കോപ അമേരിക്ക: ആദ്യ ജയം കൊളംബിയക്ക്​

07:05pm 04/06/2016 കാലിഫോർണിയ: ശതാബ്​ദി കോപ അമേരിക്ക ഫുട്​ബാളിലെ ആദ്യ മത്സരത്തിൽ യു.എസിനെതിരെ കൊളംബിയക്ക്​ ജയം. ആതിഥേയരായ യു.എസിനെ കൊളംബിയ രണ്ട്​ ഗോളുകൾക്ക്​ തോൽപിച്ചു. ക്രിസ്​റ്റ്യൻ സബാറ്റയും ജെയിംസ്​ റോഡ്രിഗസുമാണ്​ കൊളംബിയക്കുവേണ്ടി ഗോളുകൾ നേടിയത്​. ആദ്യ പകുതിയിൽ​ തന്നെ കൊളംബിയയുടെ രണ്ട്​ ഗോളുകളും പിറന്നു. തന്ത്രങ്ങളുടെ തമ്പുരാനായ ജോസ് പെക്കര്‍മാ​ൻ പരിശീലിപ്പിക്കുന്ന കൊളംബിയ തുടക്കം മുതൽ മികച്ച ​​പ്രകടനമാണ്​ പുറത്തെടുത്തത്​. എട്ടാം മിനിട്ടിൽ ക്രിസ്​റ്റ്യൻ സബാറ്റ വലന്‍സിയ കൊളംബിയയുടെ ആദ്യ ഗോള്‍ നേടി. സബാറ്റയുടെ ആദ്യ അന്താരാഷ്​ട്ര Read more about കോപ അമേരിക്ക: ആദ്യ ജയം കൊളംബിയക്ക്​[…]

സ്വര്‍ണ വില കൂടി; പവന് 21,720 രൂപ

07:00pm 04/06/2016 കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കൂടി. പവന് 320 രൂപ കൂടി 21,720 രൂപയായി. ഗ്രാമിന് 40 രൂപ കൂടി 2,715 രൂപയിലാണ് വ്യാപാരം നടക്കുന്നത്. നാലു ദിവസത്തെ സ്ഥിരതക്ക് ശേഷമാണ് സ്വർണവില കൂടിയത്. രാജ്യാന്തര വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയിൽ പ്രതിഫലിച്ചത്. വെള്ളിയാഴ്ച 21,400 രൂപയായിരുന്നു പവൻ വില. രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 3.70 ഡോളർ കൂടി 1,243.80 ഡോളറിലെത്തി.

ഫാ.സ്വാമി സദാനന്ദ അനുസ്മരണ ദിവ്യബലി അര്‍പ്പണം നടത്തി

07:00pm 4/6/2016 – പി.പി.ചെറിയാന്‍ ന്യൂയോര്‍ക്ക്: ഫാ.മൈക്കിള്‍ പൊറാട്ടുകര സി.എം.ഐ.(സ്വാമി സദാനന്ദ) സഹോദരി സിസ്റ്റര്‍ ട്രീസാന്റോ(എഫ്.സി.സി.) എന്നിവര്‍ക്ക് വേണ്ടിയുള്ള അനുസ്മരണ ദിവ്യബലിയും, ഒപ്പീസും, അന്നദയും മെയ് 28ന് ന്യൂയോര്‍ക്ക് സെന്റ് ജോണ്‍ ചര്‍ച്ചില്‍(വൈറ്റ് പ്ലെയിന്‍സ്)വെച്ചു നടത്തപ്പെട്ട ഫാ.കാവുങ്ങള്‍ ഡേവി(ന്യൂയോര്‍ക്ക് സി.എം.ഐ. കോര്‍ഡിനേറ്റര്‍), ഫാ.തോമസ് കല്ലുമാടി(വികാര്‍, സെന്റ് ജോണ്‍സ് ചര്‍ച്ച്), ഫാ. ചോലന്‍ ജോസഫ്(വൈറ്റ് പ്ലെയിന്‍സ് ചാപഌ), ഫാ.ജോണ്‍ ചേങ്ങാലന്‍, ഫാ.മരിയലാല്‍, ഫാ.ലിജു പുതുശ്ശേരി, ഫാ.ജോണ്‍ സണ്‍ തളിയത്ത് തുടങ്ങിയവര്‍ ബലിയര്‍പ്പണത്തില്‍ പങ്കെടുത്തു. പ്രാര്‍ത്ഥനാനിരതനം, അനുരജ്ഞനാവാഹകനുമായിരുന്നു സ്വാമിയച്ചന്‍ എന്നതിന് Read more about ഫാ.സ്വാമി സദാനന്ദ അനുസ്മരണ ദിവ്യബലി അര്‍പ്പണം നടത്തി[…]

