറണാകുളം റൂറല്‍ എസ്പി എന്നിവര്‍ക്കുള്ള നോട്ടിസില്‍ ആവശ്യപ്പെട്ടു. ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ പുരോഗതി റിപ്പോര്‍ട്ട് 30നു ഹാജരാക്കണമെന്നു സംസ്ഥാന പൊലീസ് മേധാവിക്കും എറണാകുളം റേഞ്ച് ഐജിക്കും എറണാകുളം റൂറല്‍ എസ്പിക്കും സംസ്ഥാന മനുഷ്യാവകാശ Read more about ജിഷയെ കൊലപ്പെടുത്തിയവര്‍ പിശാചുക്കള്‍ സുരേഷ് ഗോപി[…]

ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്തു

11:20 AM 04/05/2016 ന്യൂഡല്‍ഹി: 63മത്‌ ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി വിതരണം ചെയ്തു. മികച്ച നടനുള്ള അവാര്‍ഡ് അമിതാഭ് ബച്ചനും നടിക്കുള്ള അവാര്‍ഡ് കങ്കണ റനൗട്ടും ഏറ്റുവാങ്ങി. പ്രമുഖ താരവും സംവിധായകനുമായ മനോജ് കുമാറിന് ദാദാ സാഹേബ് ഫാല്‍കേ പുരസ്കാരം സമ്മാനിച്ചു. സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍, സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി, തിരക്കഥാകൃത്ത് ജൂഹി ചതുര്‍വേദി, ഹിമാന്‍ഷു ശര്‍മ തുടങ്ങിയവരും അവാര്‍ഡ് എറ്റുവാങ്ങി.

ഉത്തരാഖണ്ഡിലെ കാട്ടുതീ അണയ്ക്കാന്‍ വെള്ളം വാങ്ങിയത് ലിറ്ററിന് 85 രൂപയ്ക്ക്

11:25am 4/52016 ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ കാട്ടുതീ അണയ്ക്കാന്‍ വെള്ളം വാങ്ങിയത് ലിറ്ററിന് 85 രൂപ നിരക്കില്‍ . വ്യോമസേനയുടെ രണ്ട് എം.ഐ ഹെലികോപ്റ്ററുകളിലായി വെള്ളം എത്തിച്ചാണ് തീ അണച്ചത്. 3500 ലിറ്റര്‍ വീതമുള്ള 34 യൂണിറ്റ് വെള്ളമാണ് എത്തിച്ചത്്. ഓരോ യൂണിറ്റ് വെള്ളത്തിനും മൂന്ന് ലക്ഷത്തോളം രൂപയാണ് ചെലവ് വന്നിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. നൈനിറ്റാളിന് സമീപമുള്ള ഭീംതാള്‍ തടാകം, ഗര്‍ഹ്വാളിലെ ശ്രീനഗര്‍ സംഭരണി എന്നിവിടങ്ങളില്‍ നിന്നാണ് തീ അണയ്ക്കുന്നതിന് വെള്ളമെടുത്തത്. ഉത്തരാഖണ്ഡില്‍ നിയന്ത്രണാതീതമായി പടര്‍ന്ന കാട്ടുതീ 3500 ഹെക്ടര്‍ Read more about ഉത്തരാഖണ്ഡിലെ കാട്ടുതീ അണയ്ക്കാന്‍ വെള്ളം വാങ്ങിയത് ലിറ്ററിന് 85 രൂപയ്ക്ക്[…]

പരവൂര്‍ വെടിക്കെട്ട് അപകടം ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ല

11:02am 4/5/2016 ന്യൂഡല്‍ഹി: കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തിലെ വെടിക്കെട്ടപകടം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ സാധിക്കില്ലന്ന് കേന്ദ്രസര്‍ക്കാര്‍. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സാമ്പത്തിക സഹായം നല്‍കുന്ന കാര്യം പരിഗണിക്കുമെന്നും എന്‍.കെ. പ്രേമചന്ദ്രന്റെ ചോദ്യത്തിനുള്ള മറുപടിയില്‍ ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു വിശദീകരിച്ചു. അപകടത്തില്‍ 117.35 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും സംഭവം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

