തനിക്ക് ബി.ജെ.പി നീക്കങ്ങളില്‍ ഭയമില്ലെന്ന് രാഹുല്‍ ഗാന്ധി

04:22pm 3/5/2016 ന്യുഡല്‍ഹി: അഗസ്ത വെസ്റ്റ്ലാന്റ്, കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതികളില്‍ തന്നെയും സഹായിയേയും കുടുക്കാനുള്ള ബി.ജെ.പിയുടെ നീക്കത്തില്‍ ഭയക്കുന്നില്ലെന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. പാര്‍ലമെന്റിനു പുറത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍. തന്നെ ലക്ഷ്യമിടുന്നതില്‍ സന്തോഷമേയുള്ളൂവെന്നും രാഹുല്‍ ശാന്തമായി പ്രതികരിച്ചു. അഗസ്ത വെസ്റ്റ്ലാന്റ് ഇടനിലക്കാരന്‍ ഗൈഡോ ഹാസ്ചകെയുമായി രാഹുല്‍ ഗാന്ധിക്കും സഹായി കനിഷ്‌ക സിംഗിനും ബന്ധമുണ്ടെന്ന ബിജെ.പി നേതാവ് കീര്‍ത്തി സോമയ്യയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആരോപണ വിധേയരായ റിയല്‍ എസ്റ്റേറ്റ് കമ്പനിയുമായി Read more about തനിക്ക് ബി.ജെ.പി നീക്കങ്ങളില്‍ ഭയമില്ലെന്ന് രാഹുല്‍ ഗാന്ധി[…]

ഐഎസിലെ കമാന്‍ഡര്‍ സിദ്ധാര്‍ഥ്‌ ധര്‍ ഇന്ത്യന്‍ വംശജന്‍

04:20pm 3/5/2016 ലണ്ടന്‍: ഇന്ത്യന്‍ വംശജനായ ബ്രട്ടീഷ്‌ പൗരന്‍ സിദ്ധാര്‍ഥ്‌ ധര്‍ ഐഎസ്‌ മുതിര്‍ന്ന കമാന്‍ഡറെന്ന്‌ റിപ്പോര്‍ട്ട്‌. ഐഎസ്‌ ഭീകരര്‍ തട്ടികൊണ്ടു പോയ നിഹാദ്‌ ബറക്കാത്‌ എന്ന യസീദി ബാലിക ഭീകരരുടെ പിടിയില്‍ നിന്ന്‌ രക്ഷപെട്ടിരുന്നു. ബാലികയുടെ മൊഴിയില്‍ നിന്നാണ്‌ കുട്ടിയെ തട്ടികൊണ്ട്‌ പോയതും അടിമയായി വച്ചെതെന്നും സിദ്ധാര്‍ഥ്‌ ധര്‍ ആണെന്ന്‌ വെളിപ്പെട്ടത്‌. ഒരു ബ്രിട്ടീഷ്‌ ചാനലിനു ബാലിക നല്‍കിയ അഭിമുഖത്തില്‍ പെണ്‍കുട്ടി സിദ്ധാര്‍ഥിന്റെ ഫോട്ടോ തിരിച്ചറിഞ്ഞതാണ്‌ വഴിത്തിരിവായിരിക്കുന്നത്‌. എന്നാല്‍ ബാലികയുടെ മൊഴി മാത്രമാണ്‌ സിദ്ധാര്‍ഥിനെതിരെയുള്ള തെളിവെന്നും Read more about ഐഎസിലെ കമാന്‍ഡര്‍ സിദ്ധാര്‍ഥ്‌ ധര്‍ ഇന്ത്യന്‍ വംശജന്‍[…]

