അണ്ടര്‍ 18 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിന്‌ ഇന്ത്യ യോഗ്യത നേടി

02:18PM 3/6/2016 ധാക്ക: ഇന്ത്യയുടെ അണ്ടര്‍ 18 ആണ്‍കുട്ടികള്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്‌ ബാസ്‌കറ്റ്‌ബോളിനു യോഗ്യത നേടി. നിലവിലെ ചാമ്പ്യനായ ഇന്ത്യ ഇന്നലെ നടന്ന മത്സരത്തില്‍ നേപ്പാളിനെയാണു തോല്‍പ്പിച്ചത്‌. സ്‌കോര്‍: 117-40. ടെഹ്‌റാനില്‍ ജൂലൈ 22 മുതല്‍ 31 വരെയാണ്‌ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്‌. ഇന്ത്യ ബംഗ്ലാദേശിനെയും (90-31) ശ്രീലങ്കയെയും (127-52) തോല്‍പ്പിച്ചിരുന്നു. ഇന്ത്യക്കു വേണ്ടി മാന്നാനം സെന്റ്‌ എഫ്രേം എച്ച്‌.എസ്‌.എസിലെ വിദ്യാര്‍ഥി എന്‍. മുഹമ്മദ്‌ ശ്രിയാസും കൊരട്ടി ലിറ്റില്‍ ഫ്‌ളവര്‍ എച്ച്‌.എസ്‌.എസിലെ വിദ്യാര്‍ഥി ജിനീബ്‌ ബെന്നിയും കളിച്ചു.

പാമ്പുകടിയേറ്റത്‌ അറിയാതെ മുലയൂട്ടിയ അമ്മയും കുഞ്ഞും മരിച്ചു.

02:12PM 3/6/2016 അനന്തപൂര്‍: പാമ്പുകടിയേറ്റത്‌ അറിയാതെ മുലയൂട്ടിയ അമ്മയും കുഞ്ഞും മരിച്ചു. പതിനെട്ട്‌ മാസം മാത്രം പ്രായമുള്ള കുഞ്ഞും അമ്മയുമാണ്‌ മരിച്ചത്‌. ആന്ധ്രാപ്രദേശിലെ അനന്തപൂര്‍ ജില്ലയിലെ ലത്ത്‌ചനാപള്ളിയിലാണ്‌ സംഭവം നടന്നത്‌. ചന്ദ്രകല എന്ന യുവതിയും കുഞ്ഞുമാണ്‌ മരിച്ചത്‌. സംഭവത്തെക്കുറിച്ച്‌ പോലീസ്‌ പറയുന്നത്‌ ഇങ്ങനെ. ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പം മുറിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു ചന്ദ്രകല. കാലില്‍ എന്തോ കടിച്ചപോലെ തോന്നിയതിനാല്‍ ചന്ദ്രകല രാത്രിയില്‍ എഴുന്നേറ്റുനോക്കി. എന്നാല്‍ ഒന്നും കാണാതിരുന്നതിനാല്‍ വീണ്ടും കിടന്ന്‌ ഉറങ്ങി. ഇതിനിടെയാണ്‌ മകന്‍ വംശി വിശന്ന്‌ കരയാന്‍ തുടങ്ങിയാത്‌. Read more about പാമ്പുകടിയേറ്റത്‌ അറിയാതെ മുലയൂട്ടിയ അമ്മയും കുഞ്ഞും മരിച്ചു.[…]

വോട്ട് ചോർച്ച: യു.ഡി.എഫ് തകർച്ചയിലേക്ക് നീങ്ങുന്നതിന്‍റെ സൂചന -പി.സി ജോർജ്

02:02PM 03/06/2016 തിരുവനന്തപുരം: യു.ഡി.എഫ് തകർച്ചയിലേക്ക് നീങ്ങുന്നതിന്‍റെ കൃത്യമായ സൂചനയാണ് സ്പീക്കർ തെരഞ്ഞെടുപ്പ് ഫലമെന്ന് പി.സി ജോർജ് എം.എൽ.എ. ഇരുമുന്നണിയുടെയും പിന്തുണയില്ലാതെ സഭയിലെത്തിയതിനാൽ താൻ വോട്ട് അസാധുവാക്കിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ആരുടെ വോട്ടാണ് ചോർന്നതെന്ന് തനിക്കറിയില്ല. ബി.ജെ.പി എം.എൽ.എ ഒ. രാജഗോപാൽ വോട്ടുചെയ്തത് എൽ.ഡി.എഫിനാണ്. ബിജെപി-എൽ.ഡി.എഫ് ബന്ധത്തിന്‍റെ തെളിവാണിതെന്നും പി.സി.ജോർജ് ആരോപിച്ചു