ബിഷപ്പ് സാം മാത്യു അനുസ്മരണ പ്രാര്‍ത്ഥന മെയ് 14-ന് ചിക്കാഗോയില്‍

10:59am 4/5/2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: കഴിഞ്ഞ മാസം കാലംചെയ്ത സി.എസ്.ഐ മധ്യകേരള മഹായിടവക മുന്‍ ബിഷപ്പ് വലിയതോട്ടത്തില്‍ സാം മാത്യു തിരുമേനി അനുസ്മരണ പ്രാര്‍ത്ഥയും, സുഹൃദ്‌സംഗമവും മെയ് മാസം 14-ന് ശനിയാഴ്ച നടത്തപ്പെടുതാണ്. ചിക്കാഗോ സി.എസ്.ഐ ചര്‍ച്ചില്‍ (585 ണലേെ ഏശററശിഴ ടൃേലല)േ വൈകിട്ട് 5 മണിക്ക് ആരംഭിക്കു ശുശ്രൂഷയ്ക്ക് ചിക്കാഗോയിലെ വിവിധ ക്രൈസ്തവ സഭകളില്‍ നിന്നുള്ള വൈദീക പ്രതിനിധികള്‍ നേതൃത്വം നല്‍കും. ചിക്കാഗോ എക്യൂമെനിക്കല്‍ സഭകളില്‍ നിന്നു തിരുമേനിയുടെ ഒട്ടനവധി സുഹൃത്തുക്കളും, ദക്ഷിണേന്ത്യാ സഭാംഗങ്ങളും Read more about ബിഷപ്പ് സാം മാത്യു അനുസ്മരണ പ്രാര്‍ത്ഥന മെയ് 14-ന് ചിക്കാഗോയില്‍[…]

കാലിഫോര്‍ണിയായില്‍ കൊല്ലപ്പെട്ട സോണിയായുടെ ഫ്യൂണറല്‍ സര്‍വ്വീസ് മെയ് 6ന്

10:58am 4/5/2016 – പി.പി.ചെറിയാന്‍ സാന്‍ഹൊസെ: ഏപ്രില്‍ 30ന് സ്വവസതിയില്‍ വെച്ചു ഭര്‍ത്താവിന്റെ വെടിയേറ്റു കൊല്ലപ്പെട്ട സോണിയാ നല്ലന്റെ(48) ഫ്യൂണറല്‍ സര്‍വ്വീസ് മെയ് 6 വെള്ളിയാഴ്ച ഉച്ചക്ക് 1 മുതല്‍ 3വരെ ഹെവാര്‍ഡിലുള്ള ചിംസ് ചാപ്പലില്‍ വെച്ചു നടത്തപ്പെടും. എന്‍കൂര്‍ സെമി കണ്ഠക്ടേഴ്‌സ് ടെക്ക്‌നിക്കല്‍ റിക്രൂട്ടറായിരുന്നു കൊല്ലപ്പെട്ട സോണിയാ. യു.സി. ബര്‍ക്കിലിയിലെ വിദ്യാര്‍ത്ഥി സഹില്‍(21) യു.സി.ഇര്‍വിന്‍ വിദ്യാര്‍ത്ഥി നിതിന്‍ എന്നിവര്‍ മക്കളാണ്. ഈ സംഭവത്തില്‍ ഭര്‍ത്താവ് ജയിംസ് നല്ലനെ(63) പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏഴുവര്‍ഷം മുമ്പ് ഉണ്ടായ Read more about കാലിഫോര്‍ണിയായില്‍ കൊല്ലപ്പെട്ട സോണിയായുടെ ഫ്യൂണറല്‍ സര്‍വ്വീസ് മെയ് 6ന്[…]

ഡിട്രോയ്റ്റ് സ്‌ക്കൂള്‍ അദ്ധ്യാപകരുടെ സൂചനാ സമരം വിദ്യാലയങ്ങള്‍ അടച്ചിട്ടു.