തമിഴ് സംവിധായകന്‍ മദനെ കാണ്‍മാനില്ല

03:20pm 4/6/2016 ചെന്നൈ: പ്രമുഖ തമിഴ് സംവിധായകന്‍ മദനെ കാണ്‍മാനില്ലെന്ന് പരാതി. മെയ് 28ന് ചെന്നൈയില്‍ നിന്ന് മദന്‍ അപ്രത്യക്ഷനായത്. രജനീകാന്തിന്റെ ‘ലിംഗാ’ അടക്കം നിരവധി ചിത്രങ്ങളുടെ സംവിധായകനാണ്. താന്‍ ‘സമാധി’ അനുഷ്ഠിക്കാന്‍ വാരണാസിയിലേക്ക് പോകുകയാണെന്ന് അദ്ദേഹം സുഹൃത്തുക്കള്‍ക്ക് എഴുതിയ കത്തില്‍ പറയുന്നു. ഇതേതുടര്‍ന്ന് ചെന്നൈ പോലീസ് വാരണാസിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. മദന്‍ രണ്ടു ദിവസം തങ്ങി ലോഡ്ജില്‍ എത്താന്‍ പറ്റിയെങ.കിലൂം അദ്ദേഹത്തെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് അന്വേഷണ സംഘത്തിലവനാണ് ഓഫീസര്‍ പറഞ്ഞു. മദനെ കാണാതായെന്ന കാണിച്ച് ഭാര്യ സിന്ധു Read more about തമിഴ് സംവിധായകന്‍ മദനെ കാണ്‍മാനില്ല[…]

ദാവൂദ് ബന്ധം: മഹാരാഷ്ട്ര റവന്യൂ മന്ത്രി രാജിവച്ചു

03;15pm 4/6/2016 മുംബൈ: അധോലോക രാജാവ് ദാവൂദ് ഇബ്രഹിമുമായി ടെലിഫോണ്‍ ബന്ധം സ്ഥാപിച്ചുവെന്ന് ആരോപണം നേരിട്ട മഹാരാഷ്ട്ര റവന്യൂമന്ത്രി ഏക്‌നാഥ് ഖഡ്‌സൈ രാജിവച്ചു. ശനിയാഴ്ച മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവീസിനെ കണ്ടാണ് രാജിക്കത്ത് കൈമാറിയത്. ഖഡ്‌സെയ്‌ക്കെതിരൊയ ആരോപണങ്ങളില്‍ ബി.ജെ.പി നേതൃത്വത്തിന് കടുത്ത എതിര്‍പ്പുണ്ടായിരുന്നു. ദാവൂദിന്റെ കറാച്ചിയിലെ വസതിയില്‍ നിന്നും ഖഡ്‌സെയുടെ മൊബൈലിലേക്ക് കോള്‍ വന്നുവെന്നായിരുന്നു പ്രധാന ആരോപണം. കൂടാതെ സര്‍ക്കാര്‍ ഭൂമി നിസാരവിലയ്ക്ക് ഭാര്യയും മരുമകന്റെയും പേരില്‍ വാങ്ങിയതും വിവാദമായി. 40 കോടി രൂപ വിലമതിക്കുന്ന പൂനെയിലെ മഹാരാഷ്ട്ര Read more about ദാവൂദ് ബന്ധം: മഹാരാഷ്ട്ര റവന്യൂ മന്ത്രി രാജിവച്ചു[…]

ഇടിക്കൂട്ടിലെ ഇതിഹാസം മുഹമ്മദ് അലി അന്തരിച്ചു.

