സ്കൂൾ ബസ് വരുന്നു

11:19am 03/05/2016 റോഷന്‍ ആന്‍ഡ്രൂസ് കുഞ്ചാക്കോ ബോബൻ, ജയസൂര്യ എന്നിവരെ നായകരാക്കി സംവിധാനം ചെയ്യുന്ന ‘സ്‍കൂള്‍ ബസ്’ എന്ന ചിത്രത്തിന്‍റെ ട്രൈലർ പുറത്തിറങ്ങി. ബോബി സഞ്ജയ് ടീമാണ് തിരക്കഥയൊരുക്കുന്നത്. മകള്‍ ആഞ്ജലീന റോഷനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അപർണ ഗോപിനാഥാണ് നായിക. എ.വി.എ പ്രൊഡക്ഷൻസിന്‍റെ ബാനറില്‍ എ.വി അനൂപ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സെന്‍ട്രല്‍ പികേ്ചഴ്‍സ് ആണ് ചിത്രത്തിന്‍റെ വിതരണക്കാര്‍. സംഗീതം ഗോപീ സുന്ദറും എഡിറ്റിംഗ് വിവേക് ഹർഷനും നിർവഹിച്ചിരിക്കുന്നു. ചിത്രം ഈ മാസം തിയേറ്ററുകളിലെത്തും

ചുംബിക്കാനും നഗ്‌നത പ്രദര്‍ശിപ്പിക്കാനും എന്നെകിട്ടില്ല സൂര്യ

11:16am 3/5/2016 കോളിവുഡില്‍ നിന്നും ഹോളിവുഡിലേയ്ക്ക് അവസരം കിട്ടുക എന്നത് അത്ര നിസാര കാര്യമല്ല. എല്ലാ അഭിനേതാക്കാളും അത് ഒരു സ്വപ്ന തുല്യമായ അവസരമായി വിനിയോഗിക്കും. എന്നാല്‍ നമ്മുടെ സൂര്യയ്ക്ക് അത് അത്ര വലിയ സംഭവം ഒന്നുമല്ല. ഒരു ഹോളിവുഡ് ചിത്രത്തില്‍ നിന്നും അവസരം വന്നിരുന്നു എന്നും, എന്നാല്‍ അതു നിരസിച്ചു എന്നും സൂര്യ ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. നിരസിക്കാനുള്ള കാരണമാണ് ഏറെ ശ്രദ്ധേയും. ചിത്രത്തില്‍ ഇഴുകി ചേര്‍ന്ന് അഭിനയിക്കേണ്ട രംഗങ്ങളും ചുംബനവും Read more about ചുംബിക്കാനും നഗ്‌നത പ്രദര്‍ശിപ്പിക്കാനും എന്നെകിട്ടില്ല സൂര്യ[…]

56 യുവതികള്‍ സുമംഗലികളായി

11:18am 03/05/2016 മുട്ടില്‍ (വയനാട്): മുടങ്ങാതെ ഇപ്രാവശ്യവും വയനാട് മുസ്ലിം അനാഥശാല സ്‌നേഹപ്പന്തല്‍ ഒരുക്കി. അതിന്റെ തണലില്‍ 56 യുവതികളുടെ കല്യാണസ്വപ്നം പൂവണിഞ്ഞു. മുട്ടില്‍ യതീംഖാനയുടെ പന്ത്രണ്ടാമത് സ്ത്രീധനരഹിത വിവാഹസംഗമത്തില്‍ ഹിന്ദു, മുസ്ലിം കുടുംബങ്ങളില്‍നിന്നുള്ള 112 യുവതീയുവാക്കള്‍ വിവാഹിതരായി. സ്ത്രീധനമോ മറ്റോ ഉപാധികളാവാതെ വിവാഹത്തിന് തയാറായ നിര്‍ധന കുടുംബങ്ങളിലുള്ളവരെയാണ് തെരഞ്ഞെടുത്തത്. പൊതുസമ്മേളന ഉദ്ഘാടനവും നികാഹ് മുഖ്യകാര്‍മികത്വവും ഖത്തര്‍ കെ.എം.സി.സി ചെയര്‍മാന്‍ പി.എച്ച്.എസ് തങ്ങള്‍ നിര്‍വഹിച്ചു. കൊടുങ്ങല്ലൂര്‍ ചേരമാന്‍ പെരുമാള്‍ ജുമാമസ്ജിദ് ഇമാം സൈഫുദ്ദീന്‍ അല്‍ ഖാസിമി ഖുതുബ Read more about 56 യുവതികള്‍ സുമംഗലികളായി[…]