കാട്ടിലുപേക്ഷിച്ച ബാലനെ കണ്ടെത്തി

02:00PM 03/06/2016 ടോക്കിയോ (ജപ്പാന്‍): വികൃതി കാട്ടിയ മകനെ പാഠം പഠിപ്പിക്കാനായി മാതാപിതാക്കള്‍ കാട്ടില്‍ ഉപേക്ഷിച്ച ബാലനെ അഞ്ച് ദിവസങ്ങള്‍ക്കുശേഷം കണ്ടെത്തി. വന്യമൃഗങ്ങൾ ഉള്ള കാട്ടിൽ കഴിഞ്ഞ യാമാറ്റോ തനൂക്കയെന്ന ഏഴ് വയസുകാരനെ പരിക്കുകളൊന്നുമില്ലാതെയാണ് വെള്ളിയാഴ്ച രാവിലെ ദൗത്യസംഘം കണ്ടെത്തിയത്. 200 പേര്‍ ഉള്‍പ്പെട്ട സംഘം അഞ്ച് ദിവസങ്ങളായി യെമാറ്റോയെ തിരയുകയായിരുന്നു. ഉപേക്ഷിച്ച സ്ഥലത്ത് നിന്ന് ആറ് കിലോമീറ്റർ അകലെ കാട്ടിൽ സൈനികരുടെ താവളത്തിനരികെയാണ് ബാലനെ കണ്ടെത്തിയത്. രാവിലെ വ്യായാമത്തിനിറങ്ങിയ സൈനികനാണ് കുടിലിനുള്ളിൽ കുട്ടിയെ കണ്ടത്. യമാറ്റോയെ Read more about കാട്ടിലുപേക്ഷിച്ച ബാലനെ കണ്ടെത്തി[…]

സ്വര്‍ണ വില പവന് 21,520 രൂപ

01:59PM 03/06/2016 കൊച്ചി: സംസ്ഥാനത്ത് നാലാം ദിവസവും സ്വര്‍ണ വിലയില്‍ മാറ്റമില്ല. പവന് 21,520 രൂപയിലും ഗ്രാമിന് 2,690 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. മെയ് 31നാണ് പവൻവില 21,520 രൂപയിലെത്തിയത്. രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 1.26 ഡോളർ കൂടി 1,211.09 ഡോളറിലെത്തി.

പി. ശ്രീരാമകൃഷ്ണൻ സ്പീക്കർ

01:50PM 03/06/2016 തിരുവനന്തപുരം: നിയമസഭയുടെ അധ്യക്ഷനായി പൊന്നാനി എം.എൽ.എ പി. ശ്രീരാമകൃഷ്ണനെ തെരഞ്ഞെടുത്തു. പി. ശ്രീരാമകൃഷ്ണന് 92 വോട്ടുകളും പ്രതിപക്ഷ സ്ഥാനാർഥി വി.പി സജീന്ദ്രന് 46 വോട്ടും ലഭിച്ചു. ഒരു വോട്ട് അസാധുവായി. എൽ.ഡി.എഫ്, യു.ഡി.എഫ് എം.എൽ.എമാരും ഏക ബി.ജെ.പി അംഗം ഒ. രാജഗോപാലും തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി. എന്നാൽ, പൂഞ്ഞാറിൽ നിന്നുള്ള സ്വതന്ത്ര എം.എൽ.എ പി.സി ജോർജ് വോട്ട് രേഖപ്പെടുത്തിയില്ല. നിയമസഭ‍ാ ഉദ്യോഗസ്ഥർ വിതരണം ചെയ്ത ബാലറ്റ് പേപ്പർ വാങ്ങിയ പി.സി ജോർജ് വോട്ട് രേഖപ്പെടുത്താതെ Read more about പി. ശ്രീരാമകൃഷ്ണൻ സ്പീക്കർ[…]

കേരളാ അസോസിയേഷന് വനിതാ സാരഥി

01:40PM 3/6/2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: നാല്‍പ്പതു വര്‍ഷക്കാലമായി ഷിക്കാഗോയില്‍ പ്രവര്‍ത്തിച്ചുവരുന്ന കേരളാ അസോസിയേഷന്‍ ഓഫ് ഷിക്കാഗോയുടെ 2016 -17 വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളെ മേയ് 22-ന് വുഡ് റിഡ്ജ് ഫ്രണ്ട്‌സ് ക്ലബില്‍ പ്രസിഡന്റ് സിബി പാത്തിക്കലിന്റെ അധ്യക്ഷതയില്‍ കൂടിയ പൊതുയോഗത്തില്‍ ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു. പ്രസിഡന്റായി ഏലമ്മ ചെറിയാന്‍, വൈസ് പ്രസിഡന്റുമാരായി പി.സി. മാത്യു, ഫിലിപ്പ് അലക്‌സാണ്ടര്‍, സെക്രട്ടറിയായി സുബാഷ് ജോര്‍ജ്, ജോയിന്റ് സെക്രട്ടറിയായി ഷഫീക് അബൂബേക്കര്‍, ട്രഷററായി സന്തോഷ് അഗസ്റ്റിന്‍, ജോയിന്റ് ട്രഷററായി സാജന്‍ ഫിലിപ്പ്, ബോര്‍ഡ് Read more about കേരളാ അസോസിയേഷന് വനിതാ സാരഥി[…]