03:12pm 4/6/2016 ലോസ് ആഞ്ചലസ്: ഇടിക്കൂട്ടിലെ ഇതിഹാസം മുഹമ്മദ് അലി അന്തരിച്ചു. ബോക്‌സിംഗ് ഹെവി വെയ്റ്റിംഗ് മുന്‍ ലോക ചാമ്പ്യനായിരുന്നു 74കാരനായ അലി. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് അമേരിക്കയിലെ അരിസോണയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. വ്യാഴാഴ്ചയാണ് അലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അലിയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടാനില്ലെന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രിവിടാന്‍ കഴിഞ്ഞേക്കുമെന്നുമായിരുന്നു ആദ്യ റിപ്പോര്‍ട്ട്. എന്നാല്‍ പെട്ടെന്ന് ആരോഗ്യനില വഷളാകുകയായിരുന്നു. 1981ല്‍ അദ്ദേഹം മത്സരങ്ങളോട് വിടപറഞ്ഞിരുന്നു. 1984ല്‍ അദ്ദേഹത്തിന് പാര്‍ക്കിന്‍സണ്‍സ് രോഗം കണ്ടെത്തിയിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കുള്ള അണുബാധയും Read more about ഇടിക്കൂട്ടിലെ ഇതിഹാസം മുഹമ്മദ് അലി അന്തരിച്ചു.[…]

ഔദാര്യത്തിനു കാത്തുനില്‍ക്കാതെ നന്ദിനി യാത്രയായി, വേദനകളില്ലാത്ത ലോകത്തേക്ക്

08:20am 4/6/2016 തൃശൂര്‍: സര്‍ക്കാരിന്റെ ഔദാര്യത്തിനു കാത്തുനില്‍ക്കാതെ നന്ദിനി യാത്രയായി. മുറിച്ചുനീക്കപ്പെട്ട കാലുമായി ജോലിക്കായി പൊരുതിയ എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ നന്ദിനി സി.മേനോന്‍ (45) തൃശൂര്‍ അമല ആശുപത്രിയില്‍ ഇന്നലെ അന്തരിച്ചു. പ്രശസ്ത ഇന്ത്യന്‍ ഇംഗ്ലിഷ് എഴുത്തുകാരന്‍ അമിതാവ് ഘോഷിന്റെ ‘കൊല്‍ക്കത്ത ക്രോമസോം’ ഉള്‍പ്പെടെ നാലു പ്രമുഖ കൃതികള്‍ നന്ദിനി മലയാളത്തിലേക്കു തര്‍ജമ ചെയ്തിട്ടുണ്ട്. വൃക്കരോഗികള്‍ക്കു സഹായമേകാന്‍ പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവര്‍ത്തകയായും അഭിഭാഷകയായും അധ്യാപികയായും പ്രവര്‍ത്തിച്ചു. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. സംസ്കാരം പിന്നീടു നടക്കും. കടുത്ത Read more about ഔദാര്യത്തിനു കാത്തുനില്‍ക്കാതെ നന്ദിനി യാത്രയായി, വേദനകളില്ലാത്ത ലോകത്തേക്ക്[…]

പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ രേഖാ ചിത്രവുമായി സാമ്യമുള്ള രാജസ്ഥാനി കസ്റ്റഡിയില്‍

08:15am 04/6/2016 തൃശൂര്‍: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ പ്രതിയുടേതെന്ന നിലയില്‍ പുറത്തുവിട്ട രേഖാചിത്രവുമായി രൂപസാദൃശ്യമുള്ളയാളെ തൃശൂരിനടുത്ത് പേരാമംഗലത്ത് പൊലീസ് കസ്റ്റഡിയിലെടുത്ത് ജാമ്യത്തില്‍ വിട്ടു. രജനീഷി (20) രാജസ്ഥാന്‍ സ്വദേശിയാണ് വെള്ളിയാഴ്ച വൈകീട്ടോടെ പേരാമംഗലം പൊലീസിന്‍െറ കസ്റ്റഡിയിലായത്. വരടിയത്ത് ടൈല്‍സിന്‍െറ പണിയില്‍ ഏര്‍പ്പെട്ടുവരുന്ന ഇയാളെ ജിഷ കേസ് അന്വേഷിക്കുന്ന പ്രത്യേകസംഘം ചോദ്യം ചെയ്ത് വിരലടയാളവും മറ്റും ശേഖരിച്ച് ആവശ്യപ്പെടുമ്പോള്‍ ഹാജരാക്കാമെന്ന ഉറപ്പില്‍ തൊഴിലുടമയുടെ ജാമ്യത്തില്‍ വിട്ടു. പ്രതിയുടേതെന്ന് സംശയിക്കുന്ന രേഖാചിത്രവുമായി ഇയാള്‍ക്ക് സാമ്യമുള്ളത് ശ്രദ്ധയില്‍പെട്ട നാട്ടുകാരില്‍ ചിലര്‍ വിവരം Read more about പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ രേഖാ ചിത്രവുമായി സാമ്യമുള്ള രാജസ്ഥാനി കസ്റ്റഡിയില്‍[…]