ഇറാഖില്‍ സ്‌ഫോടനം: 14 ഷിയാ തീര്‍ഥാടകര്‍ കൊല്ലപ്പെട്ടു

11:11am 3/5/2016 ബാഗ്ദാദ്: ഇറാഖിലെ ബാഗ്ദാദില്‍ ഷിയാ മുസ്ലീം തീര്‍ഥാടകരെ ലക്ഷ്യമാക്കി നടന്ന മൂന്ന് സ്‌ഫോടനങ്ങളില്‍ 14 പേര്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച തെക്കന്‍ ബാഗ്ദാദിലെ സയ്ദിയയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലുണ്ടായ സ്‌ഫോടനത്തില്‍ 11 പേരാണ് കൊല്ലപ്പെട്ടത്. 30 പേര്‍ക്ക് പരുക്കേറ്റു. തീര്‍ഥാടകര്‍ കടന്നുപോയ വഴിയിലാണ് സ്‌ഫോടനം നടന്നത്. ഇതിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ ഏറ്റെടുത്തു. എന്നാല്‍ മറ്റു രണ്ടു ചെറു സ്‌ഫോടനങ്ങളുടെ പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. ഉത്തര ബാഗ്ദാദിലെ തര്‍മിയയിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടു പേരാണ് മരിച്ചത്. ആറു Read more about ഇറാഖില്‍ സ്‌ഫോടനം: 14 ഷിയാ തീര്‍ഥാടകര്‍ കൊല്ലപ്പെട്ടു[…]

മോദി പ്രചാരണത്തിന് എത്തും

11:09 AM 03/05/2016 തിരുവനന്തപുരം: ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് പ്രധാനമന്ത്രി ഈമാസം ആറിന് സംസ്ഥാനത്ത് എത്തും. ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത്ഷാ അഞ്ചിനും എത്തും. കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, വെങ്കയ്യ നായിഡു, സ്മൃതി ഇറാനി എന്നിവരും പ്രചാരണത്തിന് എത്തും. മോദിയുടെ പരിപാടിയുടെ പൂര്‍ണവിവരങ്ങള്‍ തീരുമാനിച്ചിട്ടില്ല. ഈമാസം ആറിന് പാലക്കാട്ട് ഉച്ചക്ക് രണ്ടിനാണ് മോദിയുടെ ആദ്യപ്രചാരണയോഗം. എട്ടാം തീയതി തിരുവനന്തപുരത്ത് വൈകീട്ട് ആറിനും 12ാം തീയതി കാസര്‍കോട്ട് ഉച്ചക്ക് രണ്ടിനും ആലപ്പുഴ കുട്ടനാട്ടിലെ എടത്വയില്‍ അന്ന് വൈകീട്ട് നാലിനും Read more about മോദി പ്രചാരണത്തിന് എത്തും[…]

പെരുമ്പാവൂര്‍ കൊലപാതകം: അന്വേഷണം പഞ്ചായത്ത് അംഗത്തിന്റെ ബന്ധുവിലേക്ക് നീളുന്നു.

11:06am 3/5/2016 പെരുമ്പാവൂര്‍: കുറുപ്പുംപടിയില്‍ പെണ്‍കുട്ടിയെ മാനഭംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം പഞ്ചായത്തംഗത്തിന്റെ ബന്ധുവിലേക്ക് നീളുന്നു. പെണ്‍കുട്ടിയുടെ അമ്മ ഇയാള്‍ക്കെതിരെ നേരത്തെ കുറുപ്പുംപടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇയാള്‍ ജിഷയെ നിരന്തരം ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തുകയും അശ്‌ളീല സന്ദേശം അയക്കുകയും ചെയ്തിരുന്നതായി അമ്മ രാജേശ്വരി പറഞ്ഞു. ഇതേച്ചൊല്ലി അമ്മയും ഇയാളും തമ്മില്‍ തര്‍ക്കമുണ്ടായെന്നും തുടര്‍ന്ന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും അമ്മ വ്യക്തമാക്കി. ഇതേക്കുറിച്ച് പരാതി നല്‍കിയിരുന്നെങ്കിലും പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന വ്യക്തിയായിരുന്നു Read more about പെരുമ്പാവൂര്‍ കൊലപാതകം: അന്വേഷണം പഞ്ചായത്ത് അംഗത്തിന്റെ ബന്ധുവിലേക്ക് നീളുന്നു.[…]

പാചകവാതക സിലിണ്ടറിന്‌ 18 രൂപ കൂട്ടി

11:06am 3/5/2016 ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടര്‍ വില കൂട്ടാന്‍ പൊതുമേഖലാ എണ്ണക്കമ്പനികളുടെ തീരുമാനം. മണ്ണെണ്ണ വിലയിലും വര്‍ധനയുണ്ട്‌. ഗാര്‍ഹിക സിലിണ്ടറിന്‌ 18 രൂപയാണു കൂട്ടിയത്‌. വാണിജ്യ ആവശ്യങ്ങള്‍ക്കു നല്‍കുന്ന സിലിണ്ടറിന്‌ 20 രൂപയുടെ വര്‍ധനയുണ്ട്‌. സബ്‌സിഡിയുള്ള സിലിണ്ടറിന്‌ ഡല്‍ഹിയില്‍ 527.50 രൂപയാണു വില. സബ്‌സിഡിയുള്ള മണ്ണെണ്ണയ്‌ക്കു ലിറ്ററിനു മൂന്ന്‌ രൂപയാണു കൂട്ടിയത്‌. ഒരു ലിറ്റര്‍ മണ്ണെണ്ണയ്‌ക്കു ഡല്‍ഹിയില്‍ 49.1 രൂപയായി. വിമാന ഇന്ധന വിലയില്‍ 1.5 ശതമാനത്തിന്റെ വര്‍ധന വരുത്തി