ആത്മഹത്യ ചെയ്ത സിനിമ നിര്‍മാതാവ് അജയ് കൃഷ്ണന്റെ കാമുകിയും ജീവനൊടുക്കി

01:20pm 3/5/2016 ആത്മഹത്യ ചെയ്ത നടനും നിര്‍മാതാവുമായ അജയ് കൃഷ്ണന്റെ കാമുകിയും ജീവനൊടുക്കി. അജയ് വിട്ടുപോയതിന്റെ വിഷമം സഹിക്കവയ്യാതെയാണ് വിനീത ജീവനൊടുക്കിയതെന്ന് ആത്മഹത്യക്കുറിപ്പില്‍ വ്യക്തമാണ്. അഞ്ചല്‍ അലയമണ്‍ അര്‍ച്ചന തീയറ്റേഴ്സിന് സമീപം ലക്ഷ്മി സദനത്തില്‍ വിനീത നായര്‍ (28) ആണ് ആത്മഹത്യ ചെയ്തത്. അജയ് ഇല്ലാത്ത ലോകത്തില്‍ ഇനി ഞാനും ജീവിക്കുന്നില്ല എന്ന് ആത്മഹത്യാ കുറിപ്പില്‍ ഉള്ളതായി അഞ്ചല്‍ എസ്.ഐ എസ് സതീഷ് കുമാര്‍ പറഞ്ഞു. വിനീതയുടെ അച്ഛന്‍ നേരത്തെ മരിച്ചിരുന്നു. വിനീതയ്ക്ക് അമ്മ മാത്രമാണുള്ളത്. വിവാഹിതയായ Read more about ആത്മഹത്യ ചെയ്ത സിനിമ നിര്‍മാതാവ് അജയ് കൃഷ്ണന്റെ കാമുകിയും ജീവനൊടുക്കി[…]

ജിഷയുടെ കൊലപാതകം: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി -മുഖ്യമന്ത്രി

01:15pm 03/05/2016 കണ്ണൂർ: പെരുമ്പാവൂരിൽ നിയമ വിദ്യാർഥിനി ജിഷ കൊല്ലപ്പെട്ട സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അറിയിച്ചു. കേരള മന:സാക്ഷിയെ നടുക്കിയ ക്രൂരമായ കൊലപാതകമാണ് നടന്നത്. സംഭവം അത്യന്തം ദൗർഭാഗ്യകരമാണ്. കേസ് മധ്യ മേഖലാ ഐ.ജി അന്വേഷിക്കുമെന്നും ആഭ്യന്തര മന്ത്രി ഉച്ചക്ക് ജിഷയുടെ വീട് സന്ദർശിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കുറുപ്പംപടി വട്ടോളിപ്പടി കുറ്റിക്കാട്ടില്‍ രാജേഷിന്‍റെ മകള്‍ ജിഷ (30) വ്യാഴാഴ്ചയാണ് കൊല്ലപ്പെട്ടത്. ക്രൂരമായ പീഡനത്തിന് ഇരയായശേഷമാണ് ജിഷ കൊല്ലപ്പെട്ടതെന്നാണ് പൊലീസിന്‍റെ പ്രാഥമിക അന്വേഷണ Read more about ജിഷയുടെ കൊലപാതകം: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി -മുഖ്യമന്ത്രി[…]

ജിഷ കൊലപാതകം: രണ്ടുപേർ കസ്റ്റഡിയിൽ

12:14 PM 03/05/2016 പെരുമ്പാവൂര്‍: കുറുപ്പംപടിയിൽ നിയമവിദ്യാർഥിനിയായ ജിഷയെ ക്രൂരമായി ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേർ കസ്റ്റഡിയിലെന്ന് സൂചന. ജിഷയുടെ അയൽവാസികളാണ് കസ്റ്റഡിയിലെന്നാണ് റിപ്പോർട്ട്. കേസിലെ മുഖ്യപ്രതികളെന്ന് കരുതപ്പെടുന്ന ഇവരെ അൽപംമുമ്പ് പെരുമ്പാവൂർ ഡി.വൈ.എസ്.പി ഓഫിസിൽ എത്തിച്ചു. മുഖം മറച്ചാണ് ഇവരെ ഓഫിസിലെത്തിച്ചത്. ഐജിയുടെ നേതൃത്വത്തിൽ ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഉച്ചക്ക് ഒരു മണിക്ക് ഐ.ജി വാർത്താസമ്മേളനം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

