ലാലേട്ടനൊപ്പമുള്ള യാത്രയെക്കുറിച്ച്‌ കനിഹ

09:14am 5/6/2016 ഉറക്കച്ചടവോടെ രാവിലെ വിമാനത്തില്‍ കയറിയതായിരുന്നു കനിഹ. ഉറങ്ങാനായി വേഗം സീറ്റിന്‌ അടുത്ത്‌ എത്തിയപ്പോള്‍ കണ്ടത്‌ ലാലേട്ടനെ. പിന്നെ കുശലം പറഞ്ഞ്‌ ലാലേട്ടനോടൊപ്പം യാത്ര. വിമാനത്തില്‍ വെച്ച്‌ ലാലേട്ടനെ കണ്ടതിന്റെ സന്തോഷം ഫേസ്‌ബുക്കില്‍ കുറിച്ചിരിക്കുകയാണ്‌ കനിഹ. ലാലേട്ടനൊപ്പമുള്ള സെല്‍ഫിയും കനിഹ ഫേസ്‌ബുക്കില്‍ പോസ്‌റ്റ് ചെയ്‌തിട്ടുണ്ട്‌. ലാലേട്ടനെ കണ്ടതിനെക്കുറിച്ച്‌ കനിഹ പറയുന്നത്‌ ഇങ്ങനെ. രാവിലെ എഴുന്നേല്‍ക്കാന്‍ തന്നെ മടിയാണ്‌. അതിരാവിലെയുള്ള വിമാനയാത്രയും. സീറ്റലെത്തി ഉറങ്ങാനുള്ള പരിപാടിയിലായിരുന്നു. പെട്ടന്നാണ്‌ സ്വപ്‌നത്തിലെന്നപോലെ ലാലേട്ടന്‍ മുന്നിലേക്ക്‌ വന്നത്‌. ഈ ദിവസം ഇതിലും Read more about ലാലേട്ടനൊപ്പമുള്ള യാത്രയെക്കുറിച്ച്‌ കനിഹ[…]

നിമിക്ക് വീണ്ടും ഗോര്‍മെ വേൾഡ് കുക്ക് ബുക്ക് പുരസ്കാരം.

09:10am 5/6/2016 ഇന്ത്യയുടെ പ്രാദേശിക പാചകവിഭവങ്ങൾ ലോകത്തിന് പരിചയപ്പെടുത്തിയ നിമി എന്ന വീട്ടമ്മയ്ക്ക് വീണ്ടും ഗോര്‍മെ വേൾഡ് കുക്ക് ബുക്ക് പുരസ്കാരം. തൃശൂർ സ്വദേശിനിയായ നിമി സുനിൽ കുമാറിന്‍റെ മൂന്നാമത്തെ പുസ്തകമായ 4-ഒ-ക്ലോക്ക് ടെംപ്റ്റേഷൻസ് ഓഫ് കേരള എന്ന പുസ്തകത്തിനാണ് മികച്ച ഇന്ത്യൻ പാചക പുസ്തകത്തിനുള്ള പുരസ്കാരം ലഭിച്ചിരിക്കുന്നത്. ചൈനയിലെ യെന്തായിയിൽ നടന്ന ചടങ്ങിൽ 209 രാജ്യങ്ങളിൽ നിന്നുള്ള പുസ്താകങ്ങളാണ് എത്തിയിരുന്നത്. പാചകലോകത്തെ ഓസ്കാർ എന്നാണ് ഗോർമെ പാചകപുരസ്കാരം അറിയപ്പെടുന്നത്. 2013-14ലെ ഗോർമെ വേൾഡ് കുക്ക് ബുക്ക് Read more about നിമിക്ക് വീണ്ടും ഗോര്‍മെ വേൾഡ് കുക്ക് ബുക്ക് പുരസ്കാരം.[…]

റിമാന്‍ഡ്‌ കാലാവധിക്കുമുമ്പ്‌ പ്രതിയെ ഹാജരാക്കിയ സംഭവം: ജയില്‍ സൂപ്രണ്ടിനെ വിളിച്ചുവരുത്തി വിജിലന്‍സ്‌ കോടതി ശാസിച്ചു

