സ്‌നേഹസംഗീതം 2016 ശനിയാഴ്ച ബോസ്റ്റണില്‍, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

11:12am 3/6/2016 ബോസ്റ്റണ്‍: ജൂണ്‍ നാലിന് ശനിയാഴ്ച വൈകിട്ട് 5.30-ന് വെയ്‌ലാന്റിലെ സെലിബ്രേഷന്‍ ഇന്റര്‍നാഷണല്‍ ചര്‍ച്ചില്‍ അരങ്ങേറുന്ന “സ്‌നേഹസംഗീതം 2016′ ഗാനസന്ധ്യയുടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. പ്രശസ്ത മലയാള പിന്നണി ഗായകരായ എം.ജി. ശ്രീകുമാറും, രഞ്ജിനി ജോസും നയിക്കുന്ന പരിപാടിക്ക് ബോസ്റ്റണിലെ വിവിധ പള്ളികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഇരുപത് പേര്‍ അടങ്ങുന്ന കോറസ് സംഘം മാറ്റുകൂട്ടും. ഫാ. പിന്റോ പോള്‍, ഓഷിന്‍ മാത്യു എന്നിവര്‍ പരിപാടിയുടെ എം.സിമാരാകും. ബോസ്റ്റണിലെ മലയാളികളുടെ ജീവകാരുണ്യ സംഘടനയായ ‘കംപാഷ്‌നേറ്റ് ഹാര്‍ട്ട്‌സ് നെറ്റ് Read more about സ്‌നേഹസംഗീതം 2016 ശനിയാഴ്ച ബോസ്റ്റണില്‍, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി[…]

യുവതലമുറയുടെ വെല്ലുവിളികള്‍ക്ക് ഉത്തരം നല്‍കുന്ന തിയോളജി ഓഫ് ബോഡി സെമിനാറുകള്‍

11:14am 3/6/2016 – ബാബു ജോണ്‍ ഫ്‌ളോറിഡ: “പ്രതികൂലമായ സാമൂഹ്യാവസ്ഥകളില്‍ നമ്മുടെ കുഞ്ഞുങ്ങളില്‍ ആഴമായ ക്രൈസ്തവബോധ്യം എങ്ങനെ വളര്‍ത്തിയെടുക്കാം’ എന്ന വിഷയത്തില്‍ “തിയോളജി ഓഫ് ബോഡി’യെ (ശരീരത്തിന്റെ ദൈവശാസ്ത്രം) ആസ്പദമാക്കി ഫ്‌ളോറിഡയിലെ കോറല്‍ സ്പ്രിങ്ങ്‌സിലുള്ള സീറോ മലബാര്‍ പള്ളിയില്‍ വച്ച് അദ്ധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും വേണ്ടി ഏകദിന സെമിനാര്‍ നടത്തുകയുണ്ടായി. രാവിലെ 9 മണിക്ക്­ ഫാ.കുര്യാക്കോസ് കുമ്പക്കീല്‍ (വികാരി, ഔര്‍ ലേഡി ഓഫ് ഹെല്‍ത്ത് ചര്‍ച്ച്) അച്ചന്റെ നേതൃത്തത്തിലുള്ള ദിവ്യബലിയോടെ സെമിനാര്‍ ആരംഭിച്ചു. “തിയോളജി ഓഫ് ദി ബോഡി Read more about യുവതലമുറയുടെ വെല്ലുവിളികള്‍ക്ക് ഉത്തരം നല്‍കുന്ന തിയോളജി ഓഫ് ബോഡി സെമിനാറുകള്‍[…]