– പി.പി.ചെറിയാന്‍ ഡിട്രോയ്റ്റ്: സമ്മറില്‍ അദ്ധ്യാപകര്‍ക്ക് ശമ്പളം നല്‍കുന്നതിനാവശ്യമായ തുക ലഭ്യമമല്ല എന്ന ഡിട്രോയ്റ്റ് പബ്ലിക്ക് സ്‌ക്കൂള്‍ ട്രാന്‍സിഷന്‍ മാനേജരുടെ അറിയിപ്പില്‍ പ്രതിഷേധിച്ചു 1562 അദ്ധ്യാപകര്‍ ഇന്ന്(മെയ് 2) തിങ്കളാഴ്ച സ്‌ക്കൂളുകളില്‍ ഹാജരാകാതെ വീട്ടില്‍ ഇരുന്നു. ഡിട്രോയ്റ്റ് ഫെഡറേഷന്‍ ഓഫ് ടീച്ചേഴ്‌സ് ആണ് ഒരു ദിവസത്തെ സൂചനാ സമരത്തിന് ആഹ്വാനം നല്‍കിയത്. ജില്ലയിലെ 97 സ്‌ക്കൂളുകലില്‍ 94 സ്‌ക്കൂളുകള്‍ അടച്ചതിനെ തുടര്‍ന്ന് 45000 വിദ്യാര്‍ത്ഥികള്‍ക്കാണ് ഇന്ന് അദ്ധ്യയനം മുടങ്ങിയത്. സംസ്ഥാനം 47.8 മില്യണ്‍ എമര്‍ജന്‍സി ഫണ്ടാണ്, 46000 Read more about ഡിട്രോയ്റ്റ് സ്‌ക്കൂള്‍ അദ്ധ്യാപകരുടെ സൂചനാ സമരം വിദ്യാലയങ്ങള്‍ അടച്ചിട്ടു.[…]

സ്വർണ പവന് 22,400 രൂപ

10:50 AM 04/05/2016 കൊച്ചി: സംസ്ഥാനത്ത് സ്വർണ വില പവന് 160 രൂപ കുറഞ്ഞു 22,400 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞു 2,800 രൂപയിലാണ് വ്യാപാരം. രാജ്യാന്തര വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയിൽ പ്രതിഫലിച്ചത്. ഏപ്രിൽ 30നാണ് പവൻ വില 22,560 രൂപയിലേക്ക് ഉയർന്നത്. രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 9.77 ഡോളർ താഴ്ന്ന് 1,280.93 ഡോളറിലെത്തി.

ബി.ജെ.പി തന്നെ ലക്ഷ്യമിടുന്നതില്‍ സന്തോഷിക്കുന്നു രാഹുല്‍ ഗാന്ധി

10:53am 4/5/2016 ന്യൂഡല്‍ഹി: ബി.ജെ.പി തന്നെ ലക്ഷ്യമിടുന്നതില്‍ സന്തോഷിക്കുന്നുവെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോമണ്‍വെല്‍ത്ത് ഗെയിംസിലും അഗസ്റ്റ വെസ്റ്റ്‌ലാന്റ് അഴിമതിക്കേസിലും ബി.ജെ.പി തന്നെ ലക്ഷ്യമിടുന്നതില്‍ സന്തോഷിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എപ്പോഴും എന്നെയാണ് ലക്ഷ്യമിടുന്നത് അതില്‍ സന്തോഷിക്കുന്നു. കോമണ്‍വെല്‍ത്ത് അഴിമതിക്കേസുമായി ബന്ധപ്പെട്ടും അഗസ്റ്റ വെസ്റ്റ്‌ലാന്റ് അഴിമതിക്കേസിലും രാഹുല്‍ ഗാന്ധിക്കുള്ള പങ്ക് അന്വേഷിക്കണമെന്ന ബി.ജെ.പി എം.പി കീര്‍ത്തി സൗമ്യയുടെ കത്തിനോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍. എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിനും സി.ബി.ഐക്കുമാണ് കീര്‍ത്തി കത്തയച്ചത്

പ്രതിയെ ഉടന്‍ പിടികൂടും; ജിഷയുടെ സഹോദരിക്ക് ജോലി നല്‍കും’

10:51am 4/5/2016 പെരുമ്പാവൂര്‍: ജിഷ കൊലപാതക കേസിലെ പ്രതിയെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കുറ്റവാളിയെ പിടികൂടാനുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. അന്വേഷണം ഫലപ്രദമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പെരുമ്പാവൂരിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജിഷയുടെ മാതാവിനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിഷയുടെ കുടുംബത്തിന് എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കും. സഹോദരിക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് ബന്ധുക്കളും ജനപ്രതിനിധികളും ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമീഷന്റെ അനുമതിയോടെ ജോലി നല്‍കാനുള്ള നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. Read more about പ്രതിയെ ഉടന്‍ പിടികൂടും; ജിഷയുടെ സഹോദരിക്ക് ജോലി നല്‍കും’[…]