09:05am 5/6/2016 മൂവാറ്റുപുഴ: കൈക്കൂലിക്കേസില്‍ അറസ്‌റ്റിലായ മൂവാറ്റുപുഴ ആര്‍.ഡി.ഒ: വി.ആര്‍. മോഹനന്‍ പിള്ളയുടെ റിമാന്‍ഡ്‌ കാലാവധി തീരുംമുമ്പ്‌ വീണ്ടും കോടതിയില്‍ ഹാജരാക്കിയ നടപടിക്കെതിരേ മൂവാറ്റുപുഴ സബ്‌ജയില്‍ സൂപ്രണ്ട്‌ കെ.എ. ബാലകൃഷ്‌ണനെ വിജിലന്‍സ്‌ കോടതി വിളിച്ചുവരുത്തി ശാസിച്ചു. പ്രതികളെ സഹായിക്കുന്ന ഇത്തരം നടപടി ആവര്‍ത്തിച്ചാല്‍ ജയിലില്‍ കഴിയേണ്ടി വരുമെന്ന മുന്നറിയിപ്പും ഉദ്യോഗസ്‌ഥനു കോടതി നല്‍കി. എന്തടിസ്‌ഥാനത്തിലാണ്‌ റിമാന്‍ഡ്‌ കാലാവധി തീരുംമുമ്പേ പ്രതിയെ കോടതിയില്‍ ഹാജരാക്കിയതെന്നു ജഡ്‌ജി പി. മാധവന്‍ ആരാഞ്ഞു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌ത്‌ പ്രതിക്കു വഴിവിട്ട Read more about റിമാന്‍ഡ്‌ കാലാവധിക്കുമുമ്പ്‌ പ്രതിയെ ഹാജരാക്കിയ സംഭവം: ജയില്‍ സൂപ്രണ്ടിനെ വിളിച്ചുവരുത്തി വിജിലന്‍സ്‌ കോടതി ശാസിച്ചു[…]

ഐസിനു വില കൂട്ടുന്നു;

09:03am 5/6/2016 കോഴിക്കോട്‌: സംസ്‌ഥാനത്തെ ഐസ്‌ പ്ലാന്റുകള്‍ ഐസ്‌ ബ്ലോക്കുകള്‍ക്കു വില കൂട്ടുന്നു. ഇതു വിപണിയില്‍ മത്സ്യവില കൂടുന്നതിനു കാരണമാകും. ട്രോളിങ്‌ നിരോധനം തുടങ്ങുന്നദിവസം ഐസ്‌ ബ്ലോക്കിന്റെ വില 60 ല്‍ നിന്ന്‌ എഴുപതിലേക്ക്‌ ഉയര്‍ത്താനാണ്‌ ഐസ്‌ പ്ലാന്റ്‌ ഉടമകളുടെ തീരുമാനം. മത്സ്യബന്ധനത്തിനു പോകുന്ന ബോട്ടുകള്‍ക്ക്‌ 100 മുതല്‍ 400 വരെ ബ്ലോക്കുകള്‍ വേണമെന്നിരിക്കേ വില വര്‍ധിപ്പിക്കല്‍ ഉപഭോക്‌താക്കള്‍ക്ക്‌ ഇരുട്ടടിയാണ്‌. 100 ബ്ലോക്കുകളുമായി മത്സ്യബന്ധനത്തിനു പോകുന്ന ബോട്ടിന്‌ പുതിയ നിരക്കുപ്രകാരം 1000 രൂപ അധിക ബാധ്യതവരും. സംസ്‌ഥാനത്ത്‌ Read more about ഐസിനു വില കൂട്ടുന്നു;[…]