പഠനം ഉപേക്ഷിച്ച്‌ യുദ്ധത്തിന്‌ പോയ സുന്ദരി

11:10am 3/6/2016 പഠനം പാതി വഴിയില്‍ ഉപേക്ഷിച്ച്‌ ഭീകരസംഘടനയായ ഐ.എസിനെതിരെ പെരുതാന്‍ പോയ സുന്ദരി. ജോവാന്നാ പലാനി എന്നാണ്‌ ഈ ഇരുപത്തി മൂന്നുകാരിയുടെ പേര്‌. കോളേജില്‍ പോയി സന്തോഷത്തോടെ പഠിച്ച്‌ കഴിയുകയായിരുന്നു ജോവാന്നയെ വാര്‍ത്തകളാണ്‌ ചിന്തിപ്പിച്ചു തുടങ്ങിയത്‌. ഐ.എസ്‌ നടത്തുന്ന ക്രൂര കൊലപാതകങ്ങളും ചെറിയ കുട്ടികളെപ്പോലും പീഡിപ്പിച്ചു കൊല്ലുന്ന വാര്‍ത്തകളുമെല്ലാം ജോവാന്നയെ പോരാളിയാകാന്‍ പ്രേരിപ്പിച്ചു. ഒടുവില്‍ കോളേജ്‌ പഠനത്തിനു പാതിവഴിയില്‍ ബൈ പറഞ്ഞ്‌ ജോവാന്ന ഐ.എസിനെതിരെ പോരാടാനിറങ്ങിയത്‌ 2014 നവംബറിലാണ്‌. പീപ്പിള്‍സ്‌ പ്ര?ട്ടക്ഷന്‍ യൂണിറ്റ്‌സ് എന്ന ആര്‍മ്‌ഡ് Read more about പഠനം ഉപേക്ഷിച്ച്‌ യുദ്ധത്തിന്‌ പോയ സുന്ദരി[…]

പത്താൻകോട്ട് ആക്രമണം: പാക് സർക്കാറിന്‍റെ പങ്കിന് തെളിവില്ല -എൻ.ഐ.എ മേധാവി

09:56am 3/6/2016 ന്യൂഡൽഹി: പത്താൻകോട്ട് ആക്രമണത്തിൽ പാക് സർക്കാരിനോ മറ്റു ഏജൻസികൾക്കോ നേരിട്ടുള്ള പങ്ക് വ്യക്തമാക്കുന്ന തരത്തിലുള്ള തെളിവ് ലഭിച്ചിട്ടില്ലെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ഡയറക്ടർ ജനറൽ ശരത് കുമാർ. എന്നാൽ മസൂദ് അസ്ഹറിനും സഹോദരൻ റഊഫ് അസ്ഹറിനും ആക്രമണത്തിലുള്ള പങ്ക് വ്യക്തമാക്കുന്ന കൃത്യമായ തെളിവ് അന്വേഷണ സംഘത്തിന് ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ അന്വേഷണം പൂർത്തിയായിട്ടുണ്ട്. പാകിസ്താനിൽ വെച്ചുള്ള രണ്ടാം ഘട്ട അന്വേഷണത്തിനായി പാക് സർക്കാറിന്‍റെ അനുമതി കാത്തിരിക്കുകയാണ്. എൻ.ഐ.എയുടെ പ്രത്യേക Read more about പത്താൻകോട്ട് ആക്രമണം: പാക് സർക്കാറിന്‍റെ പങ്കിന് തെളിവില്ല -എൻ.ഐ.എ മേധാവി[…]

ഖത്തറില്‍ ലേബര്‍ ക്യാമ്പിന് തീപിടിച്ച് 11 മരണം

09:55am 3/6/2016 ദോഹ: സല്‍വ റോഡില്‍ അബൂസംറ അതിര്‍ത്തിക്ക് സമീപം ലേബര്‍ ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ 11 തൊഴിലാളികള്‍ വെന്തുമരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകുന്നേരം 6.30 ഓടെയാണ് തീപിടിത്തമുണ്ടായത്. സംഭവം സ്ഥിരീകരിച്ച ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചതായി ട്വിറ്ററില്‍ അറിയിച്ചു. അഗ്നിശമന സേന ഉടനെ സ്ഥലത്തത്തെിയതായും മറ്റിടങ്ങളിലേക്ക് തീ പടരുന്നത് തടഞ്ഞതായും മന്ത്രാലയം അറിയിച്ചു. സല്‍വ ടൂറിസം പ്രോജക്ടിന്‍െറ നിര്‍മാണ സ്ഥലത്താണ് തീപിടിത്തമുണ്ടായത്. തീയില്‍ കനത്ത നാശനഷ്ടങ്ങളാണുണ്ടായത്. തീ പടര്‍ന്ന് അര മണിക്കൂറിനകം മൂന്ന് നിലകളുള്ള Read more about ഖത്തറില്‍ ലേബര്‍ ക്യാമ്പിന് തീപിടിച്ച് 11 മരണം[…]