പൂജാബത്ര തിരിച്ചുവരുന്നു

08:10am 04/6/2016 ചന്ദ്രലേഖയിലും മേഘത്തിലും ദൈവത്തിന്റെ മകനിലുമൊക്കെ പ്രത്യക്ഷപ്പെട്ട പൂജാബത്രയെ മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട കാര്യമില്ല. ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമകളിലും സാന്നിദ്ധ്യം അറിയിച്ച താരം ഹോളിവുഡ് സിനിമയിലൂടെ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുന്നു. ‘വണ്‍ അണ്ടര്‍ ദി സണ്‍’ എന്ന സിനിമയിലൂടെയാണ് താരം മടങ്ങി വരുന്നത്. ബഹിരാകാശ സഞ്ചാരിയായി താരം പ്രത്യക്ഷപ്പെടുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നു. 2016 കാന്‍സ് ഫിലിം ഫെസ്റ്റിവെലില്‍ പുറത്തിറക്കിയ ചിത്രത്തിന്റെ ട്രെയിലറിന് വലിയ സ്വീകാര്യതയാണ് കിട്ടിയത്. കാതറീന്‍ വോസ് എന്ന ബഹിരാകാശ സഞ്ചാരിണി ആയിട്ടാണ് പൂജ Read more about പൂജാബത്ര തിരിച്ചുവരുന്നു[…]

ജിഷയുടെ മാതാവ് കോണ്‍ഗ്രസ് നേതാവിന്‍െറ വീട്ടില്‍ ജോലി ചെയ്തിരുന്നുവെന്ന് പിതാവ് പാപ്പു

08:15am 04/06/2016 കൊച്ചി: ജിഷ വധക്കേസില്‍ ജോമോന്‍ പുത്തന്‍പുരക്കലിന്‍െറ പരാതിയെത്തുടര്‍ന്ന് ജിഷയുടെ പിതാവ് പാപ്പുവിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍നിന്ന് ആലുവ പൊലീസ് ക്യാമ്പിലെത്തിച്ച് മൊഴിയെടുക്കല്‍ തുടരുന്നു. ജിഷയുടെ മാതാവ് രാജേശ്വരി ആരോപണവിധേയനായ കോണ്‍ഗ്രസ് നേതാവിന്‍െറ വീട്ടില്‍ ജോലിചെയ്തിരുന്നുവെന്ന് പാപ്പു ആശുപത്രിയില്‍വെച്ച് മാധ്യമങ്ങളോട് വെളിപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഇയാളില്‍നിന്ന് മൊഴിയെടുക്കുന്നത്. രാജേശ്വരി കോണ്‍ഗ്രസ് നേതാവിന്‍െറ വീട്ടില്‍ ജോലിചെയ്ത കാര്യം പാപ്പു അന്വേഷണ സംഘത്തോടും സമ്മതിച്ചു.90കളില്‍ പെരുമ്പാവൂരിലെ പെട്ടിക്കടയില്‍ താമസിച്ച കാലത്താണ് രാജേശ്വരി നേതാവിന്‍െറ വീട്ടില്‍ ജോലിക്ക് പോയിരുന്നതെന്നാണ് പാപ്പു ആശുപത്രിയില്‍നിന്ന് Read more about ജിഷയുടെ മാതാവ് കോണ്‍ഗ്രസ് നേതാവിന്‍െറ വീട്ടില്‍ ജോലി ചെയ്തിരുന്നുവെന്ന് പിതാവ് പാപ്പു[…]