ദാവൂദ്‌ ഇബ്രാഹിം പാകിസ്‌താനില്‍ ഇല്ലെന്ന്‌ അബ്‌ദുല്‍ ബാസിത്‌

09:00am 5/6/2016 ന്യൂഡല്‍ഹി: ദാവൂദ്‌ ഇബ്രാഹിം പാക്കിസ്‌ഥാനിലില്ലെന്നു ഇന്ത്യയിലെ പാക്ക്‌ ഹൈക്കമ്മിഷണര്‍ അബ്‌ദുല്‍ ബാസിത്‌. പാക്കിസ്‌ഥാനില്‍ ഇല്ലാത്ത ഒരാളെ കൈമാറുമെന്നു ഇന്ത്യ ഒരിക്കലും പ്രതീക്ഷിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ദാവൂദ്‌ എവിടെയാണെന്ന്‌ അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഭീകരാക്രമണക്കേസുകളില്‍ പെട്ടവരെ പിടികൂടുന്നതിനായി പാക്കിസ്‌ഥാന്‍ നടപടികളെടുക്കുന്നില്ലെന്ന ഇന്ത്യയുടെ ആരോപണത്തിന്‌ പിന്നാലെയാണ്‌ അബ്‌ദുല്‍ ബാസിതിന്റെ പ്രതികരണം. ദാവൂദ്‌ ഇബ്രാഹി പാക്കിസ്‌ഥാനില്‍ ഉണ്ടെന്നതിനുള്ള വിവരങ്ങള്‍ മുന്‍പ്‌ പുറത്തുവന്നിരുന്നു. ദാവൂദിന്റെ പാക്കിസ്‌ഥാനിലെ വീടിന്റെ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ ദേശീയ ചാനലാണ്‌ പുറത്തുവിട്ടത്‌.

ഏഷ്യന്‍ ജൂനിയര്‍ മീറ്റ്‌: ജിസ്‌നയ്‌ക്ക് സ്വര്‍ണം

08:57am 5/6/2016 ഹോ ചിമിന്‍ സിറ്റി: വിയറ്റ്‌നാമില്‍ നടക്കുന്ന ഏഷ്യന്‍ ജൂനിയര്‍ അത്‌ലറ്റിക്‌സില്‍ മലയാളിതാരം ജിസ്‌ന മാത്യുവിന്‌ സ്വര്‍ണം. വനിതകളുടെ 400 മീറ്ററിലാണ്‌ ജിസ്‌നയുടെ നേട്ടം. 53.85 സെക്കന്‍ഡിലാണ്‌ പി.ടി. ഉഷയുടെ അരുമ ശിഷ്യയായ ജിസ്‌ന പൊന്നണിഞ്ഞത്‌. ഇതുള്‍പ്പെടെ മീറ്റിന്റെ രണ്ടാംദിനം നാലു സ്വര്‍ണവും ഒരു വെങ്കലുമുള്‍പ്പെടെ ഇന്ത്യ പോയിന്റ്‌നിലയില്‍ രണ്ടാമതെത്തി.

ജിഷയുടെ വീട്ടിൽ ഡി.ജി.പി പരിശോധന നടത്തി

08:56 AM 05/06/2016 പെരുമ്പാവൂർ: കൊല്ലപ്പെട്ട ജിഷയുടെ വീട് ഡി.ജി.പി ലോക്നാഥ് ബെഹ്റ സന്ദര്‍ശിച്ചു. പെരുമ്പാവൂര്‍ കുറുപ്പംപടി വട്ടോളിപ്പടിയിലെ വീട്ടിലെത്തിയ ബെഹ്റ വീട്ടിനുള്ളിലും പരിസരത്തും പരിശോധന നടത്തി. രാവിലെ എട്ടോടെ രണ്ട് പൊലീസുകാർക്കൊപ്പം സ്വകാര്യ വാഹനത്തിലാണ് ഡി.ജി.പി കനാൽ കരയിലെ ജിഷയുടെ വീട്ടിലെത്തിയത്. അയല്‍വാസികളില്‍ നിന്ന് നേരിട്ട് മൊഴിയെടുക്കുന്ന ഡി.ജി.പി അന്വേഷണ സംഘാംഗങ്ങളുമായി അന്വേഷണ പുരോഗതി ചര്‍ച്ച ചെയ്യും. പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലുള്ള ജിഷയുടെ മാതാവ് രാജേശ്വരിയില്‍ നിന്ന് മൊഴിയെടുക്കുമെന്നും സൂചനയുണ്ട്. ശനിയാഴ്ച ആലുവ പൊലീസ് ക്ലബിലെത്തിയ Read more about ജിഷയുടെ വീട്ടിൽ ഡി.ജി.പി പരിശോധന നടത്തി[…]