ലഖ്നോയില്‍ അക്രമം; ഒരു പൊലീസുകാരന്‍ വെടിയേറ്റുമരിച്ചു

09:51am 03/06/2016 ലഖ്നോ (യു.പി): ലഖ്നോയിലെ ജവഹര്‍ ബാഗില്‍ സ്ഥലമൊഴിപ്പിക്കുന്നതിനിടെയുണ്ടായ അക്രമത്തില്‍ ഒരു പൊലീസുകാരന്‍ മരിക്കുകയും മഥുര പൊലീസ് സൂപ്രണ്ട് അടക്കം മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രണ്ടുവര്‍ഷമായി ജവഹര്‍ബാഗിലെ 280 ഏക്കര്‍ പാര്‍ക്ക് ‘സ്വാധീന്‍ ഭാരത് സുഭാഷ് സേന’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന സംഘത്തിന്‍െറ കൈവശമാണ്. നേതാജി സുഭാഷ് ചന്ദ്രബോസിന്‍െറ അനുയായികളാണെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. ഒഴിയാന്‍ ബുധനാഴ്ച ഇവര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. വ്യാഴാഴ്ചയാണ് 3000 പേരടങ്ങുന്ന കുടിയേറ്റക്കാരെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കാന്‍ പൊലീസ് നീക്കം തുടങ്ങിയത്. താമസക്കാര്‍ Read more about ലഖ്നോയില്‍ അക്രമം; ഒരു പൊലീസുകാരന്‍ വെടിയേറ്റുമരിച്ചു[…]

ഞായറാഴ്ച (06/05/2016) 103­- ­മത് സാഹിത്യ സല്ലാപം ജോസ് ചെരിപുറത്തിനോപ്പം

09:50am 3/6/2016 – ജയിന്‍ മുണ്ടയ്ക്കല്‍ ഡാലസ്: ജൂണ്‍ അഞ്ചാം തീയതി ഞായറാഴ്ച സംഘടിപ്പിക്കുന്ന നൂറ്റിമൂന്നാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം “ജോസ് ചെരിപുറത്തിനൊപ്പം’ എന്ന പേരിലായിരിക്കും നടത്തുക. സപ്തതി ആഘോഷിക്കുന്ന അമേരിക്കന്‍ മലയാളിയും പ്രശസ്ത എഴുത്തുകാരനുമായ ജോസ് ചെരിപുറത്തെ തദവസരത്തില്‍ ആദരിക്കുന്നതാണ്. ഈ സല്ലാപത്തില്‍ പങ്കെടുക്കുവാനും അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുവാനും താത്പര്യമുള്ള എല്ലാ നല്ല ആളുകളെയും സാഹിത്യ സല്ലാപത്തിലെയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. 2016 മെയ്­ ഒന്നാം തീയതി ഞായറാഴ്ച സംഘടിപ്പിച്ച നൂറ്റിരണ്ടാമത് അമേരിക്കന്‍ മലയാളി Read more about ഞായറാഴ്ച (06/05/2016) 103­- ­മത് സാഹിത്യ സല്ലാപം ജോസ് ചെരിപുറത്തിനോപ്പം[…]