ഫിലഡല്‍ഫിയ സ്‌ക്കൂളുകളില്‍ മുസ്ലീം പെരുന്നാളുകള്‍ക്ക് അവധി നല്‍കും

– പി.പി.ചെറിയാന്‍ ഫിലാഡല്‍ഫിയ: ഫിലഡല്‍ഫിയ സ്‌ക്കൂളുകളില്‍ രണ്ടു മുസ്ലീം പെരുന്നാള്‍ ദിനങ്ങള്‍ കൂടി അവധിദിനമായി പ്രഖ്യാപിച്ചു ഈ അല്‍ഫിത്തര്‍, ഈദ് അല്‍ അദ്ദ എന്നീ പെരുന്നാള്‍ ദിനങ്ങള്‍ക്കാണ് അവധി നല്‍കുന്നതെന്ന് മേയര്‍ ജിം കെന്നി, കൗണ്‍സില്‍മാന്‍ കര്‍ട്ടിസ് ജോണ്‍, ഫിലഡല്‍ഫിയ സ്‌ക്കൂള്‍ ഡിസ്ട്രിക്റ്റ് സുപ്രണ്ട് ഡോ.വില്യം ഹൈറ്റ് എന്നിവര്‍ മെയ് 31ന് പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയില്‍ പറയുന്നു. 2016-2017 വര്‍ഷത്തിലാണ് ഈ തീരുമാനം നടപ്പാക്കുക എന്ന് മേയര്‍ പറഞ്ഞു. കഴിഞ്ഞ ജനുവരിയില്‍ കൗണ്‍സില്‍ ഐക്യകണ്‌ഠേന ഈ തീരുമാനം Read more about ഫിലഡല്‍ഫിയ സ്‌ക്കൂളുകളില്‍ മുസ്ലീം പെരുന്നാളുകള്‍ക്ക് അവധി നല്‍കും[…]

മേജര്‍ കെ. മനോജ് കുമാറിന്‍റെ മൃതദേഹം സംസ്കരിച്ചു

01:39 PM 03/06/2016 തിരുവനന്തപുരം: മഹാരാഷ്ട്രയിലെ സെന്‍ട്രല്‍ അമ്യൂണിഷന്‍ ഡിപ്പോയിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച മേജര്‍ കെ. മനോജ് കുമാറിന്‍റെ മൃതദേഹം സംസ്കരിച്ചു. 11.30ഒാടെ തൈക്കാട് ശാന്തി കവാടത്തില്‍ ഒൗദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. കേരള സർക്കാറിന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ ഭൗതികശരീരത്തിൽ ആദരാഞ്ജലി അർപ്പിച്ചു. വ്യാഴാഴ്ച വൈകീട്ടോടെ മുബൈയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തിലാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഭൗതികശരീരം എത്തിച്ചത്. ഇന്ന് രാവിലെ എട്ട് മുതൽ വേട്ടമുക്കിലെ വസതിയില്‍ ഭൗതികശരീരം പൊതുദര്‍ശനത്തിന് വെച്ചിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് പുല്‍ഗാവിലെ സൈനിക Read more about മേജര്‍ കെ. മനോജ് കുമാറിന്‍റെ മൃതദേഹം സംസ്കരിച്ചു[…]

മഥുരയിൽ സംഘർഷം: 2 പൊലീസ് ഉദ്യോഗസ്ഥരടക്കം 21 പേർ മരിച്ചു

01:37PM 03/06/2016 മഥുര: ഉത്തർപ്രദേശിൽ പൊലീസും കയ്യേറ്റക്കാരും തമ്മിലുണ്ടായ സംഘർഷത്തിൽ പൊലീസ് സൂപ്രണ്ട് ഉൾപ്പെടെ 21പേർ കൊല്ലപ്പെട്ടു. 40ലധികം പേർക്ക് പരിക്കേറ്റു. മഥുരയിലെ ജവഹർബാഗിലെ കയ്യേറ്റം ഒഴിപ്പിക്കുന്നതിനിടെ വ്യാഴാഴ്ച രാത്രിയാണ് സംഘർഷമുണ്ടായത്. സംഘർഷത്തിനിടെ ഗുരതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മഥുര എസ്.പി മുകുൾ ദ്വിവേദി ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. കയ്യേറ്റക്കാരെ നേരിടുന്നതിനായി കൂടുതൽ പൊലീസ് സേനയെ രംഗത്തിറക്കിയിട്ടുണ്ട്. ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് അന്വേഷണത്തിന് ഉത്തരവിട്ടു. ഡൽഹിയിൽ നിന്നും 150 കിലോമീറ്റർ അകലെ ജവഹർ ബാഗിൽ 260 ഏക്കർ Read more about മഥുരയിൽ സംഘർഷം: 2 പൊലീസ് ഉദ്യോഗസ്ഥരടക്കം 21 പേർ മരിച്ചു[…]