അഫ്ഗാനിസ്ഥാന്‍െറ പരമോന്നത ബഹുമതി മോദിക്ക്

08:47am 05/6/2016 കാബൂള്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഫ്ഗാനിസ്ഥാന്‍െറ പരമോന്നത സിവിലിയന്‍ ബഹുമതിയായ അമീര്‍ അമാനുല്ല പുരസ്കാരം. അഫ്ഗാനിസ്താനിലെ ഹാരി നദിയില്‍ ഇന്ത്യ നിര്‍മിച്ച് നല്‍കിയ അണക്കെട്ട് ഉദ്ഘാടനം ചെയ്ത ശേഷം അഫ്ഗാന്‍ പ്രസിഡന്‍റ് അഷ്റഫ് ഗനിയാണ് മോദിക്ക് പുരസ്കാരം സമ്മാനിച്ചത്. ഇരു രാജ്യങ്ങള്‍ക്കിടയിലെ യഥാര്‍ഥ സാഹോദര്യമാണ് ഇതിലൂടെ ആദരിക്കപ്പെട്ടിരിക്കുന്നതെന്നാണ് ഇന്ത്യന്‍ വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് ഇതേക്കുറിച്ച് പ്രതികരിച്ചത്.

ജിഷ വധം: രേഖാ ചിത്രം ചുരുണ്ട മുടിയുള്ള മഞ്ഞനിറമുള്ള ഷര്‍ട്ട് ധരിച്ചവര്‍ വെട്ടിലാക്കുന്നു

08:40 AM 05/06/2016 പെരുമ്പാവൂര്‍: ജിഷ വധക്കേസില്‍ അന്വേഷണ സംഘം പുതിയ രേഖാചിത്രം പുറത്തു വിട്ടതോടെ ചുരുണ്ട മുടിയുള്ള മഞ്ഞ നിറമുള്ള ഷര്‍ട്ട് ധരിച്ചവര്‍ വെട്ടിലാവുന്നു. ഇങ്ങനെയുള്ളവരുടെ ചിത്രം പകര്‍ത്തി സോഷ്യല്‍ മീഡിയകളില്‍ പ്രതിയെന്ന് പ്രചരിപ്പിക്കുന്നതാണ് ഇവര്‍ക്ക് വിനയാകുന്നത്. രേഖാ ചിത്രത്തോട് സാമ്യമുള്ള ചൊവ്വര സ്വദേശി ഫസിലിത് എന്ന യുവാവിന് ശനിയാഴ്ച അന്വേഷണ സംഘത്തിന്‍െറ പെരുമ്പാവൂരിലെ ഓഫിസില്‍ മണിക്കൂറുകളോളം നില്‍ക്കേണ്ടി വന്നു. പറവൂരിലെ തുണിക്കടയില്‍ ജോലി ചെയ്യുന്ന യുവാവ് അഞ്ചോളം സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ചിത്രം Read more about ജിഷ വധം: രേഖാ ചിത്രം ചുരുണ്ട മുടിയുള്ള മഞ്ഞനിറമുള്ള ഷര്‍ട്ട് ധരിച്ചവര്‍ വെട്ടിലാക്കുന്നു[…]

മഥുര അക്രമം: കൊല്ലപ്പെട്ടവരില്‍ രാം ബ്രിക്ഷ് യാദവും

08:46 AM 05/06/2016 മഥുര: മഥുരയിലെ ജവഹര്‍ ബാഗില്‍ അനധികൃത കൈയേറ്റത്തിന് നേതൃത്വം നല്‍കിയ ആസാദ് ഭാരത് വൈദിക് വൈചാരിക് ക്രാന്തി സത്യഗ്രഹി എന്ന സംഘടനയുടെ നേതാവ് രാം ബ്രിക്ഷ് യാദവ് അക്രമത്തിനിടെ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു.കഴിഞ്ഞദിവസം മൂന്നു പേര്‍കൂടി മരിച്ചതോടെ മരണസംഖ്യ 27 ആയി. രാം ബ്രിക്ഷ് യാദവിന്‍െറ മൃതദേഹം അനുയായികള്‍ തിരിച്ചറിഞ്ഞതായി യു.പി ഡി.ജി.പി ജാവേദ് അഹ്മദ് ട്വിറ്ററില്‍ അറിയിച്ചു. മൃതദേഹം തിരിച്ചറിയാന്‍ കുടുംബാംഗങ്ങള്‍ക്ക് കൈമാറും. 60 വയസ്സുകാരനായ യാദവാണ് രണ്ടുവര്‍ഷം മുമ്പ് ഏതാനും അനുയായികളുമായി Read more about മഥുര അക്രമം: കൊല്ലപ്പെട്ടവരില്‍ രാം ബ്രിക്ഷ് യാദവും[…]