കിഡ്‌നി രോഗികള്‍ക്ക് സാന്ത്വനവുമായി ഫൊക്കാന

09:48am 3/6/2016 രാജന്‍ പടവത്തില്‍ ഫ്‌ളോറിഡ: കേരളത്തിലെ തൃശൂര്‍ ജില്ല ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിഡ്‌നി ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ അനാഥരും നിര്‍ധനരുമായ രോഗികള്‍ക്ക് അത്താണിയാകുന്നു. അമേരിക്കയില്‍ ആദ്യമായി സൗത്ത് ഫ്‌ളോറിഡയില്‍ ആരംഭംകുറിച്ച കിഡ്‌നി ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ പ്രഥമ ചാപ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ ജോര്‍ജ് വെല്‍സ്, സുനില്‍ തൈമറ്റം, ബിനു ചിലമ്പത്ത് എന്നിവരുടെ നേതൃത്വത്തില്‍ വളരെ പ്രശംസാര്‍ഹമായി പുരോഗമിക്കുന്നു. ഫ്‌ളോറിഡ നിവാസികള്‍ക്ക് മാത്രമല്ല ഇതര സംസ്ഥാനങ്ങളിലും പുതിയ ചാപ്റ്ററുകള്‍ തുടങ്ങുവാനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. ഓര്‍ലാന്റോയില്‍ ചാക്കോ Read more about കിഡ്‌നി രോഗികള്‍ക്ക് സാന്ത്വനവുമായി ഫൊക്കാന[…]

കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ 2016 പ്രവര്‍ത്തനോദ്ഘാടനം വര്‍ണ്ണാഭമായി

09:46am 3/6/2016 ന്യൂയോര്‍ക്ക്: നാല്‍പ്പത്തഞ്ചാം വര്‍ഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്ന കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ 2016-ലെ പ്രവര്‍ത്തനോദ്ഘാടനം മെയ് 27-നു ഫ്‌ളോറല്‍പാര്‍ക്കിലുള്ള ടൈസന്‍ സെന്ററില്‍ വച്ചു നടത്തപ്പെട്ടു. ലോംഗ്‌ഐലന്റ് മാര്‍ത്തോമാ ചര്‍ച്ച് വികാരി റവ. ഷിനോയ് ജോസഫ് ആയിരുന്നു മുഖ്യാതിഥി. ഷാനാ ഏബ്രഹാം, അഞ്ജനാ മൂലയില്‍ എന്നിവര്‍ യഥാക്രമം അമേരിക്കന്‍ ദേശീയ ഗാനവും, ഇന്ത്യന്‍ ദേശീയഗാനവും ആലപിച്ചു. 2016-ലെ ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍പേഴ്‌സണ്‍ സരോജ വര്‍ഗീസ് കേരള സമാജത്തിന്റെ 2016-ലെ ഭാരവാഹികളെ സദസിന് പരിചയപ്പെടുത്തി. മുഖ്യാതിഥി Read more about കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ 2016 പ്രവര്‍ത്തനോദ്ഘാടനം വര്‍ണ്ണാഭമായി[…]

വൈ ഫൈ സ്‌റ്റേജ് ഷോ ശനിയാഴ്ച ഡാലസില്‍

09:45am 3/6/2016 – മാര്‍ട്ടിന്‍ വിലങ്ങോലില്‍ ഡാലസ്: കേരളാ അസോസിയേഷന്‍ ഓഫ് ഡാലസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘വൈണ്ടണ്ട ഫൈ’ സ്‌റ്റേജ് ഷോ, ജൂണ്‍ നാലാം തീയതി ശനിയാഴ്ച വൈകുന്നേരം 6:30 നു ഗാര്‍ലന്‍ഡ് എംജിഎം ഓഡിറ്റോറിയത്തില്‍ നടക്കും. പ്രമൂഖ മലയാള ചലചിത്ര സംവിധായകനായ ജി.എസ് വിജയന്‍ നയിക്കുന്ന ഈ കലാവിരുന്നില്‍ പ്രശസ്ത സിനിമാ താരങ്ങളായ ഉണ്ണി മുകുന്ദന്‍, ശ്വേതാമേനോന്‍, കലാഭവന്‍ ഷാജോണ്‍, കൈലാഷ്, വിഷ്ണുപ്രീയ, പാര്‍വ്വതി നമ്പ്യാര്‍ തുടങ്ങിയവര്‍ അണിനിരക്കും. മറ്റു നഗരങ്ങളില്‍ ഇതിനോടകം മികച്ച പ്രതികരണമാണ് Read more about വൈ ഫൈ സ്‌റ്റേജ് ഷോ ശനിയാഴ്ച ഡാലസില്‍[…]