അമേരിക്കന്‍ ക്രൂസ് കപ്പല്‍ ക്യൂബയിലെത്തി

11:51 AM 03/05/2016 ഹവാന: 40 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി യു.എസ് യാത്രാ കപ്പല്‍ ക്യൂബയിലെത്തി. മിയാമി തുറമുഖത്തു നിന്നും പുറപ്പെട്ട അഡോണി എന്ന കപ്പലാണ് ക്യൂബയിലെ ഹവാനയിലെത്തിയത്?. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നയതന്ത്രബന്ധം പുനസ്ഥാപിച്ച ശേഷം ആദ്യമായാണ് ഒരു കപ്പല്‍ കമ്യൂണിസ്റ്റ് രാജ്യമായ ക്യൂബയിലെത്തുന്നത്?. 704 യാത്രക്കാരാണ് കപ്പലിലുള്ളത്. 2014 ഡിസംബര്‍ 17ന് യു.എസ് പ്രസിഡന്റ് ബറാക്? ഒബാമയും ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയും ഇരുരാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്രബന്ധം പുന:സ്ഥാപിക്കാന്‍ തീരുമാനമെടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് കപ്പല്‍ ഗതാഗതം പുനസ്ഥാപിച്ചത്?. Read more about അമേരിക്കന്‍ ക്രൂസ് കപ്പല്‍ ക്യൂബയിലെത്തി[…]

ബംഗളൂരുവില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍

12:46 PM 03/05/2016 ബംഗളൂരു: ബംഗളൂരു നഗരത്തെ നടുക്കിയ പീഡന ശ്രമക്കേസിലെ പ്രതി അറസ്റ്റില്‍. 24കാരനായ ടാക്‌സി ഡ്രൈവര്‍ അക്ഷയ് ആണ് സംഭവം നടന്ന് പത്ത് ദിവസത്തിനുശേഷം പടിയില്‍ ആയത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ഇയാള്‍ നേരത്തെ കൊലപാതകക്കേസില്‍ ഉള്‍പ്പെട്ടിരുന്നതായും ഗുണ്ടാ-കവര്‍ച്ചാ സംഘങ്ങളിലെ അംഗമാണെന്നും പൊലീസ് പറഞ്ഞു. ഏപ്രില്‍ 23ന് രാത്രി കത്രിഗുപ്പെയിലാണ് സംഭവം. ബ്യൂട്ടി ക്‌ളിനിക്കിലെ ജീവനക്കാരിയായ മണിപ്പൂര്‍ സ്വദേശിനിയെ ഫോണില്‍ സംസാരിച്ചുകൊണ്ട് നില്‍ക്കവെ പൊക്കിയെടുത്ത് കൊണ്ട് പോയി പീഡിപ്പിക്കാന്‍ നടത്തിയ ശ്രമം Read more about ബംഗളൂരുവില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍[…]

സൂചിക 170 പോയിന്റ്‌ കുറഞ്ഞു

11:28am 3/5/2016 മുംബൈ: ഓഹരി വിപണിയില്‍ നഷ്‌ടത്തോടെ തുടക്കം. സൂചിക 169.65 പോയിന്റ്‌ താഴ്‌ന്ന്‌ 25,436.9ലും നിഫ്‌റ്റി 43.90 താഴ്‌ന്ന്‌ 7,805.90ലും അവസാനിച്ചു. ഐ.സി.ഐ.സി.ഐ, ഡോക്‌ടര്‍ റെഡീസ്‌ ലാബ്‌, അദാനി പോര്‍ട്ടസ്‌, ടെക്ക്‌ മഹീന്ദ്ര എസ്‌.ബി.ഐ. എന്നി ഓഹരികള്‍ നഷ്‌ടം നേരിട്ടു. ഗെയില്‍, ഹിന്‍ഡാല്‍ക്കോ,ബി.എച്ച്‌.ഇ.എല്‍, ഫാര്‍മ, അംബുജാ സിമെന്റ്‌സ്‌ എന്നി ഓഹരികള്‍ നേട്ടമുണ്ടാക്കി.