ദമ്പതികള്‍ ബസിടിച്ച് മരിച്ചു

11:05AM 03/05/2016 കൊട്ടിയം: കൊട്ടിയം ദേശീയ പാതയില്‍ കെ.എസ്.ആര്‍.ടി.സി ബസ് ബൈക്കിലിടിച്ച് യാത്രക്കാരായ ദമ്പതികള്‍ മരിച്ചു. ഇന്ന് രാവിലെ 6.30നായിരുന്നു സംഭവം. കല്ലുവാതക്കല്‍ ഏലംകുളം സ്വദേശി അനീഷ്(36), ഭാര്യ ആബിദ(26) എന്നിവരാണ് മരിച്ചത്. രണ്ടുപേരും യോഗ അധ്യാപകരാണ്. എതിര്‍ദിശയില്‍ വന്ന ബസ് നിയന്ത്രണം വിട്ട് ബൈക്കിലിടിക്കുകയായിരുന്നു.

ഗ്ലെന്‍വ്യൂ സ്‌പൈക്കേഴ്‌സിന്റെ പത്താം വാര്‍ഷികം വോളിബോള്‍ ടൂര്‍ണമെന്റോടുകൂടി ആഘോഷിച്ചു

11:04am 3/5/2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: 2006-ല്‍ ഷിക്കാഗോയിലെ ഗ്ലെന്‍വ്യൂ ആസ്ഥാനമായി ആരംഭിച്ച ഗ്ലെന്‍വ്യൂ സ്‌പൈക്കേഴ്‌സ് എന്ന സ്‌പോര്‍ട്‌സ് ക്ലബ്, വോളിബോളിനു ഊല്‍കൊടുത്തുകൊണ്ട് വിജയകരമായ പത്തുവര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. ഈ ക്ലബിന്റെ പ്രവര്‍ത്തനമേഖലയില്‍ തിരിഞ്ഞുനോക്കുമ്പോള്‍ വോളിബോള്‍ രംഗത്ത് നിരവധി പ്രതിഭകളെ സംഭാവന ചെയ്തതുള്‍പ്പടെ, ഈ അമേരിക്കന്‍ ജോലിത്തിരക്കിനിടയിലും പ്രായവ്യത്യാസമില്ലാതെ നാ’ില്‍ നിും വ മുന്‍കാല വോളിബോള്‍ പ്രതിഭകള്‍ക്ക് വോളിബോള്‍ കളിക്കാനുള്ള അവസരം പത്തുവര്‍ഷമായി ഗ്ലെന്‍വ്യൂ സ്‌പൈക്കേഴ്‌സിനു കൊടുക്കാന്‍ സാധിച്ചതില്‍ അതിയായ സംതൃപ്തിയുണ്ടെ് ക്ലബിന്റെ സ്ഥാപക നേതാവുകൂടിയായ ജോര്‍ജ് നെല്ലാമറ്റം Read more about ഗ്ലെന്‍വ്യൂ സ്‌പൈക്കേഴ്‌സിന്റെ പത്താം വാര്‍ഷികം വോളിബോള്‍ ടൂര്‍ണമെന്റോടുകൂടി ആഘോഷിച്ചു[…]

ബാഗ്‌ളൂരിന് അഞ്ചാം തോല്‍വി

11:01am 3/5/2016 ബംഗളൂരു: സീസണിലെ അഞ്ചാം തോല്‍വിയുമായി ബാഗ്‌ളൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് പ്രതിരോധത്തില്‍. കൊല്‍ക്കത്തക്കെതിരെ റണ്‍മല ഉയര്‍ത്തിയിട്ടും അഞ്ചുവിക്കറ്റിന് മത്സരം അടിയറവ് പറഞ്ഞ് വിരാട് കോഹ്ലിയും സംഘവും തപ്പിത്തടയുന്നു. ആദ്യം ബാറ്റുചെയ്ത ബാംഗ്‌ളൂര്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ തുടക്കം പതറിയെങ്കിലും യൂസുഫ് പത്താന്റെ വെടിക്കെട്ടിന്റെ ബലത്തില്‍ കൊല്‍ക്കത്ത കളി സ്വന്തമാക്കി. നാലിന് 69 റണ്‍സെന്ന നിലയില്‍ തകര്‍ന്ന ടീമിന് 29 പന്തില്‍ 60 റണ്‍സുമായി പുറത്താവാതെ നിന്നാണ് പത്താന്‍ വിജയം സമ്മാനിച്ചത്. Read more about ബാഗ്‌ളൂരിന് അഞ്ചാം തോല്‍വി[…]