സൗദിയില്‍ ബിന്‍ ലാദന്‍ കമ്പനിയിലെ തൊഴിലാളികള്‍ക്ക് ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ഏഴ് ബസുകള്‍ക്ക് തീയിട്ടു

11:22am 3/5/2016 ചെറിയാന്‍ കിടങ്ങന്നൂര്‍. ജിദ്ദ: സൗദി അറേബ്യയിലെ ബിന്‍ ലാദന്‍ കമ്പനിയില്‍ മാസങ്ങളായി വേതനം ലഭിക്കാത്തതിനെ തുടര്‍ന്ന് ബിന്‍ ലാദന്‍ കമ്പനിയുടെ ഏഴ് ബസുകള്‍ തീയിട്ടു നശിപ്പിച്ചു. കമ്പനിയുടെ താമസസ്ഥലത്ത് നിര്‍ത്തിയിട്ട ബസുകളാണ് തൊഴിലാളികള്‍ അഗ്‌നിക്കിരയാക്കിയത്. ബസുകള്‍ക്ക് തീ ഇട്ടു വെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് മക്ക സിവില്‍ ഡിഫന്‍സ് എത്തിയാണ് തീ അണച്ചത്. ആളപായം ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മക്ക പ്രവശ്യ സിവില്‍ ഡിഫന്‍സ് വ്യക്താവ് മേജര്‍ നായിഫ് അല്‍ ശരീഫ് പറഞ്ഞു. Read more about സൗദിയില്‍ ബിന്‍ ലാദന്‍ കമ്പനിയിലെ തൊഴിലാളികള്‍ക്ക് ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ഏഴ് ബസുകള്‍ക്ക് തീയിട്ടു[…]

കര്‍ശന പരിശോധനകളോടെ ‘നീറ്റ്’ ആദ്യഘട്ടം നടന്നു

11:25am 3/5/2016 തിരുവനന്തപുരം: ആശങ്കകള്‍ക്കിടെ, കര്‍ശന പരിശോധനകളോടെ മെഡിക്കല്‍/ ഡെന്റല്‍ പ്രവേശത്തിനുള്ള ഒന്നാംഘട്ട നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) നടന്നു. 6.5 ലക്ഷംപേര്‍ എഴുതിയ പരീക്ഷ കടുപ്പമേറിയതായിരുന്നെന്നാണ് പൊതുവില്‍ അഭിപ്രായം. സംസ്ഥാനത്ത് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളായിരുന്നു പരീക്ഷാകേന്ദ്രങ്ങള്‍. മെഡിക്കല്‍/ ഡെന്റല്‍ പ്രവേശത്തിന് വിവിധ പരീക്ഷകള്‍ എഴുതുന്ന രീതി അവസാനിപ്പിച്ച് രാജ്യത്ത് ഒന്നടങ്കം ഒറ്റപ്പരീക്ഷ നടത്തിയാല്‍ മതിയെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലായിരുന്നു ഇത്തവണത്തെ പരീക്ഷ. ഒന്നാംഘട്ട പരീക്ഷക്ക് അപേക്ഷിക്കാന്‍ കഴിയാതിരുന്നവര്‍ക്കായി ജൂലൈ 24ന് രണ്ടാംഘട്ട Read more about കര്‍ശന പരിശോധനകളോടെ ‘നീറ്റ്’ ആദ്യഘട്ടം നടന്നു[…]